ആത്മസഖി 1

“”””””ഹാ തുടങ്ങിയോ??”””””
അടുക്കളയിലേക്ക് കയറി ചെന്നപ്പോൾ കാര്യമായ പണിയിലായിരുന്ന അവരോട് രണ്ടാളോടും കൂടിയായി ഞാൻ ചോദിച്ചു…

“””””പിന്നില്ലേ………. നിന്നെ കാത്ത് നിന്നാ അവസാനം വായു ഭക്ഷിക്കേണ്ടി വരും”””””
തിരിഞ്ഞ് നോക്കി എന്നെ ഒന്ന് പുച്ഛിച്ചു കൊണ്ട് പറഞ്ഞിട്ട് അനന്തു ചെയ്തോണ്ട് നിൽക്കുന്ന പണി തുടർന്നു…
“””””നിക്കി എവിടെ??”””””

“””””അവള് ഗേൾസ് ഹോസ്റ്റലിലേക്ക് പോയിട്ടുണ്ട്…. കുറച്ച് കഴിഞ്ഞാ ആരേലും പോയി കൂട്ടേണ്ടി വരും”””””
അനന്തു തന്നെയാണ് എനിക്ക് മറുപടി തന്നത്…
അങ്ങനെ ഞാനും അവന്മാരുടെ കൂടെ കൂടി പച്ചക്കറി അരിഞ്ഞും മുട്ട പൊരിച്ചും ആ പാചക മാമാങ്കത്തിൽ പങ്ക് ചേർന്നു…

“”””””ബോയ്സ്…. ഞാനെത്തി””””””
ശക്കീബിന്റെ ഫോണിൽ ഒരു പാട്ടും വെച്ചിട്ട് ഞങ്ങള് മൂന്നും കൂടി നിന്ന് പാചകം ചെയ്തോണ്ട് നിൽക്കുമ്പോഴാണ് നിക്കി കയറി വന്നത്…

“””””ഇത്രേം നേരായിട്ട് നിന്റെ വിളിയൊന്നും ഇല്ലാഞ്ഞോണ്ട് ഞങ്ങള് കരുതി ഇനി നീയിന്ന് അവിടെ തന്നെ കിടക്കുമെന്ന്”””””

“”””””ഞാൻ നമ്മടെ ക്ലാസ്സിലെ ആ താപ്പേനെ കണ്ടപ്പൊ അവന്റെ കൂടെ കയറിയിങ്ങ് പോന്നു””””””
ശക്കീബിനോട് അതും പറഞ്ഞിട്ട് പെണ്ണ് പൊരിച്ച് വെച്ച മുട്ടേടെ ഒരു കഷ്ണം എടുത്ത് വായിലിട്ടുകൊണ്ട് സ്ലാബിലേക്ക് കയറി ഇരുന്നു…

“””””””ശക്കീ…. നിന്റെ മുട്ടയാട്ടോ അവളെടുത്ത് കഴിച്ചേ, നിനക്കിനി ചോറിന് കൂട്ടാൻ മുട്ടയില്ല”””””””

“””””അതല്ലെങ്കിലും ഉള്ളോരെ മുട്ടയല്ലേ കഴിക്കാൻ പറ്റു, നിനക്ക് മുട്ടയേ ഇല്ലല്ലോ””””””
അനന്തു പറഞ്ഞതിന് ശക്കീബ് ഒട്ടും ചിന്തിക്കാതെ തന്നെ മറുപടി കൊടുത്തു…

“”””””അയ്യേ വൃത്തിക്കെട്ടവനെ…. ഒരു പെൺകുട്ടി ഇരിക്കുമ്പോഴാണോ ഇങ്ങനത്തെ ദ്വയാര്‍ത്ഥമുളള ഡയലോഗ്സ് പറയണേ””””””
മുട്ട തിന്ന് തീർത്ത ശേഷം കൈ തൊട്ടടുത്ത് നിൽക്കുന്ന എന്റെ ബനിയനിൽ തുടച്ചുകൊണ്ടാണ് നിക്കി ശക്കീബിനോട് അത് പറഞ്ഞത്…

