കാന്താരി – 1 20അടിപൊളി  

ഞാൻ : ശെരി 🔚

തുണിയും 🔔 യും ഒക്കെ എടുത്ത് അന്നത്തെ ദിവസം തീർന്നു….

രാത്രി അമ്മ എന്നെ താഴേക്ക് വിളിച്ചു….

എന്തമ്മാ ഞാൻ മുഖം ചുളിച്ച് എറങ്ങിപോയി…

അമ്മ : വാ വാ …

എല്ലാരും മുന്നിൽ നിക്കുന്നും..

അച്ഛൻ ഒരു ചങ്ങല എടുത്ത് എനിക്ക് നേരെ നീട്ടി

ചെറി ; അണ്ണൻ ഇട്ട് അല്ല ഏട്ടൻ ഇട്ട് കൊട്…

അച്ഛൻ തന്നെ എനിക്ക് അത് ഇട്ട് തന്നു…

ഞാൻ മിണ്ടാതെ നിന്നു

അച്ഛൻ : സ്വർണം തന്നെ

എല്ലാരും ചിരിച്ചു

ചെറിയമമ : എന്ത് ഡാ കണ്ണാ ..ചേച്ചി അവന് കാര്യം ആയിട്ട് എന്തൊ ഒണ്ട് …

അച്ഛൻ : അത് കെട്ടാൻ പോണത്തിൻ്റെ പേടി ആണ് … നിങ്ങള് പോ നാളെ തൊട്ട് പിടിപ്പത് പണി ഒണ്ട്

⏩ അടുത്ത ദിവസം വൈകീട്ട് പാല് വാങ്ങാൻ ബൈക്കിൽ കേറിയപ്പോ ഞാൻ അത് കണ്ടു…

അമ്മ : എന്ത് നോക്കുന്നെ

ഞാൻ : ഇതെന്ത് ലൈറ്റ്

അമ്മ : കൊള്ളാ മറ്റന്നാ കല്യാണം ആയി…

അയ്യോ ടൈം ഇല്ല എന്തേലും ചെയ്യണം …

⏩ 19:23

മുറിയിൽ നടന്ന് ഞാൻ പ്ളാൻ ചെയ്യാൻ തൊടങ്ങി…

കൈ ഒടിഞ്ഞ പോലെ അഭിനയിച്ചാലോ

അല്ലെങ്കിൽ വേണ്ട പിടി വീണ അച്ഛൻ ശെരിക്കും ഒടിക്കും… അനാർക്കലി പോലെ വെഷം കുടിച്ചാലോ.. അതില് പൃഥ്വിരാജ് രക്ഷപെട്ടു ഞാൻ എങ്ങാനും തട്ടി പോയാ…

ഒരു കളി കളിക്കാ … ഊമകത്ത്… വേണ്ട ഊമഫോൺ…അതെ അത് മതി…

ഞാൻ നൈസിന് താഴെ എറങ്ങി …അച്ഛനും ചെറിയും എന്തൊ സംസാരത്തിൽ ആണ് അച്ഛൻ്റെ ഫോൺ തപ്പി തപ്പി അത് എടുത്ത് നോക്കി ഇപ്പൊ വിളിച്ചുണ്ട് അപ്പോ…

ഞാൻ അയാൾടെ നമ്പർ എടുത്ത് നേരെ വെളിയിലേക്ക് നടന്നു

അച്ഛൻ : എങ്ങോട്ടാ

ഞാൻ : ഇല്ല ഒരു ചൊമ പോലെ മരുന്ന് വാങ്ങാൻ …

അച്ഛൻ : അമ്മ ചുക്ക് കാപ്പി തരും

ഞാൻ – ഇല്ല മരുന്ന്

അച്ഛൻ : എന്തൊ

ഞാൻ : അല്ല ചായ മതി

അച്ഛൻ : പോ…

അടിക്കാൻ പോവാ കള്ളൻ അച്ഛൻ ചെറിയോട് പറഞ്ഞു

ചെറി : ഏയ് അവൻ അടിക്കോ

അച്ഛൻ : പിന്നില്ല വല്ലപോഴും

⏩ അടുത്ത ദിവസം ഉച്ചക്ക്

ഭാഗ്യ ഭാഗ്യ അച്ഛൻ അലറി കൊണ്ട് കേറി വന്നു

അമ്മ : എന്താ

അച്ഛൻ : താൻ അറിഞ്ഞോ

അമ്മ : അറിഞ്ഞു…

അച്ഛൻ : അറിഞ്ഞോ

അമ്മ ; എങ്കി അറിഞ്ഞില്ല

ഞാൻ സ്റ്റെപ്പിൽ നിന്ന് കെട്ടൊണ്ട് നിന്നു…

അച്ഛൻ : തൻ്റെ മോന് ചെന്നൈയില് ഒരു ഭാര്യ പിന്നെ രണ്ട് വയസ്സുള്ള കൊച്ചും ഉള്ള കാര്യം തനിക്ക് അറിയോ…

