വാതിൽ തുറന്നു
സൈനബത്ത
ഉണ്ണി എന്ത് പറ്റിയെടാ ഇത്ത അകത്തേക്ക് കയറി
എനിക്കൊന്നും മിണ്ടാൻ കഴിഞ്ഞില്ല
വാ തുറന്നാൽ ഒരു പക്ഷെ ഞാൻ പൊട്ടിക്കരഞ്ഞു പോവും
അയ്യേ പൊന്നു
മോള് പോയതിന്റെ സങ്കടമാണോ അവളിനി ഇടക്കിടക്ക് വരൂലേ നീയിനി ഇവിടെ ഒന്നും ഉണ്ടാക്കണ്ട നിനക്കുള്ളതെല്ലാം ഞാൻ വെച്ചുണ്ടാക്കി തന്നോളാം മോള് പോയത് കൊണ്ട് നീ പട്ടിണി ആവുകയൊന്നുമില്ല
വാ ഞാൻ നിനക്ക് കഴിക്കാനും കൊണ്ടു പോവാനും എടുത്ത് വെച്ചിട്ടുണ്ട്
ഇത്താ തിരിച്ചു പോയി
സമീറ എനിക്ക് വെച്ചുണ്ടാക്കി തരുന്നവൾ മാത്രമായിരുന്നില്ലല്ലോ എന്റെ എല്ലാമായിരുന്നില്ലേ
വാതിലടച്ചു ഞാൻ കുറ്റിയിട്ടു
ഇനി ആരും ഇങ്ങോട്ട് വരാനില്ല
ശല്യമെന്നു പറഞ്ഞു ചീത്ത വിളിച്ചോണ്ടിരുന്നവൾ ഇനി വരില്ല
ഞാൻ കുളി മുറിയിലേക്ക് കയറി ഷവർ ഓൺ ചെയ്തു അതിനടിയിൽ നിന്നു കുറെയധികം സമയം
കുളി കഴിഞ്ഞിറങ്ങി ഡ്രസ്സ് മാറി നേരെ കോളേജിലേക്ക് പോയി
ഇത്തയുടെ വീട്ടിൽ പോകാനോ ഭക്ഷണം കഴിക്കാനോ എനിക്ക് തോന്നിയില്ല എന്റെ മുഖം കണ്ട
എല്ലാവരും ചോദിച്ചു എന്താ പറ്റിയെ ന്നു ഞാൻ എന്ത് പറയാൻ
മല്ലിക ടീച്ചർ നെറ്റിയിൽ കൈ വെച്ച് നോക്കി
പനിയൊന്നും ഇല്ല ല്ലോ വയ്യെങ്കിൽ നേരത്തെ പൊയ്ക്കോളൂ
വേണ്ട ടീച്ചർ ഞാൻ ഓക്കേയാണ്
വൈകുന്നേരം റൂമിൽ വന്നു കയറിയതും തലയ്ക്കു പ്രാന്ത് പിടിക്കുന്ന പോലെ അത്യാവശ്യം ഡ്രെസ്സുമെടുത്ത് വീടും പൂട്ടി ഞാനിറങ്ങി നേരെ നാട്ടിലേക്കു പോയി ഒരു മാസമാകുന്നു വീട്ടിൽ നിന്നു പോന്നിട്ട്
എന്റെ മുഖം കണ്ടതും ഏട്ടത്തിമാർക്ക് കാര്യം മനസിലായി അത് കൊണ്ടു തന്നെ ആരും കല്യാണ വിശേഷമൊന്നും ചോദിച്ചില്ല
രണ്ട് കുരുന്നുകളും മുഖത്ത് നോക്കി ചിരിക്കാൻ തുടങ്ങിയിരിക്കുന്നു അവരുടെ കളിയും ചിരിയും കണ്ടപ്പോൾ ഞാൻ സമീറയെ മറന്നു എന്റെ വേദനകൾ എല്ലാം മറന്നു
രാത്രി അത്താഴം കഴിഞ്ഞു ഞാൻ കിടക്കുമ്പോൾ മോനേയുമായി
വല്യേടത്തി മുറിയിലേക്ക് വന്നു
കുഞ്ഞിനെ എന്റെ നെഞ്ചിലേക്ക് കിടത്തി
ഇനി നീ കുറെ നേരം നിന്റച്ഛന്റെ കൂടെ കളിക്കുട്ടോടാ ചക്കരെ അമ്മ കുളിച്ചിട്ടു വരാവേ
