ഏട്ടത്തി – 2 4അടിപൊളി  

“ഊ…..എന്തൊരു തണുപ്പാ ചെക്കാ….എനിക്ക് കിടന്നു വിറക്കുവാ…”

കൈ അമർത്തി കെട്ടിപ്പിടിച്ചു കിച്ചുവിന്റെ മേലേക്ക് തന്നെ തന്നെ ചേർത്തു ഒരു മുറുകിയ കെട്ടിപ്പിടുത്തം പോലെ നീരജ നടക്കുന്നതിനിടയിൽ പറഞ്ഞു ചുരിദാറിന് മേലെ ഒരു കട്ടിയുള്ള ഷാൾ കൂടെ അവൾ പുതച്ചിരുന്നു. എന്നിട്ടും പല്ലുകൾ കൂട്ടിയിടിച്ചു അവൾ വിറച്ചു കിച്ചുവിന്റെ ചൂടിനെ കൊതിച്ചു.

“എന്നെ കെട്ടിപ്പിടിക്ക് കിച്ചു…എനിക്ക് സഹിക്കാൻ പറ്റണില്ല…ഊ…”

വിറച്ചുകൊണ്ടവൾ പറയുമ്പോൾ വായിൽ നിന്ന് പുക അവന്റെ മുഖത്തേക്കടിച്ചു.

ഷാൾ കൊണ്ടു ശെരിക്ക് പുതച്ച കിച്ചു നീരജയെ തന്റെ നെഞ്ചിലേക്ക് കേറ്റി കെട്ടിപ്പിടിച്ചു വിരിഞ്ഞ മുതുക് അമർത്തി തടവി കൊടുത്തതും, അവന്റെ നെഞ്ചിലേക്ക് മുഖം ചേർത്തു അവന്റെ ചൂട് ദേഹത്തേക്ക് പടർത്തി ചുണ്ടിൽ അവൻ കാണാതെ ഒളിപ്പിച്ച പുഞ്ചിരിയുമായി അവൾ നടന്നു.

“ഇതെന്താ കൂടെ നടന്നു ഉറങ്ങിയോ….തടിച്ചി ദേ ഹാൾ എത്തി…”

തന്റെ ദേഹത് പുതഞ്ഞു കിടന്നു നടക്കുന്ന നീരജയുടെ കവിളിൽ തട്ടി കിച്ചു വിളിച്ചപ്പോൾ ചുവന്ന കവിൾ അവനെ കാണിക്കാതെ കള്ള മുഖം അണിഞ്ഞവൾ അവന്റെ നെഞ്ചിൽ നിന്നു കഷ്ടപ്പെട്ട് അകന്നു മാറി.

“ഓഹ് ഞാൻ കണ്ടതാ…ഹും…”

ഷാൾ എടുത്തു ചുറ്റി തലയും വെട്ടിച്ചു ചവിട്ടിത്തുള്ളി പോവുന്ന നീരജയെ അവൻ നോക്കി ചിരിച്ചു.

പൈൻ മരം കൊണ്ടു കെട്ടി പോളിഷ് ചെയ്തു മിനുക്കിയ ഹാളിന്റെ നടുവിൽ നീണ്ടൊരു കാർപെറ്റു കിടന്നിരുന്നു, നേരിപ്പൊടിൽ കത്തുന്ന തീ ഹാളിലെ ചൂടിനെ കുറച്ചു, എങ്കിലും തണുപ്പ് അവിടെയും ഇവിടെയും ചുറ്റിപ്പറ്റി നിന്നു.

ഹാളിൽ കൂടെ ഉള്ള എല്ലാവരെയും കണ്ടപ്പോൾ തങ്ങളാണ് അവസാനം എന്നു കിച്ചുവിനും നീരജയ്ക്കും മനസിലായി ഡിന്നർ സ്റ്റാർട്ട് ചെയ്തത് കൊണ്ടു തന്നെ എല്ലാവരും ഫുഡ് കയ്യിൽ പിടിച്ചു നടക്കുന്നത് കണ്ട നീരജയും കിച്ചുവും കൗണ്ടറിലേക്ക് നടന്നു, സെർവ് ചെയ്തു എടുത്ത ചപ്പാത്തിയും ചിക്കനുമായി തിരിഞ്ഞ അവരെ ദീപ്തി താൻ ഇരുന്ന ടേബിളിലേക്ക് കൈ കാട്ടി വിളിച്ചു, തെറ്റി തെറിച്ചു പോവുന്ന നീരജയോടൊപ്പം കിച്ചുവും ദീപ്തിയുടെ ടേബിളിന്റെ പങ്കു പറ്റി.

