ഇവിടെ അടുത്താ ഇപ്പൊ തന്നെ വരും രാവിലെ മോനെന്താ കഴിക്കാൻ വേണ്ടേ ദോശ വേണോ ഇഡ്ഡലി വേണോ
എന്തായാലും മതി
എന്നാ മോനിരിക്കു ഞാൻ സാമ്പാർ കടു വറക്കട്ടെ എന്നിട്ടു ദോശ ചുട്ടു തരാം
ദോശ ഞാൻ ചുടാം അമ്മേ അമ്മ കറി ഉണ്ടാക്കിക്കോളൂ
ഏയ് അതൊന്നും വേണ്ട മോനവടിരുന്നു ചായ കുടിക്ക്
അതെന്താ അമ്മേ എന്റെ വീട്ടിലും അമ്മയുണ്ടാരുന്ന സമയത്ത് ഞാൻ എല്ലാ പണിക്കും കൂടുമായിരുന്നു പിന്നെ ചേട്ടത്തിമാരുടെ ഭരണം വന്നപ്പോ ഞാൻ അടുക്കളയിൽ കയറാറില്ല
അമ്മ പോയിട്ട് എത്ര നാളായി
അഞ്ചു വർഷം കഴിഞ്ഞു
റവ
ഉണ്ടോ അമ്മേ
എന്തിനാ മോനെ ദോശമാവ് കലക്കി വെച്ചിട്ടുണ്ട് ചുട്ടാൽ മതി
റവ ഉണ്ടോന്നു പറ
ദാ ആ ചുവന്ന അടപ്പുള്ള ടിന്നിൽ ഉണ്ട് എന്തിനാ മോനെ
അതൊക്കെയുണ്ടെന്നേ അമ്മ ഒരു ചട്നി കൂടി ഉണ്ടാക്കാം നമുക്ക്
ഒരു പിടി റവയെടുത്ത് ദോശമാവിലിട്ട് കലക്കി വെച്ചു ഒരു തേങ്ങയെടുത്ത് പൊട്ടിച്ചു തേങ്ങാ വെള്ളം കുറച്ചു മാവിൽ ഒഴിച്ചു ഒരു മുറി തേങ്ങാ ചിരണ്ടി ഇഞ്ചിയും ഉള്ളിയും പച്ചമുളകും കുറച്ചു മല്ലിയിലയും ചേർത്തൊരു ചട്നി അരച്ചു
അമ്മേ കടുക് വറുത്തത് കുറച്ചു ഈ ചട്നിയിൽ കൂടി ചേർക്കണേ
അരച്ച ചമ്മന്തി ഒരു പാത്രത്തിൽ എടുത്ത് അമ്മയുടെ കയ്യിൽ കൊടുത്തു ഞാൻ ദോശ ചുടാൻ ആരംഭിച്ചു
അമ്മേ വിശക്കുന്നു എന്നൊരു വിളിയോടെ ഒരാൾ അടുക്കളയിലേക്ക് വന്നു
അമ്മയെന്തു പണിയാ ഈ കാണിക്കുന്നെ ഇവനെ കൊണ്ടാണോ അടുക്കള പണി ചെയ്യിക്കുന്നെ
ഞാൻ തിരിഞ്ഞു നോക്കി
ദാവണി ഉടുത്തൊരു കൊച്ചു പെണ്ണ്
എന്റെ മല്ലിക ടീച്ചർ തന്നെയാണോ അതെന്നു എനിക്ക് പോലും സംശയം തോന്നി ഈ വേഷത്തിൽ കാണുമ്പോൾ കൂടെ പഠിക്കുന്ന പെണ്ണുങ്ങളെക്കാൾ ചെറുപ്പമായിരിക്കുന്നു
അതെന്നാ ടീച്ചറെ ഞാൻ അടുക്കളയിൽ കയറിയാ കൊള്ളില്ലേ
നീ ഞങ്ങടെ ഗസ്റ്റ് അല്ലേടാ
ഓഹ് പിന്നെ ഇന്നലെ രാത്രി ഇവിടെ വന്നപ്പോ കണ്ടതാ പിന്നെ ഇപ്പോഴാ കാണുന്നെ ഇതാണോ അതിഥി മര്യാദ
ങ്ഹാ നിനക്കിത്രക്ക് മര്യാദയൊക്കെ മതി
