തുടങ്ങി
ഞാനവളുടെ അരയിലൂടെ കൈ ചുറ്റി എന്നോട് ചേർത്തു
പെട്ടെന്ന് കറന്റ് പോയി വീട് മുഴുവൻ ഇരുട്ടിലാണ്ടു
മല്ലികേ…ഞാൻ പ്രണയാർദ്രനായി അവളുടെ ചെവിയിൽ വിളിച്ചു
മ്മ്മ്മ് ഒരു ചെറിയ മൂളൽ മാത്രം
മുഖം പിടിച്ചുയർത്തി വിറക്കുന്ന ചുണ്ടുകളിൽ ഞാനെന്റെ ചുണ്ടമർത്തി
മല്ലികയുടെ കൈകൾ എന്നെയും ചുറ്റിപ്പിടിച്ചു
ഞാനവളുടെ കീഴ്ചുണ്ട് വായിലാക്കി നുണയുവാൻ തുടങ്ങി
അവളെന്നെ തള്ളി മാറ്റാനായി ശ്രമിച്ചു പക്ഷെ അത് തീരെ ദുർബലമായിരുന്നു
പെട്ടെന്ന് മുറിയാകെ വെളിച്ചം വന്നു കറന്റ് വന്നു
ഞാനാ മുഖത്തേക്ക് നോക്കി അവളുടെ രണ്ട് കണ്ണിൽ നിന്നും കണ്ണു നീരോഴുകുന്നു
ഞാൻ മുഖമുയർത്തി
എന്താ മല്ലി എന്തിനാ കരയണേ അവൾ എന്റെ പിടി വിടുവിച്ചു നീങ്ങി നിന്നു കണ്ണു നീർ തുടച്ചു
ഒന്നുമില്ലെടാ
ടീച്ചർ സെറ്റിയിലേക്കിരുന്നു രണ്ട് കൈ കൊണ്ടും മുഖം പൊത്തി കുനിഞ്ഞിരുന്നു
ഞാനവളോട് ചേർന്നിരുന്നു തലയിൽ തഴുകി
എന്താടി എന്താ നിന്റെ പ്രശ്‍നം
ഞാൻ ഉമ്മ വെച്ചത് തെറ്റായി പോയോ നിനക്ക് എന്നെ ഇഷ്ട്ടമാണ് എന്ന് തോന്നിയത് കൊണ്ടല്ലേ ഞാൻ……
ടീച്ചർ എന്റെ കൈ പിടിച്ചു മാറ്റി കുറച്ചു നീങ്ങിയിരുന്നു
ഞാൻ സെറ്റിയിൽ നിന്നും എഴുനേറ്റു നിലവിളക്ക് കത്തിക്കുന്ന പൂജാ മുറി പോലെ ഒരുക്കിയിരുന്ന ഇടത്തേക്ക് നടന്നു ദേവി ദേവന്മാരുടെ ചിത്രത്തിനു താഴെ നെയ് വിളക്കിനടുത്തായി എന്റെ കയ്യിൽ കെട്ടാനായി അമ്പലത്തിൽ നിന്നു പൂജിച്ച ഒരു ചരട് വീട്ടിൽ നിന്നു കൊണ്ടുവന്നു വെച്ചിട്ടുണ്ടായിരുന്നു അത്തരം കാര്യങ്ങളിൽ എനിക്ക് വലിയ വിശ്വാസമൊന്നുമില്ലാത്ത കൊണ്ട് ഞാനത് കെട്ടിയിരുന്നില്ല
ഞാനാ ചരട് കയ്യിലെടുത്തു ആ മുറിയിൽ തന്നെയാണ് മരുന്നുകൾ സൂക്ഷിക്കുന്നത്
സീനത്തിനു കഷായം
ഉണ്ടാക്കാൻ വാങ്ങിയ മരുന്ന് കൂട്ടു എടുത്ത് അതിൽ നിന്നും ഒരു ഉണക്ക മഞ്ഞൾ തിരഞ്ഞെടുത്തു ആ ചരടിന്റെ നടുക്കായി കെട്ടി തിരിച്ചു നടന്നു
