മാത്യു കാറിൽ ഇരുന്ന് ചവച്ചു കൊണ്ടിരിക്കുന്ന പോപ്‌കോണിന്റെ ശബ്ദം പോലും നതാഷയ്ക്ക് ഒരു വിചാരണ പോലെ തോന്നി.
അവൾ പതുക്കെ ബാഗിൽ നിന്നും ഫോണെടുത്തു.
മാത്യു റോഡിലെ ട്രാഫിക്കിലേക്ക് ശ്രദ്ധിച്ചിരിക്കുന്ന ആ നിമിഷം നോക്കി അവൾ സാമിന് മറുപടി ടൈപ്പ് ചെയ്തു.
മെസ്സേജ്: “എനിക്ക് വരാൻ കഴിയില്ല സാം… സോറി. ഞാൻ എന്റെ ഭർത്താവിനെ ചതിക്കുകയാണ്. ഓരോ നിമിഷവും എന്റെ ഉള്ളം കത്തുന്നു. എനിക്ക് ഇത് തുടരാൻ കഴിയില്ല സാം. എന്നെ വിട്ടേക്കൂ… സോറി.!!”
വിറയ്ക്കുന്ന വിരലുകളോടെ അവൾ ആ മെസ്സേജ് സെൻഡ് ചെയ്തു.
ഫോൺ ലോക്ക് ചെയ്ത് നെഞ്ചോട് ചേർത്ത് പിടിച്ച് അവൾ കണ്ണടച്ചു ആ സീറ്റിൽ ചാരി കിടന്നു.
താൻ ഒരു വലിയ തീരുമാനമെടുത്തു എന്ന സമാധാനത്തിന് ശ്രമിക്കുമ്പോഴും, തന്റെ ഉടലിലെ ഓരോ അണുവും സാമിനായി ദഹിക്കുന്നുണ്ടെന്ന് അവൾ ഭീതിയോടെ തിരിച്ചറിഞ്ഞു.
മാത്യു കാർ വീട്ടിലെ പാർക്കിംഗിലേക്ക് തിരിച്ചപ്പോൾ ദീർഘ ചിന്തയിലായിരുന്ന അവളുടെ കയ്യിൽ അയാൾ പതുക്കെ തലോടി.
“നമ്മൾ എത്തിയെടോ…. നീ വല്ലാതെ തളർന്നു പോയി. ഇന്ന് നേരത്തെ ഉറങ്ങിക്കോ.
ഫുഡ് ഒക്കെ ഇനി ഓർഡർ ചെയ്യാം..”
മാത്യുവിന്റെ ആ കരുതൽ നതാഷയെ വീണ്ടും നീറ്റാൻ തുടങ്ങി.
അവൾ ഒരു കൊച്ചു കുട്ടിയെപ്പോലെ മാത്യുവിന്റെ പിന്നാലെ വീട്ടിലേക്ക് നടന്നു.
പക്ഷേ അവളുടെ മനസ്സ് അപ്പോഴും മലമുകളിലെ ആ സ്റ്റുഡിയോയിൽ സാം ഈ മെസ്സേജ് വായിക്കുമ്പോൾ എന്ത് ചെയ്യും എന്നോർത്ത് പിടയുകയായിരുന്നു.
മലമുകളിലെ ആ വിജനമായ വീട്ടിൽ സാം തന്റെ ക്യാൻവാസുകൾക്കിടയിൽ ഇരിക്കുകയായിരുന്നു.
രാവിലെ മുതൽ അവൻ നതാഷയുടെ മറുപടിക്കായി കാത്തിരുന്നു.
താൻ അയച്ച ആ ഏറോട്ടിക് സ്കെച്ചും സന്ദേശങ്ങളും അവൾ കണ്ടിട്ടുണ്ടെന്ന് അവനറിയാം, പക്ഷേ അവളിൽ നിന്നും ഒരു പ്രതികരണവുമില്ല.
