എന്താടാ…. ഒന്ന് വേഗം പറ….
“””എന്റെ ദിലു… നീ ഇങ്ങിനെ ടെൻഷനാകല്ലേ… നിന്റെ കല്യാണമുറപ്പിച്ച പെണ്ണില്ലേ അവള് കൂടെ നിൽകുവാണേൽ ഒരു ഡ്രാമ കളിച്ചുനോകാം…. “”
എന്തിനാ അവള്… നീ കാര്യം തെളിയിച്ചു പറ….
“”അതൊക്കെയുണ്ട്…. അവളില്ലാതെ നടക്കില്ല… നീ ആദ്യം അവളോട് ചോദിക്കണം… ”
ചോദിക്കാ… അതിനു നീ കാര്യം പറയണില്ലല്ലോ…
“പറയാം…. അതെ…. നിന്റെ കല്ല്യാണം ഇപ്പൊ മുടക്കിയാൽ നിന്റുപ്പ വേറെ പെണ്ണിനെ നോക്കും…. ഈ പെണ്ണിന് എല്ലാം അറിയുന്നൊണ്ട് കൂടെ നിൽക്കുമെന്ന് പ്രതീക്ഷിക്കാം…. കല്ല്യാണം ഉറപ്പിച്ചോട്ടെ… അതാണ് നമുക്ക് നല്ലത്… കല്യാണ തലേന്ന് ആ പെണ്ണ് കല്യാണത്തിന് താല്പര്യമില്ലെന്ന് പറയണം…. എല്ലാ ഒരുക്കങ്ങളും കഴിഞ്ഞതിനാൽ നിന്റുപ്പക്ക് ഒരൊറ്റ രാത്രികൊണ്ട് വേറെ പെണ്ണിനെ കിട്ടാൻ പ്രയാസമാകും… അപ്പൊ നിന്റെ ഷാനുവിനെ തന്ത്രപ്പൂർവം ഉപ്പക്ക് മുമ്പിൽ അവതരിപ്പിക്കണം…. മാരേജ് നടക്കുമെന്നാണ് എന്റെ ഒരു ഇത്… ബാക്കിയൊക്കെ ഡ്രാമയിലെ ആർട്ടിസ്റ്റുകളെ ആശ്രയിച്ചായിരിക്കും…’””
അല്ലെടാ… അതിന് അമാന കല്യാണത്തലേന്ന് എന്നെ വേണ്ടെന്ന് എങ്ങിനെ പറയും… അതിനൊരു റീസെ ൺ വേണ്ടേ…..
“റീസെനില്ലാതെ എങ്ങിനെ നടക്കും…. അതൊക്കെ കണ്ടുപിടിക്കണം.. ഇനിയും ടൈം ഉണ്ടല്ലോ.. നീയൊന്ന് സമാദാനിക്ക്…. പിന്നെ ആ അമാനയോട് പറഞ് ഓക്കേ ആക്ക് ട്ടൊ… ”
അല്ലെടാ…. അപ്പൊ അമനയുടെ ഫ്യുച്ചർ എന്താകും…. തലേന്ന് എല്ലാ ഒരുക്കങ്ങളും അവിടെയും ഉണ്ടാവില്ലേ…. അപ്പൊ കല്ല്യാണം മുടങ്ങിയാൽ……. ?
“അതും ശെരിയാ… ഞാനങ്ങിനെ ചിന്തിച്ചില്ല… നിന്റെ കാര്യം മാത്രാ ആലോചിച്ചത്…. അവൾക് വല്ല കാമുകൻ മാരും ഉണ്ടോ എന്ന് ചോദിക്ക്… ഉണ്ടേൽ അതും നടത്തിക്കൊടുക്കാം…. ഒരു വെടിക്ക് രണ്ട് പക്ഷിയെ കിട്ടും…. എന്തേ…..
ആ ശെരി ടാ… ഐഡിയ വർക്ഔട്ട് ആവുമോ അർഷു…
“പടച്ചോൻ ഷാനുവിനെ നിനക്ക് തരാൻ വിധിച്ചിട്ടുണ്ടേൽ നിനക്കുതന്നെ തരും…. നീ മനസ്സുരുകി പ്രാർത്ഥിക്ക്…. എന്നാ ശെരി… ”
മനസിലൂടെ ഓരോരോ കാര്യങ്ങൾ മിന്നിമറഞ്ഞു….