ചരട് ഞാൻ വലതു കയ്യിൽ ചുരുട്ടി പിടിച്ചു കൊണ്ട് ഇടതു കൈ കൊണ്ട് ഞാൻ സെറ്റിയിൽ ഇരുന്ന ടീച്ചറിനെ പിടിച്ചുയർത്തി
എന്താടാ
എന്നെ വിട് പ്ലീസ് ഞാൻ കുറച്ചു നേരം ഒറ്റക്കിരുന്നോട്ടെ
ഒരു മിനിറ്റ് ഒന്ന് കണ്ണടച്ചു നിൽക്ക് അത് കഴിഞ്ഞു എത്ര നേരം വേണമെങ്കിലും ഒറ്റക്കിരുന്നോളൂ
എന്തിനാടാ
പറയുന്ന കേൾക്കു
വേണമെങ്കിൽ ഇഷ്ട്ട ദൈവത്തെ മനസ്സിൽ ഓർത്ത് കൈ കൂപ്പി പിടിച്ചോളൂ
എന്തിനാ നീയെന്നെ എന്താ ചെയ്യാൻ പോണേ
പറഞ്ഞത് അനുസരിക്കെടി
എന്താ ഞാൻ ചെയ്യാൻ പോവുന്നത് എന്ന് മനസിലായില്ലെങ്കിലും ടീച്ചർ കണ്ണടച്ചു നിന്നു
ഞാൻ വലതു കയ്യിൽ ചുരുട്ടി പിടിച്ചിരുന്ന മഞ്ഞൾ ചരട് നിവർത്തി ടീച്ചറിന്റെ കഴുത്തിൽ കെട്ടി
ഇനി കണ്ണു തുറന്നോളൂ
ടീച്ചർ കണ്ണു തുറന്നു തന്റെ കഴുത്തിൽ കിടക്കുന്ന മഞ്ഞ ചരട് കണ്ടു ടീച്ചർ ശക്തമായി നടുങ്ങി
ഉണ്ണി നീയെന്താ ഈ ചെയ്തത്
ഞാൻ നിന്നെയങ്ങു കെട്ടി അത്രെയേ ചെയ്തുള്ളു ഈ നിമിഷം മുതൽ നീയെന്റെ ഭാര്യയാണ്
മുള ചീന്തും പോലെ പൊട്ടിക്കരഞ്ഞു കൊണ്ടവളെന്നെ കെട്ടി പിടിച്ചു എന്നോട് ചേർത്തു പിടിച്ചു ആ നെറുകയിൽ ഒന്ന് ചുണ്ടമർത്തി തലയിൽ പതിയെ തഴുകി ഞാൻ നിന്നു
ഉണ്ണി എന്തിനാടാ നീയെന്നോടിങ്ങനെ ചെയ്തെ
അവൾ എങ്ങലടിച്ചു കൊണ്ടു ചോദിച്ചു
രണ്ട് പ്രശ്നങ്ങളാണ് നിന്നെ അലട്ടിയിരുന്നത്
അതിൽ ആദ്യത്തേത് ഞാൻ നിന്റെ വിദ്യാർത്ഥിയാണ് നീയെന്റെ ഗുരുനാഥയും നമ്മൾ തമ്മിൽ മറ്റൊരു തരത്തിലുള്ള
ബന്ധം പാപമാണെന്ന തോന്നൽ
രണ്ട് നിനക്കെന്നെ ഒരുപാടിഷ്ടമാണ് പക്ഷെ ആ തോന്നൽ നിന്റിഷ്ടത്തിന് വിലങ്ങു തടിയായി നിൽക്കുന്നു
നിന്റെ വികാരങ്ങളെ വിവേകം അടിച്ചമർത്താൻ ശ്രമിക്കുന്നു പക്ഷെ സാധിക്കുന്നില്ല
ഇപ്പൊ എല്ലാ പ്രശ്നങ്ങളും അവസാനിച്ചില്ലേ ഇപ്പോൾ ഞാൻ നിന്റെ വിദ്യാർത്ഥിയല്ല നിന്റെ ഭർത്താവാണ് നമുക്ക് എന്തും ചെയ്യാം നാളെ നേരം വെളുക്കുമ്പോൾ ഞാൻ കെട്ടിയ ഈ ചരട് ഞാൻ അഴിച്ചെടുക്കുന്നതോടെ നിന്റെ ആദ്യ വിവാഹത്തിന്റെ ദോഷവും മാറും
