വൈകീട്ടോടെ ആളുകൾ വന്ന് തൊടങ്ങി…. രാത്രിയോടെ പാർത്തിയും ഫ്രണ്ടും കൊച്ചി എത്തി അവരെ ഞാൻ ഉണ്ണിയെ ഏൽപ്പിച്ചു…
രാത്രി ഒറക്കം ഇല്ല കാലത്ത് ചെറിയ പനി+ ഒടുക്കത്തെ തല വേദന…
⏩ കെട്ടി മേളം കെട്ടി മേളം … അയ്യരുടെ വാക്കുകൾ എൻ്റെ ചെവിയിൽ മുഴങ്ങി….
തല കുനിച്ച് കൈ കൂപ്പി ഇരിക്കുന്ന അവളുടെ കഴുത്തിൽ ഞാൻ മഞ്ഞ ചരട് കെട്ടി…
കരയാതെ പിടിച്ച് നിന്നത് എനിക്കും ദൈവത്തിനും നടുവിൽ ഉള്ള രഹസ്യമായി തീർന്നു…
എല്ലാം നല്ലതിന് എന്ന ഒറ്റ പ്രതീക്ഷ മാത്രം മിച്ചം വച്ച് ഞാൻ അവളുടെ കഴുത്തിലേക്ക് ചരട് കെട്ടി മാറി…
പപ്പ എൻ്റെ നേരെ മുഖം തിരിച്ച് നോക്കി…
ഇവളെന്തിനാ കരയുന്നത് … പ്രതികാരം ചെയ്യാൻ വേണ്ടി ആണേലും സ്വന്തം ജീവിതം നശിച്ചതിൻ്റെ ആവും…
അവളുടെ അച്ഛൻ എൻ്റെ അടുത്ത് വന്ന് കൈയ്യിലുള്ള സ്വർണ മാല എൻ്റെ കഴുത്തിൽ ഇട്ടു… എന്നിട്ട് എൻ്റെ കൈ പിടിച്ച് അവളുടെതിൽ ചേർത്ത് പിടിച്ചു
വലം വക്കു അയ്യരുടെ ഉത്തരവ് വന്നു…
കർമങ്ങൾ തീർത്ത് സ്വസ്ഥം ആയതും ഫോട്ടോ എടുപ്പ് തൊടങ്ങി…
എൻ്റെ കിളി. ഇവടെ ഒന്നും അല്ല… പാർത്തിടെ തട്ട് എന്നെ സ്വബോദത്തിൽ തിരിച്ച് കൊണ്ട് വന്നു….
പാർത്തി : സിസ്റ്റർ റോമ്പ നല്ല പൈയ്യൻ…എന്ന ചേട്ടാ കൊരച്ച് ദേഷ്യം കൂടുതൽ ഇല്ല ഡാ….
ഞാൻ : ഡെയ് വാ ഞാൻ അവനെ പിടിച്ച് ചേർത്ത് നിർത്തി…
മനോ : മച്ചാ നാങ്ക കൊഞ്ചം നേറത്തക്ക് അപ്പറം കെലമ്പുവോം… നൈറ്റ് തിറുനെൽവേലി പോണും…
ഞാൻ : അന്ത ബാഡ് സൺമുഖ പയലെ യേ മൂഞ്ചിയിലിയെ മുഴിക്കാതെ സൊല്ല്
പാർത്തി : ഡെയ് തിറു വറെൻ ദാൻ ഇരുന്താ കടൈസ്സി ടൈം ലേ ഇപ്പടി ആച്ച്….
ഞാൻ ; സെറി…നമ്മ പൈയ്യൻ വിട്…
പാർത്തി : സിസ്റ്റർ happy married life 🙏
പാർത്തി : മച്ചാ സെറി മാസ് കാട്ട്… നാങ്ക വറോം സിസ്റ്റർ….
പപ്പ : ശെരി….
