“”””””ആഡാ…. മരകഷ്ണം പോലത്തെ പുട്ടും, പുഴുങ്ങിയ മുട്ട ഇട്ടൊരു വെള്ളോം കഴിച്ച്””””””
നേരത്തെ ആ പെൺപിള്ളേരുടെ മുന്നിൽ വെച്ച് നാണം കെടുത്തിയതുകൊണ്ട് അനന്തു ഒരു ഒഴുക്കൻ മട്ടിൽ പറഞ്ഞു…
“”””””കള്ള പഹയാ….. കേരളാ ബ്ലാസ്റ്റർസിനെ പോലെ ഇന്ന് വീട്ടും നാളെ വീട്ടുംന്നും പറഞ്ഞ് കടം പെരുക്കി നടക്കണ അണക്ക് ഈ മരകഷ്ണോം മുട്ടവെള്ളോം തന്നെ തരാൻ പാടില്ല്യ…. ഇയ് അന്റെ പാട് നോക്കി പോയ്ക്കൂട് ചെങ്ങായീ””””””
ഭാസിയണ്ണൻ അനന്തൂനിട്ട് വീണ്ടും കൊട്ടിയപ്പോൾ പതിവ് പോലെ ഇന്നും തന്റെ
ദിവസം അല്ലാന്ന് അനന്തു മനസിലാക്കി കാണണം…
“”””””ശക്കീ…. നിങ്ങള് കഴിക്ക്, ഞങ്ങള് റൂമിലേക്ക് പോവാ””””””
ശക്കീബിനോട് പറഞ്ഞിട്ട് നിക്കിയെ നോക്കിയപ്പോൾ കൂടെ വന്ന പെണ്ണിനോട് എന്തോ പറഞ്ഞിട്ട് നിക്കി ഞങ്ങളുടെ അടുത്തേക്ക് വന്നു…
“”””””എങ്ങോട്ടാ??””””””
“””””ഞങ്ങള് റൂമിൽ പോവാ….. ഒരു മൂഡ് ഇല്ല””””””
നിക്കിയുടെ ചോദ്യത്തിന് ഞാനൊരു ഒഴുക്കൻ മട്ടിൽ പറഞ്ഞു…
“”””””നീ ഇത്രേം ദിവസം ലീവായിരുന്നില്ലേ?? വെറുതേ ഇനീം ക്ലാസ് കട്ട് ചെയ്യണ്ടഡാ””””””
“”””””ഒരു ഫ്ലോ കിട്ടുന്നില്ല പെണ്ണേ…. ഞാൻ പോട്ടേ, നാളെ രാവിലെ ഫ്രഷായിട്ട് കേറാം””””””
അവളുടെ നെറ്റിയിലേക്ക് വീണുകിടക്കുന്ന മുടി തട്ടി ഒതുക്കി വെച്ചുകൊണ്ട് ഞാൻ പറഞ്ഞപ്പോൾ എന്നെയിനി നിർബന്ധിച്ചിട്ട് കാര്യമില്ലെന്ന് നിക്കിയ്ക്ക് മനസിലായി
“”””””നിനക്കെന്താ?? നിനക്കും ഫ്ലോ ഇല്ലേ??”””””
എന്റെ തൊട്ടടുത്ത് നിൽക്കുന്ന അനന്തുനോട് പെണ്ണ് കണ്ണുരുട്ടി ചോദിച്ചപ്പോൾ “””””അഞ്ഞൂറാന് മൂഡ് ഇല്ലാത്തോണ്ട് എനിക്കും മൂഡ് പോയി”””’”” എന്നായിരുന്നു അവന്റെ മറുപടി…
“”””””അവൻ കാണിക്കുന്നത് കണ്ടിട്ട് നീ തുള്ളാൻ നിൽക്കണ്ട, അവന് ലാസ്റ്റ് ആവുമ്പോ ഫുട്ബോളിന്റെ പേരും പറഞ്ഞ് അറ്റന്റൻസ് ഒക്കെ കൂട്ടി കിട്ടും….. നീയെന്നിട്ട് ഫൈൻ അടക്കാൻ പൈസയില്ലാന്നും പറഞ്ഞ് എന്റെടുത്തും വരും… ഈ സെമ്മിൽ എങ്ങാനും പൈസയും ചോദിച്ച് വന്നാ അഞ്ചിന്റെ പൈസ ഞാൻ തരൂല…. നോക്കിക്കോ””””””
നിക്കി അനന്തൂനെ നോക്കി അല്പം ഉറക്കെ തന്നെ പറഞ്ഞപ്പോൾ ഇതും ആരേലും ഒക്കെ കേൾക്കുന്നുണ്ടോ എന്നായിരുന്നു അനന്തു ശ്രദ്ധിച്ചത്… പക്ഷെ അവന്റെ ഭാഗ്യത്തിന് ഞങ്ങളും ഭാസിയണ്ണനും അല്ലാതെ ഭാഷ അറിയുന്ന വേറെ ആരും ചുറ്റും ഇല്ല…
“”””””അഞ്ഞൂറാനേ…. നീ വിട്ടോ, ഞാനില്ല””””””
അനന്തു എന്നോട് മുഖം ചുളിച്ചുകൊണ്ട് പറഞ്ഞപ്പോൾ ഞാൻ അവനെ നോക്കി ചിരിച്ചു…
“”””””ചെറുപ്പം തൊട്ട് ഈ സാധനം നിന്റെ കൂടെ തന്നെയില്ലേ….. നിനക്ക് അങ്ങനെ തന്നെ വേണം””””””
നിക്കി കുറച്ച് അങ്ങോട്ട് മാറിയപ്പോൾ അനന്തു എന്റെ ചെവിയിൽ പറഞ്ഞു….
