ദേവൂട്ടി എന്റെ സ്വന്തം ദേവയാനി – 7

Related Posts


ആദ്യമേ തന്നെ ഈ ഭാഗം ഇത്രയും വൈകിയതിന് എല്ലാരോടും ക്ഷമ പറയുന്നു……
കമ്പനിയിലെ പ്രശ്നം എക്സാം ഫോണിൻ്റെ പ്രശ്നം എല്ലാം കൂടി ഒരു പോലെ വന്നതാണ് ഇത്രയും വൈകുവാൻ കാരണം……. എല്ലാരും ക്ഷമിക്കും എന്ന് കരുതുന്നു………
കഥ തുടരുന്നതിന് മുൻപ് എല്ലാർക്കും എൻ്റെ ഹൃദയം നിറഞ്ഞ ക്രിസ്തുമസ് പുതുവത്സരാശംസകൾ അഡ്വാൻസായ് നേരുന്നു…….

കഥയുടെ ഒഴുക്കിനായ് ശൈലിയാൽ അൽപ്പം മാറ്റങ്ങൾ വരുത്തിയിട്ടുണ്ട് തുടർന്ന് വായിക്കുമ്പോൾ അത് മനസ്സിലാവും……

കഴിഞ്ഞ ഭാഗത്തിന് അഭിപ്രായവും സ്നേഹവും പങ്കുവെച്ച എല്ലാരോടും നന്ദി പറയുന്നു.തുടർന്നും നിങ്ങളുടെ സ്നേഹവും സഹകരണവും പ്രതീക്ഷിച്ചുകൊണ്ട് “ദേവൂട്ടി എൻ്റെ സ്വന്തം ദേവയാനി തുടരുന്നു”…………

ഞങ്ങൾ നാലുപേരും ഒരുമിച്ച് വീടിനു മുന്നിലേക്കായ് നടന്നടുത്തു…..
ഒട്ടും പ്രതീക്ഷയില്ലാത്ത ഞങ്ങളുടെ എൻട്രിയിൽ ആരതിയുടെ മുഖത്ത് ഒരേ സമയം അമ്പരപ്പും ടെൻഷനും നിറയുവാൻ തുടങ്ങി…….
മുന്നിലേക്ക് അടുക്കുംതോറും എന്നിലും ഭയചിന്തകൾ ഉടലെടുത്തുകൊണ്ടിരുന്നു……..

അല്ല ഇതാരാ വരണേ!…. റോണി മോനോ !….. എന്നാ ഈ വഴിയൊക്കെ???? റോണിയെ കണ്ടതും പുഞ്ചിരിച്ചു കൊണ്ട് ആരതിയുടെ അമ്മ ചോദിച്ചു……

വെറുതേ ഇറങ്ങിയതാ രാധാമ്മേ….. ഈ വഴി പോയപ്പോ ഞാനിവരോട് പറഞ്ഞു “ഇതാണ് നമ്മുടെ കൂടെ
പഠിക്കുന്ന അതിയുടെ വീടെന്ന് “…… നോക്കുമ്പോൾ ആരതിയും അമ്മയും ഉമ്മറത്തിരിക്കുന്നത് കണ്ടു എന്നാപ്പിന്നെ ഒന്ന് കയറാല്ലോന്ന് കരുതി ഇറങ്ങിയതാ…..
മറുപടി നൽകി ചിരിച്ചുകൊണ്ട് റോണി രാധാമ്മയെ നോക്കി…..

അതെയോ !….. എന്നാൽ വാതിൽക്കൽത്തന്നെ നിൽക്കാതെ കയറി വാ മക്കളേ….. ആരതി നീ പോയ് കൂട്ടുകാർക്ക് ചായ ഇട്ടോണ്ട് വാ….
ഞങ്ങളെ വീടിനുള്ളിലേക്ക് ക്ഷണിച്ചു കൊണ്ട്‌ ആരതിയോടായ് രാധാമ്മ മൊഴിഞ്ഞു…….

അകത്തേക്ക് കയറിയതും ഒരു നിമിഷം എൻ്റെ ശ്രദ്ധ മൊത്തത്തിലൊന്ന് പാഞ്ഞു …. 2 മുറികളും ഒരു ഹാളും കിച്ചണോടും കൂടിയ വീട് ……
ഹാളിലായ്ത്തന്നെ പഴയ ഒരു ടിവിയും ഒരു ചെറിയ റേഡിയോയും ഇരിക്കുന്നു…..
അതിന് വലത് വശത്തായ് നിലവിളക്കും കിണ്ടിയും പീഠവുമെല്ലാം ഉണ്ട് ….. മുകളിലായ് കൃഷ്ണൻ്റെയും ഉമാമഹേശ്വരൻ്റെയും ഫോട്ടോ……..
അതിനു പറ്റയിലായ് ആരതിയുടെ അച്ഛൻ്റെ ഫോട്ടോയും വെച്ചിരിക്കുന്നു ……. ചെറിയൊരു ഡൈനിംഗ് ടേബിളും ഹാളിലായ്ത്തന്നെയുണ്ട്……

ആ….. കസേരേലോട്ടിരിക്ക് മക്കളെ……. ഇവിടെ സൗകര്യങ്ങളൊക്കെ ഇത്തിരി കുറവാ……
പറഞ്ഞുകൊണ്ട് ജാള്യതയോടെ രാധാമ്മ ഞങ്ങളെ നോക്കി…..