“””””ഏത് പെൺകുട്ടി….. ഇവിടെ നമ്മള് നാലാളും മാത്രല്ലേ ഡാ ഉള്ളു”””””

അനന്തുവിന്റെ ആ ഡയലോഗിനെ
“”””””നല്ല സ്റ്റാൻഡേർട്ട് തമാശ…ഹ ഹ ഹ ഹാ””””””
എന്നും പറഞ്ഞ് നിക്കി ഇളിച്ച് തള്ളി…

“”””””ഞാൻ പറഞ്ഞതിന് ഒറ്റ അർത്ഥമേ ഉള്ളു, നിന്റെ മനസ്സാഡി ദുഷിച്ചത്””””””
എന്നും പറഞ്ഞ് ശക്കീബ് അവന്റെ ഭാഗം ക്ലിയറാക്കി…

“”””””അത്കള…….
മക്കളെ, ഞാനൊരു കാര്യം സീരിയസ് ആയിട്ട് പറഞ്ഞാ നിങ്ങടെ അഭിപ്രായം പറയോ??”””””
നിക്കി പെട്ടെന്ന് സീരിയസ് ആയിട്ട് പറഞ്ഞു….

ഉടനെ അനന്തു ചാടി കേറി
“”””””ഞാൻ പൂർണമായും വിയോജിക്കുന്നു””””””
എന്ന് പറഞ്ഞു…

“”””””ദേ കാര്യായിട്ട് ഒരു കാര്യം പറയുമ്പോ വളിപ്പ് അടിച്ചാ അടിച്ച് തലമണ്ട ഞാൻ പൊട്ടിക്കും ട്ടോ”””””
നിക്കി അനന്തുവിനെ നോക്കി ഗൗരവത്തിൽ പറഞ്ഞു…
അപ്പൊ തന്നെ പെണ്ണ് എന്തോ കാര്യമായിട്ട് പറയാൻ പോവുകയാണെന്ന് എനിക്ക് മനസിലായി…

“””””നീ പറാ…”””””

“””””അതില്ലെ… നമ്മടെ കൂടെ ഇവിടെ അഞ്ചാമത് ഒരാള് താമസിക്കാൻ വരുന്നേനെ പറ്റി എന്താ നിങ്ങടെ അഭിപ്രായം??””””””
നിക്കി ഞങ്ങളെ മൂന്ന് പേരെയും മാറി മാറി നോക്കികൊണ്ട് പതിയെ ചോദിച്ചു….

“”””കൊച്ച് കള്ളീ….. നിന്റെ കള്ള കാമുകനെ ഇവിടെ കേറ്റി താമസിപ്പിക്കാനുള്ള പ്ലാനാണ് ലേ??””””

“””””പോടാ പട്ടി…”””””
അനന്തുവിന്റെ സംശയത്തിന് നിക്കി ലളിതമായി മറുപടി കൊടുത്തു…

“”””””ഓ അപ്പൊ അതല്ല ലേ….. എന്നാ അങ്ങനെയാണെങ്കിൽ സെക്കന്റ്‌ ഇയർ ബി.കോമിലെ അശ്വതിയില്ലേ, അവളെ കൂട്ടാം… അതാവുമ്പോ നല്ല രസായിരിക്കും”””””
അനന്തു ചാടി കേറി പറഞ്ഞു….

“””””””ഒന്ന് മിണ്ടാതിരി മൈരേ….
അതൊന്നും ശരിയാവൂല നിക്കി, നമ്മടെ എടേലേക്ക് പുറത്ത്ന്ന് ഒരാള് വേണ്ട””””””
മൈരേ വരെയുള്ളത് അനന്തുവിനെ നോക്കിയും ബാക്കി നിക്കിയോടും കൂടിയായി ശക്കീബ് പറഞ്ഞു…

പക്ഷെ അവള് ആരെയോ ഒരാളെ ഇങ്ങോട്ട് കൂട്ടാൻ മനസ്സിൽ ആഗ്രഹിച്ചിട്ടാണ് ഇപ്പൊ അത് പറഞ്ഞതെന്ന് ഉറപ്പാണ്…

Leave a Reply

Your email address will not be published. Required fields are marked *