വളരെ സാവധാനം അവൾ ആ ശ്വാസത്തെ പുറത്തേക്ക് അയച്ചുവിട്ടു…
കുറച്ചുസമയം അങ്ങനെ ചെയ്തപ്പോൾ താൻ നോർമൽ ആയെന്ന് അവൾക്ക് തോന്നി…
ആ കണ്ണാടി നോക്കി അവൾ അവളോട് തന്നെ പറഞ്ഞു..
“സാം തനിക്കു തരുന്നത് ഒരു മായാലോകം മാത്രം…
തന്റെ റിയാലിറ്റി ഇവിടെ ഭർത്താവ് മാത്യു വിന്റെ കൂടെയാണ്….”
അവൾ ആ ഷോവർ തുറന്ന് ഇട്ടു…കുറച്ചുനേരം ശബ്ദം അധികം ഇല്ലാതെ തന്നെ ആ വാക്കുകൾ കണ്ണാടി നോക്കി ഉരുവിട്ടുകൊണ്ടിരുന്നു…
“സാം തനിക്ക് നൽകിയത് ഒരു മായാലോകം മാത്രം………
യാഥാർഥ്യം ഇവിടെ മാത്യു വിന്റെ കൂടെ ഉള്ള ജീവിതമാണ്..”
പെട്ടെന്ന് താഴെ നിന്നും മാത്യു വിളിച്ചു: “നതാഷാ… ചായ തണുക്കുന്നു, നീ വരുന്നില്ലേ?”
“ആ..ഇതാ… ബാത്‌റൂമിൽ ആണ്….ഇതാ വരുന്നു..”
ഇതൊക്കെ ചെയ്തിട്ടു ബാത്‌റൂമിൽ നിന്നു വെളിയിൽ ഇറങ്ങിയിട്ടും ലെനയുടെ വീഡിയോ കണ്ട് ശ്വാസം മുട്ടി നിൽക്കുന്ന അവസ്ഥ യിൽ ആയിരുന്നു നതാഷ. ഓരോ വാക്കുകളും സാമിനെക്കുറിച്ചുള്ള മുന്നറിയിപ്പുകൾ പോലെ അവൾക്ക് തോന്നി.
“ദാമ്പത്യം തകർക്കാൻ വരുന്ന മൂന്നാമൻ…!!!”
ആ വാചകം അവളുടെ തലയ്ക്കുള്ളിൽ പ്രകമ്പനം കൊള്ളുകയായിരുന്നു.അവൾ തന്റെ ഫോൺ കൈയിൽ പിടിച്ചു ആ ബെഡിൽ തന്നെ ഇരുന്നു…
പെട്ടെന്ന് വാതിൽ തുറന്ന് മാത്യു അകത്തേക്ക് വന്നു.
സാധാരണ ഈ സമയത്ത് ഹോസ്പിറ്റലിലേക്ക് തിടുക്കത്തിൽ ഇറങ്ങാറുള്ള മാത്യു ഇന്ന് വളരെ ശാന്തനായിരുന്നു.
അവന്റെ മുഖത്തെ ആ നിഷ്കളങ്കമായ പുഞ്ചിരി കണ്ടപ്പോൾ നതാഷ വേഗത്തിൽ ഫോൺ നെഞ്ചോട് ചേർത്ത് കമിഴ്ത്തി വെച്ചു.
മാത്യു: (അരികിലേക്ക് വന്നിരുന്ന് അവളുടെ നെറ്റിയിൽ കൈവെച്ചു) “നതാഷാ… നിനക്ക് സുഖമില്ലേ? മുഖം വല്ലാതെ വിളറിയിരിക്കുന്നു. രാത്രി ഉറക്കം ശരിയായില്ലേ?”
നതാഷ ഒന്ന് പതറി.
“അത്… ഒന്നുമില്ല മാത്യു. ചെറിയൊരു തലവേദന.”
മാത്യു: (അവളുടെ കൈകളിൽ പിടിച്ചു) “നോക്കൂ, ഇന്ന് നിനക്ക് ഹോസ്പിറ്റലിൽ പോകാൻ വയ്യെങ്കിൽ വേണ്ട.
