ആത്മസഖി 1

“”””””ശരി, നീ വരണ്ട…. എന്നെ ഒന്ന് വേഗം റൂമിൽ ആക്കി കൊണ്ട, ഞാൻ അവന്മാരെ ആരെയെങ്കിലും കൂട്ടി പൊയ്ക്കോളാം””””””
നിക്കി മുഖം ചുളിച്ച് അത്രയെങ്കിലും ചെയ്ത് താടാ തെണ്ടി എന്നൊരു ധ്വനിയിൽ പറഞ്ഞപ്പോൾ ടാസ്ക്ക് എന്റെ തലേന്ന് ഒഴിവായ സന്തോഷത്തിൽ ഞാൻ അവളെ റൂം വരെ വേഗം എത്തിക്കുക എന്ന പണി മനോഹരമായി ചെയ്തു….
റൂമിൽ എത്തിയതും പെണ്ണ് ശക്കീബിനേം വിളിച്ച് ലിഡിയാ മിസ്സിനെ കൂട്ടാൻ ഹോസ്റ്റലിലേക്ക് പോയി….

ഞാൻ കുളിച്ച് ഒരു ട്രൗസറും ബനിയനും ഇട്ട് ഇറങ്ങുമ്പോൾ അനന്തു ടെറസിൽ നിന്ന് താഴെ പിള്ളേരെ കളിപ്പിക്കുന്ന ആശലത ചേച്ചിയുടെ സീൻ പിടിക്കുകയായിരുന്നു, എന്നെ കണ്ടതും കാട്ട്കോഴി പെട്ടെന്ന് വലിഞ്ഞു…
അതേ സമയം ശക്കീബിന്റെ ബൈക്കും തൊട്ട് പിന്നാലെ ഒരു ഓട്ടോയും താഴെ വന്ന് നിന്നത് കണ്ടു…

“”””””വിക്കീ….. ഒന്ന് വാടാ, ഈ ബാഗ് ഒക്കെ ഒന്ന് പിടിക്ക്””””””
ശക്കീബ് താഴേക്ക് നോക്കി നിന്ന എന്നോട് നീട്ടി വിളിച്ച് പറഞ്ഞു…

അവൻ പറഞ്ഞത് കേട്ട് തലയാട്ടിയിട്ട് ഞാൻ താഴേക്ക് ഇറങ്ങി ചെല്ലുമ്പോഴേക്ക് അനന്തു എന്റെ മുന്നിൽ സ്റ്റെപ്പ് ഇറങ്ങി ഓടിയിരുന്നു, അവന്റെ ആവേശം കണ്ടപ്പോൾ ഇനിയിവൻ ഇന്നലെ മിസ്സിനെ സഹോദരിയായി കാണുമെന്ന് വെറുതേ പറഞ്ഞതാണോന്ന് തോന്നിപ്പോയി…

ഞാൻ താഴെ എത്തുമ്പോൾ ശക്കീബ് രണ്ട് ബാഗും പിടിച്ച് നിൽപ്പുണ്ട്, അനന്തു
മറ്റൊരു ബാഗ് പെറുക്കി എടുക്കുന്നുണ്ട്…. നിക്കി അവന്മാരോട് രണ്ടിനോടും എന്തൊക്കയോ പറയുന്നുണ്ട്….
ഞാൻ സ്റ്റെപ്പ് ഇറങ്ങി അവർക്ക് അരികിൽ എത്തിയ അതേ സമയത്താണ് ഓട്ടോകാരന് പൈസ കൊടുത്തിട്ട് പേഴ്സും പൂട്ടി ലിഡിയാ മിസ്സ്‌ തിരിയുന്നത്….
ഒരു കറുപ്പ് കരയുള്ള കേരളാസാരിയും അതിന് യോജിച്ച കറുപ്പ് ബ്ലൗസും ആണ് മിസ്സിന്റെ വേഷം…. സാരി അലസമായി ഉടുത്ത്, ചുരുണ്ട മുടിയിഴകളെ അഴിച്ച് വിട്ടുകൊണ്ട് നിൽക്കുന്ന മിസ്സിനെ ഞാനൊന്ന് അടിമുടി വീക്ഷിച്ചു പോയി…. മനസ്സിനെ നിയന്ത്രിക്കാൻ പറ്റാത്ത സാഹചര്യം…

അനന്തു എന്തോ പറഞ്ഞപ്പോൾ ചുണ്ട് അനങ്ങിയത് കണ്ട് പുള്ളികാരി തിരിച്ച് അവനോട് ഒരു “ഹായ്” പറഞ്ഞു എന്ന് മനസ്സിലായി, അത് കഴിഞ്ഞ് എന്നെ നോക്കിയും ഒരു ഹായ് പറഞ്ഞപ്പോൾ എനിക്കവരെ കണ്ണിമചിമ്മാതെ നോക്കികൊണ്ട് തല കുലുക്കാനെ പറ്റിയുള്ളു….

