എന്താ ചേട്ടാ കാര്യം ഞാൻ അടുത്തിരുന്ന ഒരാളോട് ചോദിച്ചു
ഇന്നലെ രാത്രി ഇവിടുത്തേ പുണ്യാളന്റെ പൊന്നും കുരിശു മോഷ്ടിക്കാൻ വന്ന കള്ളനെ കുരിശു പള്ളി കടക്കും മുൻപേ ആരോ വയറ് കീറി കുടല് മാല വലിച്ചു പുറത്തിട്ടു
ആര്
പുണ്യാളൻ തന്നെ അല്ലാതെയാര്
ആ സമയത്ത് സെമിത്തേരിയുടെ അടുത്ത് മനുഷ്യരാരും പോവില്ല ല്ലോ
മനുഷ്യരോന്നുമല്ല ചെന്നായ കടിച്ചു കീറിയ പോലെയുണ്ടെന്നാ ഡോക്ടർ പറഞ്ഞെ
ഖദർധാരി പറഞ്ഞു
ഞാനൊന്നു നെടുവീർപ്പിട്ടു
അറിയാൻ വന്ന കാര്യം അറിഞ്ഞു കഴിഞ്ഞു
ആരായാലും ജീവൻ നഷ്ട്ടപെട്ടില്ല ല്ലോ ഞാൻ മനസ് കൊണ്ട് ദൈവത്തിനു നന്ദി പറഞ്ഞു
ഞാൻ തിരിച്ചു വീട്ടിലെത്തി
ഞാൻ തിരിച്ചു വരുന്നതും കാത്തു സമീറ വീട്ടിൽ തന്നെയുണ്ടായിരുന്നു
ഉണ്ണിയേട്ടാ കഴിക്കാൻ എടുക്കട്ടെ
ആദ്യം ഞാനൊന്നു അകത്തേക്ക് കയറെട്ടെടി പെണ്ണെ
ചായ പോലും കുടിക്കാതെ പോയതല്ലേ
ഡ്രസ്സ് മാറിയപ്പോഴേക്കും അവൾ വിളമ്പി വെച്ചു കഴിഞ്ഞു
നീ കഴിച്ചോ
ഇല്ല ഉണ്ണിയേട്ടൻ കഴിക്ക് എന്നിട്ട് ഞാൻ കഴിച്ചോളാം
വാ നമുക്ക് ഒരുമിച്ചു കഴിക്കാം
ഞാനവളെ ചേർത്തു പിടിച്ചു
അവൾ പതിവില്ലാത്ത വിധം നെഞ്ചിലേക്ക് മുഖം ചേർത്ത് നിന്നു
എന്നാടി
ഒന്നുമില്ല ഉണ്ണിയേട്ടാ
അതല്ല ല്ലോ എന്തോ ഉണ്ടല്ലോ
സോറി ഉണ്ണിയേട്ടാ ഞാൻ……..അവളുടെ കണ്ണുകൾ നിറഞ്ഞു
എന്താ മോളെ ഇത്
ഉണ്ണിയേട്ടൻ എന്നെയും അടിക്ക്
ഇത് കഴിച്ചു കഴിയട്ടെ അടിച്ചു ഞാൻ പൊളിച്ചു തരാം
ആ വഴി
തല്കാലത്തേക്ക് അടച്ചു അവിടെ അടി നടക്കൂല വേണേൽ പുറകിലത്തെ വഴി നോക്കാം
അതെപ്പോ അടച്ചു
കുറച്ചു മുൻപ്
എന്നാ നമുക്ക് കഴിക്കാം ആ വഴി തുറക്കുമ്പോ അടിക്കാം അത് പോരെ
എന്നാലും……
ഒരു കുന്നാലുമില്ല നീയിങ്ങു വാ ഇവിടിരി അവളെ പിടിച്ചു ഞാൻ മടിയിൽ ഇരുത്തി
ഭക്ഷണം കഴിച്ചു
പിന്നെ കിടന്നു നന്നായി ഉറങ്ങി
രാവിലെ കോളജിൽ എത്തുമ്പോൾ ജാസ്മിൻ കൂട്ടുകാരികളുടെ അടുത്ത് അവരുടെ പുണ്യാളന്റെ അത്ഭുത പ്രവൃത്തിയെ കുറിച്ചുള്ള കഥ പറയുകയായിരുന്നു
