ഞാൻ നാടകീയമായി പറഞ്ഞു കൊണ്ട് എഴുനേറ്റു
കുടിക്കാൻ ചായയുമായി വന്ന ഇത്ത എന്റെ ഡയലോഗ് കേട്ട് പൊട്ടിച്ചിരിച്ചു
ആർക്ക് വേണം നിങ്ങടെ ഊള ചായ എനിക്കുള്ള ചായ എന്റെ മോളവിടെ ഉണ്ടാക്കിയിട്ടുണ്ട്
എടാ അവളവിടെ ഇല്ല അവളും സീനത്തും കൂടി ടൗണിൽ പോയേക്കുവാ അവൾക്ക് ഏതാണ്ടൊക്കെ വാങ്ങാൻ
അങ്ങനെയാണേൽ ഊള ചായ ആണേലും കുടിക്കാം ഞാൻ ചായ കപ്പ് വാങ്ങി
റൂമിൽ പോയി ഡ്രസ്സ് മാറി തിരിച്ചു വീണ്ടും ഇക്കയുടെ വീട്ടിൽ വന്നു
വിളിക്കാനുള്ളവരുടെ ലിസ്റ്റ് തയ്യാറാക്കൽ പോയി വിളിക്കേണ്ടവർ ഫോൺ വിളിക്കേണ്ടവർ പന്തൽ മേശ കസേര ബിരിയാണി എന്നിവക്കുള്ള ആളെ കണ്ടു പിടിക്കൽ അങ്ങനെ കൊണ്ടു പിടിച്ച പണികൾ
സീനത്ത് ഇത്തയും സമീറയും
തിരിച്ചു വരുമ്പോൾ സന്ധ്യ മയങ്ങിയിരുന്നു
കുറെ കവറും തൂക്കി പിടിച്ചു രണ്ടും കൂടി ഓട്ടോയിൽ വന്നിറങ്ങി
നിങ്ങളെന്താടി ഇത്രേം താമസിച്ചേ
ഇത്ത അനിയത്തിയോട് ദേഷ്യപ്പെട്ടു
പെണ്ണിന് ആശുപത്രിയിൽ ഒന്ന് കേറണമായിരുന്നു
നിനക്കെന്താടി അസുഖം
സമീറ ഒന്നും മിണ്ടാതെ അകത്തേക്ക് പോയി
അനിയത്തി ചേട്ടത്തിയുടെ ചെവിയിൽ എന്തോ രഹസ്യം പറഞ്ഞു
എന്നിട്ടവൾ എന്നോട് പറഞ്ഞില്ല ല്ലോ
പിന്നെ ഇത് പാടി നടക്കേണ്ട കാര്യമല്ലേ നീയിങ്ങ് വാ സൈനു
ഞാൻ കണ്ണു കൊണ്ട് എന്താ കാര്യം എന്ന് സൈനബത്തയോട് ചോദിച്ചു
പിന്നെ പറയാം എന്നൊരു ആംഗ്യം കാട്ടി രണ്ടും കൂടി അകത്തേക്ക് കയറി പോയി
ഫോൺ വിളിക്കാനുള്ളവരുടെ ലിസ്റ്റും ഫോൺ നമ്പറും എഴുതിയ പേപ്പറുമായി ഇക്ക ഫോണിന്റെ അടുത്തേക്ക് പോയി
ഞാൻ അടുക്കളയിലേക്ക് ചെന്നു
എന്താ ഇത്താ സമീറക്ക് അസുഖം
ഇത്ത ഒച്ച താഴ്ത്തി
അവളുടെ മുള്ളുന്നോടത്ത് ഒരു പരു വന്നേക്കുന്നു
ടൗണിലൊരു ലേഡി ഡോക്ടർ ഉണ്ട് അവരെ കാണിച്ചു മരുന്ന് മേടിക്കാൻ പോയതാ നിക്കാഹ് വരുവല്ലേ അപ്പൊ പരു ഒരു പ്രശ്നമാവൂലെ
ഇത്ത അടക്കി ചിരിച്ചു
നിനക്കായിരുന്നേൽ ഞാനതു ഞെക്കി പൊട്ടിച്ചേനെ
ഞാൻ ഇത്തയുടെ ചെവിയിൽ പതിയെ പറഞ്ഞിട്ട് തിരിച്ചു പോന്നു
