ഞാൻ : അല്ല ഇപ്പൊ ട്രെൻ്റ് ഗവൺമെൻ്റ് ജോലി അല്ലേ കുട്ടിക്ക് നല്ല ആളെ കിട്ടും എന്നെ വിട്ടേക്ക് അപ്പോ ശെരി…
ഹലോ അവളെന്നെ പിന്നിൽ നിന്ന് വിളിച്ചു
പപ്പ : നീ ഇപ്പൊ എന്നെ കെട്ടാൻ സമ്മതിച്ചില്ല എങ്കിൽ
ഞാൻ അവളെ നോക്കി നിന്നു
പപ്പ ; എങ്കിൽ ..നീ എൻ്റെ സ്വാകാര്യ ഭാഗത്ത് പിടിച്ചു എന്ന് ഞാൻ പോയി പറയും …
പിന്നെ ഇവടെ ക്യാമറ ഒന്നും ഇല്ല … ഡ്രൈവറെ…🤭 അവള് കണ്ണ് ചുറ്റും ഓടിച്ച് പറഞ്ഞു…
ഞാൻ : കുട്ടി പ്ളീസ് ഞാൻ വേണേ കാല് പിടിക്കാ എനിക്ക് പറ്റിയ കുട്ടിയോ അല്ലെങ്കിൽ കുട്ടിക്ക് പറ്റിയ ആളോ അല്ല ഞാൻ ….
പപ്പ : ശിവയെ കാളും നല്ല ഒരു ഭണുത്താവിനെ എനിക്ക് വേണ്ട …പറ പറ കേറി പിടിച്ചെന്ന് പറയട്ടെ ഹേ…
ഞാൻ : പത്മജ പ്ലീസ്
എന്താ ശിവ ഇത് ഞാൻ പത്മജ അല്ല പത്മിനി ആണ് … ശേ നമ്മള് ഇത്ര പരിചയം ആയിട്ടും എൻ്റെ പേര് പോലും …അല്ല ഇയാള് ഹോമോ വല്ലതും …
ഞാൻ അവളെ തുറിച്ച് നോക്കി…
പപ്പ : അല്ല ഞാൻ പറഞ്ഞെന്ന് മാത്രം…
ഞാൻ : അതെ എന്നെ ഒഴിവാക്കാൻ എന്ത് വേണം പറ let’s go for a gentleman deal … സൊല്ല്…
പപ്പ: ഇത് മതി ഇത്ര ഒക്കെ ഇംഗ്ലീഷ് അറിഞ്ഞ മതി … പിന്നെ നമ്മള് തമ്മിൽ മൈസൂർ വച്ചുള്ള ബന്ധം ആരും അറിയണ്ട എനിക്കാ സീൻ… അപ്പോ. അടുത്താഴ്ച നമ്മടെ കല്യാണം …
ഞാൻ : എടി നിന്നെ ഞാൻ
പപ്പ : അങ്ങനെ വിളി ഭാര്യ ആവാൻ പോവുന്നവളെ എടി എന്ന് വിളി…
ഞാൻ : നിന്നെ ഒണ്ട
പപ്പ : നിർത്ത്..നിനക്ക് ഞാൻ ഒരു ഓഫർ തരാ കല്യാണം കഴിഞ്ഞാലും ഒരാഴ്ച കഴിഞ്ഞ ഞാൻ ഇങ്ങോട്ട് വരും … സോ യാ… നിനക്കുള്ള ഏറ്റവും വലിയ ശിക്ഷ നീ എൻ്റെ കൂടെ ഈ വീട്ടിൽ ആയിരിക്കും എന്നതാ… എൻ്റെ പട്ടിയെ പോലെ ഞാൻ നിന്ന് കെട്ടി ഇട്ട് അനുസരണ പഠിപ്പിക്കും എങ്ങനെ അനുസരണ പഠിപ്പിക്കും….
പെട്ടെന്ന് അവൾടെ ഫോൺ റിംഗ് ചെയ്തു….
പപ്പ : ഹലോ ചുന്നു വന്നു വന്നു….
