ഉണ്ണികുട്ടന്റെ യോഗം – 18 2അടിപൊളി  

നാല് മണിക്ക് ചായ കുടിക്കാൻ അമ്മ വിളിച്ചപ്പോഴാണ് പിന്നെ എഴുന്നേൽക്കുന്നത് ചായ കുടി കഴിഞ്ഞു ഞാനാ വീടിന്റെ പരിസരം മുഴുവൻ നടന്നു വലിയൊരു മരുന്ന് തോട്ടം തന്നെയുണ്ട് വീടിനു ചുറ്റും

ഇതുപോലെയൊന്നു എനിക്കും ഉണ്ടാക്കണം ഞാൻ മനസിലുറപ്പിച്ചു

അഞ്ചര ആയപ്പോഴേക്കും വൈദ്യശാലയിൽ നിന്നു അച്ഛൻ  മടങ്ങിയെത്തി  കുളിയും കഴിഞ്ഞു ഭക്ഷണവും കഴിച്ചു അദ്ദേഹം എന്റെ മുറിയിലേക്ക് വന്നു

മടുപ്പായോ കുട്ടിയെ

ഇല്ലച്ഛാ

ഇനി എന്തൊക്കെയാണ് ഉണ്ണിക്ക് അറിയേണ്ടത്  ചോദിച്ചോളൂ എനിക്കറിയാവുന്ന കാര്യങ്ങൾ ഞാൻ പറഞ്ഞു തരാം

ഞാനെന്റെ ബാഗിൽ നിന്നു വലിയൊരു ബുക്ക് എടുത്തു

ഞാൻ വൈദ്യം പഠിക്കാൻ പോയ

നാള് മുതൽ എന്റെ സംശയങ്ങളും അതിന്റെ ഉത്തരങ്ങളുമെല്ലാം അതിലാണ് എഴുതി സൂക്ഷിച്ചിരുന്നത്  അതും ഒരു പേനായുമെടുത്തു ഞങ്ങൾ കോലായിലെ കസേരയിൽ പോയിരുന്നു

ആയുർവേദത്തിലെ ഒരു എൻസൈക്ലോപീഡിയയുടെ മുന്നിലാണ് ഞാൻ വന്നു പെട്ടേക്കുന്നത്  എന്നെനിക്ക് കുറച്ചു സംശയങ്ങൾ ചോദിച്ചപ്പോഴേ മനസിലായി

ഞാൻ ഓരോന്നായി പല ആവർത്തി ചോദിച്ചു മനസിലാക്കി എഴുതിയെടുത്ത് കൊണ്ടിരുന്നു

ഒരേ രോഗത്തിന് പല തരത്തിലാണ് മരുന്ന് പ്രയോഗം ആദ്യം രോഗിയുമായി സംസാരിച്ചു എന്താണവർക്ക് രോഗം വരാനുള്ള കാരണം എന്ന് മനസിലാക്കി ആ കാരണത്തെയാണ് ആദ്യം ഇല്ലാതെയാക്കേണ്ടത് എന്ന അടിസ്ഥാന തത്വം ഞാൻ അദ്ദേഹത്തിൽ നിന്നാണ് മനസിലാക്കിയത്

നേരം വെളുക്കുവോളം ഞങ്ങൾ സംസാരിച്ചു കൊണ്ടേയിരുന്നു  ചുക്കിട്ടു തിളപ്പിച്ച ചൂട് വെള്ളം ഇടയ്ക്കിടെ അമ്മ കൊണ്ടു വന്നു തന്നു കൊണ്ടിരുന്നു പഴയ കാല താളിയോല ഗ്രന്ഥങ്ങൾ അദ്ദേഹമെന്നെ കാണിച്ചു തന്നു

ഇത് പാരമ്പര്യമായി കൈമാറ്റം ചെയ്യപ്പെടേണ്ടതാണ് കുട്ടിയെ അതിനാൽ നിനക്കിതു തന്നു വിടാൻ നിവൃത്തിയില്ല പക്ഷെ നിനക്കെപ്പോ വേണേലും വന്നിതു പരിശോധിക്കാം  പഠിക്കാം

ആയിരത്തിലധികം പേജുകൾ ഉണ്ടായിരുന്ന എന്റെ ബുക്ക് മുക്കാൽ ഭാഗത്തോളം ആയിരിക്കുന്നു ഒറ്റ രാത്രി കൊണ്ട്  വലിയൊരു മല മുകളിലേക്കുള്ള വഴി എനിക്ക് മുന്നിൽ വെട്ടി തുറക്കപ്പെട്ടിരിക്കുന്നു

