അമലൂട്ടനും അനുക്കുട്ടിയും – 4 1

Thanks ഒന്നും പറയണ്ടെടോ….. “അമ്മയെ എന്നും ഇതുപോലെ സ്നേഹിച്ചാൽ മതി താൻ “…..
പിന്നെ “അമ്മയോട് എൻ്റെ പിറന്നാൾ ആശംസകൾ പറയാൻ മറക്കരുത് കേട്ടോ “…..

പറയാം മിസ്സേ….. ഉറപ്പായും പറയാo ……..

ഒരിക്കൽ കൂടി ഞങ്ങളെ നോക്കി ചിരിതൂകിയ ശേഷം മിസ്സ് യാത്ര പറഞ്ഞ് നടന്നു….
എൻ്റെ കൺമുന്നിൽ നിന്നും മിസ്സ് മറയുന്നത് വരെ ഞാനവിടെ അനങ്ങാതെ നിന്നു……

ഹലോ…. സാറേ കുറേ നേരമായല്ലോ….. “എന്തോ പോയ അണ്ണാനെ” കൂട്ട് ഈ നിൽപ്പ് തുടങ്ങിയിട്ട്……
പുറകിൽ നിന്നെന്നെ തട്ടി വിളിച്ചുകൊണ്ട് നിജു പറഞ്ഞു……

ഏയ്… ഞാൻ വെറുതേ നിന്നതാടാ…..
ആ…. അതെനിക്ക് മനസ്സിലായ്….. വേഗം നടക്ക് മഹേഷേട്ടനടുത്ത്ന്ന് ഫോട്ടോ വാങ്ങാം………

എന്നാൽ വാ സ്റ്റുഡിയോയിലേക്ക് പോകാം…..

എടാ…. നീ എന്ത് പണിയാ കാണിച്ചത് “മിസ്സ് നിനക്ക് വേണ്ടി ഇത്രയും ബുദ്ധിമുട്ടിയതല്ലെ, എന്നിട്ട് നീ ഒരു സർബത്തെങ്കിലും വാങ്ങി കൊടുത്തോ”?????

എടാ…. ഞാനത് മറന്നു പോയെടാ…. നിനക്കൊന്ന് പറയായിരുന്നില്ലേ എന്നോട്????

ആഹാ…. മറ്റുള്ളോര് പറഞ്ഞ് വേണോടാ ഇതെല്ലാം ചെയ്യാൻ…
അല്ലാതെ നിനക്ക് സ്വയം തോന്നത്തില്ല……

എടാ…. സോറി ….. ഞാൻ… ഞാനങ്ങനെ ഓർത്തില്ലെടാ…..

ആ… അതിനിപ്പോട്ടെ ദാ സ്റ്റുഡിയോ എത്തി …..

മഹേഷേട്ടൻ്റെ കയ്യിൽ നിന്നും ഫോട്ടോയും വാങ്ങി ഗിഫ്റ്റ് പാക്ക് ചെയ്ത് വീട്ടിലേക്കുള്ള വണ്ടി പിടിച്ചു…..
ആ സമയത്തും നിജുവിൻ്റെ വാക്കുകൾ എന്നെ അലട്ടിയിരുന്നു…..
ശ്ശെ മോശമായ്പ്പോയ് മിസ്സിന് എന്തെങ്കിലും വാങ്ങിക്കൊടുക്കണ്ടതായിരുന്നു….. ഇതിപ്പോ മിസ്സ് എന്ത് വിചാരിച്ചിട്ടുണ്ടാവും?…….. അന്നേരമത് ഓർത്തതുമില്ല….