ഞാൻ തിരിഞ്ഞ് നടക്കാൻ പോയതും അവളെൻ്റെ കൈക്ക് പിടിച്ച് നിർത്തി…എന്നിട്ട് ഫോണിൽ സംസാരിച്ചു…
പപ്പ : ഇല്ല മോളെ ഞാൻ വൈകീട്ട് വരാ….ശെരി … ഒറപ്പായി എനിക്ക് ഇഷ്‌ട്ടായി അവൻ്റെ ഇഷ്ട്ടം അതിന് വലിയ വെല ഇല്ല… നീ പോടീ ഞങൾ സന്തോഷം ആയി ജീവിക്കും ശെരി ബൈ… 🔚
പപ്പ ; അപ്പോ ശിവ ഇനി ശേഷം സ്ക്രീനിൽ കാണാ …പിന്നെ ചേട്ടനെ കൊറച്ച് കൂടെ മര്യാദക്ക് നോക്കണം നിൻ്റ് മുഖത്ത് ഒരു പുച്ഛം ഒണ്ട് അത് വേണ്ട … കേട്ടല്ലോ….അപ്പോ മോൻ ചെല്ല് അല്ലെങ്കിൽ അവർക്ക് സംശയം വരും …
അവള് പോയി ഡോർ തൊറന്നു ….
ഞാൻ അവളെ ഒന്ന് നോക്കി…
ഞാൻ : പ്ലീസ്
അവള് ഇല്ലെന്ന് തല ആട്ടി…
പപ്പ : എറങ്ങി പോടാ…
⏩ എന്നാലും അമ്മ ഇത് …
അമ്മ : മോനെ അച്ഛൻ പറഞ്ഞപ്പോ
ചെറി : നല്ല കുട്ടി നല്ല കുടുംബം
ഞാൻ : എന്നാ നിങ്ങള് പോയി കെട്ടിക്കൊ
ചെറി : നിൻ്റെ ചെറി നമ്പർ 2 സമ്മതിച്ചാ ഞാൻ നോക്കാ
ചെറിയമ്മ : അയ്യോ കെട്ടിക്കോ എന്നെ വിട്ടാ മതി
ഭാഗ്യ ഭാഗ്യാ അച്ഛൻ വിളിച്ചു
അമ്മയും ചെറിയമ്മയും താഴേക്ക് പോയി…
ഞാൻ : ചെറി അവള് പ്രതികാരം ചെയ്യും ചെറി…എന്തൊക്കെ ആണ് പറഞ്ഞെ അറിയോ ഞാൻ എന്തായാലും അവളെ കെട്ടില്ല അഹങ്കാരി….
ചെറി : മോനെ ഇതൊക്കെ അങ്ങനെ തന്നെ നീ അതൊന്നും അത്ര കാര്യം ആക്കണ്ട നീ ചെയ്യുന്നത് ഒരു ത്യാകം അല്ലെ അപ്പോ അതിന് തക്ക പ്രതിഫലം കിട്ടും
ഞാൻ : ഉണ്ട ആണ് …
ചെറി : ഡാ മോനെ ഇപ്പൊ എല്ലാരും അങ്ങനെ തന്നെ … അറേഞ്ച്ഡ് മാര്യേജ് അപ്പടി താൻ ണ്ടാ …
ഞാൻ : അപ്പടി ഉണക്ക് സൊണ്ണാ പോതും ണാൻ ദാൻ അന്ത റാവടി പൊണ്ണ് കിട്ടെ മാട്ടി സാവണും ….
ചെറി : എന്നവോ നീ പോയി സൊല്ലെ ഊ അപ്പൻ കിട്ടേ….അപ്പ എനക്ക് ഇത് വേണ്ടാ
ഞാൻ : അന്താള് പോട്രുവാൻ എന്നയെ….
ചെറി : ഫോൺ അടിക്കിത് പാറെ….
ഞാൻ : ഹലോ യാറ് … ചെ ആരാ…
നിൻ്റെ വരും കാല ഭാര്യ …
ഞാൻ ലൗഡ് സ്പീക്കർ ഇട്ടു…
പപ്പ : ഹലോ
ഞാൻ : എന്ത് വേണം
പപ്പ : അതെ ഗ്രീറ്റിങ് കാർഡ് അടിക്കാൻ ആണ് ശിവ എന്ന് വെക്കണോ അതോ ഡ്രൈവർ എന്ന് വക്കണോ …
കണ്ടോ കണ്ടോ …ഞാൻ ചെറിയെ നോക്കി പറഞ്ഞു…
ഞാൻ : കള്ളി എന്ന് വക്ക് സ്വന്തം പേഴ്സ് അടിച്ച് മാറ്റി വേറെ ആളെ കുടുക്കാൻ നോക്കിയ ബൾബ് കള്ളി എന്ന് 🔚
