അങ്ങനെ ഞങ്ങള് രണ്ടും ഇരുന്ന് ഫുഡ് അടിക്കുന്നതിനിടെ ഞങ്ങടെ ബാച്ചിൽ തന്നെ പഠിക്കുന്ന രണ്ട് മൂന്ന് മലയാളി ചെക്കന്മാര് കേറി വന്നു….
“””””””ഹാ വിക്കിയേ…. താൻ എത്തിയെന്നറിഞ്ഞു, ക്ലാസ്സിൽ പോയി നോക്കിയിട്ട് കണ്ടില്ല… അപ്പൊ പിന്നെ ഇവിടെ കാണുമെന്ന് ഊഹിച്ചു”””””””
കൂട്ടത്തിൽ ഒരുത്തൻ ഞങ്ങൾ ഇരിക്കുന്ന മേശയ്ക്ക് അടുത്ത് വന്ന് നിന്ന് പറഞ്ഞു…
“”””””എന്താണ് ബ്രോ…. എന്താ സീൻ??””””””
അവന്റെ വരവ് കണ്ടപ്പോൾ തന്നെ എന്തോ പ്രശ്നം ഉണ്ടെന്ന് ഊഹിച്ചുകൊണ്ട് ഞാൻ ചോദിച്ചു…
“”””””എടാ അതില്ലേ, ഫസ്റ്റ് ഇയർ ബി.കോമില് ഒരു പയ്യൻ വന്നിട്ടുണ്ട്… ഡേവിഡ്…. എല്ലാ ഫസ്റ്റ് ഇയറ് പിള്ളേരെയും റാഗ് ചെയ്യുന്ന കൂട്ടത്തിൽ അവനെയും ഞങ്ങള് ഒന്ന് പിടിച്ചിരുന്നു, പക്ഷെ അവൻ ഭയങ്കര ഷോ ഇറക്കി നമ്മളോട് കൊളുത്തിയിട്ട് പോയി….. ഇപ്പൊ ഫസ്റ്റ് ഇയറില് വന്ന പയ്യന്മാര് മൊത്തം അവന്റെ പിന്നാലെ കൂടിയിട്ടുണ്ട്, ഒരുത്തനും ഇപ്പൊ നമ്മളെ സീനിയർസ് എന്നുള്ള ഒരു ബഹുമാനവും കാണിക്കാതെയാ നടക്കുന്നത്…. നീ ഒന്ന് വന്നാൽ നമ്മക്ക് അവനെ ഒന്ന് ഒതുക്കാം, ഇല്ലെങ്കിൽ പിന്നെ നമ്മക്കൊന്നും ഇവിടെ സീനിയർസാന്നും പറഞ്ഞ് നടക്കാൻ പറ്റില്ല മച്ചാ””””””
“””””ഡേയ്…. റാഗിങ്ങ് ചെയ്യാണെങ്കിൽ തിരിച്ചൊരുത്തൻ കൊളുത്തിയാൽ അവനെ ഒതുക്കാനുള്ള ഗട്സ് വേണം, അതില്ലെങ്കിൽ ആ പണിക്ക് നിൽക്കരുത്….. വെറുതേ പോയി നാണംകെടാനായിട്ട്””””””
ആ പയ്യൻ പറഞ്ഞപ്പോൾ അതുവരെ മിണ്ടാതെ ഇരുന്ന് കഴിച്ചോണ്ട് നിന്ന അനന്തുവാണ് മുഖം ഉയർത്തി മറുപടി കൊടുത്തത്…
“”””””എന്റിഷ്ട്ടാ ആ ശവി ആള് മഹാ വെടക്കാണ്….””””””
കൂട്ടത്തിലുള്ളൊരു ഗടി കേറി പറഞ്ഞു…
“”””””ഇവന്മാര് പറയണത് ഒക്കെ ശരിയാ, ആ ചെക്കനെ ഞാനും കണ്ടതാ…. ആള് നല്ല അലമ്പാണ്…. പക്ഷെ ആ ഹേമന്തിന്റെ കമ്പനികാരനാണ് ചെക്കൻ, അതിന്റെ ധൈര്യത്തിലാണ് അവൻ ഷോ ഇറക്കുന്നത്””””””
പെട്ടെന്ന് അനന്തു എന്റെ ചെവിയിൽ പറഞ്ഞു….
