സുതാര്യമായ തടവറ – 3 6

ചിത്രത്തിലെ നതാഷയുടെ കണ്ണുകളിൽ അവൻ ഒരുതരം ഭ്രാന്തമായ കീഴടങ്ങൽ കൂടി വരച്ചു ചേർത്തു.

 

ആ പെയിന്റിംഗിലെ നതാഷയുടെ കഴുത്തിലെ പാടുകൾ കണ്ടാൽ ശരിക്കും ചോര പൊടിയുന്നതുപോലെ തോന്നും.

 

 

​സാം പതുക്കെ ചിരിച്ചു. അവൻ തന്റെ ചൂണ്ടുവിരൽ ചുവന്ന ചായത്തിൽ മുക്കി, ചിത്രത്തിലെ നതാഷയുടെ വിരിഞ്ഞ മാറിനും കഴുത്തിനും ഇടയിലായി വന്യമായ ഒരു ‘S’ എന്ന അക്ഷരം പതിപ്പിച്ചു.

 

അതയാളുടെ പൂർണമായ ചിത്രങ്ങളിലെ ട്രേഡ് മാർക്ക്‌ എംബ്ലോം ആയിരുന്നു…

 

​സാം: (മനസ്സിൽ) “ഇപ്പോൾ നീ പൂർണ്ണമായി നതാഷാ. ഈ കാൻവാസിൽ നീ എന്നെന്നേക്കുമായി എന്റെ തടവുകാരിയാണ്.”

 

​സാം തന്റെ ഫോണെടുത്ത് ആ ചിത്രത്തിന്റെ ക്ലോസപ്പ് ഫോട്ടോ എടുത്തു.

 

മങ്ങിയ വെളിച്ചത്തിൽ ആ ചിത്രം അതിഭീകരവും എന്നാൽ അതിസുന്ദരവുമായിരുന്നു.

 

അവൻ ആ ഫോട്ടോ നതാഷയ്ക്ക് അയച്ചു കൊടുത്തു. അവൾ അത് കാണുമ്പോൾ അനുഭവിക്കാൻ പോകുന്ന ആ അസ്വാസ്ഥ്യം അവൻ ആവോളം ആസ്വദിച്ചു.

 

 

അന്ന് രാവിലെ തന്റെ ബെഡ്‌റൂമിലെ വലിയ ചില്ലുജനാലകളിലൂടെ അരിച്ചിറങ്ങിയ വെയിൽ നാളങ്ങൾ നതാഷയുടെ മുഖത്ത് തട്ടിയപ്പോഴാണ് അവൾ കണ്ണ് തുറന്നത്.

 

തലേദിവസത്തെ ഉറക്കമില്ലായ്മയും സാമിനൊപ്പമുള്ള അലച്ചിലും അവളുടെ ശരീരത്തെ വല്ലാതെ തളർത്തിയിരുന്നു.

 

സാധാരണ പുലർച്ചെ അഞ്ചുമണിക്കും ആറു മണിക്കും ഇടയിൽ ഉണരുന്ന നതാഷ അന്ന് എട്ടു മണി കഴിഞ്ഞിട്ടും എഴുന്നേൽക്കാൻ വയ്യാതെ കിടക്കയിൽ തന്നെ കിടന്നു.

 

 

​അവൾക്ക് ഇന്ന് ഹോസ്പിറ്റലിൽ പോകാൻ ഒട്ടും മൂഡ് ഉണ്ടായിരുന്നില്ല.

 

സാമിന്റെ വിരലുകൾ തഴുകിയ തന്റെ ഉടലിലെ നീറ്റലും, അവന്റെ ആ വന്യമായ ഗന്ധവും ഇപ്പോഴും തന്നെ പൊതിഞ്ഞു നിൽക്കുന്നത് പോലെ അവൾക്ക് തോന്നി.

 

ആ തളർച്ചയിൽ അവൾ വീണ്ടും കണ്ണടച്ച് കിടക്കാൻ ശ്രമിച്ചപ്പോഴാണ് ബെഡിനരികിൽ ഇരുന്ന ഫോൺ വൈബ്രേറ്റ് ചെയ്തത്.

