മിസ്സ് : മോനെ ഞാൻ ക്ഷമ ചോദിക്കാ സോറി….
ഒരു സാർ : അതെങ്ങനെ വിത്ത് ഗുണം പത്ത് ഗുണം ചേട്ടൻ്റേ അനിയത്തി അല്ലേ …
ഞാൻ : ഇപ്പൊ ക്യാമറാ ഉള്ളത് കൊണ്ട് ശെരി അല്ലെങ്കിലോ
നിങ്ങള് എന്തിനാ ഈ ക്യാമറ വക്കുന്നത് സ്ത്രീകൾടെ പ്രൈവസിക്ക് വിരുദ്ധം ആണ്….ഒരു ഫെമിനിസ്റ്റ് കേറി വന്നു….
ഞാൻ : ആരാ അത് … അതെ കഴിഞ്ഞ മാസം പേരൊന്നും പറയുന്നില്ല നിങ്ങടെ അതെ പോലെ ഒരു കോളേജ് ട്രിപ്പ് പോയ വണ്ടിക്ക് അകത്ത് കർണാടക പോലീസ് രൻ പാക്കറ്റ് കഞ്ചാവും കൊറച്ച് മെത്തും കൂടെ പിടിച്ചു അവന്മാര് അത് വണ്ടിടെ അകത്ത് ഒളിപ്പിച്ച് കൈ കഴുകാൻ നോക്കി…പേടി ആണ് ഇതൊന്ന് ഓടിയിട്ട് വേണം ഒരുപാട് കുടുംബം കഞ്ഞി കുടിച്ച് പോവാൻ … ഞാൻ ഒന്ന് ചോദിക്കട്ടെ പെങ്ങളെ ഈ ബസ്സിൽ പോവുന്ന നിങ്ങടെ എന്ത് പ്രൈവസി ആണ് ഞങ്ങള് നഷ്ട്ടപെടുത്തിയത് ബസ്സിൽ വരുന്നു ഇരിക്കുന്നു പോട്ടെ ഡാൻസ് കളിക്കുന്നു നിങ്ങള്
ഫെമിനിസ്റ്റ് ചേച്ചി :ബസ്സിൽ ക്യാമറ വക്കുന്നത് തന്നെ സ്ത്രീകൾക്ക് പ്രൈവസി നിഷേധിക്കുന്ന പോലെ തന്നെ ആണ്…
ഞാൻ :അതെ സഹോദരി സ്ത്രീകൾ സ്ത്രീകൾ എന്ന് പറയണ്ട ആണുങ്ങൾക്കും നാണവും മാനവും ഒക്കെ ഒണ്ട്.. പിന്നെ പ്രൈവറ്റായി ചെയ്യണ്ട കാര്യങ്ങൾ എന്തിനാ ബസ്സിൽ ചെയ്യുന്നേ തെറ്റി ദരിക്കല്ലേ പറഞ്ഞെന്ന് മാത്രം…
കാർത്തിക് : ബ്രോ വന്നെ ….
ഞാൻ : അല്ല മേത്ത് തൊട്ടുള്ള കളി ഒന്നും വേണ്ട അതൊക്കെ കഴിഞ്ഞു…
കാർത്തിക് : വാ ബ്രോ…
ഞാൻ അവൻ്റെ കൂടെ പോയി…
കാർത്തിക് : ബ്രോ സോറി …അറിയാതെ ….
ഞാൻ : ആയ്ക്കൊട്ടെ ഇതിൻ്റെ പേരിൽ എനിക്ക് സീൻ ഒന്നും ഇല്ല നിങ്ങള് ഇപ്പഴും എന്റെ മെയിൻ പ്രയോറിട്ടി തന്നെ കേറിക്കൊ എങ്ങോട്ടാ അടുത്തത്…
കാർത്തിക് : അല്ല ഫൂഡ്…
ഞാൻ : ആ ശെരി കഴിച്ചിട്ട് വാ ….🙂
ഒന്ന് രണ്ട് പിള്ളേര് കളി ഒക്കെ വന്ന് സോറി പറഞ്ഞു….
ഞാൻ വലിയ മൈൻഡ് കൊടുത്തില്ല…
ഉണ്ണി : അണ്ണാ അണ്ണോ
ഞാൻ : 😁
ഉണ്ണി : വലിച്ച് കീറി അപ്പോ…
ഞാൻ : പിന്നെ അവള് അതും നമ്മളെ
ഉണ്ണി : ഒരു സത്യം പറയട്ടെ
ഞാൻ : എന്ത്
ഉണ്ണി : കാം ഓഫ് ആയിരുന്നു..സോറി
ഞാൻ കൈ ഓങ്ങി….
