പക്ഷേ അതിലെ രൂപം നതാഷയാണെന്ന് തിരിച്ചറിയാൻ പ്രയാസമില്ലായിരുന്നു.
സാമിന്റെ ആ സ്റ്റുഡിയോയിലെ മരക്കട്ടിലിൽ ഒരു പെണ്ണ് കണ്ണ് കെട്ടി,കൈകൾ ഷാൾ കൊണ്ട് ബന്ധിച്ചു നഗ്നയായി ഇരിക്കുന്ന വശ്യമായ ഒരു ചിത്രം.!!
അവളുടെ ഓരോ ശരീരവടിവുകളും ആ വരകളിൽ തെളിഞ്ഞു നിന്നിരുന്നു.
ആ ചിത്രം കണ്ടതും നതാഷയുടെ ശരീരം ഒന്നാകെ തളർന്നുപോയി.
ആ ഫോട്ടോയ്ക്ക് തൊട്ടുപിന്നാലെ സാമിന്റെ മെസ്സേജ് വന്നു:
“ഇന്ന് രാത്രി ഞാൻ നിന്നെ കാത്തിരിക്കുകയാണ് നതാഷാ..പുതിയ സഹസികതൾ, ഫാന്റസികൾ ആസ്വദിക്കാൻ തയ്യാറായിക്കോളൂ…”
നതാഷയുടെ കണ്ണുകളിൽ ഇരുട്ട് കയറുന്നത് പോലെ തോന്നി.
മാത്യുവിനോടൊപ്പം ചിലവഴിച്ച ആ സമാധാനപരമായ നിമിഷങ്ങളെല്ലാം ഒരു നിമിഷം കൊണ്ട് തകർന്നു വീണു.
താൻ എങ്ങനെയൊക്കെ ഒളിച്ചോടാൻ ശ്രമിച്ചാലും സാമിന്റെ ആ തടവറയിലേക്ക് താൻ വീണ്ടും വലിച്ചടുപ്പിക്കപ്പെടുകയാണെന്ന് അവൾ ഭീതിയോടെ തിരിച്ചറിഞ്ഞു.
ഈ ചിത്രം മാത്യു എങ്ങാനും കണ്ടാൽ തന്റെ ജീവിതം അവിടെ അവസാനിക്കും.
”നതാഷാ… കയറൂ!”
മാത്യു കാർ അവളുടെ അരികിലേക്ക് എത്തിച്ചു.
നതാഷ തിടുക്കത്തിൽ ഫോൺ ലോക്ക് ചെയ്ത് ബാഗിലേക്ക് തിരുകി.
അവളുടെ വിറയ്ക്കുന്ന ചുണ്ടുകളും വിളറിയ മുഖവും മാത്യു ശ്രദ്ധിക്കുമോ എന്ന് അവൾ ഭയപ്പെട്ടു.
മാത്യു: “എന്താ നതാഷാ… മുഖം പെട്ടെന്ന് വല്ലാതെ ഇരിക്കുന്നത്? വെയിലടിച്ചതാണോ?”
നതാഷ: “അല്ല മാത്യു… ചെറിയൊരു തലവേദന കൂടി വരുന്നു. നമുക്ക് വേഗം വീട്ടിലേക്ക് പോകാം.”
അവൾ കാറിലേക്ക് കയറി സീറ്റ് ബെൽറ്റ് ഇടുമ്പോഴും അവളുടെ കണ്ണുകളിൽ ആ പെൻസിൽ ഡ്രോയിംഗിലെ കണ്ണ് കെട്ടിയിരിക്കുന്ന പെണ്ണിന്റെ രൂപമായിരുന്നു.
സാം തന്നെ ഒരിക്കലും വെറുതെ വിടില്ലെന്നും, രാത്രിയിലെ ആ ‘സാഹസികതകൾക്ക് ‘ താൻ പോകാതിരുന്നാൽ അയാൾ എന്ത് ക്രൂരതയും ചെയ്യുമെന്നും അവൾക്ക് ബോധ്യമായി.
