കാന്താരി – 1 20അടിപൊളി  

⏩ 19:23

” എറ്മക്ക് കൂടെ ബ്ലൂ ക്രോസ്സിറ്ക്ക് എനക്കാക യോസിക്ക ഉയിറാ ഇറ്ക്ക് ” എത്ര അർത്ഥവത്തായ വരികൾ

കറക്റ്റാ … ഞാൻ തല പൊക്കി ഒന്ന് നോക്കി…

ഉണ്ണി : അണ്ണാ ഇന്നാ ചായ .. നിങ്ങള് വീട്ടി പോണില്ലെ അണ്ണാ

ഞാൻ : എന്തിന് ഡാ … പോയി കഴിഞ്ഞാ ഒരു കാര്യോം ഇല്ല പിന്നെ ചത്ത പോലെ ഇരിക്കാ അത്രെന്നെ

ഉണ്ണി : ധൈര്യം ആയിട്ട് പോയി മൊതലാളിയോട് കാര്യം പറണ്ണാ … നിങ്ങക്ക് പേടിയാ… അന്ന് പിള്ളേര് വന്നപ്പോ നെഞ്ചും പിരിച്ച് നിന്ന നിങ്ങക്ക് പേടിയാ അണ്ണാ…

ഞാൻ : ഡാ അച്ഛനോട് പറഞ്ഞാ ശെരി ആവില്ല … മാത്രം അല്ല അന്ന് ഒരു സീൻ ഒണ്ടായി ഒരു 8 കൊല്ലം മുന്നേ അതിന് ശേഷം ഞാൻ അങ്ങേരോട് വലിയ ക്ലോസല്ല…

ഉണ്ണി : നിങ്ങള് ചെല്ല് … പിന്നെ നാളെ ഊട്ടി പോവാ രണ്ട് ദിവസം കഴിയും വന്നിട്ട് കാണാ …

ഞാൻ അവനെ ഒന്ന് നോക്കി …

എന്തണ്ണാ അവൻ എന്നെ നോക്കി ചോദിച്ചു

ഞാൻ : ഏയ്…ചുമ്മാ സൂക്ഷിച്ച് പോയിട്ട് വാ …

ഉണ്ണി : ഉം…

ഞാൻ എണീറ്റ് നടന്നു

പെട്ടെന്ന് ഞാൻ ഒന്ന് നിന്ന് കാലത്ത് അച്ഛൻ തന്ന ഇരുനൂറിൻ്റെ നോട്ട് അവന് നേരെ നീട്ടി

ഉണ്ണി : എന്തണ്ണാ

ഞാൻ ; വച്ചോ

ഉണ്ണി : നിങ്ങള് പോ അണ്ണാ ഇതൊന്നും വേണ്ട …

ഞാൻ : വച്ചോ ഡാ…

ഉണ്ണി : വേണ്ടെന്ന്

ഞാൻ : പിടി മൈരെ

അവൻ അത് വാങ്ങി …

ഞാൻ ഒന്ന് ചിരിച്ചിട്ട് തിരിഞ്ഞ് നടന്നു…

എയർപോട് വച്ച് പാട്ട് ഓൺ ആക്കി ഞാൻ വണ്ടിയിൽ കേറി ഓടിച്ച് തൊടങ്ങി …

പിന്നെ മുറിയിൽ തന്നെ ആയിരുന്നു …

പഴയ കാര്യങ്ങളാണ് മനസ്സ് മുഴുവൻ

എങ്ങനെ പോണ്ട ഞാനാ എല്ലാം പോയി…

⏩ 23:23

ഞാൻ : ഹലോ

പപ്പ : എന്താ ബിസി ആണാ

ഞാൻ : അല്ല

പപ്പ : അതെ കല്യാണത്തിന് ഇനി അഞ്ച് ദിവസം ഹാപ്പി

ഞാൻ : യാ ഒടുക്കത്തെ ഹാപ്പി…

പപ്പ : എന്താ ഓട്ടം ഒന്നും ഇല്ലേ ഡ്രൈവറെ ദേ കല്യാണം കഴിഞ്ഞാ നല്ല ചെലവാ ഞാൻ കൊറച്ച് എക്സ്പെൻസിവ് ആണേ പറഞ്ഞേക്കാം…

