കാന്താരി – 1 20അടിപൊളി  

വാല് 2 : പപ്പ അവൻ നിന്നെ ഫക്കോഫ് കാണിച്ചതാ…

പപ്പ : അവന് ഞാൻ കാണിച്ച് കൊടുക്കും… വരട്ടെ ബ്ലഡി…

ഞാൻ വെളിയിലോട്ട് എറങ്ങി …

ഉണ്ണി : അണ്ണാ വാ ചായ കുടിച്ചിട്ട് വരാ പ്രമോദേട്ടൻ വിളിച്ചു

ചായ കുടിക്കുന്ന ടൈം കാർത്തിക് എൻ്റെ ഫോണിലേക്ക് വിളിച്ചു…

ഞാൻ : എന്താ വരണോ

കാർത്തിക് : ബ്രോ ഒന്ന് പെട്ടെന്ന് വന്നെ… ഒരു ചെറിയ സീൻ കൂടെ ഉള്ള ഒരു കുട്ടിടെ പേഴ്സ് കാണാനില്ല…

ഞാൻ പെട്ടെന്ന് തന്നെ ഓടി അങ്ങോട്ട് പോയി…

കാർത്തിക് : ബ്രോ നല്ല പണി ആണ് നിങ്ങള് കാണിച്ചത് വണ്ടി ഒക്കെ പൂട്ടാതെ ആണോ പോണത്

ഞാൻ : ബ്രോ ആള് വണ്ടിക്കത് ഒണ്ടായിരുന്നു അതല്ലേ …

കാർത്തിക് : ആര് എന്നിട്ട് ആ കുട്ടി വരുമ്പോ ആരും ഇല്ല നിങ്ങളും ഇല്ല വണ്ടി തൊറന്നും കെടപ്പുണ്ടായിരൂന്നു എന്നാണ് അവള് പറഞ്ഞത്

ഉണ്ണി : അയ്യോ ഇല്ല ചേട്ടാ മൂന്ന് ചേച്ചിമാർ വണ്ടിക്കകത്ത് ഒണ്ടായിരുന്നെ…

” കള്ളനെ കിട്ടി കള്ളനെ കിട്ടി ഡാ പരട്ട ഡ്രൈവറെ നീ ആള് കൊള്ളാല്ലോ ഒരുത്തൻ കാബിൻ തൊറന്ന് വെളിയിലേക്ക് വന്നു …”

അവൻ : ഡാ കാർത്തി പേഴ്സ് ഡ്രൈവർ കാബിൻ്റെ ഉള്ളിലാ കണ്ടത് ഡാ കള്ള… പോലീസിനെ വിളി…

ഞാൻ : ദേ തോന്യാസം പറയല്ലേ… എനിക്ക് നിങ്ങടെ ഓട്ട പേഴ്സോന്നും വേണ്ട…

പിള്ളേര് ഒക്കെ കൂടെ എൻ്റെ നേരെ വന്നു…

ഉണ്ണി : ചേട്ടാ ഇത് വേറെ എന്തൊ സംഭവം ആണ് ശിവണ്ണൻ അങ്ങനെ ചെയ്യില്ല

അപ്പോ പേഴ്സ് നടന്ന് വന്നതാവും … കൊള്ള… എന്ന് ഒരുത്തൻ …

ചെട്ടോ പ്രാരാബ്ധം ഒക്കെ കാണും പക്ഷേ മോഷണം ..വേറെ ഒരുത്തൻ …

വേറെ ഒരുത്തൻ : കാർത്തി പോലീസിനെ വിളി….

ഞാൻ : വിളിക്ക് വിളിച്ചോ പക്ഷേ പോലീസ് വന്നാ നിങ്ങടെ കൂട്ടത്തിൽ നിന്ന് തന്നെ ഒരുത്തൻ കൂടെ പോവും …

ഉണ്ണി : അണ്ണാ സാധനം എടുക്കട്ടെ

ഞാൻ : ശിവ ഡ്രൈവർ ആണ് പക്ഷേ എനിക്ക് ആർടെയും പേഴ്സ് കക്കണ്ട ആവശ്യം ഇല്ല

കൂട്ടത്തിൽ ഒരുത്തൻ : ഡാ ഇതൊക്കെ പിടിച്ചപ്പോ ഉള്ള നമ്പറ്…നീ പോലീസിനെ വിളി കാർത്തി…

മണിയും പ്രമോദേട്ടനും അങ്ങോട്ട് വന്നു…

ഉണ്ണി : അണ്ണാ എവനോ ഒരുത്തൻ പേഴ്സ് കക്കാൻ നോക്കി അത് നമ്മടെ ക്യാബിനിൽ കൊണ്ടിട്ടിട്ട ഇവര് അണ്ണനെ പറയുന്നു…

കൂട്ടത്തിൽ ഒരുത്തൻ : അണ്ണനെ മാത്രം അല്ല തമ്പിയേയും സംശയം ഒണ്ട് ….