ഓ അതൊന്നും കുഴപ്പമില്ലമ്മേ …… “തലചായ്ക്കാനൊരു വീടുള്ളത് തന്നെ ഭാഗ്യമല്ലെ ” അത്പോലുമില്ലാത്ത എത്രയോ പേരുണ്ട് നമ്മുടെ നാട്ടിൽ????……
ഒരു ചിരിയോടെ ഞാൻ രാധാമ്മയെ നോക്കിപ്പറഞ്ഞതും രാധാമ്മ എന്നെ അമ്പരപ്പോടെ നോക്കി ശേഷം …..

എന്താ മക്കളെ നിങ്ങടെ മൂന്നാളുടെയും പേര്???…..
“എൻ്റെ പേര് അജിത്ത് “…. “ഇത് അനൂപ് “….. പിന്നെ റോണിയുടെ അപ്പുറത്തിരിക്കുന്നത് “ജിത്തു “………

മ്മ്…… രാധാമ്മയൊന്ന് മൂളി ….

പിന്നെ എന്തൊക്കെയുണ്ട് രാധാമ്മേ വിശേഷം???
ചോദ്യ രൂപേണ റോണി തിരക്കി…..

ഓ എന്ത് വിശേഷം മോനേ അങ്ങനെ തട്ടിയും മുട്ടിയുംപോണു..
അല്ല നിങ്ങൾ വെറുതേ ഇറങ്ങിയതാണോ????അതോ എവിടേലും പോകുന്ന വഴിയാണോ??? ഒഴുക്കൻ മട്ടിൽ മറുപടി നൽകിയ ശേഷം രാധാമ്മ ഞങ്ങളെ ചോദ്യഭാവത്തിൽ നോക്കി…….

റോണി: അത് രാധാമ്മേ…… ഞാൻ പറഞ്ഞില്ലേ ഞങ്ങൾ കായലൊക്കെ ഒന്ന് കാണാനായ് ഇറക്കിയതാ അത് കഴിഞ്ഞ് മടങ്ങുമ്പോഴാണ് ആരതിയെ കണ്ടത് അപ്പപ്പിന്നെ ഒന്ന് കയറീന്നേയുള്ളു………

അതെയോ….. പിന്നെ റോണിമോനെ അമ്മയ്ക്ക് സുഖമല്ലെ???? കുഴപ്പോന്നുമില്ലല്ലോ???? കുറേയായ് “ഭാഗ്യത്തിനെ കണ്ടിട്ട്”….. പഴയപോലെ ഒരുപാട് നടക്കുവാനൊന്നും വയ്യ മക്കളെ ……….
വലത് കയ്യാൽ കാൽമുട്ടിലൊന്നുഴിഞ്ഞുകൊണ്ട് രാധാമ്മ സങ്കടത്തോടെ പറഞ്ഞു….

അമ്മയ്ക്ക് കുഴപ്പോന്നുമില്ലമ്മേ….. പിന്നെ ഇടക്ക് BP കുറയുന്നുണ്ട് ….

മ്മ്‌…. അല്ല വന്നപ്പോ മുതൽ ഞാൻ ശ്രദ്ധിക്കുന്നതാ ഈ കൊച്ചെന്താ ഒന്നും മിണ്ടാതെ പേടിച്ചിരിക്കുന്നേ മുഖമാകെ വല്ലാതായിട്ടുണ്ടല്ലോ??? എന്താ മോനേ എന്ത്പറ്റി നിനക്ക്???…..

ഏയ് ഒന്നുമി….. ഒന്നുമില്ലമ്മെ….
ഞാൻ വെറുതേ…. അങ്ങനെ ഇരുന്നതാ….
സംശയഭാവത്തിൽ ജിത്തൂനെ നോക്കി ചോദ്യമെറിഞ്ഞ രാധാമ്മയോടായ് ഒരുവിധം ജിത്തു പറഞ്ഞൊപ്പിച്ചു……

മ്മ്……. ജീത്തൂനെ നോക്കി രാധാമ്മയൊന്നിരുത്തി മൂളിയ ശേഷം അവനെ നോക്കി ചിരിച്ചു……

അജിത്തേ സമയം കളയാതെ വന്ന കാര്യം സംസാരിക്ക്…….
എൻ്റരികിലായിരുന്ന റോണി സൈഡിലേക്ക് ചരിഞ്ഞുകൊണ്ടൻ്റെ കാതിൽ രഹസ്യമായ് പറഞ്ഞു…..

