“”””””അതിന് മിസ്സ് ഈ സെമ്മില് നമ്മളെ പഠിപ്പിക്കുന്നില്ലല്ലോ, അവര് ഫസ്റ്റ് ഇയർസിനും സെക്കന്റ് ഇയർസിനും മാത്രേ എടുക്കുന്നുള്ളു….. നമ്മളെ പഠിപ്പിക്കില്ല””””””
അനന്തു ആവേശത്തോടെ പറഞ്ഞു
“”””””അതല്ലഡാ….. അവരിവിടെ വന്ന് കഴിഞ്ഞാ നമ്മടെ ഈ ഫ്രീഡം ഒക്കെ പോവും””””””
ഞാനത് പറഞ്ഞപ്പോഴാണ് തിരി കൊളുത്തി വിട്ടിട്ട് ഇത്രേം നേരം ഞങ്ങടെ മൂന്നാളുടെയും അഭിപ്രായങ്ങൾ കേട്ട് നിന്ന നിക്കി വാ തുറന്നത്…
“”””””ആ കാര്യത്തില് ടെൻഷൻ അടിക്ക്യേ വേണ്ട….. നമ്മള് ഇവിടെ ഇത്രേം കാലം എങ്ങനായിരുന്നോ, അതുപോലെ ഒക്കെ തന്നെ ഇനീം ആവാ….. മിസ്സ് അതിലൊന്നും തല കടത്താൻ വരില്ല””””””
“”””””എന്നാലും ഒരു ചടപ്പല്ലേ??”””””
“””””ഒരു ചടപ്പും വേണ്ട….. നമ്മളെ നാലാളേം പോലെ തന്നെയായിരിക്കും മിസ്സും…. ഇവിടെ വെച്ച് പഠിപ്പിക്കുന്ന മിസ്സാന്നുള്ള ബഹുമാനം ഒന്നും കാണിക്കേണ്ട
കാര്യല്ല്യ””””””
നിക്കി വീണ്ടും എന്റെ മനസ്സ് മാറ്റാൻ വേണ്ടി പറഞ്ഞ് നോക്കി….
പക്ഷെ എനിക്ക് യോജിക്കാൻ പറ്റുന്നില്ല, കാരണം ഇവിടെ ഞങ്ങള് അത്യാവശ്യം നല്ല രീതിക്ക് അലമ്പാണ്… അതിനിടെലേക്ക് മിസ്സ് വന്നാ ശരിയാവോ?
വെള്ളമടിയും രാത്രിയുള്ള റൈഡ്കളും ക്ലാസ്സിൽ പോവാതെ റൂമിൽ തന്നെ കിടക്കുന്നതും ഒക്കെയാണ് ഇവിടത്തെ പ്രധാന കലാപരിപാടികൾ….
നിക്കി പറയുന്നത് പോട്ടേന്ന് വെക്കാ, പക്ഷെ ഇവന്മാര് രണ്ടും എന്ത് കണ്ടിട്ടാ ഇതിന് കൂട്ട് നിൽക്കുന്നെ ആവോ
“”””””അല്ല മിസ്സിന് സമ്മതാവോ നമ്മടെ കൂടെ ഇവിടെ നിൽക്കാൻ??””””””
ശക്കീബ് നിക്കിയോട് ചോദിച്ചു….
“””””മിസ്സിനെ ഞാൻ പറഞ്ഞ് സെറ്റാക്കിയിട്ടുണ്ട്…… പുള്ളിക്കാരിക്ക് സീനൊന്നുമില്ല, നിങ്ങകൊക്കെ ഇഷ്ടാവോന്നുള്ള പേടിയേ ഉള്ളു””””””
“”””””ഓ അപ്പൊ മോള് തീരുമാനിച്ച് ഉറപ്പിച്ചിട്ടാ ലേ വന്നേ…. “”””””‘
ഞാനൊരു ഒഴുക്കൻ മട്ടിൽ പറഞ്ഞു…
“”””””അങ്ങനല്ല ചക്കരേ……. മിസ്സിന്റെ സിറ്റുവേഷൻ കണ്ടിട്ട് ഒറ്റയ്ക്കാക്കാൻ തോന്നുന്നില്ല, അതാ ഞാൻ…..””””””
നിക്കി എന്റെ താടിയ്ക്ക് പിടിച്ച് തഴുകി കൊണ്ട് പറഞ്ഞു…..
“”””””നീ വിട്ടേ….””””””
