അതെയോ….. എന്നാൽ ശരി അൻസൂ ഞാൻ അമ്പലത്തിലേക്ക് പോകുവാ സമയം വൈകി അമ്മ വേഗം വരണമെന്ന് പറഞ്ഞതാ എന്നോട്……
എങ്കിൽ അമലൂട്ടൻ പോയ് വരു……..
അൻസൂനോട് യാത്ര പറഞ്ഞ് അമ്പലത്തിലേക്കുള്ള എൻ്റെ യാത്ര തുടർന്നു….. മറവിലേയ്ക്ക് തിരിയുന്നതിന്നു മുൻപ് ഞാനൊന്ന് തിരിഞ്ഞുനോക്കി………
അൻസു ഇപ്പോഴും എന്നെത്തന്നെ നോക്കി നിൽക്കുകയാണ്……. അവളുടെയാ നോട്ടം എവിടെയൊക്കെയോ തറക്കുന്നത് പോലെ……
മനസ്സിനെ ശാന്തമാക്കിക്കൊണ്ട് ഞാൻ തേവരുടെ നടയിൽ നിന്നു ……
നിവേദ്യപൂജയ്ക്കായ നടയടിച്ചിരിക്കുകയാണ്……..
തൊഴുത് കഴിഞ്ഞ് ഞാൻ പ്രസാദവും വാങ്ങി തിരിഞ്ഞതും മുന്നിൽ ധന്യാമിസ്സ് നിൽക്കുന്നു……
അമലേ….. താനെന്താടോ ഇവിടെ?????
എൻ്റെ വീട് ഇവിടാണ് മിസ്സേ…….
അതെയോ……
മ്മ്…. മിസ്സിൻ്റെ വീട് ഇവിടെ അടുത്താണോ????
അല്ലെടോ ഇവിടുന്ന് ഒരു 3 Km ഉണ്ട്…..
ഞാൻ മിക്കവാറും ഇവിടെ എല്ലാ ആഴ്ചയിലും വരാറുണ്ട് ……
ആണോ….
മിസ്സ് എങ്ങനാ തനിച്ചാണോ വന്നത്????
അല്ലെടോ അച്ഛനും അമ്മയും മോളുമുണ്ട്…. അവർ തൊഴുത് പുറത്തിറങ്ങി കുഞ്ഞിൻ്റെ പേരിൽ ഒരു അർച്ചനയുണ്ടായിരുന്നു ഞാനതിൻ്റെ പ്രസാദം വാങ്ങുന്നതിനായ് നിന്നതാണ്……..
അതെയോ….മിസ്സിന് തിരക്കുണ്ടോ???
ഏയ് ….. എന്താ ചോദിച്ചേ????
അങ്ങനെയെങ്കിൽ എൻ്റെ വീട്ടിൽ കയറിയിട്ട് പോകാം….
അതിനെന്താ കയറാല്ലോ…..
ഞാൻ പ്രസാദമൊന്ന് വാങ്ങിക്കോട്ടെ….
ശരി….. ..
പ്രസാദം വാങ്ങിയ ശേഷം ഞങ്ങളൊരുമിച്ച് മിസ്സിൻ്റെ കാറിൽ എൻ്റെ വീട്ടിലേക്ക് യാത്രയായ്…….
കുഞ്ഞിന് ഇപ്പോൾ എത്ര വയസ്സായ് മിസ്സേ????
ഡ്രൈവ് ചെയ്തിരുന്ന ധന്യ മിസ്സിനോടായ് ഞാൻ ചോദിച്ചു……
അവൾക്കിപ്പോൾ 2 വയസ്സു കഴിഞ്ഞു…..
ഭയങ്കര വാശിക്കാരിയാണ് അമലേ……..
അതിന് നീ മോശമായിരുന്നോ ധന്യേ …… പിൻ സീറ്റിലിരുന്ന മിസ്സിൻ്റെ അമ്മ പറഞ്ഞു…….
ഞാനത് കേട്ട് മിസ്സിനെ നോക്കിയൊന്ന് ചിരിച്ചു…….
അമ്മ വെറുതേ പറഞ്ഞതാ അമലേ……
മ്മ്…. അത് മനസ്സിലായ്……..
