സുതാര്യമായ തടവറ – 3 6

 

 

​നതാഷ: “പ്ലീസ്… ഞാൻ വരാം. പക്ഷേ നിങ്ങൾ അത് മറ്റാരെയും കാണിക്കില്ലെന്ന് സത്യം ചെയ്യണം. എന്റെ ജീവിതം നിങ്ങളുടെ കയ്യിലാണ്…”

 

​വക്കച്ചൻ: “സത്യം ചെയ്യാൻ ഞാൻ പുണ്യാളനൊന്നുമല്ല. നിങ്ങൾ വരുന്നത് പോലെയിരിക്കും എന്റെ തീരുമാനം. വരാൻ നോക്ക്!!”

 

 

​ഫോൺ കട്ടായി.

നതാഷ ആകെ തകർന്നുപോയി.

 

സാം തന്നെ ശാരീരികമായും മാനസികമായും തളർത്തിയെങ്കിൽ, ഈ അജ്ഞാതൻ തന്റെ സാമൂഹിക ജീവിതത്തെയും കുടുംബത്തെയും ഇല്ലാതാക്കാൻ നോക്കുന്നു.!!

 

സാമിനെ താൻ ഒരു ‘മൃഗം’ എന്ന് വിളിച്ചെങ്കിൽ, ഈ ഫോൺ വിളിച്ചയാൾ അതിനേക്കാൾ വലിയൊരു ക്രൂരനാണെന്ന് അവൾക്ക് തോന്നി.

 

 

​അവൾ പതുക്കെ കാർ സ്റ്റാർട്ട് ചെയ്തു. അവളുടെ കണ്ണുകളിൽ ഇരുട്ട് കയറുന്നത് പോലെ തോന്നി.

ഇന്ന് രാത്രി പത്തു മണി…!”

 

അവൾക്ക് മുന്നിൽ മറ്റൊരു അഗ്നിപരീക്ഷ കൂടി. മാത്യുവിന്റെ മുഖത്ത് നോക്കാൻ അവൾക്ക് ഭയം തോന്നി. തന്റെ ജീവിതം ഒരു ചതുപ്പിൽ താഴ്ന്നുപോകുന്നത് അവൾ അറിഞ്ഞു.

 

നതാഷയുടെ മനസ്സ് ഒരു വലിയ ചുഴിയിൽ അകപ്പെട്ടതുപോലെയായിരുന്നു. കാർ ഓടിക്കുമ്പോഴും അവളുടെ കൈകൾ വിറയ്ക്കുന്നുണ്ടായിരുന്നു. ചുറ്റുമുള്ള കാഴ്ചകളെല്ലാം മങ്ങുന്നത് പോലെ.

 

​ഹോസ്പിറ്റലിൽ നിന്നും വീട്ടിലേക്കുള്ള ആ ദൂരം ഇന്ന് നതാഷയ്ക്ക് കിലോമീറ്ററുകളോളം ദൈർഘ്യമുള്ളതായി തോന്നി.

 

ഓരോ ട്രാഫിക് സിഗ്നലിലും നിൽക്കുമ്പോൾ അവൾ തന്റെ ഫോണിലേക്ക് ഭീതിയോടെ നോക്കി. ആ അജ്ഞാതന്റെ പരുക്കൻ ശബ്ദം അവളുടെ കാതുകളിൽ മുഴങ്ങിക്കൊണ്ടിരുന്നു.

 

​നതാഷ: (മനസ്സിൽ) “ദൈവമേ… ഞാൻ ആരോട് പറയും? ആരെങ്കിലും എന്നെ ഇതിൽ നിന്നും ഒന്ന് രക്ഷിച്ചിരുന്നെങ്കിൽ…”

 

​അവളുടെ ചിന്തകൾ ആദ്യം സാമിലേക്കാണ് പോയത്.

സാമിന് ഈ നഗരത്തിലെ പലരെയും അറിയാം എന്ന് തോന്നുന്നു, അവന് കരുത്തുണ്ട്.