“കൊയ്ലാണ്ടി ഇറങ്ങാനുള്ളോരൊക്കെപ്പോരേ”….. കണ്ടക്ടറുടെ ശബ്ദം കേട്ട് ഞാൻ നോക്കുമ്പോൾ ബസ്സ് കൊയിലാണ്ടി ബസ്റ്റാൻ്റിൽ എത്തിയിരുന്നു… ബസ്സിൽ നിന്നുമിറങ്ങി ബേക്കറിയിൽ ചെന്ന് ഓർഡർ ചെയ്ത കേക്ക് വാങ്ങി…….. കുറച്ച് ബലൂണും മെഴുകുതിരിയും ഒരു പാർട്ടി പോപ്പറും കൂടെ വാങ്ങി ഞാൻ വീട്ടിലേക്ക് നടന്നു…..
വരുന്നവഴിയിൽ ഞാനാ ഗേറ്റിനു മുന്നിലെത്തിയപ്പോൾ പുറത്തേക്ക് നോക്കി കൈ വീശിക്കൊണ്ടാ 3 വയസ്സുകാരനവിടെ നിൽക്കുന്നതു കണ്ടു….
പെട്ടെന്നെന്നിലേയ്ക്ക് “ആദിക്കുട്ടിയുടെ മുഖം തെളിഞ്ഞു വന്നു ” അവളെ ഓർമ്മിപ്പിക്കും വിധമായിരുന്നു അവൻ്റെ ചിരി…..
അധികനേരം അവനെ നോക്കുവാൻ എനിക്ക് സാധിച്ചില്ല…. ‘വശ്യമായ ആ മിഴികൾ അവനു പിന്നിൽ നിന്നും എന്നിലേക്ക് പതിയുവാൻ തുടങ്ങിയിരുന്നു’…..
വേഗം തന്നെ ഞാൻ അവിടെ നിന്നും നടന്ന് വീട്ടിലേക്കെത്തിച്ചേർന്നു…..

ഭാഗ്യം അനു അമ്മ കണ്ടില്ല…. കേക്ക് പതിയെ ഫ്രിഡ്ജിലേക്ക് കയറ്റിവെച്ചു…
അമ്മ ഇവിടുത്തെ അടുക്കളയിലേയ്ക്ക് അങ്ങനെ വരാറൊന്നുമില്ല…… എന്നാലും നോക്കണം…. അമ്മയെങ്ങാൻ കണ്ടാൽ സർപ്രൈസ് പൊളിയും…..
എല്ലാ കാര്യങ്ങളും ഒരുക്കിവെച്ച് ഞാൻ അനുഅമ്മയുടെ വീട്ടിലേക്ക് പോയ് ….. അവിടെ തന്നെ നിന്ന് അത്താഴവും കഴിച്ച് അമ്മയോട് Good night പറഞ്ഞ് തിരികെ വീട്ടിലേക്ക് എത്തി……..

ക്ലോക്കിലേക്ക് നോക്കി ഓരോ മണിക്കൂറുകളും ഞാൻ തള്ളി നീക്കി…..
സമയം 11:45…..
വേഗന്ന് തന്നെ കേക്ക് എടുത്ത് നടുമുറ്റത്തായ് സ്റ്റൂളിൽ വെച്ചു… ശേഷം ബലൂണുകൾ ഓരോന്നായ് വീർപ്പിച്ച് ചുറ്റിനുമായ് ഇട്ടു…….. ക്ലോക്കിലേക്ക് നോക്കുമ്പോൾ സമയം 12 മണി കഴിഞ്ഞ് ഒരു മിനിട്ട്…..
മെഴുകു തിരികൾ ഓരോന്നും കത്തിച്ചു വെച്ചതിനുശേഷം ഞാൻ ഫോണെടുത്ത് അമ്മയെ വിളിച്ചു….. ബെല്ലടിച്ച് തീരാറായതും ഉറക്കച്ചടവോടെ അമ്മ ഫോണെടുത്തു…..

ഹലോ….. എന്താ അമലൂട്ടാ…. എന്ത് പറ്റി??????

അമ്മേ….. അമ്മ ഒന്നിവിടെ വരെ വരാവോ??? എനിക്ക് ശ്വാസം മുട്ടുന്നപോലെ തോന്നുന്നു…..
അമ്മയുടെ മറുപടിയൊന്നും കേൾക്കാൻ നിൽക്കാതെ ഇത്രയും പറഞ്ഞതിനുശേഷം ഞാൻ ഫോൺ വെച്ചു……..

രണ്ട് മിനിട്ട് തികയുന്നതിനു മുന്നേ അമ്മ ഓടിവന്ന് വാതിലും തുറന്നകത്ത് കയറി…..
ഉടനെ ഞാൻ കയ്യിലിരുന്ന പാർട്ടി പോപ്പർ പൊട്ടിച്ചു……..

Leave a Reply

Your email address will not be published. Required fields are marked *