അഞ്ചു മണിയോ മറ്റോ ആയിരുന്നു ഞാൻ വന്നു കിടക്കുമ്പോൾ  പിന്നെ 10 മണിക്ക് അമ്മ വന്നെന്നെ വിളിച്ചെഴുന്നേൽപ്പിക്കുകയായിരുന്നു  പെട്ടെന്ന് തന്നെ കുളി കഴിഞ്ഞു പ്രഭാത ഭക്ഷണവും കഴിച്ചു ഞാൻ തിരിച്ചു പോരുവാനൊരുങ്ങി

കുറച്ചു കഴിഞ്ഞിട്ട് പോവാം കുഞ്ഞേ അച്ഛനിങ് വരട്ടെ അദ്ദേഹം പുറത്ത് പോയേക്കുവാ

എന്റെ കണ്ണിനൊക്കെ നല്ല പുളിപ്പ് ഇന്നലെ രാത്രി ഒട്ടും ഉറക്കം വന്നില്ലേലും

ഇപ്പൊ ശരിക്കു ഉറക്കം വരുന്നു

അമ്മേ അച്ഛൻ വരുമ്പോ എന്നെ വിളിക്കാമോ ഞാൻ കുറച്ചു നേരം കൂടി കിടന്നോട്ടെ

മോൻ പോയി കിടന്നുറങ്ങു ഞാൻ വിളിക്കാം

ഞാൻ വീണ്ടും പോയി കിടന്നുറങ്ങി എന്തെക്കെയോ അവ്യക്തമായ സ്വപ്നങ്ങൾ എന്താണ് കണ്ടതെന്നു ഓർമ്മ പോലുമില്ല

രണ്ട് മണി കഴിഞ്ഞപ്പോഴാണ് അച്ഛൻ വന്നത്

മോനിറിങ്ങുകയായോ

അതെയച്ഛ നാളെ ക്ലാസ് ഉള്ളതല്ലേ

അവൾ നാളെ രാവിലെയാവും വരിക  സമയം കിട്ടുമ്പോഴേക്കെ വരണം  ഇതാ മോന് വേണ്ടി വാങ്ങിയതാ  മനസിരുത്തി വായിച്ചു പഠിക്കുക എന്തേലും സംശയമുണ്ടേൽ വിളിച്ചു ചോദിക്കണം

രണ്ട് വലിയ ബുക്കുകൾ അദ്ദേഹമെന്റെ നേരെ നീട്ടി

ഞാനത് വാങ്ങി ബാഗിൽ വെച്ചു അദ്ദേഹത്തിന്റെ കാല് തൊട്ടു തൊഴുത് അനുഗ്രഹം വാങ്ങി

ടീച്ചറെവിടെ അമ്മേ ഇന്ന് കണ്ടേയില്ല ല്ലോ

അവൾക്ക് ഒരുപാട് പഠിക്കാനുണ്ടെന്നു പറഞ്ഞു രാവിലെ മുകളിലേക്ക് പോയതാ ഉച്ചക്ക് കഴിക്കാൻ പോലും വന്നിട്ടില്ല

ആണോ എന്നാലിനി ഞാൻ യാത്ര പറയാൻ പോണില്ല അമ്മ

ടീച്ചറോട്  പറഞ്ഞേക്കു ഞാൻ പോയെന്നു

അമ്മേ ഞാൻ പോയിട്ട് വരാം

ശരി മോനെ സൂക്ഷിച്ചു പോണേ

ബസ് സ്റ്റോപ്പ് വരെ ഞാനും വരണോ ഉണ്ണിയേ

വേണ്ടച്ഛാ ഞാൻ തനിയെ പൊക്കോളാം

തണ്ടു പേരോടും യാത്ര പറഞ്ഞു ഞാൻ ഇറങ്ങി നടന്നു

അര മണിക്കൂറോളം കാത്തു നിൽക്കേണ്ടി വന്നു ബസ് വരാൻ ഞാൻ ബസിൽ കയറി

സീറ്റുകൾ മിക്കവാറും കാലിയാണ് ഏകദേശം മധ്യ ഭാഗത്തായുള്ള ഒരു സീറ്റിൽ ഞാനിരുന്നു ബസ് മുന്നോട്ടെടുത്തതും ആരോ പുറകിൽ നിന്നു ഓടി വരുന്നത് കണ്ട് കണ്ടക്ടർ ബെല്ലടിച്ചു വണ്ടി നിർത്തി

Leave a Reply

Your email address will not be published. Required fields are marked *