അച്ഛൻ : ഹലോ
ഞാൻ : അച്ഛാ രാജൻ ചേട്ടൻ കുടിച്ച് ബോധം ഇല്ലാ അപ്പോ മൈസൂർ ഞാൻ പോട്ടെ ചോദിക്കാൻ ആണ് …
അച്ഛൻ : നോക്കി പോണം ഞാൻ ഇവിടെ ഒണ്ട് വരുന്ന വഴി വരാ ….
ഞാൻ : ശെരി അച്ഛാ….
അച്ഛൻ : പിന്നെ സൂക്ഷിച്ച് പോണം …
ഞാൻ : 🙂 ശെരി അച്ഛാ
അച്ഛൻ : പുതിയ വണ്ടിയാ അപ്പോ ശെരി…
ഞാൻ : 😡 പുഴുങ്ങിയ തന്ത…
അച്ഛൻ : പിന്നെ നാള് പറഞ്ഞെ നിൻ്റെ
ഞാൻ : നാളോ
അച്ഛൻ : നാള്
ഞാൻ : ഒരു എക്സാമ്പിൾ പറയോ അച്ഛാ…
അച്ഛൻ ഫോൺ കട്ടാക്കി…
ഉണ്ണി വരുമ്പോഴേക്കും ഞാൻ വീട്ടി പോയി ബാഗ് എടുത്ത് നേരെ വന്നു…
എന്തായാലും ഒരു നല്ല കാര്യത്തിന് പോവാ അപ്പോ മുടിയും താടിയും കൂടെ 😌
എല്ലാം കഴിഞ്ഞ് വർഷാപ്പിൽ എത്തിയപ്പോ രാജൻ ചെട്ടൻ നിക്കുന്നു ഉമ്മറത്ത് തന്നെ …
രാജൻ ചേട്ടൻ : മോനെ നിനക്ക് നല്ല കഴിവാ പോയിട്ട് വാ ഒന്നും നോക്കാൻ ഇല്ല ക്ളച്ച് ചവിട്ട് ഒന്ന്…. ഒന്ന് കാല് കൊടുത്തതും വീണ്ടും ചവിട്ടി രണ്ട് അങ്ങനെ അങ്ങനെ അത്രേ ഉള്ളൂ ….
ഞാൻ : മിണ്ടല്ലെ നിങ്ങള് പത്ത് മുപ്പത്തിയഞ്ച് വയസ്സായില്ലേ ഉവ്വാ നിങ്ങക്ക് …
ചേട്ടൻ : ഡാ ഒടുക്കത്തെ ശരീര വേദന പൊന്നാ അതല്ലേ….തൽക്കാലം നീ പോ …
ഞാൻ : ദേ അച്ഛൻ അറിഞ്ഞിട്ടുണ്ട് വരും വാങ്ങിക്കോ…
ഉണ്ണി : അണ്ണാ ഞാൻ വന്നു…
അവൻ്റെ ഒരു ഓഞ്ഞ കണ്ണടയും പച്ച ചെരിപ്പും….
ഡാ നീ വെറും ജർമെനി ആയി ഇപ്പൊ…ഞാൻ അവനെ നോക്കി പറഞ്ഞു…
കൊള്ളുല്ലേ അണ്ണാ
ഞാൻ : നന്നായിണ്ട് ഡാ 😊
അണ്ണാ ഇന്നാ ബാനർ പിള്ളേര് ഇന്നലെ കൊണ്ട് തന്നതാ….അവൻ അത് എനിക്ക് തന്നു…
ഞാൻ പോയി വണ്ടി സ്റ്റാർട്ട് ആക്കി ഇട്ടിട്ട് ബാനർ ഒക്കെ കെട്ടി…. രണ്ട് വണ്ടിയും റെഡി ആക്കി…
ഉണ്ണി ഒരു ഫോട്ടോ എടുത്ത് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ഇട്ടു…
പ്രമോദേട്ടൻ ( ഡ്രൈവർ ): ശിവ പോവാ അപ്പോ…
ഞാൻ : ശെരി ഏട്ടാ… തേങ്ങ ഒക്കെ എടുത്തോ …
പ്രമോദേട്ടൻ : എന്താ ഡാ മൊഖം വല്ലാതെ…
ഞാൻ : ചെറിയ പേടി ഏട്ടാ 😄
ചേട്ടൻ : എന്തിന് നമ്മള് ഇങ്ങനെ പോവും നീ ബേജാറാവാതെ ….
