“”””ഉവുവ്വേ….”””””
ഞങ്ങള് അവൻ പറഞ്ഞതിനൊക്കെ ചിരിച്ച് തലയാട്ടികൊണ്ട് ചോറ് തിന്നു
ഭക്ഷണം കഴിച്ച് കഴിഞ്ഞ ശേഷം ടെറസിൽ പോയി സിഗും കത്തിച്ച് റസ്റ്റ്
എടുക്കുമ്പോഴാണ് നിക്കി വന്ന് റൂം ഒക്കെ വൃത്തിയാക്കി ഇടണമെന്ന് പറയുന്നത്…
“”””””അതിപ്പൊ എന്തിനാ??””””””
“”””””മിസ്സ് നാളെ ഇങ്ങോട്ട് വരുമ്പോ എല്ലാം ഒന്ന് വൃത്തിയായി ഇരിക്കണ്ടേ??””””””
അവള് പതിയെ എന്നോട് ചേർന്ന് നിന്നുകൊണ്ട് പറഞ്ഞു
“”””””ഡി മറ്റവളെ… നീയല്ലേ പറഞ്ഞത് അവര് വന്നാലും നമ്മള് ഇപ്പത്തെ പോലെ തന്നെയാവും ന്ന്….. അതോണ്ട് വൃത്തീടെ ഒന്നും ആവശ്യമില്ല…. ഇങ്ങനൊക്കെ തന്നെ മതി”””””””
ഞാൻ അല്പം ഗൗരവത്തിൽ തന്നെ പറഞ്ഞപ്പോൾ പെണ്ണ് പിന്നെ ഒന്നും പറയാൻ നിൽക്കാതെ മുഖം ചുളിച്ചോണ്ട് ഫോണിൽ കുത്തിയിരിക്കുന്ന അനന്തുവിനേം ശക്കീബിനേം കൂടെ കൂട്ടാൻ വേണ്ടി പോയി…
രണ്ടിനും ഫോണിൽ കുത്തിയിരിക്കുമ്പോൾ എന്ത് പറഞ്ഞാലും കേൾക്കാത്തത് കൊണ്ട് ബെഡ് റൂം മാത്രം നിക്കി ഒറ്റയ്ക്ക് പോയി വൃത്തിയാക്കുന്നത് കണ്ടു… ഞാൻ കാറ്റും കൊണ്ട് അങ്ങനെ ഇരുന്നു…
*****
രാവിലെ നേരത്തെ എഴുന്നേറ്റ് കോളേജിൽ കൃത്യ സമയത്ത് പോവണം എന്ന് തോന്നിയത് കൊണ്ട് അധികം വൈകാതെ തന്നെ കിടന്ന് ഉറങ്ങി… അതുകൊണ്ട് തന്നെ അടുത്ത ദിവസം രാവിലെ വേഗം തന്നെ എഴുന്നേറ്റു… പിന്നെ നാലാളും വേഗം തന്നെ അണിഞ്ഞൊരുങ്ങി ഇറങ്ങിയത് കൊണ്ട് ഫസ്റ്റ് ഹവർ തന്നെ ക്ലാസ്സിൽ കയറുകയും ചെയ്തു…
അത് കഴിഞ്ഞ് വൈകുന്നേരം വരെയുള്ള ഓരോ ഹവറും മിസ്സാക്കാതെ കയറി, രാവിലേം ഉച്ചയ്ക്കും ഭാസിയണ്ണന്റെ കിടിലം ഫുഡും കഴിച്ച് നല്ല ഉത്തമ വിദ്യാർത്ഥികളെ പോലെ ഞങ്ങൾ കോളേജ് ക്യാമ്പസിൽ തന്നെ ഒതുങ്ങി കൂടി…
“”””””””വിഗൂ….. വേഗം വാ, ഒരു ടാസ്ക്ക് ണ്ട്””””””
വൈകുന്നേരം ക്ലാസ് കഴിഞ്ഞ് പോവാൻ നേരം ഗ്രൗണ്ടിൽ നിന്ന് കോളേജ് ഫുട്ബാൾ ടീം കോച്ച് രഞ്ജൻ സാറിനോട് സംസാരിച്ച് നിൽക്കുമ്പോഴാണ് നിക്കി ദൂരെ നിന്നെ വിളിച്ച് കൂവി കൊണ്ട് വന്നത്,