ഞാൻ : എന്നാ നീ ധൈര്യം ആയിട്ട് പൊലീസിനെ വിളിച്ചോ….വിളിക്കാൻ …

പ്രമോദേട്ടൻ അവരോട് സംസാരിക്കാൻ ശ്രമിച്ചു…

കൂട്ടത്തിൽ മൂന്ന് കണ്ണുകൾ എന്നെ നോക്കി മൂന്ന് ചുണ്ടുകൾ പല്ല് കാട്ടി ചിരിക്കുന്നു …

(ഓ ഓ ഓ…അപ്പോ അതാണ്)

ഞാൻ ഒന്ന് തപ്പ് കൊട്ടി….

ഞാൻ : ഹേ ഇപ്പൊ നിങ്ങൾക്ക് മാത്രം അല്ല എനിക്കും ഞാൻ മോഷ്ട്ടിച്ച പേഴ്സ് എങ്ങനെ മോഷ്ട്ടിച്ചു എന്ന് കാണാൻ ഒരു ചെറിയ ആഗ്രഹം …

ഉണ്ണി : അണ്ണാ എടുക്കട്ടെ

കാർത്തിക് : എന്ത്…

ഉണ്ണി : ആദ്യം നിങ്ങള് അവടെ എഴുതി വച്ചിരിക്കുന്നത് വായിക്ക്….

എല്ലാ എണ്ണവും ഉള്ളിലേക്ക് മുഖം തിരിച്ചു…

⚠️ You are under CCTV surveillance

ഞാൻ : കണ്ടല്ലോ അപ്പോ ബാ… പിന്നെ ഒരു കാര്യം ഇത് ഞങ്ങടെ ഈ നാല് പേരിൽ ആരെങ്കിലും അല്ലെങ്കിൽ ഭാക്കി അപ്പോ…

ഉണ്ണി സാധനം അഴിക്കാൻ പോയി…

Prank over ഹഹഹ….

ഒരു കൂട്ട ചിരി…സ്വാഭാവികം… എല്ലാരും തിരിഞ്ഞ് നോക്കി…

പപ്പ : എല്ലാരും പറ്റിക്കപ്പെട്ടു ഇത് ഞങ്ങടെ പ്രാങ്കാ കൊറേ ദിവസം ആയി ചെയ്ത് വച്ച പ്ളാൻ….

കാർത്തിക് എന്നെ തള്ളി മാറ്റി ഉള്ളിലേക്ക് കേറി…

കാർത്തിക് : ഡീ നീ നിൻ്റെ കോപ്പിലെ പ്രാങ്ക് വീട്ടീ വച്ച മതി ഇപ്പൊ അവര് കള്ളന്മാരായില്ലെ…

ടീച്ചേഴ്സ് അങ്ങോട്ട് വന്നു….

എന്താ എന്താ ഇവടെ…

പപ്പ : ഒന്നും ഇല്ല മിസ്സ്…

സാറേ ഈ പത്മിനി അവൾടെ പേഴ്സ് എടുത്ത് ഡ്രൈവർടെ സ്ഥലത്ത് വച്ചിട്ട് പ്രാങ്ക് കാണിച്ച് സീൻ ആക്കി സാറേ…

ഒരു മിസ്സ് : എന്താ കുട്ടീ ഇത് ശോ കുട്ടിക്കളി കളിക്കാൻ ഉള്ള അവസ്ഥ ആണോ ഇത്…

ഉണ്ണി : അതെ

ഞാൻ : ശു….അതെ ഞങ്ങള് വെറും കൂലിക്ക് പോണവരാ ഇങ്ങനെ ഒക്കെ ഉള്ള ചീത്ത പേര് ഫ്ലാഷായാ ഞങ്ങൾക്ക് വേറെ ജോലി കിട്ടില്ല നിങ്ങൾ ഈ പൈസക്കാർടെ കളികളിൽ ദയവ് ചെയ്ത് ഞങ്ങളെ വലിച്ചിടല്ലെ പ്ലീസ്….

Leave a Reply

Your email address will not be published. Required fields are marked *