“കിച്ചുവിന്റെ ശെരിക്കും പേരെന്താ….നീരജ പറയുമ്പോഴെല്ലാം കിച്ചൂന്ന പറയാറുള്ളത്,…”

സ്പൂണിൽ ഫ്രൈഡ് റൈസ് കോരി എടുക്കുന്നതിനിടയിൽ ദീപ്തി കിച്ചുവിനോട് ചോദിച്ചു.

“കാശിനാഥ്…പക്ഷെ ആ പേരിനുള്ള ഒരു ഗെറ്റപ് ഇല്ലാത്തത് കൊണ്ട് എല്ലാരും കിച്ചൂന്ന് വിളിക്കും,ഇല്ലെടാ…”

നീരജ അവനോട് ഒട്ടിയിരുന്നു ദീപ്തിക്ക് ഉത്തരം കൊടുത്തു.

“ഹ ഹ ഹ…..എന്നാലും റ്റ്യൂഷൻ എടുത്ത ടീച്ചറെ തന്നെ കറക്കി എടുത്തു കല്യാണം കഴിച്ചല്ലോ, രണ്ടു പേർക്കും വേണേൽ ലൈഫ് സിനിമയാക്കാം….”

സ്പൂണിൽ കോരിയ ഫ്രൈഡ് റൈസ് വായിലേക്കിട്ടു കൊണ്ടു ദീപ്തി പറഞ്ഞു.

“വായടച്ചു വെക്കട പൊട്ടാ…ഞാൻ ഇവിടെ നമ്മുടെ കഥ ഒന്നും പറഞ്ഞിട്ടില്ല….പറയാൻ പറ്റിയ കഥ ആണല്ലോ…”

കിച്ചുവിന്റെ തുടയിൽ നുള്ളി നീരജയെ നോക്കി വായും തുറന്നിരുന്ന അവൾ കണ്ണുരുട്ടി അവർക്ക് മാത്രം കേൾക്കുന്ന തരത്തിൽ പറഞ്ഞു.

“എനിവേ….നിങ്ങൾ രണ്ടാളും ലക്കി ആ….ആഗ്രഹിച്ച ലൈഫ് രണ്ടുപേർക്കും കിട്ടിയില്ലേ…”

ദീപ്തി പറഞ്ഞതുകേട്ട നീരജയും കിച്ചുവും തമ്മിൽ നോക്കി… അണ്ടി പോയ അണ്ണാന്റെ കണക്ക് താടിക്ക് കയ്യും കൊടുത്തു ഇരിക്കുന്ന കിച്ചുവിനെ കണ്ട നീരജ തികട്ടി വന്ന ചിരി ചുണ്ട് കടിച്ചു പിടിച്ചു അടക്കി.

“മാം…മോളെ കൊണ്ട് വന്നില്ലേ…”

നീരജ ചോദിച്ചു.

“ഓഹ്….ഇത്രേം തണുപ്പ് അല്ലെ, ആൾക്ക് ചിലപ്പോ പറ്റിയില്ലെങ്കിലോ, പിന്നെ അമ്മ കൂടെ ഉണ്ട്,അതുകൊണ്ട് കുഴപ്പമില്ല എങ്കിലും അവളെ കാണാതെ എനിക്ക് എന്തോ പോലെ….പിന്നെ എന്തായാലും വന്നല്ലേ പറ്റൂ, കുറച്ചു കാര്യങ്ങൾ ചെയ്യാൻ ഉണ്ട്…”

ദീപ്തി പ്ലേറ്റിൽ സ്‌പൂണ് കൊണ്ടു ഇളക്കി ഗാഢമായി ആലോചനയിലെന്ന പോലെ പറഞ്ഞു.

“മാഡത്തിന്റെ മോൾക്ക് എത്ര വയസ്സായി…”

കിച്ചു ദീപ്തിയെ നോക്കി ചോദിച്ചു.

“ആൾക്ക് 3 ആവുന്നെ ഉള്ളൂ…എനിക്ക് ഈ ലൈഫിൽ എന്റേതെന്നു പറയാൻ ഇപ്പൊ അവള് മാത്രേ ഉള്ളൂ…കിച്ചു കണ്ടിട്ടില്ലല്ലേ,..”

Leave a Reply

Your email address will not be published. Required fields are marked *