ഉണ്ണികുട്ടന്റെ യോഗം – 18 2അടിപൊളി  

എന്താ ജാസ്മിനെ ഉണ്ണി എവിടെ ഇവളെന്താ ഈ പറയുന്നേ

അവൾ വിനോദിനെ നോക്കി

വിനോദ് ചുണ്ടിൽ വിരൽ ചേർത്ത് ഒന്നും പറയേണ്ട എന്നാഗ്യം കാണിച്ചു

ഞാൻ വരുന്നത് കണ്ടതും ഷീബ അവരുടെ പുറകിലേക്ക് മാറി

ഞാൻ ഷീബയുടെ നേരെ ചെന്നതും

വിനോദ് ബൈക്കിൽ നിന്നിറങ്ങി എന്റെ വട്ടം കയറി നിന്നു

മാറി നിക്കെടാ

ഇല്ലെങ്കിൽ നീയെന്നെ തല്ലുമോ

ഞാൻ ചിലപ്പോ നിന്നെ തല്ലിയെന്നിരിക്കും  പക്ഷെ വേറൊരു കൈ നിനക്ക് നേരെ പൊങ്ങിയാൽ  അതിന്റെ ബാക്കി നോക്കിയിട്ടേ ഞാൻ വിടു

ഞാനതു വിട്ടു പിന്നെ നിനക്കെന്താ

മറ്റുള്ളവരെല്ലാം കാര്യം മനസിലാവാതെ മുഖത്തോട് മുഖം നോക്കി

ഷീബയും വിനോദുമായി രാവിലെ വഴക്കുണ്ടായി അവനിവളേ തെറി വിളിച്ചു ഇവൾ അവനെ തല്ലി

ജാസ്മിൻ എല്ലാവരോടുമായി പറഞ്ഞു

അതവര് തമ്മിലുള്ള പ്രോബ്ലം അല്ലെ അതിനു ഉണ്ണിക്കെന്താ

അജയന്റെ ലൈൻ സുമ ഇടയിൽ കയറി ചോദിച്ചു

ഷീബ ചെയ്തതിനു മാപ്പ് പറയാതെ അവളിവിടുന്നു പോവില്ല ഒരു പെണ്ണായത് കൊണ്ടു മാത്രം ഞാനതൊരു മാപ്പ് പറച്ചിലിൽ നിർത്തും അവളുടെ സ്ഥാനത്ത് ഒരാണായിരുന്നു അവന്റെ ദേഹത്ത് കൈ വെച്ചതെങ്കിൽ ആ കൈ ഞാൻ വെട്ടിയരിഞ്ഞു തെരുവ് നായ്ക്കിട്ടു കൊടുത്തേനേ

മച്ചാനെ നീയത് വിട് എനിക്കവളോട് പ്രശ്നമില്ല എന്റെ ഭാഗത്തും തെറ്റുണ്ടല്ലോ

അപ്പൊ രണ്ട് പേരും പരസ്പരം മാപ്പ് പറഞ്ഞു ഈ പ്രശ്‍നം തീർക്ക്

അജയൻ പെട്ടെന്ന് മദ്ധ്യസ്ഥനായി

വിനു ഞാൻ പെട്ടെന്നുണ്ടായ ദേഷ്യത്തിനു ചെയ്തു പോയതാ മാപ്പ്

ഷീബ മുന്നോട്ട് വന്നു വിനോദിനോട് പറഞ്ഞു

ആ തല്ലു കൊണ്ട കവിളിൽ ഒരുമ്മ കൂടി ആവാം

സുമ പുറകിൽ നിന്നു കമന്റടിച്ചു

അവൾ എല്ലാവരും കാൺകെ അവന്റെ കവിളിൽ ഉമ്മ വെച്ചു

സോറി ടി ഞാനപ്പോഴത്തെ ദേഷ്യം കൊണ്ട്…… അവനവളെ ഒന്ന് ചേർത്തു പിടിച്ചിട്ട് വിട്ടു

എല്ലാവരും ചേർന്നു കയ്യടിച്ചു

എന്നാലും ഉണ്ണി നീയെന്നെ എന്ത് തെറിയാടാ വിളിച്ചേ

ഷീബ കുറച്ചു പരിഭവത്തിൽ എന്നോട് ചോദിച്ചു

നീയെന്റെ കയ്യകലം മാറി നിന്നോ അതാ നിനക്ക് നല്ലത്  ഞാനവളെ കയ്യോങ്ങി

അവൾ ഒഴിഞ്ഞു മാറി ജാസ്മിന്റെ പുറകിൽ ഒളിച്ചു

അല്ല ഇതെവിടുത്തേ ന്യായമാ ഞാൻ ഒരു തെറി വിളിച്ചതിനു എനിക്ക് അടി ഇവൻ കുറെ തെറി വിളിച്ചതിനു ഇവന് അടിയൊന്നുമില്ലേ