ചെറി : ഇന്നാ ഡാ ടാബ്‌ലറ്റ് പോട്ട്ക്കോ
ഞാൻ : വേണാ ചെറി…
ചെറി : ഇല്ലമ്മാ നീ ഡൗൺ ആയിടും തങ്കോ പോട്
ഞാൻ : ഇല്ലെ വേണ്ടാ.. എനക്ക് പുടിക്കാത്…
ചെറി നിർബന്ധിച്ച് ഗുളിക എൻ്റെ വായിലേക്ക് ഇട്ട് തന്നു…
പപ്പ : 👀
ചെറി : അത് ഒണ്ണുമില്ലാ ചി ഒന്നൂല്ലാ മോളെ ഇവന് ചിന്ന കാച്ചൽ…
പപ്പ : കെഴങ്ങ് 😆
ഞാൻ : യൊ…
ചെറി : പനി
പിന്നെ അങ്ങോട്ട് ഒരു യുദ്ധം ആയിരുന്നു ഫോട്ടോ എടുക്കാൻ ഇത്ര പേര് അയ്യോ
പവി എൻ്റെ അടുത്ത് തന്നെ നിന്നു…
അവൾടെ വാണം അനിയൻ കൊറേ കോളനി പീസുകളെയും കൊണ്ട് വന്നു….ഇവന്മാരെ അക്ഷരം തെറ്റാതെ വിളിക്കാ കഞ്ചാവ് കേസ് എന്ന്….
കിച്ചു : അളിയാ ഇത്
ഞാൻ : അയ്യോ എനിക്ക് അറിയാ കണ്ടിട്ടുണ്ട് …
കിച്ചു : ഫോട്ടോ എടുക്കാം അപ്പോ…
ഞാൻ എല്ലാർക്കും കൈ കൊടുത്തു…
അത് കഴിഞ്ഞതും പിന്നെ ഫാമിലി ഫോട്ടോ ആയി പിന്നെ പൈയ്യൻ്റെയും പെണ്ണിൻ്റെയും ഫോട്ടോ എടുക്കൽ…
ഞാൻ : അതെ ചെട്ടാ ഉള്ളത് മതി ബാക്കി നിങ്ങള് ഇത് തന്നെ മിറർ ഇട്ട് കേറ്റിക്കോ….
ഞാൻ മൂക്ക് വലിച്ചൊണ്ട് പറഞ്ഞു…
ഫോട്ടോഗ്രാഫർ : ബ്രോ അഞ്ചാറ് സീൻ കൂടെ …ചേട്ടൻ കൈ ഒന്ന് തോളിൽ ഇട്ട് നിക്ക്
ഞാൻ : എടോ എനിക്ക് വൈയ്യ മതി
ഫോട്ടോഗ്രാഫർ : കളർ ആവൻ ….
ഞാൻ : ഉംച്ച്….
അവളെ നോക്കുമ്പോ നാവ് കവിളിൽ ഇടിച്ച് ചിരിച്ച് എന്നെ നോക്കി നിക്കുന്നു …
ഞാൻ മടിച്ച്.മടിച്ച് കൈ അവളുടെ തോളിൽ ഇട്ടു
ഒന്ന് ചിരിക്ക് ബ്രോ
എനിക്ക് അവൻ്റെ മോന്ത അടിച്ച് പൊട്ടിക്കാൻ ആണ് തോന്നിയത് പക്ഷേ അവൻ അവൻ്റെ പണി ചെയ്യുന്നു അത്ര മാത്രം …
ഞാൻ മനസ്സിൽ വെറും ഒരു ഫോട്ടോ ഷൂട്ട് മാത്രം ആണ് ഇത് എന്ന് ഉറപ്പ് വരുത്തി അങ്ങ് പോസ് ചെയ്തു…
അവസാനം പരസ്പരം നോക്കി നിക്കുന്ന പോസ് അത് വെറും വിരക്തി ആണ് എനിക്ക് തോന്നിയത് അവളോട്…. അവൾടെ മൊന്തക്ക് ഒടുക്കത്തെ പുച്ഛം….
ഈശ്വരാ ഇതിൻ്റെ കൂടെ ജീവിക്കാൻ മാത്രം എന്ത് തെറ്റാ ഞാൻ ചെയ്തത് ….
ഭക്ഷണം കഴിക്കുന്ന നേരം രണ്ട് കണ്ണുകളെന്നെ നോക്കി…
ഫോട്ടോഗ്രാഫർ ആയിരുന്നു അത്
ഞാൻ : എന്താ… വാരി കൊടുക്കാൻ ആണോ…
അവൻ എന്നെ നോക്കി തല ആട്ടി
⏩ ശിവാനി അമ്മായി ഞങ്ങളെ ആരതി ഉഴിഞ്ഞ് അകത്ത് കേറ്റുമ്പോ ഇനി എന്ത് എന്നൊരു ചോദ്യം മാത്രം ….