അടുത്ത് എത്തിയപ്പോഴാണ് ഞാൻ സാറിനോടാണ് സംസാരിക്കുന്നതെന്ന് പെണ്ണ് കാണുന്നത്…
അതോടെ ഒന്ന് പരുങ്ങി പോയവൾ
“””””ഹായ് സാർ…. ഗുഡ് ആഫ്റ്റർ നൂൺ”””””
എന്നും പറഞ്ഞ് എസ്‌കേപ് അടിച്ചു…
“”””””ദെൻ ഓക്കെ വിക്കി….. വീ വിൽ കണ്ടക്റ്റ് ഏ സെലക്ഷൻ ക്യാമ്പ് ആസ് സൂൺ ആസ് പോസ്സിബിൾ, യു ജസ്റ്റ് സ്റ്റാർട്ട് പ്രാക്ടിസിങ് ഫ്രം ടുമോറോ”””””””
എന്നും പറഞ്ഞ് എന്റെ തോളിൽ തട്ടിയിട്ട് പുള്ളി പോയി…
അടുത്ത മാസം ക്രയ്സ്റ്റ് കോളേജുമായി ഒരു ഫ്രണ്ട്ലി മാച്ചുണ്ട്, അത് കഴിഞ്ഞ് വരാനിരിക്കുന്ന ടൂർണമെന്റുകൾക്ക് മുന്നോടിയായിട്ട്….
അതിന് മുന്നേ ടീമിലേക്ക് കോളേജിൽ നിന്ന് പാസ് ഔട്ട് ആയി പോയ പ്ലേയർസിന് പകരം പുതിയ കളിക്കാരെ എടുക്കാൻ ഒരു സെലക്ഷൻ ക്യാമ്പ് നടത്തുന്നുണ്ട്, പക്ഷെ നമ്മളോട് അതിന് മുന്നേ തന്നെ പരിശീലനം തുടങ്ങാൻ പറയാനാണ് പുള്ളി വിളിപ്പിച്ചത്…
പുള്ളി പോയപ്പോൾ ഞാൻ അപ്പുറത്ത് നഖം കടിച്ചോണ്ട് എന്നെ കാത്ത് നിൽക്കുന്ന പെണ്ണിന് നേരെ നടന്നു….
“”””””””ഡാ ഒന്ന് വേഗം വാ””””””
ഞാൻ അടുത്തേക്ക് ചെന്നതും പെണ്ണ് ദൃതി കൂട്ടി
“””””””എന്താടി??”””””””
“”””””വേഗം വാ…. മിസ്സിനെ കൂട്ടാൻ പോണ്ടേ??””””””
അവളെന്റെ കയ്യിൽ പിടിച്ച് വലിച്ചോണ്ട് പറഞ്ഞു….
“”””””ഏഹ് …… അതിന് ഞാനെന്തിനാ വരുന്നേ?? നിന്റെ ചങ്കല്ലേ, നീ തന്നെ പോയങ്ങ് കൂട്ടിയാ മതി””””””
ഞാനവളുടെ കൈ തട്ടി മാറ്റികൊണ്ട് പറഞ്ഞു…
“””””””എന്റെ ചങ്കെന്ന് പറഞ്ഞാ നിന്റെ ചങ്കല്ലേ ചക്കരേ…. നമ്മള് രണ്ടും ഒന്നല്ലേ…… വാ പ്ലീസ്…..”””””””
ഞാൻ രക്ഷപ്പെടുത്തിയ എന്റെ കയ്യേ വീണ്ടും തടവിലാക്കിയിട്ട് നിക്കി കൊഞ്ചി കൊണ്ട് പറഞ്ഞു…
“”””””എനിക്കൊന്നും വയ്യ…. നീ അവരോടൊരു ഓട്ടോ വിളിച്ച് വരാൻ പറ….. ഇല്ലെങ്കിൽ അവന്മാരെ വല്ലോം കൂട്ടിയിട്ട് പോ…. എനിക്ക് ചടപ്പാണ്””””””
ഞാനൊരു ഒഴുക്കൻ മട്ടിൽ പറഞ്ഞു
