സാം അവിടെന്ന് പുറത്ത് ബൈക്ക് പാർക്കിംഗ് സ്ഥലത്തേക്കും ലില്ലി അവിടെനിന്ന് ചിരിച്ചുകൊണ്ട് ലബോറട്ടറിയിലേക്കും നടന്നുപോയി..
ഇത്രയും നേരം നതാഷ അനുഭവിച്ച പേടിയും കുറ്റബോധവും പെട്ടെന്ന് വന്യമായ ദേഷ്യമായി മാറി.
അവൾ എന്തെന്നില്ലാത്ത ദേഷ്യത്തിൽ തന്റെ ക്യാബിൻ വിട്ട് വേഗത്തിൽ ആ ഹോസ്പിറ്റലിന്റെ പുറത്തേക്ക് നടന്നു.
സാം ബൈക്ക് സ്റ്റാർട്ട് ചെയ്യാൻ ഒരുങ്ങിയപ്പോൾ, നതാഷ ഹോസ്പിറ്റലിന്റെ പടികൾ ഓടിയിറങ്ങി അവന്റെ അടുത്തേക്ക് ചെന്നു. അവളുടെ കണ്ണുകൾ ചുവന്നിരുന്നു.
നതാഷ: (അലറിക്കൊണ്ട്) “സാം… നിർത്ത്!”
സാം ബൈക്ക് ഓഫ് ചെയ്ത് ഹെൽമെറ്റ് ഊരി അവളെ നോക്കി.
അവന്റെ മുഖത്ത് അപ്പോഴും ആ പഴയ പുച്ഛം കലർന്ന ചിരിയുണ്ടായിരുന്നു. പക്ഷേ നതാഷ അപ്പോൾ മറ്റൊരുവളായിരുന്നു.
നതാഷ: “നീ…. എന്താണ് നിന്റെ വിചാരം? എന്റെ ചുറ്റുമുള്ളവരെയെല്ലാം നിന്റെ വലയിൽ വീഴ്ത്താം എന്നോ?!!
നീ വെറുമൊരു മൃഗമാണ് സാം… വെറും മൃഗം!!!
നിന്റെ ചിന്തയിൽ വെറും സെക്സ് മാത്രമേയുള്ളൂ. ഒരു പെണ്ണിനെ കണ്ടാൽ അവളെ എങ്ങനെ കിടപ്പറയിൽ എത്തിക്കാം എന്ന് മാത്രം ചിന്തിക്കുന്ന ഒരു സ്ത്രീലമ്പടൻ!”!!
സാമിന്റെ മുഖത്തെ ചിരി പതുക്കെ മാഞ്ഞു. അവൻ ഒന്നും മിണ്ടാതെ അവളെ നോക്കി നിന്നു.
നതാഷ: (കരച്ചിലിന്റെ വക്കിൽ) “എന്റെ ജീവിതം തകർക്കാൻ വന്ന മൂന്നാമൻ!!! ശപിക്കപ്പെട്ടവനാണ് നീ.!!
മാത്യുവിനെപ്പോലെ ഒരാളെ ചതിച്ച്, നിന്നെപ്പോലെ ഒരു മൃഗത്തോടൊപ്പം രണ്ടുരാത്രികൾ ചിലവഴിച്ചതിൽ ഞാൻ ഇന്ന് അപമാനിക്കപ്പെട്ടവളായി തോന്നുന്നു.
എന്റെ ജീവിതം കുളം തോണ്ടാൻ വന്ന ഒരുത്തൻ! നിനക്ക് പ്രണയമറിയില്ല സാം… നിനക്ക് വേട്ടയാടാൻ മാത്രമേ അറിയൂ.!!”
അവളുടെ വാക്കുകൾ ഓരോന്നും മൂർച്ചയുള്ള അമ്പുകൾ പോലെ സാമിന് നേരെ പാഞ്ഞു.
നതാഷയുടെ കണ്ണുകളിൽ നിന്നും കണ്ണീർ ഒഴുകുന്നുണ്ടായിരുന്നു.