വർഷത്തിൽ ആകെ രണ്ടോ മൂന്നോ ലീവ് എടുക്കുന്ന ആളല്ലേ നീ?
സാരമില്ല… ഇന്ന് നമുക്ക് ഒരു ബ്രേക്ക് എടുക്കാം. ഞാൻ ആണെങ്കിൽ ഇന്ന് ഫ്രീ ആണ്..
ഞാൻ മാനേജ്‌മെന്റിൽ വിളിച്ചു പറഞ്ഞോളാം.നീ ഒരു മെയിൽ അയച്ചിട്ടേക്ക്.
ലില്ലിയോടും പറയാം ഇന്നത്തെ അപ്പോയിന്റ്‌മെന്റ്‌സ് എല്ലാം റീഷെഡ്യൂൾ ചെയ്യാൻ.”
മാത്യുവിന്റെ ഈ കരുതൽ നതാഷയുടെ ഉള്ളിലെ കുറ്റബോധത്തെ വീണ്ടും ഇരട്ടിയാക്കി.
താൻ ചതിക്കുന്ന മനുഷ്യൻ തനിക്ക് വേണ്ടി എത്രത്തോളം ആകുലപ്പെടുന്നു!
മാത്യു: “നീ ഇപ്പോൾ ഒന്ന് റിലാക്സ് ചെയ്യൂ.
നമുക്ക് ഉച്ചയ്ക്ക് ഒരുമിച്ച് ലഞ്ച് കഴിക്കാം.
വൈകുന്നേരം നല്ലൊരു സിനിമയ്ക്ക് പോകാം.
നിന്റെ ഈ സ്ട്രെസ് മാറാൻ അതായിരിക്കും നല്ലത്. ചിലപ്പോ ഇന്നലത്തെ പേഷ്യന്റ് ന്റെ കാര്യം ഓർത്താവും..ഞാൻ താഴെ പോയി നിനക്ക് ഒരു കപ്പ് കാപ്പി എടുക്കാം.”
മാത്യു മുറി വിട്ടിറങ്ങിയപ്പോൾ നതാഷ ബെഡ്‌റൂമിലെ കണ്ണാടിയിലേക്ക് നോക്കി.
അവിടെ കണ്ടത് ഒരു തോറ്റവളുടെ മുഖമായിരുന്നു.
ലെന പറഞ്ഞതുപോലെ തന്റെ ദാമ്പത്യം തകർക്കാൻ സാം വന്നതാണെങ്കിൽ, ഇത്രയും സ്നേഹമുള്ള മാത്യുവിനെ താൻ എങ്ങനെ ഉപേക്ഷിക്കും?!!!
നതാഷ: (മനസ്സിൽ) “മാത്യു ഇത്രയും നല്ലവനാകുമ്പോൾ എന്തിനാണ് ഞാൻ ആ ഭ്രാന്തന്റെ പുറകെ പോകുന്നത്?
പക്ഷേ… സാമിന്റെ ആ സ്പർശനമില്ലാതെ എനിക്ക് ജീവിക്കാൻ കഴിയില്ലല്ലോ.”!!!
മാത്യു: “ഹലോ ലില്ലി… മാത്യു ആണ്.
നതാഷാ ഡോക്ടർക്ക് ഇന്ന് സുഖമില്ല. ചെറിയൊരു ഇൻഫെക്ഷൻ പോലെ. അതുകൊണ്ട് ഇന്ന് വരില്ല. ഇന്നത്തെ കേസുകൾ എല്ലാം മാറ്റിവെച്ചോളൂ.”
നതാഷ ശ്വാസമടക്കിപ്പിടിച്ചു കേട്ടു. ലില്ലി മറുപുറത്ത് നിന്ന് എന്തൊക്കെയോ ചോദിക്കുന്നുണ്ട്.
മാത്യു: “അതെ… കംപ്ലീറ്റ് റെസ്റ്റ് വേണം. ഓക്കെ ലില്ലി, താങ്ക്സ്.”