 

സാം വിചാരിച്ചാൽ ആ വീഡിയോ പിടിച്ചുവാങ്ങാൻ കഴിയില്ലേ? പക്ഷേ, തൊട്ടുപിന്നാലെ ഇന്ന് പാർക്കിംഗിൽ വെച്ച് താൻ അവനോട് പൊട്ടിത്തെറിച്ചത് അവൾ ഓർത്തു.

 

​നതാഷ: “ഇല്ല… സാം ഒരിക്കലും എന്നെ സഹായിക്കില്ല. അവനെ ഞാൻ വാക്കുകൾ കൊണ്ട് മുറിവേൽപ്പിച്ചിരിക്കുന്നു..അവനെ ഞാൻ മൃഗം എന്ന് വിളിച്ചു, സ്ത്രീലമ്പടൻ എന്ന് വിളിച്ചു…!!

 

ആ അഭിമാനം വെച്ച് അവൻ ഒരിക്കലും എന്റെ അടുത്തേക്ക് വരില്ല.

ഒരുപക്ഷേ ഈ ഫോൺ കോളിന് പിന്നിൽ അവൻ തന്നെയാകുമോ?!!

എന്നെ കൂടുതൽ തളർത്താൻ അവൻ ആരെക്കൊണ്ടെങ്കിലും ചെയ്യിക്കുന്നതാണോ?!!”

 

​അവളുടെ ഉള്ളിൽ സംശയങ്ങൾ പുകഞ്ഞു.

 

പെട്ടെന്ന് അവൾ മാത്യുവിനെക്കുറിച്ച് ഓർത്തു. തന്റെ ഭർത്താവ്, തന്റെ സംരക്ഷകൻ. മാത്യുവിനോട് എല്ലാം തുറന്നു പറഞ്ഞാലോ?

 

​നതാഷ: “മാത്യു… മാത്യു എന്നെ സഹായിക്കുമോ? ഒരിക്കലുമില്ല!

 

താൻ വിശ്വസിച്ച ഭാര്യ ഒരു അപരിചിതനോടൊപ്പം അർദ്ധരാത്രി ചെയ്തുകൂട്ടുന്നത് വീഡിയോ ആയി കണ്ടാൽ മാത്യുവിന് എന്നോട് പുച്ഛം മാത്രമേ തോന്നൂ.

 

അദ്ദേഹം എന്നെ തകർത്തു കളയും. സ്നേഹം പെട്ടെന്ന് വെറുപ്പായി മാറും. എന്റെ കരിയർ, എന്റെ കുടുംബം… എല്ലാം ആ ഒരു വീഡിയോയിൽ അവസാനിക്കും.!!!”

 

​നതാഷയുടെ കണ്ണുകൾ നിറഞ്ഞു.

 

ഒരു വശത്ത് സാമിനോടുള്ള പേടി കലർന്ന ആസക്തി, മറുവശത്ത് ഇപ്പോൾ ഇതാ പേര് പോലും അറിയാത്ത ഒരു ബ്ലാക്ക്മെയിലർ!!”

 

 

അതേ സമയം ​ഹോസ്പിറ്റൽ പാർക്കിംഗിൽ വെച്ച് നതാഷയുടെ ആ അഗ്നിക്ക് സാക്ഷിയായ സാം, തന്റെ ബൈക്ക് ഇരമ്പിച്ചുകൊണ്ട് റോഡിലേക്ക് പാഞ്ഞു.

 

കാറ്റിൽ പറക്കുന്ന മുടിയിഴകൾക്കും ഹെൽമെറ്റിനുള്ളിലെ വിയർപ്പിനും ഇടയിൽ അവളുടെ വാക്കുകൾ മുള്ളുകൾ പോലെ അയാളുടെ കാതുകളിൽ തുളച്ചു കയറിക്കൊണ്ടിരുന്നു.

 

​സാം: (പല്ല് കടിച്ചുകൊണ്ട്) “മൃഗമോ? ഞാൻ വെറുമൊരു മൃഗമാണെന്നോ?”

 

​അയാൾ ബൈക്കിന്റെ ആക്‌സിലറേറ്റർ പരമാവധി തിരിച്ചു. റോഡിലെ ട്രാഫിക് നിയമങ്ങളൊന്നും അയാൾ ശ്രദ്ധിച്ചില്ല.

Leave a Reply

Your email address will not be published. Required fields are marked *