ഒരു പ്രണയകഥ 4

ഹലോ ആരാ….

“ഹലോ….. ഇത് ദിലു അല്ലേ…. ”

ആ അതെ…. ഇതാരാ

“ഞാൻ സെക്കീർ…. അങ്ങിനെ പറഞ്ഞാൽ നിനക്കറിയാൻ വഴിയില്ല… അമാനയുടെ ഉപ്പയാണെന്ന് പറഞ്ഞാൽ അറിയുമായിരിക്കും…. “

എന്തുപറയുമെന്നറിയാതെ ഞാൻ മൗനം പാലിച്ചു….

“ആമി എന്നോടെല്ലാം പറഞ്ഞു…….

ഷംനയെ എനിക്ക് നന്നായിട്ടറിയാം…. നല്ലകുട്ടിയാ… ആമിയുടെ കൂടെ ഇടക്കിടക്ക് വീട്ടില് വരാറുണ്ട്….. നിന്റുപ്പയുടെ ഈഗോ ഒന്ന് മാറ്റിയെടുത്താൽ മതി… അതെനിക്ക് വിട്ടേക്… ഞാൻ നോക്കിക്കോളാം…. നീ വല്യ ഡ്രാമയൊന്നും കളിക്കേണ്ട ആവശ്യമില്ല… ഞാനിന്ന് ഒരു ചൂണ്ടയിട്ടിട്ടുണ്ട്… നിന്റുപ്പ കൊളുത്തുമെന്നാണെന്റെ പ്രതീക്ഷ…. ഹോസ്പിറ്റലിൽ ഞാനും വൈഫും ഇപ്പൊ പോയിരുന്നു… ഷാനുവിനെ അവിടെ കണ്ടപ്പോ മനസ്സിൽ തോന്നിയതാ…. “”

എന്താ ഉണ്ടായേ ??…

“നിനക്ക് പ്രതീക്ഷിക്കാൻ വകയൊക്കെയുണ്ട്…. എന്നാലും നിന്റുപ്പ മൂളിയിട്ടില്ല…. ”

അള്ളാഹ് അപ്പൊ ഒക്കെ പറഞ്ഞോ…..

ഇല്ലെടാ ഞാൻ നിങ്ങള്ടെ കാര്യമൊന്നും പറഞ്ഞില്ല….. ആമിയെയും ഞങ്ങളെയും ഷംനക്കറിയാമെന്നറിഞ്ഞപ്പോ ഉപയൊന്നു ഞെട്ടി… അരമണിക്കൂറോളം ഞങ്ങൾ റൂമിൽ എല്ലാരും കൂടി സംസാരിച്ചിരുന്നു… തിരിച്ചുപോരുമ്പോ പുറത്തിറങ്ങി ഞാൻഉപ്പയോട് ഷാനുവിനെ പറ്റി ചോദിച്ചു…. ഇതിനെ കെട്ടിക്കുന്നുണ്ടോ… നല്ല കുട്ടിയാ…. എന്നുപറഞ്ഞപ്പോ കല്ല്യാണം നോക്കണം എന്നാണ് നിന്റുപ്പ പറഞ്ഞത്…

എന്റെടുത്തൊരു ചെക്കനുണ്ട്… പെങ്ങളുടെ മകനാണ്… ഡോക്ടറാണ്.. ഇപ്പൊ അമേരിക്കയിൽ ഒരുവർഷത്തെ പ്രാക്ടീസിലാ… അതുകഴിഞ്ഞാൽ നാട്ടിൽ സെറ്റ്‌ലവാ നാണ് പ്ലാൻ… പെങ്ങളും അളിയനും ഇന്നലെ വിളിച്ചിരുന്നു… നല്ലകുട്ടികളുണ്ടെങ്കിൽ പറയണമെന്ന് പറഞ്ഞിരുന്നു… സാമ്പത്തികം പ്രഷനൊന്നുമല്ല… നമ്മുടെ വീട്ടിൽക് കൊണ്ടുവരാനുള്ളതല്ലേ..

