ബ്രോ വണ്ടി എടുത്തോ പിന്നിൽ നിന്ന ചെക്കൻ പറഞ്ഞു ….
ഞാൻ ഹോൺ അടിച്ച് പാസ് ഇട്ട് കൊടുത്തതും പ്രമോദേട്ടന്റെ വണ്ടി നീങ്ങി തൊടങ്ങി….
ഈശ്വരാ.ഒന്ന് പ്രാർത്ഥിച്ച് രണ്ട് അടി അക്സലറേറ്ററിൽ അമർത്തി ഞാൻ വണ്ടി മുന്നോട്ട് എടുത്തു….
അഞ്ച് മിനിറ്റ് കഴിഞ്ഞതും ഉണ്ണി പാട്ടിട്ട് കൊടുത്തു…
പെറകിൽ ആ നിമിഷം ഒരു കൂവലും അർപ്പ് വിളിയും വന്നു….
പതുക്കെ വണ്ടി ഒരു ആറ് കിലോമീറ്റർ ഓടി കഴിഞ്ഞതും കാർത്തി വണ്ടി നിർത്താൻ പറഞ്ഞു….
ഞാൻ : ഡാ ലഗ്ഗേജ് കേറ്റ് ഉണ്ണി
കാർത്തിക് : ഇല്ല ബ്രോ ബാഗ് ഒക്കെ കേറ്റി ആള് മാത്രേ കേറാൻ ഉള്ളൂ….
⏩ 20:22
കാർത്തിക് : ബ്രോ നല്ല ഹോട്ടൽ കണ്ടാ നിർത്താവേ
പിന്നെ പോയി പോയി വാളയാർ എത്തും മുന്നേ ആയി നല്ല സ്ഥലം കിട്ടി …
കാർത്തിക്: നിങ്ങളും വാ….
ഞാൻ : ഏയ് ഇല്ല ഞങ്ങൾക്ക് ഉള്ളത് ഒണ്ട് നിങ്ങള് പോയിട്ട് വാ …
ഉണ്ണി : അണ്ണാ വാ നമ്മക്ക് കഴിക്കാ…
ഞാനും അവനും കൂടെ അങ്ങോട്ട് പോയി…
പ്രമോദ് ഏട്ടൻ : ഡാ വാ വാ കഴിക്കാ… ചേട്ടൻ ടിഫൻ തൊറന്ന് ചോറ് പ്ലേറ്റിൽ ആക്കി തന്നു…
മണികണ്ഠൻ (കിളി) : എന്ത് അലമ്പാ പിള്ളേര് ചെ
ഞാൻ : എന്ത് ഡാ
മണി : ഒരുത്തന് ഒരു പാട്ട് വേറെ ഒരുത്തന് വേറെ പാട്ട്….
ഞാൻ : നീ എന്തിനാ പിള്ളേരെ ക്യാബിനിൽ കേറ്റുന്നെ ഹേ….
മണി : അവന്മാര് അലമ്പ് ചേട്ടാ….
ഞാൻ : എന്താ പ്രമോദേട്ടാ
ഏട്ടൻ : അത് വിട് പിള്ളേര് ചുമ്മാ…
മണി : ചുമ്മാ ഒന്നും അല്ല… അവന്മാര് വെള്ളാ…
ഞാൻ : ശെരി ഒരു പണി ചെയ്യ് നിങ്ങള് അതില് പോ ഞാൻ നോക്കാ
ഏട്ടൻ : എന്തിനിങ്ങനെ ഫയർ ആവണെ ശിവ ഇതൊക്കെ വരും ഇങ്ങനെ നോക്കിയാ വണ്ടി ഓടില്ല നിക്കും …നീ പോ അലമ്പ് ഒക്കെ ഞാൻ നോക്കാ…
ഞാൻ : അല്ല ഏട്ടാ ഞാൻ സംസാരിക്കാ…
പ്രമോദ് ഏട്ടൻ : നീ തിന്നിട്ട് പോ നിൻ്റെ അപ്പനെ അറിയാലോ നീ വല്ല ചൊറ കാട്ടിയ നിന്നെ കെട്ടി തൂക്കും അങ്ങേര്….