ഉണ്ണി : സോറി സോറി….
ഞാൻ : ഇത് നമ്മള് മാത്രം അറിഞ്ഞ മതി പിന്നെ നീ അല്ലെങ്കിൽ ഞാൻ എപ്പഴും വണ്ടിക്ക് ഉള്ളിൽ കാണണം കേട്ടല്ലോ….
ഉണ്ണി : ഏറ്റു…
ഞാൻ : പോടാ പുല്ലേ അവന്റെ….. ഈശ്വരാ…ഇപ്പൊ നാറിയേനെ….
മോനെ പിന്നിൽ നിന്ന് ഒരു വിളി…
ഞാൻ തിരിഞ്ഞു
മിസ്സ് കൂടെ പട്ടി കുട്ടിയും ഒണ്ട്….
മിസ്സ് : മോനെ മോൻ അത് വിട്ടേക്ക്.. ഈ ചെറു പ്രായത്തിൽ മോനുള്ള പക്വത എല്ലാർക്കും കാണില്ലല്ലോ മോൻ അത് വിട്ടേക്ക് കേട്ടോ അമ്മ പറയണ പോലെ വിചാരിച്ച് കേക്ക്….
ഞാൻ : ആയ്ക്കോട്ടെ മിസ്സെ ഞാൻ കൈ നെഞ്ചത്ത് വച്ച് പറഞ്ഞു
മിസ്സ് : പത്മിനി സോറി പറഞ്ഞിട്ട് വരൂ…
പപ്പ : സോറി
മിസ്സ് : പ്രോപ്പർലി…. മിസ്സ് നടന്ന് പോയി…
ഞാൻ മിസ്സ് പോണത് നോക്കി അവൾടെ നേരെ തിരിഞ്ഞു….വണ്ടിടെ ബോണറ്റിൽ ചാരി കൈ കെട്ടി നിന്നു
പപ്പ : സോറി …
ഞാൻ : കേട്ടില്ല
പപ്പ : സോറി…
ഞാൻ തല ആട്ടി
അവള് തിരിഞ്ഞ് നടന്നു
ഞാൻ : പപ്പ മേടം ഇടവം കർക്കിടകം ഒന്ന് നിന്നെ…
ഞാൻ : അതെ നിൻ്റെ പ്രശ്നം എന്ത് ഹേ… അന്ന് നീ വണ്ടിക്ക് വട്ടം ചാടി അന്നെ അടിച്ച് തൂക്കണം ആയിരുന്നു…പിന്നെ നീ ആയിട്ട് വണ്ടിക്ക് വന്ന് ഇടിച്ചു ഞാൻ പൈസ വാങ്ങി … നിന്നെ പോലെ ഈ പൈസ കൊഴുപ്പുള്ള ഒരുപാട് പേരെ….. 😄. കേട്ടോ..പോ …. പോടീ പട്ടിക്കുട്ടി…
⏩ രാത്രി എല്ലാത്തിനെയും കൊണ്ട് ഹോട്ടലിൽ തട്ടി വണ്ടി ഒതുക്കി വെള്ളം കുടിച്ചൊണ്ട് നിക്കുമ്പോ
പ്രമോദേട്ടൻ കഴിക്കാൻ വിളിച്ചു….
ഞങ്ങള് അടുത്തുള്ള ഹോട്ടലിൽ കഴിക്കാൻ പോയി…
കഴിച്ചൊണ്ടിരിക്കുമ്പോ അച്ഛൻ്റെ ഫോൺ വന്നു…
ഞാൻ : ഹലോ
അച്ഛൻ : എവടെ
ഞാൻ : മൈസൂർ അച്ഛാ
അച്ഛൻ : മൈസൂർ അച്ഛനോ
ഞാൻ : അല്ല മൈസൂർ ഒണ്ട് അച്ഛാ
അച്ഛൻ : പിന്നെ നാളെ അനന്ദൻ അങ്ങോട്ട് വരും അവൻ വന്നാ ഒടനെ നീ ഇങ്ങോട്ട് വണ്ടി കേറിക്കോ
ഞാൻ : അല്ല ഞാൻ നോക്കാം കൊഴപ്പില്ല
അച്ഛൻ : പറഞ്ഞത് കേട്ടാ മതി 🔚
