കിച്ചു : അളിയാ
ഞാൻ ഒന്ന് മൂളി
കിച്ചു : അളിയാ അവള് പാവം ആണ് പൊന്ന് പോലെ നോക്കണം അളിയൻ നോകും എന്ന് എനിക്ക് അറിയാ…
കിച്ചു.. ഒരു വിളി .
അടുത്ത നാടകം ഉടൻ ആരംഭിക്കുന്നതാണ് …
കിച്ചു എന്നും വിളിച്ച് പപ്പ അലറി കരയാൻ തൊടങ്ങി… അമ്മേം ചെറിയമ്മയും അവൾടെ അമ്മേ സമാധാനിപ്പിക്കാൻ ശ്രമിക്കുന്നു…
ഹ് ..എൻ്റെ ദുഖം കാണാൻ ആരും ഇല്ല…
പെട്ടെന്ന് ഒരു കൈ എന്നെ തട്ടി…
അച്ഛൻ : വൈയ്യെ
ഞാൻ : ഇല്ല കൊഴപ്പില്ല
അച്ഛൻ : ആണോ …. എന്നാ നീ പൊക്കോ രാജുവും പവിയും കൂടത്ത് വരും…
അവളെ കെട്ടിച്ചത് വരെ അച്ഛൻ എന്നോട് ചെയ്ത എല്ലാ ദ്രോഹവും ഞാൻ ആ നിമിഷം മറന്ന് പോയി…
കി ക്കു അങ്കിൾ അയ്യോ ആൾക്ക് ഒട്ടും വൈയ്യ തോന്നുന്നു
അച്ഛൻ : അതാ ഞാൻ ഇവനെ ആദ്യം തന്നെ അയച്ച് വിടാ വിചാരിച്ചത്…
കി ക്കു അങ്കിൾ : എങ്കിൽ സമയം കളയണ്ട വിട്ടോ…
അച്ഛൻ : ശെരി നിങ്ങള് പൊക്കൊ…
ഞാൻ പിന്നിലെ സീറ്റിൽ കേറി ഇരുന്നു…
ചെറി വണ്ടി എടുത്തു ….
⏩ ഡാ ശിവ ശിവ ഡാ വാഴ ഏട്ടാ…
പവിടെ കുലുക്കി വിളി എന്നെ മയക്കത്തിൽ നിന്ന് തിരിച്ച് കൊണ്ട് വന്നു…
കാറിൽ നിന്ന് വെളിയിൽ വന്ന ഞാൻ നേരെ അച്ഛൻ്റെ റൂമിലെ ഹീറ്റർ ഇട്ട് മേളിൽ പോയി റാക്കിലെ ഷൂൻ്റെ ഉള്ളിൽ ഒളിപ്പിച്ച് വച്ച സാമ്പിൾ ബോട്ടിൽ വിസ്കി എടുത്ത് ഒറ്റ ഷോട്ട് എടുത്ത് തെളിവും നശിപ്പിച്ച് താഴെ പോയി തെളച്ച വെള്ളത്തിൽ മേലും കഴുകി പല്ലും തേച്ച് വന്ന് പുതച്ച് മൂടി ഒറ്റ കെടത്തം…
⏩ സമയം രാവിലെ 6:65
ചെറിയമ്മ : ചേച്ചി കുട്ടിക്ക് അത്ര താൽപ്പര്യം ഉള്ള പോലെ തോന്നില്ല അല്ലേ
അമ്മ : എനിക്കും തോന്നി…
ചെറിയമ്മ : ശെരി ആവും അത് തമ്മിൽ പഴകാൻ ടൈം കെടക്കലെ അതാ…
ഞാൻ : അമ്മ ചായ
ചെറിയമ്മ : വന്നോ… പല്ല് തേച്ചോ
ഞാൻ : ഹാ
ചെറിയമ്മ : പനി മാറിയോ കണ്ണാ
ഞാൻ : ഓ
അമ്മ : ഇന്നലെ എന്തായിരുന്നു ശ്ശോ….