ഞാൻ : അത് കൊഴപ്പം ഇല്ല ഞാൻ കിഡ്നി വെല പറഞ്ഞ് വച്ചിട്ടൊണ്ട് ഒരു ആറ് മാസം അത് വച്ച് ഓടാ അത് കഴിഞ്ഞ് അടുത്തത് കൊടുക്കാ അപ്പോ എൻ്റെ കാര്യം തീരുമാനം ആവും അത് കഴിഞ്ഞ് ഹൃദയം കണ്ണ് തലച്ചോറ് ഒക്കെ വിറ്റോ പകുതി എൻ്റെ അച്ഛന് കൊടുക്കണം കേട്ടോ അങ്ങേര് ആഗ്രഹിച്ച് വളർത്തിയ മരത്തിലെ ഇത്തിക്കണ്ണി ആണ് ഞാൻ അപ്പോ എന്തെങ്കിലും ഒരു ഷെയർ…

പപ്പ : നീ വളരെ ഫണ്ണി ആണ് ശിവ … ഐ ലൈക്ക് ഇറ്റ്…

ഞാൻ : നിൻ്റെ കല്യാണം എങ്ങനാ കാൻസൽ ആയേ…

പപ്പ : നമ്മള് തമ്മിൽ കെട്ടാൻ ഞാൻ മനപ്പൂർവം വേണ്ടെന്ന് വച്ചതാ…

ഞാൻ : ശെരി ശെരി … വക്കട്ടെ ഞാൻ … വേറെ വല്ലതും പറയാൻ ഒണ്ടോ…

പപ്പ : ഗുഡ് നൈറ്റ്… and Shiva please don’t try to play double game is that clear .. അറിയാലോ ഈ കല്യാണം കാൻസലായാ ഞാൻ മോളിലോട്ടും നീ ജെയിലിലോട്ടും പോവും…

ഞാൻ : ഇല്ല … എനിക്ക് ഒരു ഉദ്ദേശവും ഇല്ല ഞാൻ പ്രിപ്പേയെടാ …

പപ്പ : ഗുഡ് അപ്പോ ഗുഡ് നൈറ്റ് …

ഞാൻ ഫോൺ കട്ടാക്കി

ഫോൺ കട്ടാക്കി നോക്കിയതും കാണുന്നത് പവിയെ ആണ്…

ഞാൻ : കപ്പിൾസ് സംസാരിക്കുന്നത് ഒളിഞ്ഞ് കേക്കുന്നോ ഡീ പല്ലി.. പോ അങ്ങോട്ട്…

അവള് ഉള്ളിലേക്ക് കേറി വന്നു…

ഞാൻ : നിനക്ക് എന്താ ഇനി

പവി : നാളെ ഡ്രസ്സ് എടുക്കാൻ പോണം കാലത്ത് റെഡി ആയി വാ …

ഞാൻ : ഞാൻ ഇല്ല നീ എനിക്ക് വാങ്ങിയ മതി ചെറിയമ്മക്ക് അറിയും എനിക്ക് എന്താ ഇഷ്ട്ടം ന്ന്…

⏩ കാലത്ത് അച്ഛൻ്റെ കൊര കാരണം അവർടെ കൂടെ തുണി എടുക്കാൻ പോയി…

കൊറച്ച് നേരം കഴിഞ്ഞതും ഞാൻ വലിഞ്ഞ് മാറി….

അപ്പോ ദേ വിളിക്കുന്നു അടുത്ത കുരിശ്….

ഹലോ

പപ്പ : ഡ്രസ്സ് എടുക്കാവും…

ഞാൻ : നീ എന്തിനാ വെറുതെ ഈ വിളിക്കുന്നെ…

പപ്പ : പിന്നെ നാളെ കഴിഞ്ഞ് ഭർത്താവ് ആവാൻ പോണ നിന്നെ അല്ലാതെ ഞാൻ വേറെ ആരെ വിളിക്കും

” ഇങ്ങ് താ ഇങ്ങ് തരാൻ ”

ഹലോ ഞാൻ പപ്പടെ ഫ്രണ്ടാ ചിന്നു ഒരു ശബ്ദം എന്നോട് സംസാരിച്ചു

ഞാൻ : ഹേയ്…

ചിന്നു : അതെ ഇവള് പാവാ ഇതൊന്നും നോക്കണ്ട ഇഷ്ട്ടം ഉള്ളവരെ അവള് കളി ആക്കി കൊണ്ടിരിക്കും …

ഞാൻ : അതെ ഞാൻ

ചിന്നു : പിന്നെ വിളിക്ക എന്നല്ലേ ബൈ ശിവ

Leave a Reply

Your email address will not be published. Required fields are marked *