അമലൂട്ടനും അനുക്കുട്ടിയും – 4 1

ഞങ്ങൾ ഇവിടെ എത്തിയ ശേഷം
കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ ഞാൻ മഹേഷേട്ടനോട് പറഞ്ഞു…..
ഏട്ടാ അവർ പറയുന്നതനുസരിക്കു…. ” എനിക്ക് ഒരിക്കലും ഏട്ടനൊരു കുഞ്ഞിനെ തരാൻ സാധിക്കില്ല”….. “എന്നെ മറന്നേക്കു”….
എന്നിട്ട് “മഹേഷേട്ടനെങ്കിലും സന്തോഷത്തോടെ ജീവിക്കു”……
മനസ്സ് നീറിയാണെങ്കിലും ഞാൻ എങ്ങനെക്കെയോ ഏട്ടനോട് പറഞ്ഞൊപ്പിച്ചു…..

എന്നാൽ ഏട്ടനെന്നെ ചേർത്ത് പിടിച്ചുകൊണ്ട് പറഞ്ഞു……
“എൻ്റെ അനുമോളെ ഉപേക്ഷിച്ച് മഹേഷിന് സന്തോഷത്തോടെ ജീവിക്കാൻ പറ്റുമെന്ന് തോന്നുന്നുണ്ടോ “????
ഇപ്പ എന്താ പ്രശ്നം നമുക്കൊരു കുട്ടിയില്ല അതല്ലെ……
“ദേ ഞാൻ എൻ്റെ മോളുടെ മഹേഷ്മോനാണ്‌ “…..
“നീ എൻ്റെ അനുക്കുട്ടിയും “…….
‘ഇപ്പോൾ നമുക്ക് 2 കുട്ടികളെ കിട്ടിയില്ലേ’……
ഈ ജീവിതാവസാനം വരെ “നമുക്ക് നമ്മൾ മാത്രം മതി”……..
ഇനി ഒരിക്കലും എൻ്റെ അനുക്കുട്ടി സങ്കടപ്പെടരുത്……
“ഈ ഭൂമിയിൽ എന്തിൻ്റെ പേരിലായാലും എൻ്റെ അനുമോളെ ഞാൻ ഉപേക്ഷിക്കില്ല”……
ഇത് മഹേഷ് നൽകുന്ന വാക്കാണ് “……………….
മിഴിയിൽ നിന്നും ഉതിർന്ന കണ്ണുനീർ തുടച്ചുകൊണ്ട് അനുഅമ്മ സംസാരിച്ചു നിർത്തി….

ദൈവമേ!!! പ്രണയത്തിന് ഇത്രയും ശക്തിയുണ്ടോ????
‘എൻ്റെ പ്രദീപേട്ടാ….. പ്രണയത്തിന് നിങ്ങൾ നൽകിയ അർത്ഥ തലം അത്…. അതിതാണോ????
“ഒരിക്കലും തനിക്കൊരു കുഞ്ഞിന് ജന്മം നൽകാനാവില്ലെന്നറിഞ്ഞ് തകർന്ന മനസ്സുമായ് തന്നെ ഉപേക്ഷിച്ചോളാൻ പറയുന്ന അനു”…….

“എന്നാലീ ഭൂമിയിൽ ഒന്നിൻ്റെ പേരിലും തൻ്റെ പ്രണയിനിയെ ഉപേക്ഷിക്കാൻ തയ്യാറാവാത്ത മഹേഷ്”……….
‘ജീവിതത്തിൽ ഒരുപാട് കുറ്റപ്പെടുത്തലുകൾ നേരിട്ടിട്ടും ഇവർ പരസ്പരം പ്രണയിക്കുന്നു’…….
“ആത്മാർത്ഥമായ പ്രണയം എന്നും സത്യസന്ധമായ് നിലനിൽക്കുമെന്നതിന് ഉത്തമ ഉദാഹരണമാണ് അനുവും മഹേഷും “…….

അമലൂട്ടാ….. എന്താൻ്റെ മോൻ ചിന്തിക്കുന്നത്????

ഏയ്….. ഒന്നൂല്ലമ്മേ…..
അമ്മേ….. അമ്മയ്ക്കിപ്പോഴും സങ്കടമുണ്ടോ????

