കാന്താരി – 1 20അടിപൊളി  

ഞാൻ : കണ്ടോ ഇതാണ് സീൻ ….

ചെറി : നീ വാ…

ഞാനും ചെറിയും അച്ഛൻ്റെ അടുത്തേക്ക് പോയി ഫോണിൽ സംസാരം ആണ് പുള്ളി…

ചെറി : ഏട്ടാ ഈ കല്യാണം വേണോ ഏട്ടാ

അച്ഛൻ : നിക്ക് നിക്ക്.. ഹലോ ഞാൻ പിന്നെ വിളിക്കാ…

അച്ഛൻ : എന്താ നീ പറഞ്ഞെ

ചെറി : ഈ കല്യാണം വേണോന്ന്

അച്ഛൻ : നിനക്കാണോ പ്രശ്നം അതോ ഇവനോ

ഞാൻ : എനി

അച്ഛൻ : ഉം

ഞാൻ അങ്ങനെ മിഴുങ്ങി…

ചെറി : ആ കൊച്ചിന് ഇവനോടുള്ള പെരുമാറ്റം അത്ര ക്ലിയർ ആയി തോന്നിയില്ല ഏട്ടാ ഒരു കളിയാക്കൽ ഒക്കെ …

അച്ഛൻ : ഡ്രൈവർ എന്ന് വിളിച്ചതാവും…

ചെറി : അത്

അച്ഛൻ : ഞാൻ അറിഞ്ഞു എന്നല്ലേ….

അച്ഛൻ : ഇപ്പൊ ആ കൊച്ച് എന്നെ വിളിച്ച് വച്ചതെ ഉള്ളു…. എടാ ഇപ്പൊ ഉള്ള പിള്ളേര് ഇങ്ങനെ തന്നെ അല്ലാതെ സീരിയസ് ആയി ഒന്നും അവര് കാണില്ല ഒന്നും … ആ കുട്ടി പറഞ്ഞത് ഇവന് അവളെ ഇഷ്ട്ടം അല്ലെങ്കിൽ കല്യാണം വേണ്ടെന്നാ ഞങ്ങള് ചെറുതായി നാണം കെടും അത് സാരം ഇല്ല എന്നൊക്കെ എനിക്ക് അങ്ങ് വെഷമം ആയി പോയി…ഇനി പറ ആ കുട്ടിക്കോ അതോ ഇവനൊ കൊഴപ്പം

ചെറി : അത്രേ ഉള്ളോ…

ഞാൻ തിരിഞ്ഞ് നടന്നു…

അച്ഛൻ : ഡാ ഇങ്ങ് വന്നെ…

ഞാൻ തിരിഞ്ഞ് നോക്കി

അച്ഛൻ സോഫയിൽ കൈ തട്ടി ഇരിക്കാൻ പറഞ്ഞു….

ഞാൻ : വേണ്ട ഞാൻ നിന്നോളാ

അച്ഛൻ : ഇരിക്കാൻ

അച്ഛനും ഒരുമിച്ച് ഇരിക്കുന്നത് സങ്കൽപ്പിക്കാൻ പോലും പറ്റില്ല …

അച്ഛൻ : ശെരി ഒരു കുടുംബം ആത്മഹത്യടെ വക്കിൽ നിക്കുമ്പോ നമ്മളെ കൊണ്ട് ആവുന്ന ഒരു സഹായം അത്രേ ഉള്ളൂ പിന്നെ നിൻ്റെ പ്രായത്തിൽ തന്നെ എല്ലാരും കെട്ടുന്നെ

ഞാൻ : അച്ഛാ അത് അത്

അച്ഛൻ : നീ ഒന്നും പറയണ്ട നാളെ കല്യാണം വിളി തൊടങ്ങും അടുത്ത വെള്ളി ആഴ്‌ച്ച കല്യാണം മക്കള് ചെല്ല്…

ഞാൻ : അച്ഛ എനിക്ക്

അച്ഛൻ എണീറ്റ് എൻ്റെ നേരെ വന്നു…പെട്ടെന്ന് എൻ്റെ തോളിൽ കൈ ഇട്ട് പിടിച്ചു…

അച്ഛൻ : മോനെ പേടിക്കാൻ ഒന്നും ഇല്ല എല്ലാരും ഇങ്ങനെ ഒക്കെ തന്നാ… ദേ ഞാൻ വാക്ക് കൊടുത്തു ഇനി മാറ്റി പറഞ്ഞാ എൻ്റെ മാനം പോവും…

അച്ഛൻ്റെ കള്ള സ്നേഹം കൊണ്ടുള്ള മധുരവും അവളോടുള്ള വെറുപ്പും ഞങ്ങള് രണ്ടും ഒന്നായാ ഉള്ള പ്രശ്നം ഒരു ഭാഗത്തും അവളെൻ്റെ ജീവിതം നശിപ്പിക്കും …

ഞാൻ ഓരോന്നും ആലോചിച്ച് നടന്ന് നടന്ന് ചൊമരിൽ പോയി ഒറ്റ ഇടി…

പവി : അമ്മെ ദേ ഇവൻ്റെ കിളി പോയിട്ടൊ….

