കാന്താരി – 1 20അടിപൊളി  

ചെട്ടാ മാറിക്കെ …ഒരുത്തൻ കേറി വന്ന്

എന്താ പപ്പ കാര്യം …അവൻ വന്ന പാടെ ആ പെണ്ണിനെ നോക്കി പറഞ്ഞു …

സ്ത്രീ : ശരണെ ഇവൻ കേറി ഇടിച്ച് സീൻ ആയി…

ഞാൻ : അതെ അവൻ ഇവൻ എന്നൊന്നും പറയണ്ട കേട്ടല്ലോ

മറ്റവൻ : ഡാ ഡാ എന്ത്രാ പോടാ പോ പോ …

ഞാൻ : അതെ ഷോ ഒന്നും വേണ്ട വണ്ടിടെ ലൈറ്റ് പോയി അതിൻ്റെ പൈസ തന്നാ ഞാൻ അങ്ങ് പോവും…

ഒരു പ്രശ്നം നടന്ന അതിനെ ചൊല്ലി വാർത്ത ആക്കാൻ ഒരുപാട് പേര് കാണും…

ഹിറോഷ്: അണ്ണാ ഈ ചേച്ചിക്ക് ലൈസൻസ് ഇല്ലന്ന് അവൻ്റെ അടുത്ത് പറഞ്ഞത് കേട്ടു അണ്ണാ പിടിച്ചോ നല്ല വലി വലിക്കാ…. ഞാൻ ; ആണോ… എങ്കി വാ….

ഞാൻ : ഹലോ ചേട്ടന്മാരെ നിങ്ങള് ഒരു പ്രശ്നം നടന്നാ ഇങ്ങനെ പരസ്പരം ചർച്ച ചെയ്യാതെ പോലീസിനെ വിളി…

മറ്റവൻ: പോലീസ് ഒന്നും വേണ്ട ഞങ്ങള് സീൻ വിട്ടു പപ്പ വാ നമ്മക്ക് പോവാ…. ഡാ വണ്ടി കൊണ്ട് വാ…

ഞാൻ : ഹലോ അങ്ങനെ പോയാലോ …

മറ്റവൻ : എന്താ ഡാ…പോവാൻ പറഞ്ഞില്ലേ നിന്നോട് ഹാ…

ഞാൻ : മര്യാദക്ക് നഷ്ട്ട പരിഹാരം തന്നിട്ട് പോ അല്ലെങ്കിൽ ഈ മാടവും വണ്ടിയും പോവില്ല…

സ്ത്രീ : ശെരി ഇന്നാ അഞ്ഞൂറ് കൊണ്ട് തിന്ന്

ഹിറോഷ്: അതെ ഇത് ലേബർ കൊടുക്കാൻ പോലും തെകയില്ല … 4000 രൂപ വേണം വച്ചിട്ട് പൊക്കോ അല്ലെങ്കിൽ പോലീസ് വരട്ടെ….

മറ്റവൻ : 400 രൂപ പോലും തരില്ല നീ ഒക്കെ എന്താ വച്ചാ ചെയ്യ്…

ഞാൻ : ഡാ നീ നൂറിൽ വിളി ഹിറു ….

സ്ത്രീ : വേണ്ട ഞാൻ തരാ…. ജി പേ ഒണ്ടോ

ഞാൻ : ഹിറു വാങ്ങിക്കോ

ഞാൻ ഫോൺ അവന് കൊടുത്ത് പൈസ വാങ്ങാൻ പറഞ്ഞ് വണ്ടി ചുറ്റും ഒന്ന് നോക്കി…. ഇല്ല വേറെ ഒന്നും ഇല്ല…

ഹിരൂ നമ്പർ കൊടുത്ത് പൈസ വാങ്ങി… എൻ്റെ കൈയ്യിൽ ഫോൺ കൊണ്ട് വന്ന് തിരിച്ച് തന്നു…

മറ്റവൻ : നിന്നെ ഒക്കെ എടുത്തോളാ…

ഞാൻ : വന്നാ മതി ബാക്കില് സ്ഥലം എഴുതി ഇട്ടിട്ടുണ്ട് …

മറ്റവൻ ഞങ്ങടെ നേരെ വന്നു…

ഞാൻ : ഒരു ചുക്കും ചെയ്യില്ല പോയി ആദ്യം സേച്ചിക്ക് ലൈസൻസ് എടുത്ത് കൊടുക്ക് കെലിപ്പാ …🤣