എന്നും പറഞ്ഞ് നിക്കിയുടെ കൈ തട്ടി മാറ്റിയിട്ട് ഞാൻ പുറത്തേക്ക് നടന്നു….
“”””””നിങ്ങക്ക് സമ്മതല്ലേ??””””””
“”””””അവന് സമ്മതാണെങ്കിൽ എനിക്ക് ഓക്കെയാണ്”””””””
പുറത്തേക്ക് നടക്കുന്നതിനിടെ നിക്കിയുടെ ചോദ്യത്തിന് ശക്കീബ് മറുപടി കൊടുക്കുന്നത് കേട്ടു…
എന്തൊക്കെ പറഞ്ഞാലും അവരെ ഇങ്ങോട്ട് കൊണ്ടുവരുന്നതിനോട് എനിക്ക് താല്പര്യമില്ല….
ഞാൻ പുറത്ത് ടെറസിലേക്ക് ചെന്ന് ഒരു സിഗററ്റ് കത്തിച്ച് വലിച്ചു…. അത് കത്തി തീരാറായപ്പോഴാണ് നിക്കി അങ്ങോട്ട് വന്നത്…
“”””””വിഗൂസേ…. പിണക്കാ??”””””
അടുത്ത് വന്ന് നിന്ന് എന്റെ കൈ പിടിച്ച് തോളിലേക്ക് തല ചായ്‌ച്ച് വെച്ചുകൊണ്ട് നിക്കി ചോദിച്ചു…. ഞാൻ മറുപടി കൊടുക്കാൻ പോയില്ല…
“”””””ഡാ…. ഇങ്ങോട്ട് നോക്ക്”””””
അവളെന്റെ മുഖം പിടിച്ച് അവൾക്ക് നേരെ തിരിച്ചു
“””””””ഈ തനിച്ചാവുന്നേന്റെ വിഷമം ആരെക്കാളും നന്നായിട്ട് നിനക്ക് .മനസ്സിലാവില്ലേ? മിസ്സിപ്പൊ അങ്ങനൊരു അവസ്ഥയിലാണ്….. ഇപ്പൊ നമ്മള് കൂടെ കൂട്ടിയില്ലെങ്കിൽ ആ പാവം എന്തേലും കടുംകൈ ചെയ്യോന്നാ എന്റെ
പേടി…..
അവരെ നമ്മടെ കൂടെ കൂട്ടിയാ നമ്മടെ ഈ ഫ്രീഡം ഒന്നും പോവില്ല, ഈ കൊച്ച് ഫാമിലിയിലേക്ക് ഒരാളും കൂടി ആവുമെന്നേ ഉള്ളു…..
നീ എപ്പോഴും പറയാറില്ലേ നിനക്കീ ഭൂമിയില് സ്വന്തമെന്ന് പറയാൻ ഞങ്ങള് മാത്രേ ഉള്ളൂന്ന്, അപ്പൊ അങ്ങനെ പോലും ആരുമില്ലാത്ത ആ മിസ്സിന്റെ അവസ്ഥയോ?? പാവല്ലേ”””””””
ഞാൻ അവള് പറയുന്നതൊക്കെ കേട്ട് നിന്നതല്ലാതെ ഒന്നും മിണ്ടിയില്ല..
“”””””എന്തായാലും മിസ്സിന് ആ ഹോസ്റ്റലില് പിടിച്ച് നിൽക്കാൻ പറ്റില്ല, അതോണ്ട് തൽകാലം അവരെ ഇങ്ങോട്ട് കൂട്ടിയിട്ട് പിന്നെ വേണെങ്കിൽ ഈ പ്രശ്നമൊക്കെ ഒന്ന് ഒതുങ്ങിയിട്ട് വേറെ വഴി കാണാം… ഏഹ്??”””””
അവളെന്റെ അഭിപ്രായം അറിയാനായി ഉറ്റുനോക്കി കൊണ്ട് ചോദിക്കുമ്പോൾ ഞാൻ ലിഡിയാ മിസ്സിന്റെ അവസ്ഥയെ കുറിച്ച് ആലോചിച്ച് നോക്കുകയായിരുന്നു…. അവരെ അടുത്തറിയില്ലെങ്കിലും നിക്കി പറഞ്ഞത് വെച്ച് സ്നേഹിച്ച് വിവാഹം കഴിച്ച അവരെ ചതിച്ച ആ പ്രശാന്തിനെ ചവിട്ടി കൂട്ടാനാണ് തോന്നിയത്….