“””””നിങ്ങക്ക് റാഗ് ചെയ്യാൻ ഇഷ്ടംപോലെ മലയാളി പിള്ളേര് എല്ലാകൊല്ലോം വരുന്നില്ലേ….. പിന്നെ എന്തിനാ വെറുതേ ഈ കന്നഡകാര് ചെക്കന്മാരെ ഒക്കെ റാഗ് ചെയ്യാൻ പോണേ??””””””
ഞാൻ അവന്മാരോട് ചോദിച്ചു….
“”””””ഏയ് അവൻ മലയാളി തന്നെയാ….. പക്ഷെ ഇവിടെ ജനിച്ച് വളർന്നതാന്നാ പറഞ്ഞേ, അത് അറിഞ്ഞിരുന്നെങ്കിൽ വെറുതേ പോയി മുട്ടില്ലായിരുന്നു”””””
കൂട്ടത്തിൽ ഒരുത്തൻ പറഞ്ഞു….
“”””””ഹ്മ്…. പക്ഷെ ഇപ്പൊ നമ്മള് അവനെ പോയി ഇടിച്ചാൽ പിന്നെ ഹേമന്തും ഗാങ്ങും ആയിട്ട് വെറുതേ ഉടക്കേണ്ടി വരും…… പിന്നെ ആർക്കും ഇവിടെ മര്യാധയ്ക്ക് പഠിക്കാൻ പറ്റില്ല….. അതോണ്ട് വെറുതേ പോയി ഇനീം കൊളുത്തി സീൻ വഷളാക്കണ്ടാന്നാണ് എന്റെ അഭിപ്രായം, അവനെ അവന്റെ പാട്ടിന് വിട്ടേക്ക്…. ഇനീം നമ്മടെ നേരെ ഇങ്ങോട്ട് ചൊറിയാൻ വന്നാ നോക്കാ…. അതാണ് നല്ലത്
ഇന്നീപ്പം നിങ്ങക്ക് അവനെ പിടിച്ച് ഇടിച്ചേ പറ്റൂന്ന് നിർബന്ധം ആണെങ്കിൽ ഞങ്ങള് കൂടെണ്ടാവും എന്തായാലും, പക്ഷെ ഒന്ന് ആലോചിച്ചിട്ട് ചെയ്യ്””””””
ഞാൻ അവരെ പിണക്കാത്ത രീതിയിൽ കാര്യം പറഞ്ഞ് നിർത്തിയപ്പോൾ തന്നെ അവന്മാരുടെ എല്ലാം മുഖത്ത് നിന്ന് അവരുടെ അഭിപ്രായം അവനെ വെറുതേ വിടാമെന്നാണെന്ന് എനിക്ക് വായിച്ചെടുക്കാൻ സാധിച്ചു….
ഒന്ന് മുഖത്തോട് മുഖം നോക്കി എന്തൊക്കയോ പിറുപിറുത്ത ശേഷം
“””””ന്നാ ശരി മച്ചാ, അവനെ നമ്മക്ക് പിന്നെ നോക്കാം….. നിങ്ങള് കഴിക്ക്”””””
എന്നും പറഞ്ഞിട്ട് അവന്മാര് സ്കൂട്ടായി….
“”””””നൈസ് മൂവ് മാൻ….. ആ സീന് അങ്ങനെ ഒതുക്കിയത് നന്നായി”””””
എന്നും പറഞ്ഞ് അനന്തു ചിരിച്ചപ്പോൾ ഞാൻ അവനെ നോക്കി കണ്ണിറുക്കി കാണിച്ചു…
അത് കഴിഞ്ഞ് വേഗം തന്നെ ഞങ്ങള് രണ്ടും കഴിച്ച് എഴുന്നേറ്റു…
“””””ഹാ നിങ്ങള് കഴിച്ചോ??”””””
കൈ കഴുകിയ ശേഷം ഭാസിയണ്ണന്റെ പറ്റ് ബുക്ക് എടുത്ത് അതിൽ ഇന്നത്തെ കണക്ക് കൂട്ടി ചേർക്കുമ്പോഴാണ് ശക്കീബ് അതും ചോദിച്ചുകൊണ്ട് കയറി വന്നത്… പിന്നാലെ നിക്കിയും ഒരു പെണ്ണിനോട് സംസാരിച്ചോണ്ട് വരുന്നുണ്ട്…
