“”””””വിഗൂസേ….. ശക്കിയും അനന്തുവും ഒക്കെ സമ്മതിച്ചു, ഇനി എന്റെ ചക്കര കൂടി സമ്മതിക്ക്””””””
എന്റെ കയ്യിൽ ചുരണ്ടി കൊണ്ട് പെണ്ണ് കൊഞ്ചി… അവളുടെ അടുത്ത അടവ്, എന്തായാലും അവളെന്നെകൊണ്ട് സമ്മതിപ്പിച്ചേ അടങ്ങു എന്നത് ഉറപ്പാണ്… ഈ സോപ്പിങ്ങിലും വീണില്ലെങ്കിൽ പിന്നെ കുറച്ച് നേരം മിണ്ടാതെ മുഖം വീർപ്പിച്ച് നടക്കും, അപ്പൊ ഞാൻ പോയി സമ്മതിക്കുമെന്ന് അവൾക്ക് നല്ലപോലെ അറിയാം… കുരിപ്പ്…
“””””””ഒര്കാര്യം ചെയ്യാ…. അവരെ നമ്മക്ക് കോളേജ് ഹോസ്റ്റൽ അല്ലാതെ വേറെ ഏതെങ്കിലും ഹോസ്റ്റലിൽ ആക്കിയാലോ?? അതാവുമ്പോ അവിടാർക്കും പുള്ളികാരിയെ അറിയുകയുമില്ല, അവര് ഒറ്റയ്ക്ക് ആവുകയുമില്ല….”””””””
ഞാനത് പറഞ്ഞ് തീരലും പെണ്ണിന്റെ ഭാവം മാറി, ദേഷ്യം ഇരച്ച് കയറി കണ്ണിലും മൂക്കിലും എല്ലാം പടർന്ന് പിടിച്ചു…
“””””””വേറെ എവിടെയെങ്കിലും ആക്കാനാണെങ്കിൽ അവർക്ക് നിന്റെ ഔതാര്യം വേണ്ട….. കേട്ടോഡാ ദുഷ്ട്ടാ””””””
എന്നും പറഞ്ഞ് എന്റെ നെഞ്ചിലിട്ട് കുത്തിയിട്ട് പെണ്ണ് തിരിഞ്ഞ് നടക്കാൻ ഒരുങ്ങിയതും ഞാൻ അവളെ തടഞ്ഞു….
സമ്മതിച്ച് കൊടുക്കാതെ ഇനി വേറെ വഴിയില്ല, പിണങ്ങി കഴിഞ്ഞാ പിന്നെ ഞാൻ അങ്ങോട്ട് പോയി അവള് പറഞ്ഞ കാര്യം സമ്മതിച്ച് കൊടുക്കുന്നത് വരെ ഇങ്ങനെ മുഖം വീർപ്പിച്ച് നടന്നോളും…..
“”””””””ശരി…. എന്റെ നിക്സിന്റെ ആഗ്രഹമല്ലേ, അവര് ഇവിടെ നിന്നോട്ടേ…. പക്ഷെ ഈ പ്രശ്‌നം ഒക്കെ ഒന്ന് ഒതുങ്ങുന്നത് വരെ മതി ട്ടോ””””””
ഞാനത് പറഞ്ഞപ്പോ പെണ്ണിന്റെ മുഖം വീണ്ടും തെളിഞ്ഞ് വന്നു…
ഇതെന്താണോ ഈ പെണ്ണിന് അവരോടിത്ര താല്പര്യം…. കോളേജിൽ ജോയിൻ ചെയ്ത സമയം തൊട്ടേ ഇവളും മിസ്സും നല്ല കമ്പനിയാണ്… ഒരു ടീച്ചർ സ്റ്റുഡന്റ്
റിലേഷനെകാൾ നല്ലൊരു ബോണ്ട് പെണ്ണിന് മിസ്സുമായിട്ട് ഉണ്ടെന്ന് തോന്നിയിട്ടുണ്ട്…. പക്ഷെ അവരെ ഞങ്ങടെ ഈ കൂട്ടത്തിലേക്ക് കൊണ്ടുവരാൻ മാത്രം ക്ലോസ് ആണെന്ന് കരുതിയിരുന്നില്ല….