എന്നാലും അവളെന്തിനാ ഡോക്ടറെ കാണാൻ പോയെ എന്നോട് പറഞ്ഞാ പോരാരുന്നോ എന്നൊരു ചിന്ത എനിക്കുണ്ടായി
പിന്നീടുള്ള മൂന്നു ദിവസങ്ങൾ നിന്നു തിരിയാനുള്ള നേരമുണ്ടായില്ല ഊണും ഉറക്കവുമില്ലാതെ ഞാൻ ഓരോ കാര്യങ്ങൾക്കായി ഓടി നടന്നു
എന്റെ വീട്ടിൽ നിന്ന് ഏട്ടന്മാർ രണ്ട് പേരെ വന്നുള്ളു ഏടത്തിമാർ ആരും വന്നില്ല
അവർ ഒരുപാട് ആഗ്രഹിച്ച പെണ്ണിനെ വേറേ ഒരുത്തൻ
കെട്ടുന്നത് കാണാൻ താല്പര്യമില്ലെന്നു ഞാൻ ഫോൺ വിളിച്ചപ്പോ എന്നോട് പറഞ്ഞു
നിക്കാഹ് കഴിഞ്ഞു പെണ്ണും ചെക്കനും യാത്രയായി
ബന്ധുക്കളെല്ലാം തിരിച്ചു പോയി തുടങ്ങി
എങ്കിലും എന്റെ പണികൾ കഴിഞ്ഞിരുന്നില്ല
പന്തൽ അഴിച്ചു കൊടുക്കണം മേശ കസേര ബിരിയാണിക്ക് എടുത്ത പാത്രങ്ങൾ എല്ലാം തിരിച്ചു കൊടുക്കണം അങ്ങനെ പിന്നെയും നൂറു കൂട്ടം കാര്യങ്ങൾ എല്ലാം തീർന്നു വന്നു കിടക്കുമ്പോൾ രാത്രി 12 മണി
രാവിലെ എഴുനേറ്റ് പല്ലു തേച്ചു മുഖം കഴുകി മുഖവും തുടച്ചു ഹാളിലേക്കിറങ്ങി വിളിച്ചു പറഞ്ഞു
സമീ….ചായ
അടുക്കളയിൽ അനക്കമൊന്നുമില്ല ഞാൻ അങ്ങോട്ട് ചെന്നു
ഗ്യാസ് അടുപ്പിന്റെ മുകളിൽ എട്ടുകാലി വല നെയ്ത് തുടങ്ങിയിരിക്കുന്നു
നിർത്താതെ ബെല്ലടിച്ചു എന്റെ ഉറക്കം കളയാനും ഉണ്ണിയേട്ടാ ന്നു വിളിച്ചു കൊഞ്ചാനും വഴക്കു കൂടാനും
ഒന്ന് പിണങ്ങിയാൽ ഉമ്മ കൊണ്ടു മൂടാനും ലാളിക്കാനും തിന്നാൻ വൈകിയാൽ ശാസിക്കാനുമൊന്നും അവളിനിയില്ല
എന്റെ മനസാകെ ശുന്യ മായി ചിലന്തി വല കെട്ടിയത് അടുപ്പിന് മുകളിലല്ല എന്റെ മനസിലാണ്
ശരീരം തളർന്നു ഞാനാ സെറ്റിയിലേക്കിരുന്നു നെഞ്ച് പൊടിയും പോലൊരു വേദന കണ്ണു നിറഞ്ഞു കാഴ്ച്ച മറയുന്നു
അവളെന്നെ വിട്ടു പോയി എന്ന സത്യത്തെ ഉൾക്കൊള്ളാൻ എനിക്ക് പറ്റുന്നില്ല
കണ്ണടച്ചു സെറ്റിയിൽ ചാരി ഞാനിരുന്നു കണ്ണുനീർ കവിളിലൂടെ ഒഴുകി
ആരോ കോളിങ്ങ് ബെല്ലടിക്കുന്നു ഞാൻ മുഖം തുടച്ചു എഴുനേറ്റ് വാതിൽക്കലേക്കു നടന്നു കാലുകൾ വേച്ചു പോവുന്നു
