അവൾ വരും. ഇന്നു രാത്രിയല്ലെങ്കിൽ നാളെ…അതുമല്ലെങ്കിൽ മറ്റൊരു ദിവസം… അവൾക്ക് വരാതിരിക്കാൻ കഴിയില്ലെന്ന് അവന് ഉറപ്പായിരുന്നു.
അന്ന് രാത്രി മാത്യു വിന്റെയും നതാഷ യുടെയും വീട്ടിൽ പുറത്തുനിന്ന് ഓർഡർ ചെയ്ത ഭക്ഷണത്തിന്റെ മണം വീടാകെ പടർന്നിരുന്നു.
ഡൈനിംഗ് ടേബിളിൽ ഭക്ഷണം നിരത്തിവെക്കുമ്പോഴാണ് മാത്യുവിന്റെ ഫോൺ ശബ്ദിച്ചത്. ഹോസ്പിറ്റലിൽ നിന്നായിരുന്നു ആ കോൾ.
മാത്യു: “ശരി… നാളെ വൈകുന്നേരം അഞ്ച് മണിക്ക് ഞാൻ അവിടെ ഉണ്ടാകും. പ്രിപ്പറേഷൻസ് എല്ലാം നോക്കിക്കോളൂ.”
ഫോൺ വെച്ച് മാത്യു ഒരു ദീർഘശ്വാസം വിട്ടു. അയാൾ നതാഷയെ നോക്കി പതുക്കെ ചിരിച്ചു.
മാത്യു: “ഭാഗ്യം… ഇന്ന് നമ്മൾ ലീവ് എടുത്തത്. നാളെ വൈകുന്നേരം ഒരു എമർജൻസി സർജറി വന്നിട്ടുണ്ട്. ഇന്ന് നമുക്ക് കിട്ടിയ ഈ സമാധാനം നാളെ ഉണ്ടാവില്ല നതാഷാ. ഞാൻ നാളെ ആകെ ബിസിയാകും….”
നതാഷ: (പതറാതെ) “ശരിയാണ് മാത്യു… നാളെ എനിക്കും തിരക്കായിരിക്കും. ലില്ലി നേരത്തെ വിളിച്ചിരുന്നു. ഇന്നത്തെ പെൻഡിംഗ് പേഷ്യന്റ്സ് എല്ലാം നാളത്തേക്ക് ഷെഡ്യൂൾ ചെയ്തിട്ടുണ്ടെന്ന് പറഞ്ഞു. അപ്പോൾ ഇനി അടുത്ത കാലത്തൊന്നും ഇന്നത്തെ പോലെ ഒരു ഫ്രീ ഡേ നമുക്ക് കിട്ടാൻ ചാൻസ് ഇല്ല.”
നതാഷയുടെ വാക്കുകൾ കേട്ട് മാത്യു ഉറക്കെ ചിരിച്ചു.
“നമ്മൾ ഡോക്ടർമാരുടെ അവസ്ഥ ഇതാണ് നതാഷാ… തിരക്കുകൾക്കിടയിൽ ജീവിക്കാനാണ് നമ്മുടെ വിധി.!!”
മാത്യു പതുക്കെ എഴുന്നേറ്റ് നതാഷയുടെ പിന്നിലൂടെ വന്ന് അവളുടെ തോളുകളിൽ കൈകൾ വെച്ചു.
അവന്റെ സ്പർശനം വല്ലാതെ അടുത്തായിരുന്നു. അവൻ അവളുടെ കഴുത്തിനോട് ചേർന്ന് പതിയെ മന്ത്രിച്ചു.
മാത്യു: “നാളെ നമ്മൾ രണ്ടുപേരും ബിസിയാകില്ലേ… എന്നാൽ പിന്നെ ഇന്ന് രാത്രി നമുക്കൊന്ന് ആഘോഷിച്ചാലോ?കുറെ കാലം ആയില്ലേ..? ഐ മിസ്സ് യു നതാഷാ…!!”