⏩ കഴിച്ച് കഴിഞ്ഞ് ഞാൻ വണ്ടിക്ക് ചുറ്റും നടന്ന് ടയറും വണ്ടിടെ അടിയും ഒക്കെ നോക്കുമ്പോ വണ്ടിക്കകത്ത് ഒരു ശബ്ദം…
” എടീ എനിക്ക് വരാൻ താൽപ്പര്യമെ ഇല്ലായിരുന്നു… കിച്ചു ഈ അവസ്ഥയിൽ കല്യാണം ഏതാണ്ട് മൊടങ്ങി… ഏതാണ്ടല്ലാ മൊടങ്ങി …”
വേറെ ഒരു ശബ്ദം – ” ഡീ എന്താ ശെരിക്കും കാര്യം ആരാ ഇതൊക്കെ ചെയ്യുന്നേ….”
ആദ്യത്തെ ശബ്ദം : “അവൻ്റെ കൂടെ നടന്നവൻ തന്നെ ആണ് എന്നൊക്കെ പറയുന്നു ..അച്ഛൻ ഒന്നും പറയുന്നുമില്ല…”
രണ്ടാമത്തെ ശബ്ദം : ഡീ അടുത്ത ആഴ്ച കല്യാണം വച്ചിട്ട് ഇപ്പൊ ഇങ്ങനെ പറഞ്ഞാ …”
ആദ്യത്തെ ശബ്ദം : എനിക്കറിയില്ല … കിച്ചു പെണ്ണ് കേസിൽ ഒണ്ട് എന്നൊക്കെ ആണ് അവര് പറയണേ എനിക്കറിയില്ല ഈശ്വരാ…
രണ്ടാമത്തെ ശബ്ദം : നീ ഒന്ന് പറയായിരുന്നു…
ആദ്യത്തെ ശബ്ദം : എന്ത് പറയാൻ അല്ലെങ്കിലും നാട്ട്കാര് പറയുന്നത് കേട്ട് ജീവിക്കുന്നവരെ കെട്ടാത്തതാ നല്ലത് ഒരു ആറ് മാസത്തേ ബന്ധം അത്ര അല്ലേ …
രണ്ടാമത്തെ ശ്ബദം : എന്നാലും എൻജിനീയർ അല്ലേ ഡീ…
ആദ്യത്തെ ശബ്ദം : ഓ ഒരു എൻജിനീയർ….
പെട്ടെന്ന് എൻ്റെ തോളിൽ ഒരു കൈ വന്ന് തൊട്ടു…നോക്കിയപ്പോ ഉണ്ണി….
ഞാൻ ഞെട്ടി തിരിഞ്ഞതും കൈ പോയി വണ്ടിയിൽ ഇടിച്ച് ഒച്ച വന്നു…
ഒന്നാമത്തെ ശബ്ദം : ആരോ വരുന്നുണ്ട് …പിന്നെ സംസാരിക്കാ…
⏩ 3:25 ഡീസൽ അടിക്കാൻ നിർത്തിയ ശേഷം ഞാൻ വെളിയിലോട്ട് എറങ്ങി… ഒന്ന് കൊടഞ്ഞ് നിവർന്ന് ഞാൻ നേരെ അങ്ങോട്ട് പോയി…
ഉണ്ണി : അണ്ണാ ഫോൺ തന്നെ ഞാൻ. നോക്കാ നിങ്ങള് മൊഖം കഴുകിട്ട് വാ….
ഞാൻ അവട്ത്തെ ടാപ്പിൽ പോയി കഴുകി കറുത്ത മുണ്ടും ഊരി തൊടച്ച് തിരിച്ച് വരുമ്പോ പിള്ളേർ ഒക്കെ ബാത്ത്റൂമിൽ പോണു….
ഞാൻ : കാർത്തി…ഒന്ന് വന്നെ ….
കാർത്തിക്: എന്നാ ബ്രോ
ഞാൻ : അതെ ആ വണ്ടീലേ പിള്ളേര് നമ്മടെ പൈയ്യനെ ചൊറിയുന്നു അലമ്പ് എന്നൊക്കെ അവൻ വന്ന് പറഞ്ഞെ അല്ല അതൊന്ന്
കാർത്തിക് : ബ്രോ അത് എന്നാ വച്ചാലെ രണ്ട് ബാച്ച് കാർക്ക് ഒരേ ട്രിപ്പാ അതാ സീൻ ഞങ്ങക്ക് അവരും ആയിട്ട്
ഞാൻ : ആണോ …അല്ല പിള്ളേര് ചുമ്മാ കാബിനിൽ ഒക്കെ കേറി പോണു അല്ല പോണത് ഇരിക്കുന്നത് അങ്ങനെ ഒന്നും സീൻ ഇല്ല പക്ഷെ..ശെരി സീൻ ഇല്ല ….
