ഇല്ലെന്നേ ഞാനിപ്പോ ചുമ്മാ വിളിച്ചതാ
പിന്നെ സ്വന്തമാണെന്ന തോന്നലൊക്കെ വരുന്നുണ്ടേൽ ഇനി
അങ്ങനെയേ വിളിക്കുന്നുള്ളു
അവരെന്റെ കൈയിൽ വിരൽ കോർത്തു പിടിച്ചു കുറച്ചു കൂടെ എന്റെ ദേഹത്തേക്ക് ചാഞ്ഞിരുന്നു
കുറെ നേരത്തേക്ക് ഞങ്ങൾക്കിടയിലൊരു മൗനം മതില് പണിതു ഓടിമറയുന്ന പുറം കാഴ്ചകളിലേക്ക് നോക്കി എന്തോ ഗഹനമായ ചിന്തയിലാണ്ട് ടീച്ചറിരുന്നു
ഞാൻ തല സീറ്റിലേക്കു ചാരി കണ്ണുകളടച്ചു ചെറുതായി ഒന്ന് മയങ്ങി
കണ്ണു തുറന്നു നോക്കുമ്പോൾ ടീച്ചർ നല്ല ഉറക്കം
ഏഴരമണിയായി ടീച്ചറിന്റെ നാട്ടിൽ വണ്ടിയെത്തുമ്പോൾ
ബസ് സ്റ്റോപ്പിൽ ടീച്ചറിന്റെ അച്ഛൻ കാത്തു നിൽപ്പുണ്ടായിരുന്നു
അച്ഛനെ കണ്ടതും ടീച്ചർ ഒരു കൊച്ചു പെൺകുട്ടിയായി മാറിയപോലെ ഓടിച്ചെന്നു കെട്ടിപിടിച്ചു
ഒത്തിരി നേരമായൊച്ഛ വന്നു നിൽക്കാൻ തുടങ്ങിയിട്ട്
ഇല്ല മോളെ ഇപ്പൊ വന്നേയുള്ളു ഞാൻ വൈകിയൊന്നു വിചാരിച്ചു ഓടി വരികയാരുന്നു
ഇന്ന് ഭയങ്കര തിരക്കാരുന്നു ബസിൽ എന്തോരോം നേരം നിന്നുന്നറിയോ
അദ്ദേഹം ടീച്ചറേ വാത്സല്യത്തോടെ ചേർത്തു പിടിച്ചു
മോള് മടുത്തു പോയോ
അവരുടെ സ്നേഹപ്രകടനം കണ്ടു ഞാൻ മിണ്ടാതെ നിന്നു
ഇതാണോ മോള് പറഞ്ഞ പയ്യൻ
ശ്യോ…ഞാനതു മറന്നു ഉണ്ണി ഇതാണെന്റെ അച്ഛൻ അച്ഛാ ഇതാണ് ഉണ്ണി എന്റെ സ്റ്റുഡന്റ് ആണ് ഇവനും കുറച്ചു വൈദ്യമൊക്കെ വശമുണ്ട് മർമ്മാണി ആണ് മെയിൻ വരുന്ന വഴിക്ക് എന്നെ ശല്യപെടുത്താൻ വന്ന ഒരുത്തനിട്ട് ഒരു പണി കൊടുത്തിട്ടാ വരവ്
കൊള്ളാലോ ഉണ്ണി ആരാ അച്ഛനാണോ ഗുരു
ഈ ടീച്ചർ ചുമ്മാ പറയുന്നതാ അച്ഛാ
ഞാനതിനു മാത്രം പഠിച്ചിട്ടൊന്നുമില്ല വീട്ടിലാർക്കും ഇതുമായി പുലബന്ധം പോലുമില്ല
പഠിക്കണം എന്ന് ആഗ്രഹമുണ്ടെന്നു ഞാനൊന്നു പറഞ്ഞു പോയി അതിനെന്നെ കളിയാക്കുന്നതാ
എനിക്കെന്തോ അദ്ദേഹത്തിനെ അച്ഛാ ന്നു വിളിക്കാനാണ് തോന്നിയത്
അതിനെന്താ മോനെ അറിവ്
നേടുന്നത് എപ്പോഴും നല്ലതല്ലേ നമുക്ക് ചുറ്റുമുള്ളവർക്ക് കൂടി പ്രയോജനമുണ്ടാകുമ്പോഴാണ് അത് അർത്ഥപൂർണ്ണമാവുന്നത്