നതാഷയുടെ ഉള്ളിൽ ഒരു മിന്നൽ പിണർ പാഞ്ഞുപോയി.മാത്യുവിന്റെ ആഗ്രഹം അവൾക്ക് മനസ്സിലായി.
പക്ഷേ അവളുടെ ഉടൽ നിറയെ സാമിന്റെ വന്യമായ സ്നേഹത്തിന്റെ അടയാളങ്ങളായിരുന്നു.
കഴുത്തിലെ ആ ചുവന്ന പാടുകളും, മാറിടത്തിലെ നീറ്റലും..
. മാത്യു തന്റെ വസ്ത്രങ്ങൾ മാറ്റിയാൽ ആ നിമിഷം എല്ലാം വെളിച്ചത്താകും. അവളുടെ ഹൃദയം വേഗത്തിൽ ഇടിക്കാൻ തുടങ്ങി.
നതാഷ: (ഒഴിഞ്ഞുമാറിക്കൊണ്ട്) “മാത്യു… അത്… നാളെ നമുക്ക് വലിയ തിരക്കുള്ളതല്ലേ? നിങ്ങൾ ആ സർജറിയെക്കുറിച്ച് ആലോചിക്കൂ. ഇന്ന് രാത്രി നല്ലവണ്ണം ഉറങ്ങിയാലേ നാളെ കോൺസെൻട്രേറ്റ് ചെയ്യാൻ പറ്റൂ. നമുക്ക് മറ്റൊരു ദിവസം ആകാമെന്നു വെച്ചാലോ…..”
മാത്യു ആദ്യം ഒന്ന് നിരാശനായെങ്കിലും ഉടനെ തന്നെ അവൻ സ്വയം നിയന്ത്രിച്ചു.
“നീ പറഞ്ഞത് ശരിയാണ്. ആ സർജറി അല്പം കോംപ്ലിക്കേറ്റഡ് ആണ്. ഉറക്കം അത്യാവശ്യമാണ്.നാളെ രാത്രി ചിലപ്പോൾ ഉറങ്ങാൻ പറ്റിയെന്നു വരില്ല..”
അവർ രണ്ടുപേരും ചേർന്ന് ഓർഡർ ചെയ്ത ഭക്ഷണം കഴിക്കാൻ തുടങ്ങി.
മാത്യു ഓരോ ഉരുളയും സ്നേഹത്തോടെ അവൾക്ക് നൽകുന്നുണ്ടായിരുന്നു.
ആ ഭക്ഷണം നതാഷയുടെ തൊണ്ടയിൽ കുരുങ്ങുന്നത് പോലെ അവൾക്ക് തോന്നി.
മാത്യുവിന്റെ ഈ നിഷ്കളങ്കമായ സ്നേഹം താൻ അർഹിക്കുന്നുണ്ടോ എന്ന് അവൾ ആലോചിച്ചു.
മറുവശത്ത്, തന്റെ മെസ്സേജ് കണ്ട സാം ഇപ്പോൾ എന്ത് ചിന്തിക്കുന്നുണ്ടാകും എന്ന ആധി അവളെ തളർത്തി.
മാത്യുവിനോടൊപ്പം ഇരിക്കുമ്പോഴും അവളുടെ ഉടലിലെ ഓരോ കോശവും സാമിന്റെ ആ വന്യമായ സ്പർശനത്തിനായി ദഹിക്കുന്നുണ്ടായിരുന്നു.
രാത്രിയുടെ നിശബ്ദതയിൽ, മാത്യു അപ്പുറത്ത് ഉറങ്ങുമ്പോൾ അവൾ സാമിന്റെ ആ ഏറോട്ടിക് സ്കെച്ചിലേക്ക് വീണ്ടും വീണ്ടും നോക്കിക്കൊണ്ടിരുന്നു…
അന്ന് രാത്രി മാത്യുവിനോടൊപ്പം സമയം ചിലവഴിക്കാൻ വേണ്ടി നതാഷ ഇന്ന് തന്റെ സ്ഥിരം രാത്രി റേഡിയോ ഷോ ക്യാൻസൽ ചെയ്തിരുന്നു.