ആലോചനക്ക് വിരാമമിട്ട് അമാനക്ക് വിളിച്ചു…. കാര്യങ്ങളൊക്കെ അവളോട് വിശദീകരിച്ചപ്പോ അവളും ഓക്കേ ഞാൻ ആലോചിക്കട്ടെ എന്ന് പറഞ്ഞു…. അവള്കാണേൽ കാമുകനും ഇല്ലാ… ഇനിയിപ്പോ ഒരു ചെക്കനെ അവൾക് നോക്കണം… ഇല്ലേൽ ആ വീട്ടുകാരുടെ ശാപം ഏൽക്കേണ്ടിവരും….
അര്ഷദിനോട് അമനയെ കെട്ടാൻ പറ്റുമോ എന്ന് ചോദിച്ചപ്പോ…… നിനക്ക് വേണ്ടി ആരെയും കെട്ടും എന്നായിരുന്നു മറുപടി…..
എന്നാ നീയൊരു അടിപൊളി സ്ക്രിപ്റ്റ് തയ്യാറാക്കിക്കോ…. എന്റെ കല്യാണത്തലേന്ന് ഉഗ്രൻ ഡ്രാമതന്നെ കളിക്കാം…..
“ആ ഓക്കേ…. എനിക്കും ഒരു ചാൻസ് തരനട്ട. അഭിനയിക്കാൻ….. ”
അവനോട് സംസാരിക്കുന്നതിനിടയിൽ ഉപ്പയുടെ ഫോൺ വരുന്നത് കണ്ട് അവനോട് ബൈ പറഞ്ഞ് ഞാനതെടുത്തു…..
“ഹലോ…. മോനെ….. ഉമ്മ…….
..
ഉപ്പക്ക് വാക്കുകൾ മുറിഞ്ഞുപോകുന്നു….
എന്താ ഉമ്മാക്ക്….
“ബാത്റൂമിലോന്ന് വീണതാ…. കാലിന്റെ എല്ലിന് പൊട്ടുണ്ട്… ഇപ്പൊ ഓപ്പറേഷൻ തീയേറ്ററിലാ….
ഉപ്പ പറഞ്ഞൊപ്പിച്ചു….
ഉമ്മാക്ക് ഒന്നും ഉണ്ടാവില്ല ഉപ്പ സമാദാനിക്ക്…. എന്നും പറഞ് ഞാൻ ഫോൺ വെച്ചു…. അര്ഷദിനോട് കാര്യങ്ങൾ വിളിച്ചുപറഞ്ഞു.. അവൻ പൊയ്ക്കോളാമെന്നും പറഞ്ഞു…..
ഹോസ്പിറ്റലിലെത്തി അര്ഷദ്എന്നെ വിളിച്ചപ്പോ ഉപ്പ ആകെ തളർന്നിട്ടുണ്ടെന്ന് പറഞ്ഞു… ഉപ്പയുടെ അനിയന്മാരും അവരുടെ ഭാര്യമാരും അമ്മോനും അമ്മായിയും പിന്നെ ഉപ്പയുടെ സഹോദരിയുടെ മക്കളും ഒക്കെ അവിടുണ്ടെന്ന് അർഷദ് പറഞ്ഞു… ഓപ്പറേഷൻ നടന്നുകൊണ്ടിരിക്കുകയാണ്… എന്റെ കണ്ണിൽ നിന്ന് അറിയാതെ കണ്ണുനീർ വന്നുതുടങ്ങി….. യാ അള്ളാഹ്…… എന്റുമ്മാക് എത്രയും പെട്ടെന്ന് സുഖപ്പെടുത്തിക്കൊടുക്കണേ…. ഷോപ്പിൽ നിന്ന് ഞാൻ വേഗത്തിൽ പോരുന്നതുകണ്ട സൈതാലിക്ക കാര്യം തിരക്കി….. പിടിച്ചു നിർത്തിയ സങ്കടമെല്ലാം അണപൊട്ടിയൊഴുകി… ഇക്കയെ
കെട്ടിപ്പിടിച് ഞാൻ കരഞ്ഞുകൊണ്ട് എല്ലാം പറഞ്ഞു…. എനിക്കിപ്പോ ഉമ്മയെ കാണണം…. ഞാൻ നാട്ടിലേക് പുറപ്പെടുകയാ… കുഞ്ഞിനെപ്പോലെ ഞാൻ വാശികാണിച്ചു…