സാം ജനാലയിലൂടെ ദൂരെയുള്ള മലനിരകളിലേക്ക് നോക്കി. അവന്റെ ചുണ്ടിൽ ഒരു പരിഹാസച്ചിരി വിരിഞ്ഞു.
സാം: (സ്വയം) “നീ ഇപ്പോൾ മാത്യുവിന്റെ കൂടെയായിരിക്കും. അവന്റെ ആ സുരക്ഷിതമായ ലോകത്ത് നീ എന്നെ മറക്കാൻ ശ്രമിക്കുകയാവാം.
ഇത്രയും കാലം മാത്യുവിന്റെ കൂടെ ജീവിച്ച നീ, വെറും ഒരാഴ്ചകാലം കൊണ്ട് എന്റേത് മാത്രമായി മാറുമെന്ന് കരുതാൻ ഞാൻ അത്ര വിഡ്ഢിയല്ല നതാഷാ…!!!”
അയാൾ പെയിന്റ് ബ്രഷ് എടുത്ത് ക്യാൻവാസിൽ നതാഷയുടെ കണ്ണുകൾക്ക് അല്പം കൂടി തിളക്കം നൽകി.
അവൻ തുനിഞ്ഞുതന്നെയാണ് ഇറങ്ങിയിരിക്കുന്നത്.
മാത്യുവിന്റെ തണലിൽ നിന്നും അവളെ തന്റെ വന്യതയിലേക്ക് വലിച്ചിഴയ്ക്കാൻ സമയമെടുക്കുമെന്ന് അവനറിയാമായിരുന്നു.
അതുകൊണ്ട് തന്നെ അയാൾ അല്പം കൂടി ക്ഷമയോടെ കാത്തിരിക്കാൻ തീരുമാനിച്ചു.
പെട്ടെന്ന്, അവന്റെ ഫോൺ മേശപ്പുറത്ത് കിടന്ന് വൈബ്രേറ്റ് ചെയ്തു. നതാഷയുടെ മെസ്സേജ്! സാം ആകാംക്ഷയോടെ അത് തുറന്നു.
നതാഷ: “എനിക്ക് വരാൻ കഴിയില്ല സാം… സോറി. ഞാൻ എന്റെ ഭർത്താവിനെ ചതിക്കുകയാണ്. ഓരോ നിമിഷവും എന്റെ ഉള്ളം കത്തുന്നു. ഇനിയും ഇത് തുടരാൻ എനിക്ക് കഴിയില്ല സാം… പ്ലീസ്, എന്നെ വിട്ടേക്കൂ. സോറി…”
ആ മെസ്സേജ് വായിച്ച സാം ഒന്ന് പൊട്ടിച്ചിരിച്ചു.
ആ ചിരിയിൽ ഒരു വേട്ടക്കാരന്റെ വിജയാരവമുണ്ടായിരുന്നു.
അവൾ ഭയപ്പെടുന്നു, അവൾ പിന്മാറാൻ ശ്രമിക്കുന്നു…..അതിനർത്ഥം അവൾ സാമെന്ന വലയിൽ പൂർണ്ണമായും കുടുങ്ങിയിരിക്കുന്നു എന്നാണ്.!!
സാം: “ചതി… അതൊരു മനോഹരമായ വാക്കാണ് നതാഷാ.!!
നീ എത്ര ശ്രമിച്ചാലും എന്റെ ഈ ക്യാൻവാസിൽ നിന്നും നിനക്ക് ഇറങ്ങിപ്പോകാൻ കഴിയില്ല.
നിന്റെ ശരീരം മാത്യുവിനൊപ്പമാണെങ്കിലും നിന്റെ ശ്വാസം ഇപ്പോഴും എന്റെ സ്റ്റുഡിയോയിലെ ഈ ചായമണങ്ങളിലാണ്.”
സാം ഫോൺ മാറ്റിവെച്ച് ക്യാൻവാസിലെ നതാഷയുടെ മുഖത്തേക്ക് നോക്കി അല്പനേരം അങ്ങനെതന്നെ ഇരുന്നു.
