ഉണ്ണികുട്ടന്റെ യോഗം – 18 Likeഅടിപൊളി  

അവൾ വാതിൽ തുറന്നു

കറണ്ടില്ലേ മമ്മി…മമ്മി എവിടാ

ഞാനിവിടുണ്ട് പെണ്ണെ കറന്റ് ഇപ്പൊ പോയതാ

തിരി എവിടാ മമ്മി ഇരിക്കുന്നെ

അതാ രൂപത്തിന്റെ അടുത്തുണ്ട് നീ ഒരെണ്ണം എടുത്ത് കത്തിച്ചോണ്ട് വാ

മമ്മിയും വാ എനിക്ക് പേടിയാ

നീ നടന്നോ

വേണ്ടാ മമ്മി എന്റെ കയ്യിൽ പിടിച്ചേ

അവൾ മമ്മിയെയും കൂട്ടി അടുത്ത മുറിയിലേക്ക് നടന്നു

ഞാനാ സമയം കൊണ്ട് അടുക്കള വാതിൽക്കൽ എത്തി വാതിൽ തുറന്നു പുറത്തിറങ്ങി

ഇനി വേണേൽ മമ്മി പോയി കിടന്നോ

അടുക്കളയിലേക്ക് വരുന്ന ഒരു മെഴുകു തിരി വെട്ടം

ജാസ്മിൻ വാതിലടച്ചു സാക്ഷ ഇട്ടു

നീയെന്തിനാ വാതിൽ തുറക്കുന്നെ മമ്മിയുടെ സൗണ്ട്

തുറന്നതല്ല സാക്ഷ ശരിക്കു വീണിട്ടുണ്ടോ ന്നു നോക്കിയതാ

ഇങ്ങനെ ഒരു പേടിത്തൊണ്ടി

മമ്മി അവളെ കളിയാക്കുന്നു

ഞാൻ ഒച്ചയുണ്ടാക്കാതെ മുൻ വശത്തെ റോഡിലെത്തി റോഡ് ക്രോസ്സ് ചെയ്തു സെമിതേരിയുടെ അടുത്തേക്കുള്ള ഊട് വഴിയിൽ എത്തിയപ്പോഴാണ്  ടോർച്ച് എടുത്തില്ല എന്ന കാര്യം ഓർമ്മ വന്നത്

അതിപ്പോ എടുത്തിട്ടും കാര്യമില്ല അതിന്റെ ചാർജ്‌ മൊത്തം തീർന്നിരുന്നു

തപ്പി തടഞ്ഞു ഞാൻ നടന്നു

കുറച്ചു ദൂരം കഴിഞ്ഞപ്പോൾ ആരോ എന്നെ പിൻ തുടരുന്ന പോലെ ഒരു തോന്നൽ

ഞാനൊന്നു നിന്നു തിരിഞ്ഞു നോക്കാൻ ചെറിയൊരു ഉൾഭയം  ഞാൻ മുന്നോട്ട് തന്നെ നടന്നു

തോന്നലല്ല ആരോ എന്നെ പിൻ തുടരുന്നുണ്ട്

കോട്ടിന്റെ പോക്കറ്റിൽ

തപ്പി നോക്കി ചുരിക അവിടെ തന്നെയുണ്ട്  ഞാനതു എടുത്തു ഉറ ഊരി ഉറ ഇടതു കയ്യിൽ പിടിച്ചു വലതു കയ്യിൽ ചുരിക പിടി മുറുക്കി

സെമിത്തേരിയുടെ അടുത്ത് എത്താറായതും പുറകിൽ വരുന്ന ആൾ തൊട്ടടുത്ത് എത്തിയിരുന്നു  പിന്നെ ഒന്നും നോക്കിയില്ല ചുരിക നീട്ടിപിടിച്ചു ഞാൻ ഒന്ന് വട്ടം കറങ്ങി

