കാന്താരി – 1 20അടിപൊളി  

പപ്പ : എനിക്ക് കൊറച്ച് ടൈം വേണം കൊറച്ച് കാര്യങ്ങളിൽ തീരുമാനം അറിയണം അത് കഴിഞ്ഞാ പപ്പ ശിവക്ക് സ്വന്തം …

ഞാൻ : who cares

പപ്പ : നിനക്ക് ഒരുപാട് ജാഡ കൂടുതലാ

ഞാൻ : ഞാൻ ഒരു കാര്യം പറയാം പ്ളീസ് എന്നോട് ദേഷ്യം വല്ലതും ഉണ്ടെങ്കിൽ രണ്ടടി വേണേ തന്നോ നീ ഒരു മനുഷ്യ ബോംബായി എന്നെയും കൊന്ന് നീയും ചാവും അല്ലെങ്കി

പപ്പ : ശിവേട്ടാ നിന്നെ കണ്ട അറിയാ നിനക്ക് എന്നെ ഇഷ്ട്ടം ആണ് എന്ന് ചുമ്മാ ഷോ എന്തിനാ ശിവേട്ടാ….

ഞാൻ : ഞാൻ ഒരു കാര്യം പറയട്ടെ

പപ്പ : പറ ഏട്ടാ

ഞാൻ : സ്റ്റോപ് ദിസ് ക്രിഞ്ച് ഫസ്റ്റ്

പപ്പ : പറ

ഞാൻ : എനിക്ക് ഗേൾ ഫ്രണ്ട് ഒണ്ട് അശ്വതി അവളെ മാത്രേ ഞാൻ കെട്ടു

പപ്പ : നിനക്ക് ഗേൾ ഫ്രണ്ടല്ല ഭാര്യ ഒണ്ടെലും എനിക്ക് വിഷയം അല്ല …

ഞാൻ അവളുടെ കൈയ്യില് ഉള്ള ഫോൺ വലിച്ച് പറിച്ച് നടന്നു

ഇഷ്ട്ടം ഇല്ലെങ്കിൽ വിട്ടേക്ക് അതാ മാനേഴ്‌സ് ഞാൻ അവളെ നോക്കി പറഞ്ഞു…

പപ്പ : ഓ

ഞാൻ : എനിക്ക് വേണേ ഇപ്പൊ എല്ലാർടെയും മുന്നിൽ വച്ച് പറയാ എനിക്ക് ഈ കല്യാണം വേണ്ട എന്ന് ഒരുപട്ടിയും എൻ്റെ തല എടുക്കില്ല….

പപ്പ : ശെരി പറഞ്ഞോ പോ

എന്ത്

പപ്പ : പറഞ്ഞോ

ഞാൻ തിരിഞ്ഞ് നടന്നു

പപ്പ : പറയാൻ പോവാ

ഞാൻ ഒരു സെക്കൻ്റ് നിന്നു

പപ്പ : ഈ കല്യാണം നടന്നില്ലെ നിൻ്റെ പേരും എഴുതി വച്ച് ഞാൻ ചാവും ചെറ്റത്തരം ആണ് പക്ഷേ വുമൺ കാർഡ് ഞാൻ ഉപയോകിക്കും …

ഞാൻ അവളെ ഒന്ന് തിരിഞ്ഞ് നോക്കി

പപ്പ : ചെയ്യും എന്ന് പറഞ്ഞാ ചെയ്യും … എൻ്റെ മുന്നിൽ വച്ച് എൻ്റെ കുടുംബം ഇല്ലാതാവുന്നത് എനിക്ക് കാണാൻ പറ്റില്ല സോ ഞാൻ മരിക്കും അത് നിൻ്റെ തലയിലും ആവും .. എന്താ അത് വേണോ…

ഞാൻ തിരിഞ്ഞ് നടന്നു…

പപ്പ : എനിക്ക് നിന്നെ ഇഷ്ട്ടം അല്ല അത് ചെലപ്പോ മാറും … മാറിയാലും ഇല്ലേലും എനിക്കൊരു ലക്ഷ്യം ഒണ്ട് അത് തീർന്നാ അന്ന് ഞാൻ നിൻ്റെ പട്ടിയെ പൊലെ ജീവിക്കും ഒരു അടിമ എന്ത് വേണേലും അപ്പ് ട്ടു യൂ ശിവ … അത് വരെ നീ എന്നെ സഹിക്കണം അത് കഴിഞ്ഞ് നിനക്ക് വേണേ എന്നെ ഡിവോസ്സ് ചെയ്യാ എന്ത് വേണേലും ആവാം … അത് വരെ എനിക്ക് ഒരു തണൽ വേണം … സോ മിസ്റ്റർ ഡ്രൈവർ വാ നല്ല സദ്യ തയാർ വാ…വാ …😄

നിങ്ങള് ഇവടെ നിക്കാ നീ വാ കഴിക്കാൻ ആയി അവൾടെ അനിയൻ അങ്ങോട്ട് വന്നു….

