ദീപ്തി ഫോൺ എടുത്തു ഗാലറി തുറന്നു കിച്ചുവിന് നേരെ നീട്ടി. കൊമ്പ് കെട്ടി രണ്ടും കയ്യും ഇടുപ്പിൽ കുത്തി പാവാടയും ബ്ലൗസും ഇട്ടു കണ്ണുരുട്ടി നിൽക്കുന്ന ഒരു കുഞ്ഞു പീക്കിരി സുന്ദരി ഫോണിൽ നിറഞ്ഞു.
“ആൾ മഹാ കുറുമ്പി ആണെന്ന് തോന്നുന്നു…”
“ഉം….കുറുമ്പ്, കാണിച്ചു കൂട്ടുന്നതിന് പെണ്ണിന് കയ്യും കണക്കും ഇല്ല…തിരിച്ചു ചെല്ലുമ്പോൾ അറിയാം എന്തൊക്കെയാ രണ്ടൂസം കൊണ്ടു ഉണ്ടായെക്കുന്നത് എന്നു…”
ദീപ്തി വാഷ് ചെയ്യാൻ ആയി നീങ്ങിയതും ജീൻസിൽ തെന്നിയിളകി മറിയുന്ന ചന്തിയിലേക്കാണ് കിച്ചുവിന്റെ കണ്ണു പോയത്…
“യ്യോ…”
കണ്ട പെണ്ണുങ്ങളുടെ ചന്തി നോക്കുന്നോ…കണ്ണ് ഞാൻ കുത്തി പൊട്ടിക്കും…”
അവന്റെ കയ്യിൽ അമർത്തിപ്പിച്ചി നീരജ ഇരുന്നു വിറച്ചു.
“ഊ….അതു പറഞ്ഞാൽ പോരെ….ഞാൻ അയിന് ചന്തി ഒന്നും നോക്കിയില്ല…ഇവരെ ഇട്ടിട്ടു പോയ ആ കെട്ട്യോൻ എന്തു മണ്ടനാ എന്നു ആലോചിച്ചതാ…..ഞാൻ വല്ലോം ആയിരിക്കണം…”
നീരജയെ നോക്കാതെ അല്പം ചൊറിഞ്ഞു കിച്ചു പറഞ്ഞതും,…നീരജയുടെ ഉള്ളു ഒന്നു പിടച്ചു.
“എങ്കി പൊയ്ക്കൂടെ ആരും പിടിച്ചു വെച്ചിട്ടൊന്നും ഇല്ലല്ലോ…”
“എന്റെ പൊന്നോ ഞാൻ ഒന്നും പറയുന്നില്ല, പൊന്നേട്ടത്തി അല്ലെ ചുമ്മ ട്രിപ്പ് ന്റെ രസം കളയല്ലേ…”
നീരജ എന്നാലും മുഖം ചുളിച്ചു ഇരുന്നതെ ഉള്ളൂ..
“വാ കഴുകിയിട്ടു വരാം..,”
കിച്ചു വിളിച്ചപ്പോൾ നീരജ എഴുന്നേറ്റു കൂടെ നടന്നു.
കൈ കഴുകി ഇറങ്ങുമ്പോഴും നീരജയുടെ മുഖം തെളിഞ്ഞിരുന്നില്ല, കിച്ചുവിനോട് തന്റെ ഉള്ളിൽ പൊള്ളുന്ന പ്രണയം എങ്ങനെ പറയണം എന്നറിയാതെ വിങ്ങുന്ന നീരജ ആകെ അസ്വസ്ഥയായി മാറി, ഇനിയുള്ള ഒരു നിമിഷം പോലും അവനെ കൂടാതെ അവന്റെ കുസൃതിയും സ്നേഹവും കൂടാതെ ജീവിക്കാൻ പറ്റില്ലെന്ന് പറയണം എന്ന് ഉള്ളിൽ നൂറു വട്ടം ഇരുന്നു പറഞ്ഞെങ്കിലും പെട്ടെന്ന് തന്റെ ഉള്ളിലെ കൊതിച്ചി പെണ്ണിനെ അവനു മുന്നിൽ വിടാൻ നീരജ വലഞ്ഞു.