ഞങ്ങൾ ടീച്ചറിന്റെ വീട്ടിലേക്കു നടന്നു
അഞ്ചു മിനിറ്റ് പോലും നടക്കേണ്ടി വന്നില്ല സാമാന്യം വലിയൊരു വീടിനു മുന്നിൽ ഞങ്ങളെത്തി
പരിസരമാകെ ചെമ്പക പൂവിന്റെ മണം
എന്റെ ചെമ്പകം പൂത്തോ അച്ഛാ
ഉവ്വെടി നിറയെ പൂവുണ്ട്
നീ വന്നിട്ട് കണ്ടാൽ മതിയെന്ന് നിന്റമ്മ പറഞ്ഞ കൊണ്ടാ ഞാൻ നീ വിളിച്ചപ്പോ പറയാഞ്ഞേ
ടീച്ചർ കയ്യിലിരുന്ന ബാഗ് മുറ്റത്തു തന്നെ വെച്ചിട്ട് ചെമ്പക പൂക്കൾ പെറുക്കുവാൻ ഓടി
വാ മോനെ അവള് വന്നോളും
ഞാൻ ടീച്ചറിന്റെ ബാഗ് കൂടി എടുത്തു കൊണ്ട് വീടിനുള്ളിലേക്ക് കയറി
ടീച്ചറിനെ ഒരു പത്ത് മുപ്പത് വർഷത്തിന് ശേഷം കണ്ടാൽ എങ്ങനെയിരിക്കുമോ അതാണ് ടീച്ചറിന്റെ അമ്മ
ആ അമ്മയുടെ തനി പകർപ്പാണ് ടീച്ചർ
കയറി വാ മോനെ അവള് പറഞ്ഞാരുന്നു ഒരാൾ കൂടി വരുന്നുണ്ടെന്നു
എന്താ മോന്റെ പേര്
ഉണ്ണി
വെറും ഉണ്ണിന്നു മാത്രമേയുള്ളോ
ഉണ്ണികൃഷ്ണ പിള്ള എന്നാരുന്നു ശരിക്കും പേര്
ഇത്രേം വലിയ പേര് വേണ്ടെന്നു വെച്ചു എന്റേട്ടൻ വാല് മുറിച്ചു ഉണ്ണി ന്നു മാത്രമാക്കി
അല്ലെങ്കിലും ഈ കൊച്ചുപിള്ളേർക്കു എന്തിനാ ഇത്രേം നീളമുള്ള പേര് ഉണ്ണി അത് മതി മോന് ചേരുന്നത് അതാ കോളജിൽ നിന്നു നേരെ പോന്നതല്ലേ കയ്യും മുഖവും കഴുകി വാ ഭക്ഷണം കഴിക്കാം
എനിക്കാദ്യം ഒന്ന് കുളിക്കണം എന്നിട്ട് കഴിക്കാമമ്മേ
ശരി മോൻ വാ ദാ ഈ മുറി ഉപയോഗിച്ചോളൂ അതിൽ ബാത്ത് റൂംമും ഉണ്ട്
ഹാളിന്റെ സൈഡിൽ ഉള്ള ഒരു മുറി എനിക്ക് കാണിച്ചു
തന്നിട്ട് ടീച്ചറിന്റെ അമ്മ പോയി
ഞാൻ എന്റെ ബാഗും ടീച്ചറിന്റെ ബാഗും അവിടെ വെച്ചു വാതിൽ ചാരിയിട്ട് ഡ്രസ്സെല്ലാം അഴിച്ചിട്ട് ഷഡ്ഢി മാത്രമിട്ട് ബാഗിൽ ഒരു തോർത്ത് തിരഞ്ഞു കൊണ്ടിരുന്നപ്പോൾ വാതിൽ തള്ളി തുറന്നു മല്ലിക ടീച്ചർ കയറി വന്നു
ഞാൻ ശരിക്കു ചമ്മി പെട്ടെന്ന് നോക്കിയിട്ട് ഉടുക്കാൻ ഒന്നും കിട്ടിയതുമില്ല
ടീച്ചറും പെട്ടെന്ന് വല്ലാതെയായി ബാഗ് എടുക്കാൻ വന്ന ടീച്ചർ പെട്ടെന്ന് മുറിയിൽ നിന്നു പുറത്തിറങ്ങി പോയി