ഉവ്വാ അന്നേരം ഇവന്റെ മുഖമൊന്നു കാണണമായിരുന്നു ഞാൻ പേടിച്ചു മുള്ളീല്ല ന്നേയുള്ളു എന്നാലും ഇങ്ങനെയുണ്ടോ ഒരു ഫ്രണ്ട്ഷിപ്പ്  സത്യമായിട്ടും ഇവനെന്നെ കൊല്ലുമോ ന്നു ഞാൻ പേടിച്ചു പോയി

കൂട്ടച്ചിരി മുഴങ്ങി

ഒരു ചായ കുടിച്ചാലോ

എനിക്കൊരു മസാലദോശ

എനിക്ക് പഴംപൊരി

ഓരോരുത്തരും അവരവരുടെ ആവശ്യങ്ങൾ പറഞ്ഞു

ഇവിടെ നിന്നു പറഞ്ഞിട്ടെന്താ കാര്യം വാ നമുക്ക് കാന്റീനിലേക്ക് പോവാം

എന്നും ഈ കാന്റീനല്ലേ ഇന്നൊരു ദിവസം നമുക്ക് പുറത്ത് പോയി കഴിക്കാം

എന്നാ വാ നമുക്ക് ഉഡുപ്പിയിൽ പോവാം

ഞങ്ങൾ അഞ്ചു ബൈക്കുകളിളായി 10 പേരും കൂടി ടൗണിലെ ഉഡുപ്പി ഹോട്ടലിലേക്ക്  പോയി

ഫുഡ് അടിയെല്ലാം കഴിഞ്ഞു എല്ലാവരും പിരിഞ്ഞു

ഞാൻ റൂമിലെത്തുമ്പോൾ ഒരുപാട് വൈകി

വൈകുന്നേരത്തെ ചായ തണുത്ത് മേശയിൽ ഇരുപ്പുണ്ട്

ചായ ഞാൻ എടുത്ത് വാഷ് ബേസിനിൽ ഒഴിച്ചു കളഞ്ഞു കപ്പ് കഴുകി

വെച്ചു

അത്താഴം വരെ ഉണ്ടാക്കി വെച്ചിട്ടാണ് അവള് പോയേക്കുന്നത്

ഇതെന്തു പറ്റി  സാധാരണ ഞാൻ എത്ര വൈകി വന്നാലും ഇവിടെ കാണുന്നവളാണല്ലോ

ഷബ്ന ട്യൂഷനും വന്നില്ല

എന്ത് പറ്റി എന്നറിയാൻ ഞാൻ ഇക്കയുടെ വീട്ടിലേക്കു നടന്നു

കാർ പോർച്ചിൽ ഒരു കാർ കിടപ്പുണ്ട്  ഗേറ്റിന്റെ അടുത്തു ചെന്നു നോക്കിയപ്പോൾ അത് ഇക്കയുടെ കാറല്ല  ആരോ ഗസ്റ്റ് ഉണ്ട് അതാണ് ആരെയും അങ്ങോട്ട് കാണാത്തത്

ഞാൻ തിരികെ നടന്നു വാതിൽ തുറക്കും മുൻപേ ഫോൺ ബെല്ലടിക്കുന്നത് കേട്ടു

ഹലോ

നീ ഗേറ്റിൽ വരെ വന്നിട്ട് എന്താടാ കയറാതെ പോയെ

സൈനബത്തയാണ്

ഒന്നുമില്ലത്ത അവിടെ ആരോ വിരുന്നുകാരൊക്കെ ഉണ്ടെന്നു തോന്നി അതാണ് ഇത്ത കണ്ടാരുന്നോ ഞാൻ വന്നത്

നിന്റെ മോള് കണ്ടിട്ട് എന്നെ കൊണ്ട് വിളിപ്പിച്ചതാ നിനക്കുള്ള ചോറും കറിയും റെഡിയാ ന്നു പറയാൻ പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *