ഞാൻ : ഉം എന്താ
പവി : എന്നോട് പെണങ്ങോ
ഞാൻ : നോ
പവി : പ്രോമിസ്
ഞാൻ : യാ ഡൺ
പവി : it’s almost like an engagement
ഞാൻ : ഹേ
പവി: അച്ഛൻ ഇന്നാ അമ്മോട് പറഞ്ഞത് കേട്ടെ…
ഞാൻ അമ്മെ ഒന്ന് നോക്കി
അമ്മ എന്നെ നോക്കി ചെവിക്ക് പിടിച്ചു….
എനിക്ക് പൊട്ടി വന്നു പെട്ടെന്ന് ഒരു കൈ എൻ്റെ തോളിൽ വന്ന് തൊട്ടു…
അതെ എൻ്റെ കംഫർട്ട് ചെറിയച്ഛൻ….
ഞാൻ ചാടി പൊത്തി പിടിച്ചു എൻ്റെ കണ്ണ് നെറഞ്ഞ് വന്നു…
അച്ഛൻ : അവൻ കൊറേ കാലം അനിയൻ്റെ കൂടെ ആയിരുന്നു…
പെണ്ണിൻ്റെ അച്ഛൻ : ഓ ഓ… സ്നേഹം … മിടുക്കൻ..😄. വർഷിനി മോളെ വിളി…
ഞാൻ : ചെറി വേണ്ട ചെറി പ്ലീസ് എനിക്ക് കല്യാണം വേണ്ട
ചെറിയച്ഛൻ : ഇരിക്ക് വാ ഒന്നൂല്ലാ ഡാ ആദ്യം കുട്ടി വരട്ടെ…
ഒരു മിനിറ്റ് കഴിഞ്ഞതും ചിൽ ചിൽ.. നടന്ന് വരുന്ന ഒച്ച …
തജോം തജോം തകജം ആണ് എൻ്റെ ഉള്ളിൽ മുഴങ്ങിയത് …
ചെറിയച്ഛൻ: ഡാ മോനെ നോക്ക്
ഞാൻ മൈൻഡ് ചെയ്തില്ല എൻ്റെ ജീവിതം നശിച്ചു എന്ന് ആരോ ഉള്ളിൽ പറയുന്നു …തജം തജം തകജം കൂടെ ….
അച്ഛൻ : ശിവ
അച്ഛൻ്റെ ശിവയിൽ ഞാൻ സ്വബോധം വീണ്ടെടുത്ത് വന്നു….
അച്ഛൻ : കുട്ടി വരുന്നു…
ഞാൻ കണ്ണ് മെല്ലെ പൊക്കി നോക്കി
എനിക്ക് സഹിക്കാൻ പറ്റാത്ത ഒരു കാഴ്ച …കഴിഞ്ഞാ ഒരാഴ്ച ആയി എൻ്റെ മൊഖത്തെക്കാൾ കൂടുതൽ കാണുന്ന ആ മൊഖം …
അവൾ ചായ ട്രെ കുനിഞ്ഞ് എനിക്ക് നീട്ടി അവളുടെ കണ്ണുകൾ പൊങ്ങുന്നത് ഞാൻ കണ്ടൂ ഇപ്പൊ കാണും ഇപ്പൊ കാണും കണ്ടൂ….
അവളുടെ കണ്ണുകൾ എന്നെ കണ്ട് കഴിഞ്ഞു…
വെയിറ്റ്…എന്താ ഒരു റിയാക്ഷൻ ഇല്ലാത്തെ…ഇനി അവളല്ലെ ഇത്…ഞാൻ സൂക്ഷിച്ച് നോക്കി…
ചായ …
അച്ഛൻ : ശിവ …
പുള്ളിക്ക് ദേഷ്യം വന്ന് തൊടങ്ങി
ശിവ എട് എടുക്ക് മോനെ അച്ഛൻ അച്ഛൻ്റെ ദേഷ്യം ഉള്ളിൽ അടക്കി മോഹൻലാലിനെ പോലെ അഭിനയിച്ചു….
ചെറിയച്ഛൻ എനിക്ക് ചായ എടുത്ത് തന്നു…
ഞാൻ അത് കുടിക്കാൻ ഒന്നും നിന്നില്ല…
പെണ്ണിൻ്റെ അച്ഛൻ : അപ്പോ എങ്ങനെ ആണ് കാര്യങ്ങൾ
അച്ഛൻ : പറയാം …
നെത്തോലി ചെക്കൻ അവൾടെ അപ്പൻ്റെ ചെവിയിൽ വന്ന് എന്തൊ പറഞ്ഞു…
അപ്പോ തന്നെ ഇന്നസെൻ്റ് അടിക്ക് പിടിച്ച പോലെ അയാള് തിരിഞ്ഞു…
കിക്കു (കൃഷ്ണ കുമാർ) അങ്കിൾ : മോനെ നിങ്ങള് ഒന്ന് സംസാരിക്ക് ചെല്ല്
ഞാൻ : ചെറി എനിക്ക് ഒന്നും സംസാരിക്കാൻ ഇല്ല നമ്മക്ക് പോവാ പ്ലീസ്…
ചെറിയച്ഛൻ : ഹഹഹ ഇതിന് ഇത്ര നാണം എന്തിനാ ചെല്ല്…
കി കു അങ്കിൾ : എന്താ അത്
ചെറി : അല്ല അവൻ അത് പറയാൻ വന്നതാന്ന്
ഞാൻ ചെറിയെ ഒന്ന് നോക്കി …
ചെറി ഒന്ന് പോയിട്ട് വാ എന്ന് കാട്ടി…
അച്ഛൻ : ശിവ ചെല്ല്….
ഹിറ്റ്ലർ ഓഡർ ഇട്ട് കഴിഞ്ഞു…
ഞാൻ എണീറ്റ് നടന്നു
ആ കൊച്ച് മൈരൻ എൻ്റെ കൂടെ വന്ന് എനിക്ക് തൊട്ടപ്പറത്തെ റൂമിലേക്ക് റൂട്ട് മാപ്പ് ഇട്ട് തരുന്നു ശവം…
ഞാൻ ഉള്ളിൽ കേറിയതും അവൻ വാതൽ വലിച്ചടച്ചു…
വെളിയിൽ എൻ്റെ തെണ്ടി ചെറിടെ ഒച്ച കേക്കാം
ഹലോ….
ഞാൻ തിരിഞ്ഞ് സീൻ ഇട്ട് നോക്കി….
പപ്പ : അറിയോ ഡ്രൈവറെ
ഞാൻ ചുണ്ട് കൈ വച്ച് തൊടച്ച് തിരിഞ്ഞ് നോക്കി…
പപ്പ : അപ്പോ ഇയാള് വെറും ഒരു ഡ്രൈവറല്ല… നൈസ്… . . പപ്പ : എന്താ പേടിച്ച് പോയി തോന്നുണു
ഞാൻ : അതെ കുട്ടി എന്നെ വിട്ടേക്ക് ഞാ
പപ്പ : എന്ത് വിടാൻ നിശ്ചയം നടക്കാൻ പോവാ
ഞാൻ : എന്നെ പെടുത്തിയതാ പ്ളീസ്
പപ്പ : അത് കൊണ്ട് …
ഞാൻ : ഞാൻ എന്തെങ്കിലും മോശം ആയി പറയുകയോ ചെയ്യുകയോ ചെയ്തിട്ടുണ്ടെങ്കിൽ സോറി… വേണേ അന്ന് വാങ്ങിച്ച പൈസ ഞാൻ തിരിച്ച് തരാ… പോരെ…
പപ്പ : എന്താ ഇത് നമ്മള് ഇനി മുതൽ ഒന്നല്ലേ അങ്ങനെ സോറി ഒന്നും വേണ്ട …പിന്നെ പൈസ വേണ്ട എനിക്ക് ഇനി ഡ്രൈവറെ മതി …
ഞാൻ : ഏയ് നോ
പപ്പ : ഞാൻ ഒരു കാര്യം പറയട്ടെ…എനിക്ക് ഇഷ്ട്ടായി
ഞാൻ : കുട്ടി എനിക്ക് പഠിത്തം ഒന്നും ഇല്ല + ഞാൻ വെറും ലോക്കല് + ഹാ എനിക്ക് ഗവൺമെൻ്റ് ജോലി ഇല്ല ഞാൻ പഠിക്കാനും പോണില്ല എന്നെ പോലെ ഒരു തറ കുട്ടിക്ക് എന്തിനാ…
പപ്പ : വെയിറ്റ് ശിവ വെയിറ്റ്…നീ വെറും ഒരു ഡ്രൈവർ മാത്രം ആണ് എന്ന് വിചാരിച്ചത് ഞാൻ … പക്ഷേ എനിക്ക് ആ ഡ്രൈവറെ ഇഷ്ട്ടം ആയി…
