ഞാൻ : എനിക്ക് പറ്റില്ല….
പവി: ഡാ ചേട്ടാ ഇപ്പൊ കെട്ടിക്കോ അതാ നല്ലത് ഇത് നല്ല ചാൻസാ
ഞാൻ : എന്നാ നീ പോയി കെട്ടിക്കോ
പവി : നിൻ്റെ കഴിഞ്ഞ് വേണം എനിക്ക് നോക്കാൻ
ഞാൻ : ഓടി പോ… പല്ലി….
അതെ നാളെ കാലത്ത് പെണ്ണ് കാണാൻ പോവാൻ ഉള്ളതാ അച്ഛൻ താഴെന്ന് വിളിച്ച് പറഞ്ഞു….
അമ്മ – അതെ എൻ്റെ കുട്ടി അടിപൊളി ആയി വാ നമ്മക്ക് ശടേന്ന് പോയിട്ട് വരാ…
ഞാൻ : അമ്മ …
അമ്മ : നിനക്ക് ഇഷ്ട്ടം ആയില്ലേ പിന്നെ നടക്കില്ല കേട്ടോ….
മോൻ കെടന്നോ…. അമ്മ കാലത്ത് വരാ… ഉമ്മ എൻ്റെ സൊത്ത്…. അമ്മ എണീറ്റ് പോയി…
പവി : ഡാ നല്ല ഫാമിലി ആടാ നിനക്ക് അച്ഛനെ വിശ്വാസം ഇല്ലെങ്കി വേണ്ട അമ്മയും ഞാനും പറയുന്നത് കേക്ക് ഞങ്ങളെ വിശ്വാസം ഇല്ലേ നിനക്ക്…
ഞാൻ : ഫോട്ടോ ഒണ്ടോ
പവി : അമ്മെ ചെക്കൻ വീണു…
ഞാൻ : എടി കല്യാണം ഒക്കെ കഴിക്കാൻ ഉള്ള പക്വത എനിക്കായോ ഡീ…
പവി : അതൊന്നും ഇല്ല പക്ഷേ നോക്കാ…
ഞാൻ : അതേത് തന്ത കാറിൻ്റെ കാര്യം പറയണ കേട്ടല്ലോ
പവി: അത് മറന്നു അച്ഛൻ അച്ഛൻ്റെ പുന്നാര മോൻ്റെ കല്യാണം പ്രമാണിച്ച് കാർ വാങ്ങാൻ പോവാ
ഞാൻ : വല്ല ആക്രി ആവും …
പവി : ഏയ് അല്ല ക്രിസ്റ്റ്
ഞാൻ : ടൊയോട്ട ചുമ്മാ അല്ല അത് വാങ്ങി ടാക്സി വിടാൻ ആയിരിക്കും തന്തക്ക് കാഞ്ഞ ബുദ്ധി തന്നെ
പവി: ടൊയോട്ട അല്ല ഹുണ്ടായ്
ഞാൻ : ഹുണ്ടായ് ക്രിസ്റ്റ് … എടി ക്രേറ്റ ആവും… മണ്ടി….
പവി : ഞാൻ ഇന്ന് ഇവടെ കെടന്നോട്ടെ…
ഞാൻ : വേണ്ട പോ
പവി അപ്പോ ഓക്കേ അവള് ബെഡിലേക്ക് ചെരിഞ്ഞു…
ഞാൻ ഒരു ചിരി ചിരിച്ച് അവളുടെ അടുത്ത് ചേർന്ന് കെടന്നു
⏩ 8:23
അമ്മ : ഡാ വേകം വാ…
സത്യം പറഞ്ഞാ അച്ഛനെ പേടിച്ച് പോണു എന്നെ ഉള്ളൂ
അമ്മ : ശെരി ശെരി വാ …
പവി : ഇഷ്ട്ടം ഇല്ല ഇഷ്ട്ടം ഇല്ല പറഞ്ഞ് നല്ല ഒരുക്കം ആണല്ലോ
ഞാൻ : പോടീ …
പവി : അമ്മ നോക്കിക്കോ ഇവൻ മൂക്കും കുത്തി വീഴും
ഞാൻ : എനിക്ക് അമ്മ പറഞ്ഞ വാക്ക് മാത്രേ വിശ്വാസം ഉള്ളൂ…
അമ്മ : വാ
ഞങ്ങള് താഴേക്ക് പോയി…
അമ്മ : ഈ കൈയ്യിൽ ഉള്ളതൊക്കെ ഊരി ഇട്ടൂടെ രാമു….