 

പെട്ടെന്നാണ് അവളുടെ ഫോണിൽ ഒരു നോട്ടിഫിക്കേഷൻ വന്നത്…

​അതൊരു വാട്സ്ആപ്പ് മെസ്സേജ് ആയിരുന്നു. സാമിന്റെ പേര് സേവ് ചെയ്യാത്ത ആ അപരിചിത നമ്പറിൽ നിന്നും. അവൾ വേഗത്തിൽ ഫോൺ തുറന്നു. അതൊരു ഫോട്ടോയായിരുന്നു. ആ ഫോട്ടോ കണ്ട നതാഷയുടെ ശ്വാസം ഒരു നിമിഷം നിലച്ചുപോയി.

 

 

​സാം തലേദിവസം വരച്ചുകൊണ്ടിരുന്ന ആ വലിയ പെയിന്റിംഗിന്റെ ഒരു ക്ലോസപ്പ് ഷോട്ട് ആയിരുന്നു അത്.

 

ആ ചിത്രത്തിൽ നതാഷയുടെ കഴുത്തിലെ ചുവന്ന പാടുകൾക്ക് മുകളിലായി സാം തന്റെ വിരലുകൾ കൊണ്ട് ചുവന്ന ചായത്തിൽ ഒരു ചെറിയ ഒപ്പ് ഇട്ടിരിക്കുന്നു— “S”.

 

​താഴെ ഒരു ചെറിയ മെസ്സേജും ഉണ്ടായിരുന്നു:

 

 

“ഡോക്ടർ നതാഷയുടെ വസ്ത്രങ്ങൾക്കുള്ളിൽ ഒളിപ്പിച്ചുവെച്ച ആ രഹസ്യം ഇപ്പോൾ എന്റെ കാൻവാസിൽ പൂർണ്ണമായിരിക്കുന്നു. ഈ ചിത്രം കാണുമ്പോൾ നിന്റെ ഉടലിൽ ഇപ്പോൾ അനുഭവപ്പെടുന്ന ആ നീറ്റൽ… !!!!

അതാണ് എന്റെ പ്രണയം. വൈകുന്നേരം എന്റെ മലഞ്ചരിവിലെ കൂടാരത്തിൽ വീണ്ടും കാണണം… നിന്റെ ഉടയവൻ സാം.!!”

 

 

​ഫോട്ടോയിലേക്ക് നോക്കി നതാഷ അറിയാതെ തന്റെ കഴുത്തിലെ ആ ചുവന്ന പാടിൽ വിരൽ തൊട്ടു.

 

പെയിന്റിംഗിലെ ആ വന്യമായ നതാഷ തന്നെ നോക്കി പരിഹസിക്കുന്നതുപോലെ അവൾക്ക് തോന്നി.

 

ആ മെസ്സേജ് വായിക്കുമ്പോൾ അവളിൽ ഒരേസമയം ഭയവും ഒരുതരം വന്യമായ ഉത്തേജനവും പടർന്നു.

 

 

നതാഷയുടെ മനസ്സ് ഇപ്പോഴും ആ ഫോട്ടോയിലായിരുന്നു. സാം ഒരു നിഴലായി അവളെ പിന്തുടരുകയാണ്. ആ മെസ്സേജ് ഒരു പ്രണയലേഖനമായിരുന്നില്ല, മറിച്ച് അവൾ അവന്റെ തടവറയിൽ ആണെന്നുള്ള ഒരു ഓർമ്മപ്പെടുത്തലായിരുന്നു.

 

അവൾ ആ ഫോണും കയ്യിൽ വെച്ച് ​അലസമായി ബെഡിൽ കിടക്കവേ ഫോണിൽ വീണ്ടും ഒരു മണിനാദം കേട്ടു..തന്റെ ഫോണിൽ തനിക്ക് ഏറ്റവും താല്പര്യമുള്ളവരുടെ നോട്ടിഫിക്കേഷൻ മാത്രമേ വരേണ്ടതുള്ളൂ എന്ന രീതിയിൽ സെറ്റിംഗ്സ് നാതാഷ ഫോണിൽ മുന്നേ ചെയ്തിരുന്നു…

Leave a Reply

Your email address will not be published. Required fields are marked *