അമ്മ്മ്മേ……ഒരലർച്ച  കേട്ടു  ആരോ മറിഞ്ഞവിടെ വീണു

ഞാൻ ഓടി ബൈക്കിന്റെ അടുത്ത് എത്തി  താക്കോൽ ഇട്ട് വണ്ടി സ്റ്റാർട്ട് ചെയ്യാൻ നോക്കി

പുല്ല്

എത്ര ചവിട്ടിയിട്ടും വണ്ടി സ്റ്റാർട്ട് ആവുന്നില്ല

കുറെ ചവിട്ടിയതിനു ശേഷമാണ്  വണ്ടിയൊന്നു സ്റ്റാർട്ട് ആയി കിട്ടിയത് കുറെ ദൂരം കഴിഞ്ഞു ഒരു സ്ട്രീറ്റ് ലൈറ്റ് ന്റെ താഴെ ഞാൻ വണ്ടി നിർത്തി  എന്റെ വിറയൽ അപ്പോഴും മാറിയിരുന്നില്ല

എന്റെ കൈയ്യിൽ നിറയെ രക്തം ഓവർ കോട്ട് ഊരി ബനിയനിലും രക്തം പറ്റിയിരിക്കുന്നു  കോട്ടിന്റെ പോക്കറ്റിൽ നിന്നും ഞാൻ ചുരിക എടുത്തു  അതിലും രക്തം ഉണങ്ങി പിടിച്ചു തുടങ്ങിയിരിക്കുന്നു

ഈശ്വരാ…  എന്റെ കൈ കൊണ്ടരാളുടെ ജീവൻ

ഞാൻ  ചുരിക പോക്കറ്റിൽ തിരുകി ബൈക്ക് എടുത്ത് റൂമിലേക്ക് പാഞ്ഞു

റൂമിലെത്തി ബനിയനും കോട്ടും ഷോർട്സും ഊരി അതിലെല്ലാം രക്തം പറ്റിയിരുന്നു

എല്ലാം കൂടി വീടിനു പുറകിൽ കൊണ്ടു പോയി ഇട്ടു

വണ്ടിയിൽ നിന്നു കുറച്ചു പെട്രോൾ ഊറ്റി അതിനു മുകളിൽ ഒഴിച്ചു തീയിട്ടു കത്തിച്ചു

ചുരികയും ഉറയും സോപ്പിട്ട് കഴുകി

ബാത്ത് റൂമിൽ കയറി ഷവർ ഓൺ ചെയ്തു അതിനു ചുവട്ടിൽ കുറെ നേരം നിന്നു

എത്ര വെള്ളം വീണിട്ടും തല തണുക്കുന്നില്ല

ഇനി എന്ത്

ചെയ്യണം?

ആരായിരിക്കും എന്റെ പുറകെ വന്നത്?

അയാൾ ഞാൻ ജാസ്മിന്റെ വീട്ടിൽ നിന്നിറങ്ങി വന്നത് കണ്ടു കാണുമോ?

അയാൾക്ക് എന്തെങ്കിലും സംഭവിച്ചു കാണുമോ?

ഉത്തരം കിട്ടാത്ത ഒരുപാട് ചോദ്യങ്ങൾ

ഞാൻ ബാത്ത് റൂമിൽ നിന്നു പുറത്തിറങ്ങി

ക്ലോക്കിൽ നാലു മണി ആയെന്നു അറിയിച്ചു മണി മുഴങ്ങി

ആ സൗണ്ട് കേട്ടും ഞാൻ നടുങ്ങി

ഒരു തോർത്തു പോലും ഉടുക്കാൻ മറന്നു  പരി പൂർണ്ണ നഗ്നനായി മുൻ വശത്തെ സെറ്റിയിൽ പോയി ഞാനിരുന്നു

ക്ലോക്കിൽ നിന്നു വീണ്ടും മണി മുഴക്കം അഞ്ചു മണി ആയിരിക്കുന്നു

ഒരു മണിക്കൂർ ബോധത്തിലോ അബോധത്തിലോ ആയിരുന്നോ അറിയില്ല

ഞാൻ എഴുനേറ്റു വാതിൽ തുറന്നു കിടക്കുകയായിരുന്നു  അതടച്ചു കുറ്റിയിട്ടു ബെഡ് റൂമിൽ കയറി കിടന്നു

ആരായിരിക്കും എന്റെ പുറകെ വന്നത് ???

എപ്പോഴോ ഒന്ന് മയങ്ങി  എന്തൊക്കെയോ ദുസ്വപ്നങ്ങൾ എന്റെ ഉറക്കത്തെ അലട്ടി

നിർത്താതെ ചിലക്കുന്ന ഇന്റർകോം സൗണ്ട്

ഞാൻ ഫോൺ എടുത്തു

Leave a Reply

Your email address will not be published. Required fields are marked *