ഹിറു : 🤣 ചേച്ചിക്ക് എന്ത് ദേഷ്യാ ചേച്ചി…

⏩ രണ്ട് ദിവസം കഴിഞ്ഞതും ഒരു ഉച്ചക്ക് എനിക്ക് അച്ഛൻ്റെ കോൾ വന്നു…

ഞാൻ : ഹലോ

അച്ഛൻ : ഡാ പിന്നെ നാളെ എന്താ പണി

ഞാൻ : നാളെ ബസ്സ് ഗ്രീസ് വിട്ടിട്ട് കൊറച്ച് ഇലക്ട്രിക് പണി ഉണ്ട് വൈകീട്ട് മൈസൂർ ഓട്ടം ഒള്ളതാ

അച്ഛൻ : പിന്നെ നമ്മടെ പണിക്കാര് ആരാ കഴിഞ്ഞ ദൂസം വണ്ടി കൊണ്ട് തട്ടിയത്

ഞാൻ : അയ്യോ അച്ഛാ അത് ഒരു പെണ്ണ് റോങ് സൈഡ് കൊണ്ട് വന്ന് വണ്ടിക്ക് കേറ്റി ലൈറ്റ് പൊട്ടി അത്ര തന്നെ ഞാൻ പിന്നെ അത് വലിയ വിഷയം ആക്കണ്ട എന്ന് വച്ച് വിട്ടു…

അച്ഛൻ : അത്രേ ഉള്ളോ….

ഞാൻ : കാശ് വാങ്ങി ഇന്നലെ തന്നെ ലൈറ്റും വച്ചു …

അച്ഛൻ : ശെരി ശെരി …

അടുത്ത ദിവസം ഹിറോയും രാജേട്ടൻ Toro ൻ്റെ ഡ്രൈവറും കൂടെ പോയി പണി ഒക്കെ തീർത്ത് വന്നു…

ഞാൻ വേറെ വണ്ടിടെ ലൈറ്റ് പണി നടക്കുമ്പോ കൂടെ നിക്കുന്ന ടൈം ആണ് ഹിറു അങ്ങോട്ട് വന്നത് …

ഹിറോ : അണ്ണാ… ഒരു സീൻ … ഞാൻ : എന്ന തമ്പി ഹിറോ സീൻ…

ഹിറോ : അണ്ണാ ഞാൻ പലവട്ടം പറഞ്ഞെ എന്നെ ഉണ്ണിക്കുട്ടാ വിളിക്കാൻ …

ഞാൻ : സാർ കാര്യം പറ….

ഉണ്ണിക്കുട്ടൻ : അണ്ണാ രായണ്ണൻ ഓഫ് അങ്ങേര് വണ്ടി പണി ടൈമില് വെളിയിൽ പോയി അടിച്ചിട്ട് വന്നു…

ഞാൻ : എന്നിട്ട്…

ഉണ്ണി : അയാള് ദേ അവടെ നിപ്പുണ്ട്…

ഞാൻ : ഇയാള്…. അന്ന് മൂകാംബിക ഓട്ടത്തിനും ഇതേ തന്നെ ഇങ്ങേര് ചെയ്തേ… രാത്രി ഓട്ടം ഒള്ളെയാ….

ഉണ്ണി : എന്ത് ചെയ്യാൻ അണ്ണാ

ഞാൻ : ചന്ദ്രേട്ടൻ പോവോ…

ഉണ്ണി : അച്ഛന് രാത്രി കണ്ണ് കാണില്ല മാത്രം അല്ല അങ്ങേർക്ക് രാത്രി അടിച്ചില്ലെ കൈ പിടിക്കില്ല…

ഞാൻ : മറ്റേത് ചോറ്റാനിക്കര ട്രിപ്പും പോയി…

ഉണ്ണി : നമ്മക്ക് വിട്ടാലോ

ഞാൻ : വേറെ വഴി ഇല്ലല്ലോ… ഇനി….

ഉണ്ണി : അണ്ണാ അണ്ണന് രാത്രി ഓടിച്ച് ശീലം ഒണ്ടോ അണ്ണാ….

ഞാൻ : നോക്കാ ഡാ….

ഉണ്ണി : അപ്പോ ഞാൻ പോയി കുളിച്ച് ബ്യൂട്ടി പാർലർ ഒക്കെ പോയിട്ട് വരാ….

ഞാൻ : അതെ കെട്ടിക്കാൻ അല്ല പോണത് …

ഉണ്ണി : ശെരി ശെരി ….

ഞാൻ ഫോൺ എടുത്ത് അച്ഛനെ വിളിച്ചു ഇനി പറയാതെ ചെയ്തു എന്ന് വേണ്ട

Leave a Reply

Your email address will not be published. Required fields are marked *