ഒന്ന് വഴി മാറ് ഡാ…
അച്ഛൻ എൻ്റെ പിന്നിൽ വന്ന് പറഞ്ഞു
ഭാഗ്യ ഇന്നാ മട്ടൻ ഒണ്ടെ പിന്നെ നെയ് മീനും ഇനി ചിക്കൻ വേണേ ഇ അല്ല രാജുനെ വിട്ട് വാങ്ങിക്കോ….. “പറഞ്ഞത് കേട്ടല്ലോ ഉപ്പ് വാങ്ങാൻ പോലും വെളിയിൽ പോവരുത് അച്ഛൻ തിരിഞ്ഞ് എന്നെ നോക്കി പറഞ്ഞു…”
ഞാൻ : 🙂
അച്ഛൻ : ഇളിക്കാൻ അല്ല കേട്ടോന്ന്…
ഞാൻ : ഹാ പോവില്ല…
അച്ഛൻ : ഇന്ദു ഇവൻ വെളിയിൽ പോവാതെ നോക്കണം…
ചെറിയമ്മ : ശെരി ഏട്ടാ…
അച്ഛൻ : ഭാഗ്യ ഞാൻ അപ്പോ പോയിട്ട് വരാ… മോളോട് പറഞ്ഞേക്ക്…
അച്ഛൻ പോയ പിന്നാലെ ഞാൻ തിട്ടിൽ കേറി ഇരുന്നു..അമ്മ അച്ഛൻ എങ്ങോട്ട് പോയി
അമ്മ : മില്ലിലിക്ക് പുതിയ മെഷീൻ വാങ്ങാൻ ചെന്നൈ വരെ പോയി..
ഞാൻ: അപ്പോ റോക്കി ഭായ് ഇന്ന് വരില്ലാ
അമ്മ : 😒 ഇല്ല…
ഞാൻ : അയ്യോ സമാധാനം… അല്ലമ്മാ അച്ഛൻ പവിയെ മോളെന്ന് വിളി എപ്പോ തൊടങ്ങി…
ചെറിയമ്മ : അവളെ അല്ല ഉന്നോട പൊണ്ടാട്ടിയെ ദാ അണ്ണൻ മോളെ പറഞ്ഞത്….🙂
Shit! ആ നാശം ഇവടെ ഒണ്ടല്ലെ ഞാൻ അത് വിട്ട് പോയി…
ചെറിയമ്മ : ദേ ദേ അവൻ വീണ്ടും കിളി പോയി…
ഞാൻ ചായ കപ്പും എടുത്ത് നേരെ മുറിയിൽ പോയി…
ഫോണിൽ കൊറച്ച് വിഷ് വന്ന് കെടപ്പുണ്ട്…
പെട്ടെന്ന് കതക് തള്ളി തൊറന്ന് പവിയും പപ്പേം വന്നു…
പവി : പനി പോയോ ഡാ…
ഞാൻ : പോയല്ലോ…
പവി:ചേട്ടത്തി ഇരിക്ക്
ഞാൻ അവളെ ഒന്ന് നോക്കി…
പവി : ഒരുപാട് വിഷ് വന്നിട്ടുണ്ടോ…
ഞാൻ : ഏയ് തമിഴ്സെൽവി , പിന്നെ റോഷ്നി , നമ്മടെ വേലൻ്റെ മാപ്പ് പറച്ചിൽ…
പവി ഡി പവി ഫോൺ അടിക്കുന്നു വന്നെ അമ്മ പവിയെ വിളിച്ചു…
പവി : ഞാൻ പോയിട്ട് വരാമേ
ശെരി…ഞാൻ ഫോൺ നോക്കി കൊണ്ട് പറഞ്ഞു…പിന്നെ ആണ് ഈ പിശാശ് ഇരിപ്പുള്ള കാര്യം ഓർത്തത്….
ഞാൻ അവലുള്ള കാര്യം മറന്ന പോലെ ഫോണിൽ തന്നെ നോക്കി എണീറ്റു…
പപ്പ : ശിവ
ഞാൻ നിന്നില്ല നേരെ നടന്നു…
പത്ത് പതിനൊന്ന് മണി ആയപ്പോ താഴെ കാറിൻ്റെ ഒച്ച അമ്മേ കൊണ്ട് ശിവ ശിവ എന്ന് വിളിപ്പിക്കണ്ട എന്ന് വച്ച് ഞാൻ തന്നെ എറങ്ങി പോയി..
സ്റ്റെപ്പെറങ്ങുമ്പോ മറ്റെവൻ നിക്കുന്നു…
ഞാൻ ഓടി തിരിച്ച് കേറുമ്പോ പപ്പ എന്നെ തുറിച്ച് നോക്കി നിൽക്കുന്നത് കണ്ടു …
അളിയാ അവൻ്റെ വിളി വന്നു….
