പ്ലൈനിറങ്ങിച്ചെന്ന് ഉപ്പയെ കണ്ടപ്പോ ആകെ പേടിച്ച മുഖമാണ്….. അർഷാദും എളേപ്പയും മാമന്മാരും ഒക്കെയുണ്ട്…. എന്റെ ക്ഷീണിച്ച മുഖം കണ്ടപ്പോ അതികമെന്നെ ചോദ്യം ചെയ്യാതെ കാറിലേക് കയറാൻ പറഞ്ഞു…. സംസാരിക്കാൻ കഴിയാതെ നാവിന് ആരോ വിലങ്ങിട്ട പോലെ….. വീട്ടിലെത്തിയപ്പോ ഉമ്മയുടെ വക കരച്ചിലും ബഹളവും… വീട് നിറയെ സ്ത്രീ ജനങ്ങൾ എന്നെക്കാണാൻ വന്നിട്ടുണ്ട്…. ഉമ്മയെ ആശ്വസിപ്പിച്ച് ആ പ്ലാസ്റ്ററിട്ട കാലും നോക്കി ഞാൻ കരഞ്ഞു….. ഇനിയുമെന്റെ ഉമ്മയെ വിഷമിപ്പിക്കാൻ നിന്നാൽ ശെരിയാവില്ല എന്നുതോന്നി മനസ്സിലുള്ള ഷാനുവിന്റെ നോവ് മാത്രം ഞാൻ പറഞ്ഞില്ല…..
കാഴ്ചക്കാരിൽ ഷാനുവിന്റെ കണ്ണുകളെ പ്രതീക്ഷയോടെ നോക്കിയെങ്കിലും കണ്ടില്ല…. ഫ്രഷ് ആയി ഫുഡ് കഴിച്ചു ഞാനുറങ്ങുമ്പോ സമയം പത്തുമണി ആയിട്ടുണ്ട്…..ക്ഷീണം കൊണ്ട് രണ്ടുമണിവരെ ഉറങ്ങി… എണീറ്റു നിസ്കരിച് ചോറുതിന്നുമ്പോ ഉമ്മയുടെ സാമീപ്യം കൊതിച്ചുപോയി…. കാലും നീട്ടി റൂമിലിരിക്കുന്ന ഉമ്മയുടെ അടുത്തേക് പോയിനോക്കിയപ്പോ കരയുന്ന ഉമ്മയെയാണ് കണ്ടത്… എന്റെ കുട്ടിക്ക് ചോറെടുത്തുതരാൻ ഉമ്മാക് വയ്യല്ലോ എന്നും പറഞ് എന്നെക്കണ്ടപ്പോ കരച്ചിലിന്റെ ശബ്ദമൊന്ന് കൂടി…..
ഉമ്മയെ ടേബിളിൽ കൊണ്ടിരുത്താൻ എടുക്കാൻ നില്കുമ്പോ ഉപ്പയും സഹായത്തിനെത്തി…. ഒരുമിച്ചുതന്നെ ഫുഡ് കഴിച്ചു….
ഒരാൾ എന്നെ കാണാൻ വന്ന് ആരാണെന്ന് മനസ്സിലായോ എന്ന് ചോദിച്ചു…. ഇല്ലെന്ന് തലയാട്ടിയ എന്നോട് അമനയുടെ ഉപ്പയാണെന്ന് പറഞ്ഞു….
തികമൊന്നും അവരോട് ഞാൻ സംസാരിച്ചില്ല…. ഉപ്പയും അയാളും എന്തൊക്കെയോ പറഞ്ഞു… ഞാനവരുടെ കൂടെ ഏതോ ലോകത്തിലിരിക്കുമ്പോ… .
“”ഇനി ഡോക്ടറെ കാണിക്കണോ ദിലു…. “”
വേണ്ടുപ്പ… കുറവുണ്ട്…. എന്നുപറഞ് അതികം സംസാരിക്കാൻ നിൽക്കാതെ ഞാൻ റൂമിലേക്കുതന്നെ പോയി…..
