ഒരു പ്രണയകഥ 4

എന്റെ കല്യാണം ഏതാണ്ട് ഉറപ്പിച്ച മട്ടായി… എല്ലാർക്കും എന്നെയും ഇഷ്ടായിരുന്നു…

അന്ന് രാത്രി എനിക്കൊരു മിസ് കാൾ വന്നു…. നാട്ടിൽ നിന്നാണ്. ആദ്യം ഞാൻ തിരിച്ചുവിളിച്ചില്ല.. പിന്നെയും മിസ് വന്നപ്പോ തിരിച്ചുവിളിച്ചു….

ഹലോ ആരാ….

“ഹലോ…. ഞാൻ…… അമാനയാണ്…. ഇന്നിക്ക പെണ്ണുകണ്ടില്ലേ… ആ ആളാ… “

ആ…… നീ…..

എന്തിനാ വിളിക്കുന്നത്…

“അത്‌ ഞാൻ വെറുതെ…. അല്ല ഇക്കാ.. നിങ്ങള് ഷെഹിന്റെ ഇക്കയല്ലേ… “

ആ അതെ… അവനെ അറിയുമോ…

“അറിയാതെ പിന്നെ…. ഞങ്ങളൊരുമിച് 10, വരെ പഠിച്ചതാ…. അവൻ സയൻസെടുത്തോണ്ട് പ്ലസ് വണ്ണിന് വേറെയായി…. “
ഓഹ്‌
അല്ലിക്കാ ഞാനൊരു കാര്യം ചോദിച്ചാ നിങ്ങള് സത്യം പറയുമോ.
അതെന്തു കാര്യമാ. ഞാൻ നുണ പറഞ് ശീലിച്ചിട്ടില്ല നീ ചോദിക്ക്.
നിങ്ങൾക് ഷംനയെ അറിയുമോ..
എന്റെ ഉള്ളമൊന്ന് കാളി. പടച്ചോനെ ഇവൾക് അവളെയും അറിയുമോ..
അല്പം മൗനത്തിനു ശേഷം
ആ അറിയാലോ. അവളും നിന്റെ കൂടാണോ പഠിച്ചേ.
ഹും. എന്റെ കൂടെ പഠിക്കുന്നുബെസ്ററ് ഫ്രണ്ടാണ്. ആദ്യം ഷെഹിയാ ഷംനയെ പരിചയപ്പെടുത്തി തന്നത്പ്ലസ് ടുവിന് എന്റെകൂടായിരുന്നു പിന്നെ ഇതുവരെ ഒരേ ക്ലാസ്സിൽ ആണ്
ആഹാ നിനക്കെല്ലാരെയും അറിയാലോ.
ആ അറിയും ഷംനയും നിങ്ങളും തമ്മിലുള്ള കണക്ഷൻ എന്താ
എല്ലാം അറിയുമെന്ന് പറഞ്ഞിട്ട്.

“അപ്പൊ അത്‌ സത്യമാണോ…”

സത്യമാണ്….

” പിന്നെയെന്താ ഈ പ്രപ്പോസൽ…. എനിക്ക് മനസ്സിലാവുന്നില്ല … “

അതോ…. അവളുടെ മാരേജ് ഫിക്സ് ചെയ്തു… അവളറിഞ്ഞുകാണില്ല…. നിന്നോട് പറഞ്ഞിരുന്നോ…

“ഇല്ലിക്കാ… ഒന്നും പറഞ്ഞില്ല…. നിങ്ങള് തമ്മിലുള്ള മാരേജ് ഫിക്സ് ചെയ്യുമെന്നൊക്കെ പറഞ്ഞിരുന്നു… എന്നോട് നടന്നതെല്ലാം പറഞ്ഞിട്ടുണ്ട്…. അവളൊരു പാവമാ… എല്ലാത്തിലും കർക്കശം കാണിക്കുന്നത് സേഫ്റ്റിക്ക് വേണ്ടി മാത്രമാണെന്ന് എപ്പോഴും പറയും… ആങ്ങളമാരോ കുടുംബക്കാരോ ഇല്ല. ഉപ്പയാണെങ്കിൽ നാട്ടിലും ഇല്ല… വീട് സംരക്ഷിക്കേണ്ട ചുമതല എനിക്കാ എന്നൊക്കെ സങ്കടം പറയും….
നിങ്ങള്ടെ ഉമ്മ മാരേജിന് സമ്മതിച്ചു എന്ന് എത്ര സന്തോഷത്തോടെയാ അവളതു പറഞ്ഞതെന്നറിയുമോ… ഇനിയെനിക്ക് പേടിക്കാതെ ജീവിക്കാമല്ലോ എന്നൊക്കെ അഭിമാനം പറഞ്ഞു നടന്നിട്ടിപ്പോ…. ആരുമായിട്ടാ അവളുടെ മാരേജ്… “