എടാ ഉണ്ണി നീയറിഞ്ഞോ
എന്താടി
പൊടിപ്പും തൊങ്ങലുമായി കഥ വീണ്ടും ആവർത്തിക്കപ്പെട്ടു
അവളെ തനിച്ചു കിട്ടിയപ്പോൾ ഞാൻ കാര്യം പറഞ്ഞു നീയിതു ആരോടും പറയണ്ട ക്രെഡിറ്റ് പുണ്യാളൻറെ പേരിൽ തന്നെയിരിക്കട്ടെ അയാൾക്ക് എങ്ങനെയുണ്ട് എന്ന് മാത്രം ഒന്നന്വേഷിക്കണം
അവൾ വാ പൊളിച്ചു നിന്നു
വൈകിട്ട് വീട്ടിലേക്ക് തിരിയും മുൻപേ ഗേറ്റിങ്കൽ നിന്നു ഇബ്രായിക്ക വിളിച്ചു
ആഹാ ഇക്ക എപ്പോ വന്നു
ഞാൻ ഉച്ചക്ക് വന്നതാടാ
നീയിങ്ങു വാ
ഞാൻ ബൈക്ക് പുറത്ത് നിർത്തി
ഇക്കയുടെ കൂടെ വീട്ടിലേക്കു കയറി
എന്താ ഇക്കാ വിശേഷം ഒരു പതിവില്ലാത്ത സമയത്തുള്ള വരവ്
സൈനു ഉണ്ണിക്ക് കുടിക്കാൻ എടുക്ക്
ഇതെന്താ ഞാൻ ആദ്യമായിട്ട് വരുവാണോ
നീയിരിക്കെടാ ഞാൻ പറയാം
ഞാൻ ഇരുന്നു എനിക്കെതിരെ ഇക്കയും
ഉണ്ണി സമീറയുടെ ചെക്കൻ ഇന്ന് വെളുപ്പിന് വീമാനമിറങ്ങി അവന്റെ കമ്പനിയിൽ അറ്റകുറ്റ പണി നടക്കുന്ന കൊണ്ടു 10 ദിവസത്തെ അവധി കിട്ടിയത് കൊണ്ട് പോന്നതാണ്
അവൻ വരുമെന്ന് നേരത്തെ പറഞ്ഞതല്ലേ ഇക്കാ
അതേടാ പിന്നെ അവരു വിളിച്ചിട്ട് അടുത്ത മാസമേ വരൂ
എന്നാ പറഞ്ഞെ
ഇന്നിപ്പോ രാവിലെ അവരു പിന്നേം വിളിച്ചു അവൻ വന്നെന്നു പറഞ്ഞു
അതിനെന്താ ഇക്കാ അവൻ വരട്ടെ
എടാ അവരു പറയണേ ഈ വ്യാഴാച്ച നിക്കാഹ് നടത്തണമെന്നാ
ഞാനൊന്ന് ഞെട്ടി
ഇക്ക അതെങ്ങേനാ ഇത്ര പെട്ടെന്ന് നടത്താൻ പറ്റോ
നടത്തിയെ പറ്റു അവർക്ക് കുറച്ചു ദിവസമെങ്കിലും ഒരുമിച്ചു താമസിക്കണ്ടേ
നീയെന്റെ കൂടെ നിക്കണം നിനക്കറിയാലോ എന്നെ സഹായിക്കാൻ എനിക്ക് ആൺമക്കളൊന്നുമില്ലന്നു
ശരിയിക്കാ ഞാൻ എന്ത് ചെയ്യണം എന്നിങ്ങു പറഞ്ഞാ മതി ഞാൻ കൂടെയുണ്ട്
എങ്കിൽ നാളെ നമുക്ക് നിന്റെ വീട്ടിൽ പോവണം സാമിയുടെ അടുത്ത് പോവണം
അതിനെന്താ ഇക്കാ രാവിലെ പോയേക്കാം
ഇതൊന്നു തീരും വരെ കൂടെ നിക്കണേടാ
ഇക്ക യാചിക്കും പോലെ പറഞ്ഞു
മിസ്റ്റർ ഇബ്രാഹിം കുട്ടി നിങ്ങൾ അവളുടെ വാപ്പ ആണെങ്കിൽ ഞാൻ അവളുടെ അച്ഛനാണ് ഓർമ്മയിരിക്കട്ടെ