നതാഷ: “നീ വിചാരിക്കണ്ട, ലില്ലിയെ വശീകരിച്ചത് കണ്ട് ഞാൻ പേടിക്കുമെന്ന്.
നിന്റെ ഈ വൃത്തികെട്ട കളി എവിടെ വേണമെങ്കിലും അവസാനിപ്പിച്ചോ.
പക്ഷേ ഇനിയൊരു തവണ കൂടി എന്റെയോ എന്റെ ചുറ്റുമുള്ളവരുടെയോ നിഴലിൽ കണ്ടാൽ ഞാൻ ആരാണെന്ന് നീ അറിയും. നീ എന്റെ ശരീരം കണ്ടിട്ടുണ്ടാകും സാം, പക്ഷേ എന്റെ പക നീ കണ്ടിട്ടില്ല!”
വാക്കുകൾ മുറിഞ്ഞുപോയ നതാഷ, തന്റെ കണ്ണീർ തുടച്ചുകൊണ്ട് സാമിനെ ഒന്ന് അറപ്പോടെ നോക്കിയിട്ട് ഹോസ്പിറ്റലിന്റെ ഉള്ളിലേക്ക് വേഗത്തിൽ നടന്നുപോയി.
അവളുടെ ഓരോ ചുവടിലും തകർന്ന ഒരുവളുടെ വീര്യമുണ്ടായിരുന്നു.
സാം അവിടെത്തന്നെ നിശ്ചലനായി നിന്നു.
ഹെൽമെറ്റ് കയ്യിൽ മുറുക്കിപ്പിടിച്ച് അവൻ നതാഷ പോകുന്ന ദിക്കിലേക്ക് നോക്കി.
ജീവിതത്തിൽ ആദ്യമായി ആരോ തന്നെ ശപിച്ചതുപോലെ, തന്നെ ഉള്ളിൽനിന്നും വിറപ്പിച്ചതുപോലെ സാമിന് തോന്നി.
അവന്റെ വന്യതയ്ക്ക് മേൽ നതാഷയുടെ കണ്ണുനീർ വീണപ്പോൾ ഉണ്ടായ ആ നീറ്റൽ അവൻ ആദ്യമായി അനുഭവിക്കുകയായിരുന്നു.
അവൻ എന്ത് ചെയ്യണമെന്നറിയാതെ, ആ ബൈക്കിന് മുകളിൽ ഒരു പ്രതിമയെപ്പോലെ അല്പനേരം ഇരുന്നുപോയി.!!
പാർക്കിംഗിൽ വെച്ച് സാമിനെ ആവോളം ശപിച്ച്, ആ മനസ്സിന്റെ ഭാരം കണ്ണീരായി ഒഴുക്കിക്കളഞ്ഞ് നതാഷ ക്യാബിനിലേക്ക് തിരിച്ചെത്തി.
അകത്തേക്ക് കയറിയ നതാഷ കണ്ടത് തന്റെ ക്ലിനിക്കൽ ഉപകരണങ്ങൾ അടുക്കി വെക്കുന്ന ലില്ലിയെയാണ്.
ലില്ലിയുടെ മുഖത്തെ ആ സംതൃപ്തിയും വിയർത്തൊട്ടിയ മുടിയിഴകളും നതാഷയുടെ ഉള്ളിലെ അഗ്നി ആളിപ്പടർത്തി.
നതാഷ മേശയ്ക്കടുത്തെത്തി തന്റെ ബാഗ് ആഞ്ഞു വലിച്ചെറിഞ്ഞു. ആ ശബ്ദം കേട്ട് ലില്ലി ഞെട്ടി തിരിഞ്ഞു നോക്കി.
നതാഷ: (അലറിക്കൊണ്ട്) “എന്താടി നിന്റെ വിചാരം?
ഈ ഹോസ്പിറ്റൽ നിന്റെ തന്തയുടെ വകയാണെന്നോ?