മാത്യു കാർ ഓടിക്കുമ്പോൾ നതാഷ ജനലിലൂടെ പുറത്തെ തിരക്കിലേക്ക് നോക്കിയിരുന്നു.
അവളുടെ ഉള്ളിൽ ആ കറുത്ത തുണി കൊണ്ട് കണ്ണ് കെട്ടിയ ഇരുട്ട് പടരുകയായിരുന്നു.
എന്നാൽ മാത്യു അതീവ സന്തോഷത്തോടെ കാർ ഓടിക്കുകയായിരുന്നു.
സിനിമയിലെ നായകന്റെ മഹത്വത്തെക്കുറിച്ചും, പ്രണയത്തിലെ വിട്ടുവീഴ്ചകളെക്കുറിച്ചും അയാൾ വാതോരാതെ സംസാരിച്ചുകൊണ്ടിരുന്നു.
“എന്തൊരു ക്ലൈമാക്സായിരുന്നു അല്ലേ നതാഷാ? അത്രയും സ്നേഹിക്കാൻ എല്ലാവർക്കും കഴിയില്ല…” മാത്യു പറഞ്ഞു.
നതാഷ വെറുതെ ഒന്ന് മൂളി. അവളുടെ കണ്ണുകൾ പുറത്തെ ഇരുട്ടിലായിരുന്നു.
അവളുടെ ഉള്ളിൽ സാമും മാത്യുവും തമ്മിലുള്ള വലിയൊരു യുദ്ധം നടക്കുകയാണ്.
നതാഷ: (മനസ്സിൽ) “സാം… ഇന്നലെ രാത്രി നീ എനിക്ക് സമ്മാനിച്ചത് ഒരു മായിക ലോകമായിരുന്നു. വേദനയും സുഖവും കലർന്ന ഒരു വന്യമായ അനുഭവം. പക്ഷേ അത് എന്റെ യാഥാർത്ഥ്യമല്ലല്ലോ. എന്റെ യഥാർത്ഥ ലോകം ഇതാണ്…!!!
മാത്യുവും ഈ കാറും ആ സുതാര്യമായ തടവറയും ഞങ്ങളുടെ ഈ ശാന്തമായ ജീവിതവുമാണ് യാഥാർഥ്യം.
മാത്യു ചിലപ്പോൾ വലിയൊരു സർജൻ ആയതുകൊണ്ട് തിരക്കിലായിരിക്കും, എനിക്ക് വേണ്ടത്ര ശ്രദ്ധ നൽകാൻ അദ്ദേഹത്തിന് കഴിയില്ലായിരിക്കാം.
പക്ഷേ അതിനർത്ഥം ഞാൻ മറ്റൊരു പുരുഷന്റെ കൂടെ പോകണം എന്നാണോ? ഇത് പാപമല്ലേ?”
അവൾ മനസ്സിൽ ഉരുവിട്ടുകൊണ്ടിരുന്നു..
മാത്യുവിന്റെ ശബ്ദം ഇടയ്ക്കിടെ അവളുടെ കാതിൽ വന്നു തറച്ചു.
അയാൾ തന്റെ ഭാര്യയെ എത്രത്തോളം വിശ്വസിക്കുന്നുവെന്നും സ്നേഹിക്കുന്നുവെന്നും ആ സംസാരത്തിൽ തെളിഞ്ഞുനിന്നു.
ആ വിശ്വാസം നതാഷയുടെ നെഞ്ചിൽ ഒരു ഭാരം പോലെ അമർന്നു.
സാം അയച്ച ആ വശ്യമായ സ്കെച്ച് അവളുടെ കൺമുന്നിൽ വീണ്ടും തെളിഞ്ഞു വന്നു.
അവന്റെ വന്യമായ പ്രലോഭനങ്ങളും തന്നെ തളർത്തുന്ന നോട്ടവും അവൾക്ക് ഭയമുണ്ടാക്കി.