പെട്ടെന്ന് എൻ്റെ ഫോൺ റിങ് ചെയ്തു…

ഞാൻ സൈലൻ്റ് ആക്കി മേളിലേക്ക് കേറി പോയി…

വീണ്ടും കോൾ വന്നു

ഹലോ

പപ്പ : കരയാൻ തോന്നുന്നുണ്ടോ

ഞാൻ : എനിക്കെന്താ നിൻ്റെ ജീവിതം തന്നെ പോവാൻ പോണെ…നിനക്ക് എന്നെ അറിയില്ല…

പപ്പ : അപ്പോ ശിവ കല്യാണത്തിന് തയാറായി…

ഞാൻ : ഞാൻ അവസാനം ആയി പറയാ മര്യാദക്ക് വിട്ട് പൊക്കോ നീ ചാവും ഇവടെ കെടന്ന് …നിന്നെ പോലെ ഒരു പെഴയെ ഞാൻ എൻ്റെ ഭാര്യ ആയി വാഴിക്കില്ല…ജീവൻ വേണേ എന്തെങ്കിലും ചെയ്ത് കല്യാണം മൊടക്കിക്കോ…

” അച്ഛാ അച്ഛാ ..എന്താ മോളെ … ശിവക്ക് ഈ കല്യാണത്തിന് സമ്മതം ആണെന്ന് … ഒരുപാട് സന്തോഷം ”

ഞാൻ : ഹലോ ഹലോ ഡീ… ചൂലേ…

പപ്പ : ശിവറാം weds പത്മജ … അപ്പോ ബൈ ശിവ പിന്നെ വിളിക്കാം.. ഉംച്ച്🔚

ഞാൻ ബെഡ്ഡിൽ കൈ കുത്തി തല താത്തി ഇരുന്നു…

പെട്ടെന്ന് ഒരു കൈ വന്ന് എൻ്റെ തൊടയിൽ അമർന്നു

അമ്മ :രാമു കല്യാണം കഴിഞ്ഞ് പരസ്പരം സ്നേഹം വരും മോനെ … മോന് അമ്മ ഇല്ലേ….

ഞാൻ അമ്മെ ഒന്ന് നോക്കി അല്ലെങ്കിലും അന്നും ഞാൻ പറയണത് കേക്കാൻ ആരും ഇല്ല ഇന്നും …ശെരി അച്ഛൻ്റെ ഇഷ്ട്ടം നടക്കട്ടെ 😊…

ഉള്ള് കലങ്ങിയിട്ടും ഞാൻ അമ്മെ നോക്കി ഒന്ന് ചിരിച്ചു…

ഡ്രസ്സ് മാറി വെളിയിലേക്ക് എറങ്ങി…

ഞാൻ ആരോടും പറയാതെ നേരെ വർഷാപ്പിലേക്ക് പോയി…

ഉച്ചക്ക് അമ്മടെ ഫോൺ വന്നപ്പോ ഞാൻ എടുത്ത് കാര്യം പറഞ്ഞു….

അച്ഛൻ : കണ്ടോ സ്വന്തം കല്യാണം ആയിട്ട് കൂടെ ജോലിക്ക് പോവാൻ കാണിച്ച മനസ്സ് അങ്ങനെ ആണ് ആൺകുട്ടികൾ …

അമ്മ : കണ്ണാ നാളെ ഡ്രസ്സ് ഒക്കെ എടുക്കണം നീ രാത്രി വായോ കേട്ടോ….

ഞാൻ : ഞാൻ ഒന്നും ഇല്ല എന്നെ മൂടാൻ ഉള്ള വെള്ള തുണി നിങ്ങള് തന്നെ വാങ്ങിച്ച മതി…

അമ്മ : ദേ വായി വന്നത് പറഞ്ഞാ നാവരിഞ്ഞ് കളയും മര്യാദക്ക് വന്നോ അച്ഛനോട് പറയട്ടെ….

Leave a Reply

Your email address will not be published. Required fields are marked *