അമലൂട്ടനും അനുക്കുട്ടിയും – 4 1

വീണ്ടുമൊരു ഞായറാഴ്ച ദിവസം വന്നെത്തി……..
രാവിലെ കുളിച്ച് വൃത്തിയായ് ഞാൻ അമ്പലത്തിലേയ്ക്ക് പോകുവാനായ് ഇറങ്ങി………..

അമ്മേ…… ഞാനൊന്ന് അമ്പലത്തിൽ പോയ് വരാവേ…….
അടുക്കളയുടെ വാതിൽക്കലെത്തി ഞാനമ്മയോട് പറഞ്ഞു……..

മ്മ്….. പോയ് വാ ….. വേഗം വരണം കേട്ടോ…….. പിന്നെ “ഇവിടുത്തെ കുളത്തിൽ ഇറങ്ങുന്നത് പോലെ അമ്പലക്കുളത്തിലൊന്നും ഇറങ്ങാൻ നിൽക്കരുത് നല്ല ആഴമുള്ള കുളമാണ്” ….

ഇല്ലമ്മേ…… ഞാനെന്താ കൊച്ചു കുഞ്ഞാണോ???
എനിക്കിപ്പോഴേ വയസ്സ് 19 ആവാറായ് അറിയോ അമ്മയ്ക്ക്………….

എന്റെ മറുപടി കേട്ട് അനുഅമ്മ ചിരിച്ചുകൊണ്ട് പറഞ്ഞു……
അമലൂട്ടനെന്നും എനിക്ക് ‘കൊച്ചുകുട്ടി തന്നായിരിക്കും ‘…………
” ഞാൻ പ്രസവിച്ച എൻ്റെ കുഞ്ഞ് ”
എന്നാൽ എൻ്റെ മോൻ വേഗം പോയ് വാ…..

അമ്മയുടെ മറുപടി ഒരു ചിരിയോട് കൂടി കേട്ട് നിൽക്കാനെ എനിക്ക് സാധിച്ചുള്ളു…….

വീട്ടിൽ നിന്നുമിറങ്ങി അമ്പലത്തിലേക്കായ് ഞാൻ നടക്കുവാൻ തുടങ്ങി……..
നടന്നു വരുമ്പോൾ ആ വീടിൻ്റെ ഗേറ്റിനു വെളിയിൽ ഞാനവരെ കണ്ടു…..
ഞങ്ങൾ പരസ്പരം നോക്കിയതും ഞാൻ പതിയെ റോഡിന് മറുവശത്തൂടെ നടക്കുവാൻ തുടങ്ങി……
അവിടെ നിന്നും മുന്നോട്ട് നടക്കുന്നതിനിടയിൽ പിന്നിൽ നിന്നും ഒരു വിളി ഉയർന്നു…..

“അമലേ “………..

തിരിഞ്ഞു നോക്കുമ്പോൾ എന്നെ നോക്കി ചിരിച്ചുകൊണ്ട് നിൽക്കുന്നയാ സ്ത്രീയെയാണ് ഞാൻ കാണുന്നത്…….

എൻ്റെ…. പേര് എങ്ങനറിയാം??????
ആശ്ചര്യത്തോടെ ഞാനവരോട് ചോദിച്ചു….

അതൊക്കെ അറിയാടോ….. താനെന്താ എന്നെ കണ്ടിട്ടും കാണാത്തപോലെ പോവുന്നത്?????

“അത്…..എനിക്ക് ഇത്തയെ പരിചയമില്ലാത്തത് കൊണ്ടാണ്”…….

കൊള്ളാം അയൽക്കാരെയൊക്കെ അങ്ങോട്ട് കയറി പരിചയപ്പെടണ്ടേ….. അല്ല താനിതെവിടെ പോകുവാ ഇത്ര വേഗത്തിൽ????