ആ ഇളം ചുവപ്പ് നിറത്തിലുള്ള വിടർന്ന അധരങ്ങളും കണ്മഷി എഴുതിയ മനോഹരമായ കണ്ണുകളും എല്ലാം എന്റെ പാവം മനസ്സിനെ വല്ലാതെ അസ്വസ്ഥമാക്കുന്നു….

“””””””ഡാ വിക്കി…. ആ ബാഗ് എടുത്തേ”””””””
എന്നും പറഞ്ഞ് കുറുകെ നിന്ന എന്നെ തട്ടിയിട്ട് രണ്ട് ബാഗും തൂക്കി ശക്കീബ് മുകളിലേക്ക് കയറി പോയി…. ശരിക്കും എനിക്ക് സ്ഥലകാലബോധം നഷ്ടപ്പെട്ടിരുന്നു…
ചുറ്റും നോക്കിയപ്പോഴാണ് മിസ്സും നിക്കിയും ശക്കീബിന് മുന്നെ മുകളിലേക്ക് കയറി പോയിരുന്നു എന്ന് ഞാൻ തിരിച്ചറിഞ്ഞത്…

“””””””അല്ല അഞ്ഞൂറാനേ, മിസ്സെന്താ വെള്ള സാരിയൊക്കെ ഉടുത്തിട്ട്?? പ്രശാന്ത് സാറ് ചത്തതല്ലല്ലോ, അവര് ഡിവോഴ്സായതല്ലേ…..ഹി ഹി ഹി ഹീ”””””””
എന്നും പറഞ്ഞ് ഇളിച്ചോണ്ട് അനന്തുവും മുകളിലേക്ക് കയറി…

ഞാൻ ശക്കീബ് എടുക്കാൻ പറഞ്ഞിട്ട് പോയ അവസാനത്തെ ബാഗും തൂക്കി മുകളിലേക്കുള്ള പടികൾ ഓരോന്നായി മെല്ലെ മെല്ലെ കയറി….. അപ്പോഴെല്ലാം എന്റെ ഉള്ളിൽ ചെറു പുഞ്ചിരിയോടെ നിൽക്കുന്ന ലിഡിയാ മിസ്സിന്റെ രൂപമായിരുന്നു….
മിസ്സിപ്പൊ മറ്റൊരാളുടെ ഭാര്യയല്ല എന്ന ചിന്തയാവാം അവരെ ആദ്യമായി കണ്ടത് പോലെ നോക്കി അവരുടെ സൗന്ദര്യം തിരിച്ചറിയാൻ എന്നെ പ്രാപ്‌തനാക്കിയത്….. ഇപ്പൊ ഞാൻ തിരിച്ചറിയുന്നു അവരെ നോക്കി കോളേജിൽ വെള്ളമിറക്കിയിട്ടിലാത്ത ഒരേയൊരു ആൺതരി ഞാനാണെന്ന് അവന്മാര് പറഞ്ഞത് യാഥാർഥ്യമാണെന്ന്….. മിസ്സ്‌ ശരിക്കും ഒരു സുന്ദരിയാണ്!!!

“”””””അവരൊരു സുന്ദരിയാണെന്നുള്ള തിരിച്ചറിവ് മാത്രമാണ് ഇത്….. അല്ലാതെ നീ കരുതുന്നത് പോലെ എനിക്ക് അവരോട് അനുരാഗം പൊട്ടി
മുളച്ചിട്ടൊന്നുമില്ല…. അങ്ങനെ ഒരിക്കലും സംഭവിക്കാൻ പോവുന്നുമില്ല””””””””
എന്നൊക്കെ പറഞ്ഞ് എന്റെ മനസ്സിനെ കാര്യം മനസിലാക്കി കൊടുത്തുകൊണ്ട് ഞാൻ മുകളിലേക്ക് കയറി….

Leave a Reply

Your email address will not be published. Required fields are marked *