ഞാൻ ഒരുപാട്‌ ആഗ്രഹിച്ചതാ അവളുമൊത്തൊരു ജീവിതം…. അവൾക്കെന്നെ ഇഷ്ടമാണെന്നെനിക്ക് അറിയാം… എന്നാലും തുറന്നിതുവരെ പറഞ്ഞിട്ടില്ല…നല്ല വെഷമമുണ്ട്…. ഞാനായിട്ട് ഒഴിഞ്ഞതല്ല.. അവളുടെ ഉപ്പ മാമന്റെ മോനുമായിട്ട് മാരേജ് ഫിക്സ് ചെയ്തു എന്ന് പറഞ്ഞപ്പോ എന്റെ ഇഷ്ട്ടം പറയാൻ പറ്റിയ സാഹചര്യം കിട്ടിയില്ല… എന്നെ മറന്നാലും വെറുക്കരുതെന്ന് അവളോടൊന്ന് പറയണം…. എനിക്ക് വേണ്ടി… പ്ലീസ്…

“ആ പറയാം…. ഞാനവളോടൊന്ന് സംസാരിക്കട്ടെ….

എന്നും പറഞ്ഞവൾ ഫോൺ വെച്ചു….

ഷാനു എന്റെ ഫോണിനു വേണ്ടി കാത്തിരുന്നിരുന്നോ… എന്റെ ഉപ്പയുടെ സമ്മദം അറിയാൻ കാതോർത്തിരുന്നോ….വേണ്ടാ വേണ്ടാ എന്ന് പറഞ്ഞിട്ടും അവളെക്കൂടി മോഹിപ്പിച്ചിട്ട്….. അള്ളാഹ് എനിക്ക് നീ പൊറുത്തുതരണേ…..

നാളെ അവൾക്കൊന്ന് വിളിക്കണം…. മാപ്പ് പറയണം…. മനസ്സിൽ നിശ്ചയിച്ചുറപ്പിച് ഞാൻ കിടന്നു …..

ഷോപ്പിൽ പോയി സല ടൈമിലാണ് ഫോൺ വിളിക്കാൻ നിന്നത്… ബെല്ലടിക്കുന്നുണ്ട് എടുക്കുന്നില്ല… മൂന്ന് തവണ വിളിച്ചിട്ടും എടുത്തില്ല… കോളേജിലായിരിക്കും അതുകൊണ്ടാവുമെന്ന് മനസ്സിൽ പറഞ് ഞാനെന്റെ ജോലിയിലേക് പോയി…
രാത്രിയിലാണ് പിന്നെ എനിക്ക് ടൈം കിട്ടിയത്… ആദ്യം വിളിച്ചപ്പോ ബിസി യാക്കി…. പിന്നെയും അടിച്ചു.. അപ്പോഴും ബിസി… ഞാൻ വിട്ടില്ല പിന്നെയും അടിച്ചു… അപ്പൊ സ്വിച്ച് ഓഫ് ആക്കി…

ഇവളല്ലേലും പണ്ടേ ഇങ്ങിനാ… അമാന കല്യാണക്കാര്യം അവളോട് പറഞ്ഞിട്ടുണ്ടാവും. ഇനി ഫോണെന്നെല്ലാ നേരിട്ട് കണ്ടാൽ പോലും മിണ്ടൂല അതുറപ്പാ..

അപ്പോഴാണ് ഇങ്ങോട്ടൊരു മിസ് കാൾ വന്നത്‌…. നോക്കുമ്പോ അമാനയാണ്… ഇവൾക് നൂറായുസാണല്ലോ… പറഞ്ഞു നാവെടുത്തില്ല അപ്പോയ്ക്ക് വന്നു കാൾ….

Leave a Reply

Your email address will not be published. Required fields are marked *