മണി : എന്ത് ഏട്ടാ
ഞാൻ : അച്ഛൻ….നാളെ അനന്ദൻ ചേട്ടൻ വരും എന്നോട് വരാൻ
പ്രമോദേട്ടൻ നീ പൊക്കൊ ശിവ നീ എന്തിനാ ചുമ്മാ കഷ്ട്ടപെടുന്നെ…. ⏩ കാലത്ത് ഫ്രഷ് ആയി കഴിച്ച് വരുമ്പോ കർത്തിക് എൻ്റെ അടുത്തേക്ക് വന്നു
ബ്രോ അതെ പോണ വഴിക്ക് എയർപോർട്ട് റോഡ് വഴി പോവാമേ അവൻ എന്നോട് പറഞ്ഞു
ഞാൻ : ശെരി….
എയർപോർട്ട് റോഡിൽ വണ്ടി പോവുമ്പോ കൊറച്ചു കഴിഞ്ഞതും കാർത്തി വണ്ടി നിർത്താൻ പറഞ്ഞു….
മിററിൽ കൂടെ നോക്കിയതും കണ്ടത് പട്ടി കുട്ടി ബാഗും കൊണ്ട് എറങ്ങി …
ഞാൻ : പിശ്ശാശ്..വണ്ടിയിൽ പോലും കേറ്റാൻ പറ്റില്ല പോട്ടെ മൂദേവി ….
അവള് റോഡ് ക്രോസ് ചെയ്ത് നിന്നു
കണ്ണ് മാത്രം ഉയർത്തി എന്നെ തുറിച്ച് നോക്കി….
അയ്യോ ചേച്ചീടെ മൊഖം കണ്ടാലേ അറിയാ എന്നെ വെട്ടി കൊല്ലാൻ ഉള്ള ദേഷ്യം ഒണ്ട്….
ഉച്ചയോടെ അയാള് വന്നു…. ഞാൻ അപ്പോ തന്നെ എറങ്ങി
കാർത്തിക് : എന്താ ബ്രോ പോണെ
ഞാൻ : ഇല്ല എനിക്ക് വേറെ ഒരു വർക്ക് വന്നു അതാ…
കാർത്തിക് : ബ്രോ മനസ്സിൽ വക്കല്ലെ ഒന്നും …
ഞാൻ : ഏയ് ഇതൊക്കെ അതിൻ്റെ രസം അല്ലേ…
കാർത്തിക് : അപ്പോ കാണാം ശെരി…
⏩ രാത്രിയോടെ ഞാൻ എറണാകുളം എത്തി…
ബൈക്കും എടുത്ത് നേരെ വീട്ടിലേക്ക് …
പവി: ദേ രാമു വന്നു അമ്മ
പവി : കല്യാണ കച്ചേരി പാടാം എടാ…
ഞാൻ : എന്ത് ഡീ ഒരേ സന്തോഷം ഹേ…അച്ഛൻ ടൂർ വല്ലതും പോയോ
അച്ഛൻ : മോനെ ഡാ…
മോനോ അതും എന്നെ ആരോ തന്തെ പിടിച്ച് വീക്കി തോന്നുന്നു കട്ടായാ
അച്ഛൻ : ശിവ
ഞാൻ : അച്ഛാ
അമ്മ : രാമു… വാ ഡാ കുട്ടാ…വ വാ…
അച്ഛൻ : ശിവ എനിക്ക്
അമ്മ : നീ വാ
അമ്മ അച്ഛനെ നോക്കി കൊക്രി കാട്ടി…
കുളിച്ച് വന്ന് കഴിക്കുമ്പോ അമ്മ എൻ്റെ അടുത്ത് ഇരുന്നു…
അമ്മ : ചപ്പാത്തി വക്കട്ടെ
ഞാൻ : വേണ്ട
അമ്മ : മോനെ അമ്മ ഒരു കാര്യം പറയട്ടെ
ഞാൻ : എന്താ
അമ്മ : മോന് ഈ കല്യാണത്തെ പറ്റി എന്താ അഭിപ്രായം
ഞാൻ : 👀…
അമ്മ : പറ
ഞാൻ : നല്ല അഭിപ്രായം …
അമ്മ : നമ്മടെ വീട്ടിലേക്ക് ഒരു
ഞാൻ : അമ്മ ഒന്നും പറയണ്ട എനിക്ക് എല്ലാം മനസ്സിലായി..
അമ്മ : മോനെ അത്
ഞാൻ : അമ്മ ഇവള് കൊച്ചല്ലേ അമ്മ…ഇപ്പൊ പിന്നെ എന്നാണെലും വേണ്ടെ എനിക്ക് നല്ല സങ്കടം ഒണ്ട് എന്നാലും പോട്ടെ പുല്ല്…
പവി : എനിക്കൊന്നും അല്ല നിനക്കാ കല്യാണം … 😆
ഞാൻ : എനിക്കോ
ഞാൻ അമ്മയെ നോക്കി…
അമ്മ : ഹി … ഹി…
ഞാൻ : അമ്മ പറ്റില്ല…
അമ്മ : മോനെ നല്ല കുട്ടിയാ ഡാ…മോൻ സമ്മതിക്ക്….