പിന്നെ അധികനേരം നിന്ന് തിരിയാതെ കോളേജിന്റെ പിന്നിലെ സ്‌മോക്കിങ് സോണിൽ പോയി ഒരു സിഗും കത്തിച്ചിട്ട് ഞാൻ റൂമിലേക്ക് ചലിച്ചു…
ആരും ഇല്ലാത്തോണ്ട് റൂമിൽ ചെന്ന് ടീവി ഓൺ ചെയ്തിട്ട് ലിവർപ്പൂളും ചെൽസിയും തമ്മിലുള്ള ഒരു കളിയുടെ ഹൈലൈറ്റ്സും കണ്ട് കിടന്ന് അങ്ങനെ ഉറങ്ങിപ്പോയി….
“”””””🎶നിന്റെ മാറിലെ
മായാചന്ദനപ്പൊട്ടെനികല്ലേ എനിക്കല്ലേ
കിണുങ്ങാ
കിങ്ങിണിച്ചെപ്പേ
ചിരിക്കാ
ചെമ്പകമൊട്ടേ
പിണങ്ങാനെന്താണെന്താണ്
ഹോയ് ഹോയ് ഹോയ്… തനന്നാ തനാ തനാ നാ തനാനാ🎶”””””””
പ്രശസ്ത ഗായകൻ ശക്കീബ് സാറിന്റെ പാട്ടും കേട്ടാണ് ഞാനാ ഉറക്കത്തിൽ നിന്നും ഉണർന്നത്….
“”””””ഹോ… ക്ലാസ്സിലും കേറണ്ട അറ്റന്റൻസും വേണ്ട….. എന്താ സുഖം…. ചെറുപ്പത്തിലെ ഫുട്ബാൾ കളിക്കാൻ പോയാ മതിയായിരുന്നു””””””
ശബ്ദം കേട്ട് പതിയെ കണ്ണ് തുറന്ന എന്നെ നോക്കി അനന്തു ശക്കീബിനോട് പറയുന്നത് കേട്ടു….
“”””””മതി ഉറങ്ങിയത്…. എണീറ്റേ, പോയി അരി കഴുകിയിട്”””””””
കണ്ണ് തുറന്നിട്ടും അങ്ങനെ തന്നെ കിടന്ന എന്നോട് അനന്തു പറഞ്ഞത് കേട്ടെങ്കിലും ഞാൻ മൈൻഡ് ചെയ്തില്ല….
രാവിലേം ഉച്ചയ്ക്കും ഭാസിയണ്ണന്റെ കാന്റീനിൽ നിന്നും രാത്രിയിലെ ഭക്ഷണം ഇവിടെ റൂമിൽ ഞങ്ങള് എല്ലാരും കൂടിയുള്ള കുക്കിംഗും, അതാണ് പതിവ്….
എന്റെ കിടത്തം കണ്ടിട്ട് ഒന്നും നടക്കാൻ പോണില്ലെന്ന് തോന്നിയിട്ടാവും അനന്തു ഡ്രസ്സ് എല്ലാം മാറ്റി വന്ന് നേരെ അടുക്കളയിലേക്ക് കയറുന്നത് കണ്ടു…. ശക്കീബും പിന്നാലെ പോയിട്ടുണ്ട്… കുറച്ച് നേരം കൂടി അങ്ങനെ കിടന്നിട്ടാണ് ഞാൻ അവരുടെ കൂടെ കൂടിയത്….