മിസ്സേ ദേ അതാണ് എൻ്റെ വീട് വണ്ടി അകത്തേക്ക് കയറ്റിക്കോളൂ ……….
എന്നെ നോക്കി ഉമ്മറത്തിരിക്കുന്ന അനുഅമ്മ കാണുന്നത് വീട്ട് വാതിൽക്കലേക്ക് കയറി വരുന്ന മിസ്സിൻ്റെ കാറാണ്……….
എല്ലാവരും കാറിൽ നിന്നുമിറങ്ങി………
ധന്യാ മിസ്സേ……. ഇതാണെൻ്റെ അനുഅമ്മ………
അമ്മേ…… ഇതാണ് ധന്യാമിസ്സ്…..
കോളേജിൽ എന്നെ പഠിപ്പിക്കുന്ന അധ്യാപികയാണ് ………
അതെയോ…. എല്ലാരും കയറി വരൂ……..
അമലൂട്ടാ നീ ഇവരെ അകത്തേക്കിരുത്ത് അമ്മ ചായ എടുത്തിട്ട് വരാം………
ശരിയമ്മേ…….
“അമലൂട്ടനോ “….. ആ പേര് കൊള്ളാല്ലോടോ…. എല്ലാരും അങ്ങനാണോ അമലിനെ വിളിക്കുന്നത്?????
ഏയ്….. അത് അമ്മ വിളിക്കുന്ന പേരാണ്….
മിസ്സേ എന്നാൽ വാ നമുക്ക് അകത്തേക്കിരിക്കാം ……
വീടിനകത്ത് കയറിയതും അതിശയത്തോടെ മിസ്സ് എന്നോട് ചോദിച്ചു…….
അമലേ….. ഇതാണോ തൻ്റെ വീട് !!!!!!
അതെ ……
Wow!!!! “എന്ത് ഭംഗിയാടോ തൻ്റെ വീടിന് “……
എനിക്ക് ഇതുപോലത്തെ ട്രഡീഷണൽ വീടുകൾ ഭയങ്കര ഇഷ്ടമാണ് …….
അതേയോ…….
മ്മ്….. അമലേ ഞാനൊരഭിപ്രായം പറഞ്ഞോട്ടെ?????
അതിനെന്തിനാ മിസ്സേ അനുവാദമൊക്കെ ചോദിക്കുന്നത് മിസ്സ് പറഞ്ഞോളൂ…….
ഈ ഭിത്തി ഇങ്ങനെ പെയിൻ്റടിച്ചിടാതെ താനിതിൽ വല്ല ആർട്ട് വർക്കുകൾ ചെയ്യൂ…..
“രാധാമാധവ കഥയൊക്കെ “വരച്ചാൽ നല്ല ഭംഗിയായിരിക്കും…….
ആണോ…… എന്നാൽ ഞാനൊന്ന് ശ്രമിച്ചുനോക്കാം മിസ്സേ……
ദാ….. എല്ലാരും ചായ കുടിക്ക്…..
ചായയും പലഹാരവുമായ്അമ്മ ഹാളിലേക്ക് എത്തി ……
മോളുറങ്ങിയെങ്കിൽ സോഫയിലേയ്ക്ക് കിടത്തിക്കോളു അമ്മേ……
അനുഅമ്മ മിസ്സിൻ്റെ അമ്മയോടായ് പറഞ്ഞു……..
അത് കുഴപ്പമില്ല മോളേ അവൾ മടിയിൽ കിടന്നോട്ടെ…… ഇനി എടുത്താൽ അലമ്പിടും അവൾ അതാണ്……
അമലിൻ്റെ അച്ഛൻ എന്തിയേ ????
ചായ കുടിക്കുന്നതിനിടയിൽ മിസ്സ് ചോദിച്ചു…….
‘ഒരു നിമിഷം എൻ്റെ മുഖത്ത് വിഷാദഭാവം നിറഞ്ഞു’…… “രാജീവ് അച്ഛൻ്റെ മുഖം മനസ്സിലേക്ക് ഓടിയെത്തി”…….
ചേട്ടൻ “ആർമ്മിയിലാണ്” മിസ്സേ……..
എൻ്റെ മുഖഭാവം മനസ്സിലാക്കിയ അനുഅമ്മ മിസ്സിനോടായ് പറഞ്ഞു……..