ഞാൻ : എന്ത് പറഞ്ഞാലും പറ്റില്ല
അച്ഛൻ : നിനക്ക് ഇനി ടിപ്പു സുൽത്താൻ്റെ മോളെ നോക്കാ…
ഞാൻ : അവരൊക്കെ മരിച്ച് കാണും…
അച്ഛൻ : ഭാഗ്യ… അവര് നല്ല കുടുംബക്കാർ ആണ് പോരാത്തതിന് എൻ്റെ കൂട്ടുകാരനും പിന്നെ നിൻ്റെ എല്ലാ കാര്യവും അറിയാ അവർക്ക് എതിർപ്പില്ല എനിക്കും ഞാൻ വാക്ക് കൊടുത്തു ഞങ്ങള് ഇന്നലേ പോയി സംസാരിച്ച് തീരുമാനം ആയി ജാതകം ഒക്കെ ചേരുന്നുണ്ട് അടുത്ത ആഴ്ച കല്യാണം …
അച്ഛൻ വെള്ളം എടുത്ത് കുടിച്ച് തിരിഞ്ഞ് നടന്നു…
ഞാൻ പുള്ളിയെ തന്നെ നോക്കി ഇരുന്നു…
ഞാൻ എണീറ്റ് കൈ കഴുകി മേളിലേക്ക് നടന്നു
അമ്മ : രാമു…ഡാ…മോനെ കഴിച്ചിട്ട് പോ…
ഞാൻ നേരെ പോയി…
അമ്മേം പവിയും പിന്നാലെ വന്നു…
ഞാൻ : അമ്മ അച്ഛൻ എന്താമ്മാ വിചാരിച്ചിരുന്നത് ഹേ… എന്നോട് ഒരു വാക്ക് ചോദിക്കാതെ….
അമ്മ : കണ്ണാ അങ്ങനെ പറയല്ലേ ഡാ കുട്ടാ ഞങ്ങൾ ഒക്കെ പോയി കണ്ടൂ നല്ല കുട്ടി എൻ്റെ മോന് ചേരുന്ന കുട്ടി അല്ലെങ്കിൽ അമ്മ ഇത് സമ്മതിക്കോ
പവി: അതെ ഏട്ടാ നല്ല അടിപൊളി ചേച്ചി… മാത്രം അല്ല…
അമ്മ : ഡീ
ഞാൻ : എന്താ രണ്ടാം കെട്ട് വല്ലതും ആണോ ഹേ…
അമ്മ : അയ്യോ അതൊന്നും ഇല്ല കുട്ടി…
ഞാൻ : പിന്നെ
അമ്മ : അത് മോനെ
ഞാൻ : പറ എന്തായാലും എന്നെ അറക്കാൻ തീരുമാനം ആയി…പിന്നെ ഇത് മാത്രം ആയിട്ട് എന്തിനാ … പറ….
അമ്മ : അത് കൊച്ചിൻ്റെ കല്യാണം മൊടങ്ങി പോയി അതാ…
ഞാൻ : അപ്പോ കണ്ടവന് വേണ്ടി ഒറപ്പിച്ച പെണ്ണ് കൊള്ളാം
അമ്മ : അതല്ല രാമു അമ്മ പറയട്ടെ കേക്ക്
അമ്മ എൻ്റെ കവിളിൽ തടവിക്കൊണ്ട് പറഞ്ഞു
അമ്മ : അതെ ആ കൊച്ചിൻ്റെ കല്യാണം ആയി കൊറച്ച് ദീസം മുന്നേ അവൾടെ അനിയനെ ആരൊക്കെ കൂടെ തല്ലി അവൻ്റെ കൂടെ ഉള്ളവൻ എന്തൊ കേസിൽ ഒക്കെ പെട്ടപ്പോ അവർക്ക് ഒരു മടി ഇത് മുന്നോട്ട് കൊണ്ട് പോവാൻ … ആ കൊച്ചിൻ്റെ അച്ഛൻ കൃഷ്ണ കുമാർ അച്ഛൻ്റെ വലിയ സുഹുർത്താ പുള്ളി അച്ഛനെ വിളിച്ച് ഒരേ സങ്കടം പറച്ചിൽ കല്യാണം നടന്നില്ലെ മരിക്കും എന്നൊക്കെ കേട്ടപ്പോ അച്ഛൻ ആണ് നിൻ്റെ കാര്യം പറഞ്ഞത് അവർക്ക് നൂറ് വട്ടം സമ്മതം… പിന്നെ ഞങ്ങളും പോയി കണ്ടൂ..നല്ല കുടുംബം നല്ല കുട്ടി നല്ല സുന്ദരി കുട്ടി അതല്ലേ ഞാൻ …
