അമ്മ : മോന് ഒരു വണ്ടി വേണം എന്നാ പറയണേ…
അച്ഛൻ പത്രം മാറ്റി എന്നെ ഒന്ന് നോക്കി
ഞാൻ പവിടെ പിന്നിൽ മറഞ്ഞു
അച്ഛൻ വീണ്ടും പത്രത്തിലേക്ക് ശ്രദ്ധ തിരിച്ചു
അമമ : അതെ
ഞാൻ : ഇങ്ങേർക്ക് നാളെ പരീക്ഷ വല്ലതും ആണോ…
അച്ഛൻ : കേട്ടു… വഴി ഒണ്ടാക്കാ…
എൻ്റെ ഉള്ളിൽ ഞെട്ടൽ ആണ് ഉണ്ടായത്…
വഴി ഉണ്ടാക്കാം എന്നല്ലേ പറഞ്ഞത് ഒരു വഴി വെട്ടി ഉള്ളിൽ ഇട്ട് മൂടാം എന്നൊന്നും അല്ലല്ലോ അല്ലേ…ഞാൻ പവിടെ ചെവിയിൽ ചോദിച്ചു…
അമ്മ : അതെ മോനൂന് ഇഷ്ട്ടം ഉള്ള വണ്ടി വാങ്ങി കൊടുക്കണെ
അച്ഛൻ : എത്ര ഒരു കോടി മതിയോ 😏
അമ്മ : പോ അങ്ങോട്ട് നിങ്ങള്
അച്ഛൻ : മോൻ എവടെ എന്നിട്ട്
അമ്മ എന്നെ തിരിഞ്ഞ് നോക്കി വലിച്ച് കൊണ്ട് നിർത്തി
അച്ഛൻ : ഏത് വണ്ടി വേണം…
ഞാൻ : ട്രംഫ്
അച്ഛൻ : ഓ…
ഞാൻ : ട്രംഫ്
അച്ഛൻ : ട്രംഫ്… എന്ത് വരും…
ഞാൻ : പത്ത്
അച്ഛൻ : പത്തായിരം
ഞാൻ : പത്ത് ലക്ഷം
അച്ഛൻ എന്നെ അടിമുടി ഒന്ന് നോക്കി എന്നിട്ട് അമ്മേ നോക്കി…
അച്ഛൻ : പത്ത് ലക്ഷം ഒണ്ടെ ഒരു പിക്കപ്പ് വാങ്ങി കോഴിക്ക് വിട്ടാ മാസം ഒരുലക്ഷം ചുരുങ്ങിയത് വരുമാനം ആവും … അയ്യ പത്ത് ലക്ഷത്തിൻ്റെ ബൈക്ക്… ഭാഗ്യ മോനെയും കൊണ്ട് പോ…
ഞാൻ : എന്നാ അച്ഛൻ്റെ ഇഷ്ട്ടം പോലെ ഒരു വണ്ടി മതി…
അച്ഛൻ : അത് മര്യാത… എൻ്റെ പൈസക്ക് വാങ്ങുമ്പോ ഞാൻ പറയും ….
ഞാൻ തിരിഞ്ഞ് നടന്നു എനിക്ക് ദേഷ്യവും സങ്കടവും ഓക്കേ വന്നു…
എൻ്റെ അച്ഛൻ മാത്രം എന്നും ഇങ്ങനെ….
അച്ഛൻ : ഒന്ന് നിന്നെ …
ഞാൻ തിരിഞ്ഞ് നോക്കി…
അച്ഛൻ : നമ്മടെ സുഗതൻ്റെ മോൻ വാങ്ങിയ വണ്ടി ഏതാ
പവി: ബുള്ളറ്റ് അച്ഛാ
അച്ഛൻ : അതന്നോം അല്ല ഒരു മാതിരി ചെറകും ഒക്കെ വച്ച് ഒരു എലുമ്പൻ വണ്ടി അത് വേണേ വാങ്ങിക്കോ അത്യാവശ്യം ഷോ ഒക്കെ ഒണ്ട്…
ഹിമാലയൻ അപ്പഴേ എനിക്ക് സാധനം മനസ്സിലായി….