“Ok ഓൾ ഇനിയുള്ള ഈ പാട്ട് കപ്പിൾസ് നു വേണ്ടി ഡെഡിക്കേറ്റ് ചെയ്യുന്നു… കപ്പിൾസ് ഉള്ളവർ അവരുടെ ഒപ്പം വരൂ…ഇനി ഇല്ലാത്തവർ This is your moment to make that move, that you longed forever….”
ഹാളിൽ നിന്നും മൈക്കിൽ വിളിച്ചു പറഞ്ഞത് കിച്ചു കേട്ടെങ്കിലും ആലോചനയിൽ മുങ്ങിയ നീരജ കേട്ടിരുന്നില്ല,…
ഹാളിനകത്തേക്ക് കടന്ന അവരെ എതിരേറ്റത് മങ്ങിയ വെളിച്ചത്തിൽ ആലിംഗനത്തിൽ ചെറു ചുവടുകൾ വെക്കുന്നവരെയാണ്… ഭാര്യയും ഭർത്താവും ആയി വന്നവരും ഓഫീസിലെ പ്രണയജോടികളും ഒരുമിച്ചു പതിയെ ആ പാട്ടിന് ചുവടു വെച്ചു.
“When your legs don’t work like they used to before And I can’t sweep you off of your feet Will your mouth still remember the taste of my love?
Will your eyes still smile from your cheeks? And, darling, I will be loving you till we’re seventy And, baby, my heart could still fall as hard at twenty-three….”
“വാ….നമുക്കും ഡാൻസ് ചെയ്യാം….”
കിച്ചു പ്രതീക്ഷയോടെ നീരജയെ നോക്കി ചോദിച്ചു.
“പോടാ….എനിക്കൊന്നും വയ്യ…”
കിച്ചു ഡാൻസ് ചെയ്യാൻ വിളിച്ച സന്തോഷത്തിൽ ഹൃദയം നിറഞ്ഞെങ്കിലും കവിളിൽ പരന്ന നാണം അവനിൽ നിന്നൊളിപ്പിച്ചു നീരജ നിരസിച്ചു ഗൗരവം എടുത്തണിഞ്ഞു…
“ദേ ചുമ്മ ഗമ കാണിക്കല്ലേ, ഇതിപ്പോ ചുമ്മ ഒരു ഡാൻസ് അല്ലെ എല്ലാരും കളിക്കുന്നുണ്ട് വാന്നെ…”
കിച്ചു വീണ്ടും വിളിച്ചപ്പോൾ നീരജയ്ക്ക് അവനോടു ഒട്ടി നിന്നു തന്റെ പ്രണയം അറിയിക്കാൻ കൊതി തോന്നിയെങ്കിലും അവളുടെ ഉള്ളിലെ കുറുമ്പ് നിറഞ്ഞ പെണ്ണ് ഉയർന്നു.
“അതിന് നമ്മൾ എല്ലാരേയും പോലെ ആണോ…”
കൊളുത്തു പോലുള്ള നോട്ടം എറിഞ്ഞു നീരജ ചോദിച്ചു.
കിച്ചു ഒരു നിമിഷം മിണ്ടാതെ നിന്നു പോയി.
“ഹായ് കിച്ചു…നീരജ…നിങ്ങൾ പോവുന്നില്ലേ കപ്പിൾ ഡാൻസിന്…”
ദീപ്തി പെട്ടെന്ന് അടുത്തു വന്നു ചോദിച്ചപ്പോൾ നീരജയുടെ മുഖം പെട്ടെന്ന് കറുത്തു. തന്റെ കയ്യും വലിച്ചു കൊണ്ടു പോയി കെട്ടിപ്പിടിച്ചു ഡാൻസ് ചെയ്യും എന്ന് കൊതിച്ചു നിന്ന സമയം രസം കൊല്ലിയായി വന്ന ദീപ്തിയെ അവൾക്ക് കൊല്ലാനുള്ള ദേഷ്യം തോന്നി.