ഇന്ന് വെള്ളിയാഴ്ച…. സുബ്ഹിക്ക് പള്ളിയിൽ പോകാൻ എണീറ്റു ഫ്രഷ് ആയി ഇറങ്ങിയപ്പോ ഉപ്പയും ഉണ്ട്…. നിസ്കാരം കഴിഞ് നാട്ടുകാരുടെ കുശലാന്വേഷണം കഴിഞ്ഞപ്പോ സമയം ആറുമണി…. തിരിച്ചുപോരുമ്പോഴും ഉപ്പയും ഞാനും….
“” ഇന്ന്…. നിന്റെ നിക്കാഹാണ്….. “”
എന്ത്…. ഞാൻ ഞെട്ടലോടെ ചോദിച്ചു….
ഇന്ന് എട്ടു മണിക്ക് വല്യ പള്ളിക്കൽ ആണ് നിക്കാഹ്…. അതുകയിഞ് പെണ്ണിന്റെ വീട്ടിലേക്… അവിടെയാണ് ഭക്ഷണം….
ഇത്രയും പറഞ്ഞപ്പോയെക് വീട്ടിലെത്തി… അവിടെയാണെങ്കിൽ പള്ളിയിലേക്കു പോയ പോലെയല്ല… മുറ്റവും വീടും നിറയെ ആളുകളും ബഹളവും….. അന്തം വിടാൻ പോലും സമയം കിട്ടിയില്ല…. ആരൊക്കെയോ വാ എന്നും പറഞ് കൈപിടിച്ചു ടേബിളിൽ ചായക്ക് മുമ്പിലിരുത്തി….. ചായകുടിച്ചു അവരോടെക്കെ സംസാരിച്ചിരിക്കുമ്പോ ഫ്രണ്ട്സ് എത്തി…. എന്നെയും കൂട്ടി റൂമിലേക് പോയി….. അവിടെ ചെന്നപ്പോഴാണ് ഷെൽഫിലുള്ള ഡ്രസ്സ് കണ്ടത്…. നാലെണ്ണത്തിൽ ഒന്ന് സെലക്ട് ചെയ്യാൻ പറഞ്ഞപ്പോ അർഷു എന്താടാ ഇതൊക്കെ….. എന്ന് ചോദിച്ചുപോയി….
“നീ ഇപ്പൊ ഒന്നും പറയണ്ട…. വേഗം റെഡിയാക്… എട്ടുമണിക്ക് അവിടെത്തണം…. “, എന്നുമാത്രമേ അവൻ പറഞ്ഞൊള്ളു…..
എന്നെ അണിയിച്ചൊരുക്കി ഫ്രണ്ട്സ് തന്നെ തായേക് കൊണ്ടുപോയി….. എല്ലാം യന്ത്രികമായിട്ട് തോന്നി….. പിന്നെ ഉമ്മയോട് യാത്ര പറഞ്ഞു ഞങ്ങളിറങ്ങി ….. ദുആ ചെയ്ത ഉസ്താദ് അടുത്തുവന്നിട്ട് എന്തിനാ ഇത്ര ടെൻഷൻ എന്ന് ചോദിച്ചു…. അവരുടെ മുഖത്തേക് നോക്കി…. എന്തൊക്കെയോ പറയണമെന്നുണ്ടെങ്കിലും വാക്കുകൾ തൊണ്ടയിൽ കുരുങ്ങി നിന്നു…..
ഇന്നോവ വലിയ പള്ളിക്കലെക് നീങ്ങി….
അവിടെയെത്തിയപ്പോ അമാനയുടെ ഉപ്പയും കുറേ ആളുകളും സ്വീകരിക്കാനെത്തി…..
സൈതാലിക്കയും അമാനയുടെ ഉപ്പയും എന്റുപ്പയും എന്തോ സ്വകാര്യം പറയുന്നതെന്റെ ശ്രാന്തയിൽപെട്ടു…. അമാനയുടെ ഉപ്പവന്ന്..
“”എന്താ ദിലു…. ആകെ ബേജാറായിരിക്കുന്നെ….. നിക്കാഹിന്റെ സന്തോഷമൊന്നും മുഖത്തില്ലല്ലോ…. ”
ഞാനൊന്ന് മൂളി….
“”നിനക്ക് പെണ്ണിനെ നിക്കാഹിനു മുൻപ് ഒന്ന് നേരിട്ട് കാണണ്ടേ ….. ”