ടീച്ചർ എന്റടുത്ത് വന്നു ചുട്ടു വച്ച ദോശ ഒരെണ്ണം എടുത്ത് അൽപ്പം ചമ്മന്തി എടുത്ത് അതിൽ പുരട്ടി കഴിച്ചു
ആഹാ അടിപൊളി
ഇന്നെന്നാമ്മേ ദോശക്കിത്ര ടേസ്റ്റ് നല്ല മൊരു
മോരാന്നിരിക്കുന്നു ചമ്മന്തി അതിനേക്കാൾ സൂപ്പർ
ഞാൻ അമ്മയുടെ മോളല്ലേ ഇത് വരെ എനിക്കിങ്ങനെ ഉണ്ടാക്കി തന്നിട്ടില്ല ല്ലോ
ഇവനെന്നാ കൊമ്പുണ്ടോ ടീച്ചർ അമ്മയോട് കുശുമ്പെടുത്തു
അമ്മ അത് കേട്ടു ചിരിച്ചു കൊണ്ടു നിന്നു
അതേ രാവിലെ അമ്പലത്തിൽ പോയ നേരത്ത് അടുക്കളയിൽ കയറി അമ്മയെ സഹായിക്കണമായിരിന്നു അമ്മയേക്കാൾ വല്ല്യ ദൈവമൊന്നും ഒരമ്പലത്തിലും പള്ളിയിലുമില്ല
പോടാ നാസ്തികവാദി നിന്നെ ഇങ്ങോട്ട് കൊണ്ടുവന്ന എന്നെ തല്ലണം
കൊടുക്കമ്മേ പുറംവഴി നല്ല അടി
വല്ല്യ ടീച്ചറാന്നുള്ള അഹങ്കാരം ഇത്തിരി കുറയട്ടെ
അതുശരി ഇപ്പൊ നിങ്ങൾ ഒറ്റക്കക്ഷി ഞാൻ പുറത്ത്
അതേടി നിനക്കിന്നുവരെയെങ്കിലും എന്നെ സഹായിക്കാൻ തോന്നിട്ടുണ്ടോ നീ വന്നാൽ അച്ഛന്റെ കൂടെയല്ലേ നടപ്പ്
ഈ മോനുണ്ടാക്കിയതാ ദോശയും ചമ്മന്തിയും വേണേൽ രണ്ടെണ്ണം കൂടി തിന്നിട്ട് പോ
അമ്മേ ഇവൻ നാളെയങ്ങു പോകുമെ പിന്നെ ഞാനേ കാണു അതോർമ്മയിൽ ഇരിക്കട്ടെ
ടീച്ചർ ഒരു പ്ലേറ്റിൽ ദോശയും ചട്നിയും എടുത്ത് കഴിച്ചു കൊണ്ടു പറഞ്ഞു
എന്തിനാമ്മേ ഇതിനെ ഇങ്ങനെ ഇവിടെ നിർത്തിയേക്കുന്നെ ഉള്ള നേരത്തെ കെട്ടിച്ചു വിട്ടു കൂടെ
അമ്മയുടെ മുഖത്തെ ചിരി മാഞ്ഞു
അമ്മയുടെ മുഖം കണ്ടപ്പോൾ അങ്ങനെ പറയേണ്ടായിരുന്നുവെന്നു എനിക്ക് തോന്നി
ഞാനിവളോട് പറഞ്ഞു മടുത്തു ഇത്രേം നാൾ ജോലി കിട്ടിയിട്ട് മതി കല്യാണം എന്നായിരുന്നു ഇപ്പൊ വേറെന്തോ കൂടി പഠിക്കാനുണ്ട് ന്നാ പറയണേ ഉണ്ണിയുടെ നാട്ടിൽ നല്ല പയ്യന്മാർ ഉണ്ടെങ്കിൽ ആലോചിക്കൂ
എനിക്ക് അത്ര വലിയ ശത്രുക്കളൊന്നും നാട്ടിലില്ലമ്മേ
എന്റെ മറുപടി കേട്ട് അമ്മ പൊട്ടിച്ചിരിച്ചു
നീ കോളജിലേക്ക് വാടാ നിന്നെ ഞാൻ ശരിയാക്കുന്നുണ്ട്
ടീച്ചർ എന്റെ ചെവിയിൽ പിടിച്ചു
തിരിച്ചു