അങ്ങനെ അത് തന്നെ തീരുമാനം ആയി…
അതികം ഒടാത്ത ഒരു സെക്കൻ്റ് വണ്ടി അച്ഛൻ എനിക്ക് സമ്മാനിച്ചു എനിക്ക് അത് അതിലും സങ്കടം ആയി…പിന്നെ വണ്ടി ആയത് കൊണ്ടും ഇത് പോലും ഇല്ലാത്ത ഒരു പാട് പേര് ഉള്ളത് ഓക്കേ ആലോചിച്ച് സമാധാന പെട്ടു…
വണ്ടിയും ആയി കറക്കം തൊടങ്ങി…ആദ്യം പവിയേ കൂട്ടി ഒന്ന് കറങ്ങാൻ പോയി…പിന്നെ അമ്മയേയും കൊണ്ട് …
അടുത്ത ദിവസം രാത്രി അച്ഛൻ എന്നെ വിളിച്ചു
ഹെഡ് സെറ്റ് മാറ്റി വച്ച് ഞാൻ താഴേക്ക് പോയി…
അച്ഛൻ : ശിവ നാളെ തന്നെ നീ എറണാകുളത്ത് പോണം …
ഞാൻ : ശെരി അച്ഛാ … അല്ല എന്താ കാര്യം …
അമ്മ അങ്ങോട്ട് വന്നു….
അച്ഛൻ : നമ്മടെ ബസ്സിൻ്റെ കാര്യം ഓക്കേ നീ നോക്കണം ഇനി തൊട്ട്
അമ്മ : അപ്പോ കാദർ
അച്ഛൻ : കാദറിനെ ഞാൻ മില്ലിലേക്ക് മാറ്റി….
അമ്മ : എന്തിനാ നിങ്ങള് ഇങ്ങനെ ചെയ്യണേ
അച്ഛൻ : എന്താ ഡോ
അമ്മ : അവൻ എറണാകുളത്ത് പോയാ ഇവടെ എങ്ങനെ വരും ….
അച്ഛൻ : ആഴ്ചയിൽ കണക്ക് കാണിച്ച് പൈസ തരാൻ വരുമ്പോ വരട്ടെ …എന്താ ഡാ…
ഞാൻ ഒന്നും പറഞ്ഞില്ല…
അമ്മ : കൊള്ളാ നിങ്ങള്…
അച്ഛൻ : എടോ പുതിയ ബസ്സ് ഒരെണ്ണം എടുത്തത് ഓർമ ഒണ്ടല്ലോ അടുത്ത മാസം അടുത്തതും വരും ടൂറിസ്റ്റ് കാര്യo നോക്കാൻ ഒന്നും കാദറിന് പറ്റില്ല…അതല്ലേ …മാത്രവും അല്ല നമ്മടെ പുതിയ വണ്ടി ഒന്ന് മോഡൽ ആക്കി ഈ സ്കൂൾ കോളേജ് പിള്ളേരെ ചാക്കിട്ട് പിടിക്കാൻ ഒക്കെ നല്ല ഫ്രഷ് ഐഡിയ ഉള്ള ആളെ വേണം തൻ്റെ മോന് ആകെ കഴിവ് അതിലൊക്കെ തന്ന അല്ലേ അപ്പോ നീ നാളെ കാലത്ത് വിട്ടോ താമസം നമ്മള് ഒരു വീട് അവടെ വാങ്ങി ഇട്ടത് അറിയും എന്ന് വിശ്വസിക്കുന്നു അങ്ങോട്ട് ആക്കിക്കോ…
അച്ഛൻ ഒറ്റ ശ്വാസത്തിൽ ഇത്രയും പറഞ്ഞ് നടന്ന് പോയി…
” പുത്തൻ പുരക്കൽ ട്രാവൽസ് എട്ട് ലൈൻ ബസ്സും രണ്ട് ടൂറിസ്റ്റ് ബസ്സും അല്ല ഇപ്പൊ മൂനും അടുത്ത മാസം നാലും ഒരു ടെമ്പോ ട്രാവലർ ഇതാണ് PP travels ”
ശിവണ്ണാ ബോഡിൽ നോക്കി നിന്ന എനിക്ക് ഒരു വിളി വന്നു
ഒരു ചള്ളള് ചെക്കൻ …
ഞാൻ ഹിറോഷ് ഇവടത്തെ മെയിനാ… ചന്ദ്രൻ ടിംഗർടെ മോൻ … ഒന്നാം വണ്ടിലെ കിളി
ഞാൻ : ഒന്നാം വണ്ടി അതെന്താ
ഞാൻ : ടൂറിസ്റ്റ് ബസ്സിൻ്റെ ദോ അവടെ കെടപ്പുണ്ട് …