എന്നാ അളിയൻ പറഞ്ഞത്… ചെക്കന് നല്ല ദീനുള്ള കുട്ടിയായാൽ മതി… ഞാനിവളെ ഒന്ന് പറഞ്ഞുനോക്കട്ടെ… എന്താ നിങ്ങള്ടെ അഭിപ്രായം… എന്നൊക്കെ നിന്റുപ്പയോട് ചോദിച്ചപ്പോ ഒന്നും മിണ്ടിയില്ല…. ഞാൻ പിന്നേം ചോദിച്ചു… അഭിപ്രായം ഒന്നും പറഞ്ഞില്ല….
അതിനു നിന്റുപ്പ പറഞ്ഞത്…

ആ അത്…. ഇപ്പൊ…. നടക്കുമോ…. ഇടുക്കിയിൽ നിന്നിവിടെ വന്ന് താമസിച്ചോരാ…. തറവാടും കുടുംബും ഒന്നും ഇല്ലാ… എന്നൊക്കെയാ…

“”അതൊന്നും പ്രശ്നല്ല്യ… മുസ്ലിംകളല്ലേ…. പിന്നെ നല്ല കുട്ടിയും…. . സൗന്ദര്യവും… അല്ലെങ്കിലും ഈ പാവപ്പെട്ടവരുടെ കല്യാണത്തിന് അഞ്ചും പാത്തും പവൻ കൊടുക്കുന്നതിനേക്കാൾ ഉത്തമം അവരെ കെട്ടുന്നതാ… ആളുകൾ ചിലപ്പോ ഉള്ളിൽ പറഞ് ചിരിച്ചാലും അള്ളാഹ് കൂടെയുണ്ടാകും… നമുക്ക് ദുനിയാവ് മാത്രം പോരല്ലോ… ആഖിറം കൂടി നോക്കണ്ടേ…. ചിലപ്പോ ഇതുകൊണ്ടെങ്കിലും അള്ളാഹ് തെറ്റുകൾ പൊറുത്ത് സ്വർഗം തന്നാലോ …. എനിക്ക് കെട്ടാൻ പ്രായായ മോൻ ഇല്ലാത്തോണ്ടാ… ഉണ്ടേൽ ഞാനാർക്കും വിട്ടുകൊടുക്കില്ലെന്നു ഷംനയെ… ”
ഞാനിങ്ങനെ പറഞ്ഞപ്പോ നിന്റുപ്പയുടെ മനസൊന്നിളകിയിട്ടുണ്ടാവും… അതോണ്ടാവും മൂപ്പരൊന്നും മിണ്ടാതെ ഒന്ന് മൂളുക മാത്രം ചെയ്തു…

ഞാൻ ഒന്നൂടെ പറഞ്ഞു ട്ടൊ….

അതുവരെ എല്ലാം മൂളിക്കേട്ട ഞാൻ ഇനിയും എന്താ പറഞ്ഞെ എന്ന് ചോദിച്ചു…..

“”നിങ്ങളിങ്ങനെ മിണ്ടാതിരിക്കുന്നതെന്താ…. ഒരഭിപ്രായം പറയി…. അല്ല ഇനി നിങ്ങൾക്കെന്തെങ്കിലും ആഗ്രഹമുണ്ടോ….. നിശ്ചയമുറപ്പിച്ചതൊന്നും കാര്യമാക്കണ്ട…. തൊറന്ന് പറഞ്ഞോളി….ഞാനിപ്പോ ഇവളെ കണ്ടപ്പോ ആലോചിക്കാതിരുന്നില്ല… ഇത്ര നല്ല കുട്ടിയെ വിട്ട് നിങ്ങളെന്തേ മോനിക്ക് എന്റെ മോളെ ചോദിച്ചു വന്നെന്ന്… ”

നിന്റുപ്പ എന്റെ കണ്ണിലേക്കു തുറിച്ചുനോക്കി….

“”നിങ്ങൾക് ഇഷ്ടമുള്ള തീരുമാനമെടുത്തോളു…. ഷംനയും എനിക്ക് മോളെപ്പോലെയാ…. ആമി ഇവളെപ്പോലെയല്ല…. ലോകമറിയാത്ത കുട്ടിയാ… ഷംനക്ക് പക്ക്വതയുണ്ട്….ആമിക്ക് എല്ലാത്തിനും എന്നെ ആശ്രയിക്കണം…. നിങ്ങള്ടെ വീട്ടിലേക്കെന്നല്ല ആരുടെ വീട്ടിലേക്കായാലും ഷംനയെപ്പോലെ ഒരു മരുമകൾ വരാനാ എല്ലാരും ആഗ്രഹിക്കുള്ളൂ…. ആമിയെപ്പോലുള്ളവർ അവളുടെ സ്ഥാനത്തെത്താൻ മൂന്നോ നാലോ വര്ഷമെടുക്കും…..
ഞാൻ വീണ്ടും പറയുവാ തീരുമാനം നിങ്ങളുടേതാണ്…. എനിക്ക് എന്തു തീരുമാനിച്ചാലും സന്തോഷമേ ഒള്ളൂ…. ”

Leave a Reply

Your email address will not be published. Required fields are marked *