സംസാരിക്കാടാ… നീ ഒന്നടങ്ങ് “ആദ്യമേ എങ്ങനാ ചാടിക്കയറി മോളേ കെട്ടിച്ചു തരുവോന്ന് ചോദിക്കുന്നേ!”…… ആദ്യം അമ്മയോടൽപ്പം സംസാരിക്കാം എന്നിട്ട് കാര്യത്തിലേക്ക് കടക്കാം……
ശബ്ദം താഴ്ത്തി ഞാൻ റോണിയുടെ കാതിൽ പയ്യെ മറുപടി നൽകി……

എന്താ മക്കളെ രണ്ടാളും കൂടിയൊരു സ്വകാര്യം പറച്ചിൽ???…. റോണിയേയും എന്നെയും മാറി മാറി നോക്കിക്കൊണ്ട് രാധാമ്മ ചോദിച്ചു….
ഏയ് ഒന്നൂല്ലമ്മേ….. ഞങ്ങൾ കോളേജിലെ ഓരോ കാര്യങ്ങൾ അങ്ങനെ പറഞ്ഞതാ….. ഒഴുക്കൻ മട്ടിൽ ഞാൻ മറുപടി നൽകി……

മോളേ…… ചായ തിളച്ചോ???? എൻ്റെ മറുപടി കേട്ട് ഒന്ന് ചിരിച്ചശേഷം അടുക്കള വാതിലിലേക്ക് നോക്കി രാധാമ്മ വിളിച്ചു ചോദിച്ചു…..

ഇല്ലമ്മേ റെഡിയാവുന്നേയുള്ളൂ…… മറുപടിയായ് അടുക്കളയിൽ നിന്നും ആരതിയുടെ ശബ്ദം പതിയെ ഉയർന്നു…….

എടാ അജിത്തേ അടിയുണ്ടാക്കിയത് പോലല്ല കേട്ടാ ……
“ഇത് പെണ്ണ് കേസാ”…. അടി ഏത് വഴി വരൂന്നൊരിക്കലും പറയമ്പറ്റൂല്ല……
പേടിയോടെ രാധാമ്മയെ നോക്കിയ ശേഷം അനൂപ് സ്വകാര്യമായ് എന്നോട് പറഞ്ഞു…….

ഹോ! നാക്ക് വളക്കല്ലെ മൈരേ…… അല്ലേത്തന്നെ മനുഷ്യനിവിടെ പേടിച്ചിരിക്കുവാ അതിനിടയിൽ ” നിൻ്റെ കൊണപ്പിക്കലും”…..
അനൂപിനെ നോക്കി ഞാൻ പല്ലിറുമ്മി……

എന്താ കുഞ്ഞുങ്ങളെ കുറേനേരായല്ലോ….. ഈ രഹസ്യം പറച്ചില് ….. ഇത്തിരി ഉറക്കെപ്പറയെന്നെ ഞാനും കൂടി കേക്കട്ടെ….
സംശയത്തോടെ ഞങ്ങളെ നോക്കിയശേഷം രാധാമ്മ ആരാഞ്ഞു…..

അത്… അത് ഞാനിവനോട് “ഇന്നലെ മഴ പെയ്തോന്ന് ചോദിച്ചതാമ്മേ”……..
പരിഭ്രമത്തോടെ രാധാമ്മയ്ക്ക് മറുപടി നൽകിക്കൊണ്ട് അനൂപ് എന്നെ നോക്കി കണ്ണിറുക്കി…………

ഹേ!…… “മഴയോ”????…. അപ്പോ നിങ്ങളിവിടുത്ത്കാരല്ലെ????…… എവിടാ നിങ്ങളുടെ വീട് ????……….

ഞങ്ങളുടെ വീട് ഇവിടൊക്കെത്തന്നാ …..” ഇവനിടക്ക് ഇതുപോലെ ഓരോ പൊട്ടത്തരങ്ങൾ പറയുന്ന ശീലമുണ്ട്, അമ്മ ഒന്നും കാര്യമാക്കണ്ട…… “ബുദ്ധിക്ക് ഒരു 5 വയസ്സ് കുറവുള്ള ചെക്കനാ” “എവിടെ എന്താ പറയേണ്ടയെന്ന ബോധവുമില്ലാത്തൊരു വിണ്ണൻ “!………
അനൂപിനെ നോക്കി കളിയാക്കി ചിരിച്ചുകൊണ്ട് ഞാൻ പറഞ്ഞതും രാധമ്മയും റോണിയും അവനെ നോക്കി അടക്കിച്ചിരിച്ചു……..

Leave a Reply

Your email address will not be published. Required fields are marked *