അമ്മ : ദേ അനാവശ്യം പറയല്ലേ നിങ്ങള്

അച്ഛൻ : എന്നാ കൃഷ്ണകുമാറിനെ വിളിച്ച് ആരോ ഇങ്ങനെ പറഞ്ഞ് കൊടുത്തിരിക്കുന്നു …. അറിയോ

അമ്മ : ആര് 😱

പവി എന്നെ ഒന്ന് നോക്കി….

അച്ഛൻ : അറിയില്ല കിട്ടിയ പിടിച്ച് രണ്ടെണ്ണം പൊട്ടിക്കണം…അയാള് എന്നെ വിളിച്ച് പറഞ്ഞു അവര് ഇതൊന്നും വിശ്വസിച്ചിട്ടില്ല …എന്നാലും ഈ കാലത്ത്

ചെറി : അതെന്ന് ചെന്നൈയില് ഇങ്ങനെ ഒന്നും ഇല്ല

അച്ഛൻ : പൊക്കോണം ഒരു ചെന്നൈ…

ചെറി : ഏട്ടൻ ആ നമ്പർ വിളിച്ച് നോക്കായിരുന്നു

അച്ഛൻ : അത് ബൂത്താ….

അച്ഛന് തിരിഞ്ഞ് എന്നെ കണ്ടു

അച്ഛൻ : നീ പേടിക്കണ്ട ഇതൊക്കെ സംഭവിക്കും …

അച്ഛൻ അതും പറഞ്ഞ് ഹോളിലേക്ക് പോയി….

ഞാൻ : തല ആട്ടി തിരിഞ്ഞ് മേളിലേക്ക് നടന്നു….

പവി എൻ്റെ പിന്നാലെ കേറി വന്നു…

ഞാൻ ഫോൺ എടുത്ത് ചെവിയിൽ വച്ചു..

ഹലോ പപ്പ പോട്ടെ മോളെ ..ഇതൊക്കെ ഒരു പണിയും ഇല്ലാത്ത ആളുകൾ ചെയ്യുന്നതാ… നീ വിശ്വസിച്ചില്ല അത് മതി നാളെ തല പോയാലും നമ്മടെ കല്യാണം നടക്കും … ഐ ലവ് യൂ… ഹഹഹ പോ അങ്ങോട്ട്…ഞാൻ പിന്നെ വിളിക്കാം …

ഞാൻ ഫോൺ ചെവിയിൽ നിന്ന് എടുത്ത് തിരിഞ്ഞതും പവി നിക്കുന്നു …

ഞാൻ : അതെ നീ എപ്പോ നോക്കിയാലും ഒളിഞ്ഞ് കേക്കൽ ആണല്ലോ പവി… അതെ എനിക്ക് പ്രൈവസി വേണം…

പവി : ഇത് അഭിനയം ആണേ നിനക്ക് നെഹ്റു ട്രാഫി തരാ…എന്തേലും ഒണ്ടേ പറഞ്ഞോ

ഞാൻ : എന്ത് പറയാൻ

പവി : സത്യം

ഞാൻ : നാളെ എനിക്ക് അത്ര ആകെ ഫെയിസ് ചെയ്യാൻ ഉള്ള ടെൻഷൻ അതാ വേറെ സീൻ ഒന്നും ഇല്ല…

പവി : അത്രേ ഉള്ളു…

ഞാൻ : അതെ അത്ര തന്നെ….

അവളെന്നെ ഒന്ന് തുറിച്ച് നോക്കി തിരിച്ച് പോയി…

⏩ ടൈം ലാപ്സ് ഇട്ട് നോക്കിയാ പോലും അന്നത്തെ ദിവസത്തെ എൻ്റെ ഇരിപ്പ് വെറും ഒരു ഫോട്ടോ പോലെ തോന്നും…

എടക്ക് ഓരോ മെസ്സേജ് വരുമ്പോ ഫോൺ ഓൺ ആവും അത് മാത്രം ആണ് മാറ്റം…

Leave a Reply

Your email address will not be published. Required fields are marked *