⏩ 17 : 44
R.K college എന്ന ബോർഡ് കടന്ന് വണ്ടി ഉള്ളിലേക്ക് പോയി… ഒരുകൂട്ടം പിള്ളേർ ഹോൺ കേട്ടതും തന്നെ ചാടി തുള്ളി കൂവാൻ തൊടങ്ങി….
വണ്ടി തിരിച്ചതും തന്നെ ഒരുത്തൻ എൻ്റെ സൈഡിലേക്ക് വന്നു …
ചേട്ടാ ഒരു കുട്ടിയെ പോണ വഴി പിക്ക് ചെയ്യാം…
ഞാൻ : പോണ വഴി ആണോ അതോ അതിന് വേണ്ടി
അവൻ : ഇല്ല പോണ വഴി തന്നെ …
ആദ്യം വന്ന പൈയ്യൻ : അപ്പോ ഫ്രണ്ട്സ്സ് സെക്കൻ്റ് ഇയർ ബാച്ചിൻ്റെ മൈസൂർ ട്രിപ്പ് ഇതാ തൊടങ്ങായി…
അവൻ നേരെ എൻ്റെ അടുത്തേക്ക് വന്നു …
ഞാൻ കാർത്തിക്
ശിവ ഞാൻ കൈ കൊടുത്തു…
കാർത്തിക് : ബ്രോ ട്രിപ്പ് തകർക്കണം….
ഞാൻ : ഓ തകർക്കാ…
കാർത്തിക്: അപ്പോ എല്ലാരും കേറിക്കോ ബ്രോ ഒന്ന് വന്നെ…
ഞാൻ അവൻ്റെ കൂടെ പോയി…
കാർത്തിക് : ബ്രോ കുപ്പി വക്കാൻ വല്ല
ഞാൻ : പിന്നെന്താ … ദേ അവൻ്റെ കൈയ്യില് കൊടുത്തോ അതികം ഒന്നും പറ്റില്ലേ ബ്രോ പിടിച്ചാ സീൻ ആവും…
കാർത്തിക്ക്: രണ്ട് ഫുൾ അത്ര തന്നെ…
ഞാൻ : അത്രേ ഉള്ളോ അപ്പോ റെഡി… നിങ്ങള് കേറിക്കൊ … നമ്മക്ക് ഒരു ചെറിയ പൂജ പരിപാടി ഒണ്ട് അത് കഴിഞ്ഞ് തെറിക്കാം…
കാർത്തിക് : അപ്പോ തകർക്കാം …
ഞാൻ ഉള്ളിൽ ഉള്ള തേങ്ങയും കർപ്പൂരവും ഓക്കേ കൊണ്ട് വെളിയിൽ വന്നു പ്രമോദേട്ടൻ വണ്ടി കൊണ്ട് അടുത്ത് നിർത്തി….
പുള്ളി കർപ്പൂരം കത്തിച്ച് രണ്ട് വണ്ടിയും പൂജിച്ച് താക്കോൽ ഉഴിഞ്ഞ് എനിക്ക് തന്നു….
ഞാൻ അത് വാങ്ങി നേരെ വണ്ടിക്കുള്ളിലേക്ക് കേറി…
അവടെ ടീച്ചർമാർ എന്തൊക്കെ പറയാ…
ഉണ്ണി : അണ്ണാ മിക്സ് ആയത് നന്നായി അല്ലേ അണ്ണാ
ഞാൻ : നീ ഈ കാബിൻ വിട്ട് വെളിയിൽ പോയാ ഹിറോഷ് ഉണ്ണി പിന്നെ ഡിക്കിയിൽ ആയിരിക്കും …
ഉണ്ണി : ഇന്നാ അവൻ തന്ന ഡ്രൈവ്….
കാർത്തിക്: ബ്രോ നമ്മക്ക് നല്ല മൂഡ് വേണം
ഞാൻ : എല്ലാം സെറ്റാ പിന്നെ തമിഴ്നാട് വരെ മൂഡ് കൊറച്ച് കൊറവായിരിക്കും ….
അത് സീൻ ഇല്ല ബ്രോ പിന്നിൽ നിന്ന ഒരുത്തൻ പറഞ്ഞു….
കാർത്തിക്: എന്താ ലെ നിങ്ങടെ ഒക്കെ വയറ്റത്തടിക്കാൻ …
ഞാൻ : no comments 😆