“”””””””ചക്കരേ….ഉ…മ്മ്മ…””””””
എന്നും പറഞ്ഞോണ്ട് പെണ്ണ് എന്റെ കവിളിൽ മുത്തി…
എന്നിട്ട്
“”””””മിസ്സ് നല്ല കമ്പനിയാഡാ…… നമ്മടെ കൂടെ കട്ടയ്ക്ക് നിന്നോളും, നീയതോർത്ത് തല പുകയ്ക്കണ്ട…..
ഞാൻ പോയി ആ അനന്തൂനെ ഒന്ന് ഞെട്ടിച്ചിട്ട് വരാ””””””
എന്നും പറഞ്ഞ് എന്നെ വിട്ട് അകത്തേക്ക് ചാടി തുള്ളി പോയി…
***
ഞാൻ കുറച്ചു നേരം കൂടി ഒറ്റയ്ക്ക് അങ്ങനെ ടെറസിൽ കാറ്റും കൊണ്ട് ഇരുന്ന ശേഷം എല്ലാരും കൂടി ഒരുമിച്ച് കുക്ക് ചെയ്ത് വെച്ച ഭക്ഷണം കഴിക്കാൻ ഇരുന്നു…
ഭക്ഷണം കഴിക്കുമ്പോഴും ലിഡിയ മിസ്സ് തന്നെയായിരുന്നു സംസാര വിഷയം…
“”””””അനന്തു….ഡാ…. ഞാൻ പറഞ്ഞതൊക്കെ ഓർമ്മയുണ്ടല്ലോ, നിന്റെ കോഴി സ്വഭാവം എങ്ങാനും മിസ്സിന്റെ അടുത്ത് എടുത്താൽ പിന്നെ നിനക്ക് വായനോക്കാൻ കണ്ണുണ്ടാവില്ല….. കുത്തി പൊട്ടിക്കും ഞാൻ”””””””
എല്ലാരും കൂടി സിറ്റിങ് റൂമിൽ നിലത്ത് വട്ടത്തിലിരുന്ന് തിന്നുന്നതിനിടെ നിക്കി ആൾറെഡി പറഞ്ഞ കാര്യം അനന്തൂനെ ഒന്നൂടെ ഓർമ്മപ്പെടുത്തി…
“””””””ഡീ കുരിപ്പേ…. നീ കുറേ നേരായല്ലോ തുടങ്ങീട്ട്…..
ശരിയാ അനന്തു പെണ്ണുങ്ങടെ സൗന്ദര്യം ആസ്വദിക്കാറുണ്ട്, പക്ഷെ അമ്മേം പെങ്ങളേം തിരിച്ചറിയാത്തവനല്ല ഈ അനന്തു.കെ.കെ””””””
വായിലേക്കിട്ട ഉരുള ചവച്ചരച്ച് തിന്ന ശേഷം അവൻ നാടകീയമായി പറഞ്ഞപ്പോൾ ഞാനും ശക്കീബും ചിരി അടക്കാൻ പാട്പ്പെട്ടു…
“”””””നിന്നെ പോലെ തന്നെ ലിഡിയാ മിസ്സും ഇന്ന് തൊട്ട് എനിക്ക് പെങ്ങളാ”””””
എന്നുകൂടി അവൻ കൂട്ടി ചേർത്തപ്പോൾ ഞാനും ശക്കീബും പിടിച്ചു നിർത്താനാവാതെ ചിരിച്ചു….
അവൻ ഇത്രേം ഉള്ളിൽ തട്ടി പറഞ്ഞ സ്ഥിതിക്ക് ലിഡിയാ മിസ്സിനെ അവനിനി വേറെ കണ്ണോടെ കാണില്ല, അതുറപ്പാണ്….
“”””””ഡാ ഡാ നീയൊന്നും കൂടുതൽ ചിരിക്കണ്ട…..
ഒരുത്തന്റെ തലേൽ ചെറുപ്പത്തിലെ വീട്ടുകാര് ഒരു ഇടുത്തി എടുത്ത് വെച്ചിട്ടുണ്ട്, പിന്നൊരുത്തനുള്ളത് പെണ്ണുങ്ങടെ മുഖത്ത് പോലും നോക്കാത്ത മണകുണാഞ്ചനും…. അതോണ്ടാണ് അവളിങ്ങനെ എന്നെ മാത്രം ഉപദേശിക്കുന്നെ…””””””””
എന്നേം ശക്കീബിനേം മാറി മാറി നോക്കികൊണ്ട് അത്രേം പറഞ്ഞിട്ട് അനന്തു വീണ്ടും തീറ്റയിലേക്ക് ശ്രദ്ധ തിരിച്ചു….