ഈ രാത്രിയിലാണോ ഏടത്തി കുളിക്കാൻ പോണേ നീർക്കെട്ട് പിടിക്കില്ലേ
ചുമ്മാ ഒന്ന് മേല് കഴുകുന്നേയുള്ളു എന്റെ പൊന്നെ
ഞാനവനെ എടുത്തുയർത്തിയും വട്ടം കറക്കിയും വയറിൽ ഉമ്മ വെച്ചു ഇക്കിളി കൂട്ടിയും കളിപ്പിച്ചു കൊണ്ടിരുന്നു പുറകെ അടുത്തയാളും വന്നു കുഞ്ഞിനെയുമായിട്ട്
ഇവനും നിന്റെ തന്നെയാ കൊഞ്ചിക്കൽ ഇവനെയും ആവാം
എന്റെ പൊന്നു കുശുമ്പി ഇങ്ങു കൊണ്ടു വാ എന്റെ മോനെ ഞാൻ അവനെ കൂടി വാങ്ങി രണ്ട് തോളത്തും രണ്ട് പേരെയും കിടത്തി നീണ്ട ഇടനാഴിയിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടന്നു
രണ്ട് പേരും പെട്ടെന്ന് തന്നെ ഉറങ്ങി
അടുക്കള ഭാഗത്തു കൂടി നടന്നപ്പോൾ കൗസല്യ പതിയെ പറഞ്ഞു രണ്ട് പേരും ഉറങ്ങി ഒരാളെ ഇങ്ങു താ ഞാൻ കൊണ്ടു പോയി കിടത്താം
വേണ്ടെടി അവരിങ്ങനെ കിടക്കട്ടെ
നാളെ രാവിലെ ഞാൻ വീട്ടിലേക്ക് പോവുമേ ഒരു 10 മണി കഴിയുമ്പോൾ
അതെനിക്കുള്ള ഒരു ക്ഷണമാണ്
നാളെ പറ്റില്ലെടി നാളെ കഴിഞ്ഞായാലോ
ആയിക്കോട്ടെ
വനജേടത്തി വരുന്ന കണ്ട് അവൾ അടുക്കളയിലേക്ക് വലിഞ്ഞു
ഉറങ്ങിയോടാ
മ്മ്മ്മ്മ് രണ്ട് പേരും ഉറങ്ങി
എന്നാ ഇങ്ങു താ
വനജേടത്തി കുഞ്ഞിനേയും വാങ്ങി നടന്നു പോയി
ഞാൻ മോനെയും കൊണ്ട് ഗിരിജേടത്തിയുടെ മുറിയിലേക്ക് നടന്നു
ഏട്ടന്മാർ ഇത് വരെ ഭാര്യമാരുടെ അടുത്തേക്കു കിടപ്പ് മാറ്റിയിട്ടില്ല
ഞാൻ ചാരി കിടന്ന വാതിൽ തള്ളി തുറന്നു
അകത്ത് കയറി തൊട്ടിലിൽ മോനെ കിടത്തി
കുളി മുറിയിൽ
വെള്ളം വീഴുന്ന സൗണ്ട് കേൾക്കുന്നുണ്ട്
മീനാക്ഷിയമ്മയും കൗസല്യയും ഉണ്ട് അപ്പുറത്ത് അവർ എപ്പോ വേണേലും കേറി വരുമെന്നുള്ള കൊണ്ട് ഞാൻ പോയേക്കാമെന്നു വിചാരിച്ചതും വനജേടത്തി അങ്ങോട്ട് കേറി വന്നു
എനിക്കറിയാരുന്നു നീ ഇവിടെ കാണുമെന്നു
അവളെന്തിയെടാ
കുളിക്കുവാ
മോൻ എന്ത്യേ
തൊട്ടിലിൽ ഉണ്ട്
എന്തിനാ ഇപ്പൊ ഇങ്ങോട്ട് വന്നേ
നിങ്ങടെ സ്വർഗത്തിൽ കട്ടുറുമ്പ് ആവാൻ വന്നതൊന്നുമല്ല ഞാനങ്ങു പൊക്കോളാം ഇതെടുക്കാൻ വന്നതാ ഒരു മാസിക കയ്യിലെടുത്തു തിരിഞ്ഞു നടന്നു