ഞാൻ… ഞാനൊന്ന് അമ്പലം വരെ പോകുവാ…..
അല്ല എൻ്റെ പേര് എങ്ങനെ അറിയാന്ന് ഇതുവരെ പറഞ്ഞില്ലല്ലോ?????…..
അനുച്ചേച്ചി പറഞ്ഞെടോ….. ” ചേച്ചിക്ക് ഒരു മോനെ കിട്ടിയെന്ന് ”
എന്നോട് തൻ്റെ കാര്യം പറയുമ്പോൾ ആള് ഭയങ്കര സന്തോഷത്തിലായിരുന്നു…..
ഞാനിവിടെ വന്നിട്ട് ആദ്യമായാണ് ചേച്ചി ഇത്രയും സന്തോഷിച്ച് കാണുന്നത്…… എന്തായാലും തൻ്റെ പ്രസൻസ് ചേച്ചിയിൽ ഒരുപാട് മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്…….
ഞാനും അനുചേച്ചിയും നല്ല സുഹൃത്ത്ക്കളാണ്…….

ആണോ….. എന്താ ഇത്തയുടെ പേര്????

എൻ്റെ പേര് “അൻസിയാ”…… സ്നേഹമുള്ളവർ എന്നെ ” അൻസൂന്ന് ” വിളിക്കും….. അമലൂട്ടനും എന്നെ അങ്ങനെ വിളിച്ചാൽ മതി…… ഇത്തേന്നൊന്നും വിളിക്കണ്ട…….

അത്….. എന്നേക്കാൾ പ്രായക്കൂടുതലായത് കൊണ്ടാണ് ഞാനങ്ങനെ വിളിച്ചത്…..

അതിന്‌ എനിക്കൊരുപാട് പ്രായമൊന്നുമില്ലെടോ….. തന്നെക്കാൾ ഒരു മൂന്നോ നാലോ വയസ് കൂടുതൽ കാണും….. അത് കാര്യമാക്കണ്ട….. അമലൂട്ടൻ എന്നെ “അൻസൂന്ന് ” വിളിച്ചാൽ മതി ….. അതാണെനിക്കിഷ്ടം…

ആണോ….. എന്നാലിനി മുതൽ അങ്ങനെ വിളിക്കാം…… അതിരിക്കട്ടെ “അമലൂട്ടനെന്ന ” പേര് അമ്മയാണോ പറഞ്ഞു തന്നത്????

ഏയ് അല്ല…..
എനിക്ക് അങ്ങനെ വിളിക്കണമെന്ന് തോന്നി….. എന്താ ഇഷ്ടായില്ലേ അങ്ങനെ വിളിച്ചത്???

എയ്‌….. അതോണ്ടല്ല…. അത് എൻ്റെ അമ്മ വിളിക്കുന്ന പേരാണ്….
പിന്നെ അങ്ങനെ വിളിക്കുന്നത് എന്നെ അടുത്തറിയാവുന്നവരാണ്…….

ആണോ….എന്നാൽ ഇനിമുതൽ ഞാനും “അമലൂട്ടാന്നേ” വിക്കൂ….
വശ്യമായൊരു ചിരിയോട് കൂടി അൻസു പറഞ്ഞു…….

ഇവരിതെന്താണ് എപ്പോഴും എന്നെക്കാണുമ്പോൾ “വല്ലാത്തൊരു നോട്ടവും ചിരിയും” എന്തോ ഒരു സ്പെല്ലിംഗ് മിസ്റ്റേക്ക് ഫീൽ ചെയ്യുന്നുണ്ട്……

എന്താ അമലൂട്ടാ ആലോചിക്കുന്നത്?????

ഹേയ്…… ഒന്നൂല്ല….
അൻസൂൻ്റെ കുട്ടിയുടെ പേരെന്താണ്????

അവൻ്റെ പേര് “അമീർ ” എന്നാണ്…. വീട്ടിൽ “അക്കൂന്ന് ” വിളിക്കും……

മ്മ്‌….. അക്കു എഴുന്നേറ്റില്ലേ????

എഴുന്നേറ്റു അവൻ ഉമ്മയുടെ കൂടെയാണ്…. ഞാനാ മീൻകാരനെ നോക്കി നിൽക്കുവായിരുന്നു…..

ആണോ…..ഈ വീട്ടിൽ ആരൊക്കെയുണ്ട്????

ഇവിടിപ്പോൾ ഞാനും അക്കുവും ഹസ്ബൻ്റിൻ്റെ ഉമ്മയും മാത്രമേയുള്ളു…… ഇക്കയും ഉപ്പയും കുവൈത്തിലാണ്…….

Leave a Reply

Your email address will not be published. Required fields are marked *