ഇല്ല മോനെ…. അമ്മയ്ക്കിപ്പോൾ ഒരു സങ്കടവുമില്ല….
“ഈ ജന്മം മുഴുവൻ ഞങ്ങൾക്ക് മനസ്സറിഞ്ഞ് സ്നേഹിക്കാൻ നിന്നെ കിട്ടിയില്ലേ”…… ഇന്ന് ഞാനും മഹേഷേട്ടനും ഒരുപാട് സന്തോഷത്തിലാണ്…..

ഞാനും……
“അമ്മ മരിച്ചതിനുശേഷം ജീവിതത്തിൽ സന്തോഷമെന്തെന്നറിഞ്ഞത് എൻ്റെ അനുഅമ്മയുടെ സ്നേഹം ലഭിച്ചതിനുശേഷമാണ്”…….. ‘ഞാനിനി എന്നും അമ്മയുടെ കൂടെ ഉണ്ടാവും’…..

‘എനിക്കറിയാം മോനേ നീ എന്നും ഞങ്ങളുടെ കൂടെ ഉണ്ടാവുമെന്ന്’…..
അമ്മയുടെ അമലൂട്ടൻ ഒരു പാവമാണ്…… സ്നേഹിക്കാൻ മാത്രമേ എൻ്റെ കുഞ്ഞിനറിയാവൂ…….
മുടിയിഴകളിൽ തലോടിക്കൊണ്ട് അമ്മ പറഞ്ഞു……

അതേ…. ഇങ്ങനെ സംസാരിച്ചിരുന്നാൽ മതിയോ ഉറങ്ങുന്നില്ലെ ???
നാളെ കോളേജിൽ പോവണ്ടതല്ലെ ???

ഉറക്കം വരുന്നില്ലമ്മേ….

അതെന്താ മോന് ഉറക്കം വരാത്തേ????

അറിയില്ലമ്മേ…..

മ്മ്….കുഞ്ഞിലെ ഇത്പോലെ ഞാൻ ഉറങ്ങാതെ കിടക്കുമ്പോൾ കല്യാണിച്ചേച്ചി എന്നെ ചേർത്ത് പിടിച്ച് ഒരു താരാട്ട് പാടിത്തരുമായിരുന്നു….. ചേച്ചിയുടെ താരാട്ട് കേട്ടു കഴിയുമ്പോൾ ഞാനറിയാതെ ഉറങ്ങിപ്പോകും……… എന്തൊരു ഫീലായിരുന്നെന്നറിയാവോ ആ പാട്ടിന്…….

ഏ….. അതേത് പാട്ടാണ്??? അമ്മയ്ക്കറിയുമോ അത്????

അറിയാം മോനു….

എന്നാൽ അമ്മ അതൊന്ന് പാടുമോ???…..

അയ്യോ മോനേ….. ഞാൻ പാടിയാലൊന്നും ശരിയാവില്ല….. എനിക്ക് പാടാനൊന്നും അറിയില്ല…. “എന്തിനാ വെറുതെ മോൻ്റെ ഉള്ള ഉറക്കം കൂടി കളയുന്നേ”……

എൻ്റമ്മേ…..
“ഏതൊരു കുട്ടികൾക്കും അവരുടെ ചിത്രയും, സുശീലയും , സുജാതയുമൊക്കെ അവരുടെ അമ്മമാരായിരിക്കും”
“കുട്ടികളെ തോളിൽകിടത്തി അമ്മമാർ പാടുന്നയാ താരാട്ട് ഉണ്ടല്ലോ …… അതൊരിക്കലും ഒരുമക്കൾക്കും മറക്കുവാൻ സാധിക്കില്ല”………..
അതുകൊണ്ട് എൻ്റെ അനുഅമ്മ കല്യാണിയമ്മ പാടാറുള്ള താരാട്ടൊന്ന് പാടിക്കേ…….

മ്മ്….. ശരി ഞാൻ പാടാം എൻ്റെ മോന് വേണ്ടി…..

മ്മ്…. പാട്….

അനു അമ്മ എൻ്റെ ശിരസ്സിൽ തലോടിക്കൊണ്ട് പാടുവാൻ ആരംഭിച്ചു……

Leave a Reply

Your email address will not be published. Required fields are marked *