പവി : അമ്മ അത് ആർടെ ഓർമ ആണ് എന്ന് അമ്മ മറന്നോ അവനോട് പോയി അത് ഊരാൻ പറയണേ…
മതി നട അവൾടെ മണ്ടക്ക് ഒരു തട്ട് കൊടുത്ത് ഞാൻ ഓടിച്ച് വിട്ടു
അച്ഛൻ : അതെ കൊറച്ച് കൂടെ കഴിഞ്ഞാ നേരെ കല്യാണ മണ്ഡപത്തിൽ എത്താ…
ഇന്നാ ചാവി അച്ഛൻ വണ്ടിടെ കീ എനിക്ക് തന്നു….
പവി : അച്ഛാ പുതിയ കാർ എന്ന് വരും
അച്ഛൻ : വെള്ളി ആഴ്‌ച …. ചെല്ല് കേറിക്കൊ …
ഞങ്ങള് യാത്ര തൊടങ്ങി….
അച്ഛൻ അര മണിക്കൂർ നീ എറങ്ങിക്കോ …
അച്ഛൻ : എന്താ ഡോ മരുമോളെ കാണാൻ പോവുന്ന സന്തോഷം ഒന്നും ഇല്ലല്ലോ തനിക്ക്
അമ്മ : നിങ്ങള് ചുമ്മാ ഇരുന്നെ…
പവി: ചേട്ടന് സന്തോഷം ഒണ്ട് അല്ലേ ചേട്ടാ…
ഞാൻ : ഹേ
പവി : സന്തോഷം …
ഞാൻ ; 😶
അച്ഛൻ : എന്താ ഡാ വല്ല മനം മാറ്റം
ഞാൻ : ഇല്ല നോ ..നോ…
അച്ഛൻ : ലെഫ്റ്റ്
ഞങ്ങള് പോവുമ്പോ ഒരു നാലഞ്ച് പേര് നിപ്പുണ്ട്…
ഞങ്ങൾ എറങ്ങിയതും ഒരു വെടല വാണം വന്ന് എനിക്ക് കൈ തന്നു …
പവി എൻ്റെ കൈ കോർത്ത് പിടിച്ച് കൂടെ നടന്നു…
അച്ഛൻ : ഇതാണ് കൃഷ്ണ കുമാർ കുട്ടിടെ അച്ഛൻ…
ഞാൻ ഒന്ന് ചിരിച്ച് കാട്ടി
എനിക്ക് ശ്വാസം മുട്ടാൻ തൊടങ്ങി…
ചെറിയച്ഛൻ ചെറിയമ്മ അവർടെ മോൻ അച്ചു പിന്നെ ഫ്രണ്ട്സ് ഇവരൊക്കെ ആയിരുന്നു എൻ്റെ കൊറച്ച് കാലത്തെ ജീവിതം പെട്ടെന്ന് ആവശ്യം ഇല്ലാത്തവർ ഇടിച്ച് കേറുന്നത് എനിക്ക് ബുദ്ധിമുട്ടായി…
മോനെ മോനെ …
പെണ്ണിൻ്റെ അച്ഛൻ എന്നെ തട്ടി വിളിച്ചു
ഇത് എൻ്റെ ഭാര്യ വർഷിനി ഇത് മകൻ കിച്ചു
അവൻ വീണ്ടും എന്റെ കൈ പിടിച്ച് എന്തൊക്കെ പറഞ്ഞു ആളുകളുടെ നോട്ടം കാരണം ഞാൻ ഒന്നും ശ്രദ്ധിച്ചില്ല… എന്റെ കൈ അവന്റെ കൈക്കുള്ളിൽ ഇരിക്കുന്നത് ഞാൻ കണ്ടു…
ഞാൻ : ഒരു വട്ടം തന്നു
കിച്ചു : അത് സീൻ ഇല്ല ബ്രോ തന്നോ….
അവൻ എൻ്റെ കൈ ബലമായി പിടിച്ച് വലിച്ചു….
ഞങ്ങള് ഉള്ളിലേക്ക് പോയി…
അയ്യോ എന്തിനാ ഇത്ര ആള് സിംപിൾ ആയി അവർടെ കുടുംബം + നമ്മടെ അത് പോരെ…
ഞാൻ പവിടെ ചെവിയിൽ പറഞ്ഞു…
പവി : രാമു സോറി ഡാ…