ഇവളാരാ എന്താ ഉദ്ദേശം എന്തിനാ ഇവള് എൻ്റെ കൂടെ വരുന്നത് … അപ്പോ ഒണ്ട് അവൾടെ അനിയൻ ഷർട്ട് ഊരുന്നു

പപ്പ പെട്ടെന്ന് കതകടച്ചു …

അവൻ ബനിയൻ ഇട്ട് വെളിയിൽ വന്ന് എന്നെ വിളിച്ച് താഴേക്ക് നടന്നു….

അവൻ്റെ ഒരു ലോഡ് കൂട്ടുകാർ അങ്ങോട്ട് വന്നു അവരൊക്കെ പേരും പറഞ്ഞ് കൈയൂം തന്നു

ഉംച്ച്….. ഇവരൊക്കെ എന്തിനാ എന്നോട് വന്ന് പേര് പറയണേ…

അപ്പഴേക്കും കി ക്കു അങ്കിൾ വന്ന് ഭക്ഷണം കഴിക്കാൻ വിളിച്ചു…

എൻ്റെ മനസ്സ് അപ്പഴും അവളുടെ വാക്കുകളിൽ ആയിരുന്നൂ…

ഡാ… ഡാ

ഹേ .. ഹാ പവിടെ വിളി ആണ് എന്നെ തിരിച്ച് കൊണ്ട് വന്നത്

പവി : ദേ അച്ഛൻ നോക്കുന്നുണ്ട് കേട്ടോ നീ എന്ത് ആലോചിച്ച് ഇരിക്കാ

ഞാൻ : ഒന്നൂല്ലാ ഞാൻ പറയാ

പവി : ചേച്ചി ഇവൻ ഇങ്ങനാ സീൻ ഇല്ല എടക്ക് കട്ടാവും..

അപ്പഴാ ഞാൻ സൈഡിൽ നോക്കിയത്

വെട്ടി വിഴുങ്ങാ അടുത്തിരുന്ന്…

ചേട്ടാ …

വീണ്ടും ഒരു വിളി…

നോക്കിയതും ക്യാമറ മാൻ

ഞാൻ : എന്താ ബ്രോ

അവൻ : ഒന്ന് വാരി കൊടുത്ത സ്നാപ്പ്

ഞാൻ : ഉംച്ച്… ഒന്ന് കഴിക്കാൻ വിടോ…

ഒന്ന് വാരി കൊടുക്ക് അളിയാ

അവൾടെ അപ്പറത്ത് ഇരുന്ന വെടല അനിയൻ.. വിളിച്ച് പറഞ്ഞു…

ഞാൻ : അതൊന്നും വേണ്ട …

ഇതെന്താ കഴിച്ചില്ലെ ഇത് വരെ കി ക്കു അങ്കിൾ നടന്ന് വന്ന് പറഞ്ഞു…

ഞാൻ : ഇല്ല ടൈം ആയില്ല വെശപ്പ് വന്നില്ല…

കിക്കു അങ്കിൾ : അയ്യോ അങ്ങനെ ഒന്നും പാടില്ല നേരത്തിന് കഴിക്കണം…

കള്ള തന്ത മോളെ കെട്ടാ പറഞ്ഞപ്പോ സ്നേഹം … ഞാൻ മനസ്സിൽ വിചാരിച്ച് ഒന്ന് ചിരിച്ച് കാട്ടി …

ചേട്ടാ വാരി കൊടുത്തില്ല ഫോട്ടോഗ്രാഫർ നാറി….

ഞാൻ : ഇന്നാ ഇയാള് തന്നെ കൊട്…

അച്ഛൻ്റെ ഒരു നോട്ടം വന്നു…

പപ്പ : എന്താ ഇത് …

പവി : ചേട്ടാ വേണ്ട വിട്ടേക്ക് ….

Leave a Reply

Your email address will not be published. Required fields are marked *